10 rupee lunch – malayalees.ch https://malayalees.ch Malayalam Online News Portal Fri, 08 Oct 2021 04:31:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png 10 rupee lunch – malayalees.ch https://malayalees.ch 32 32 പത്ത് രൂപയ്ക്ക് ഊണ്; പദ്ധതിയുമായി കൊച്ചി കോർപറേഷൻ https://malayalees.ch/kochi-10-rupee-lunch/ Fri, 08 Oct 2021 04:31:15 +0000 https://malayalees.ch/?p=50670 എറണാകുളം നഗരത്തിലെത്തുന്ന ആരും വിശന്നിരിക്കരുതെന്ന മുദ്രാവാക്യവുമായി 10 രൂപയ്ക്ക് ഊണ് എന്ന പദ്ധതിയുമായി കൊച്ചി കോർപ്പറേഷൻ. കുടുംബശ്രീയുടെ സമൃദ്ധി @ കൊച്ചി എന്ന പേരിലുള്ള ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് നാല് മണിക്ക് ചലചിത്ര താരം മഞ്ജു വാര്യരാണ് നിർവഹിച്ചത്. ( kochi 10 rupee lunch )

കൊച്ചി കോർപറേഷനിലെ 2021 ലെ ബജറ്റ് പ്രഖ്യാപനത്തിലെ പദ്ധതിയായിരുന്നു സമൃദ്ധി @ കൊച്ചി. നഗരസഭാ മേയറുടെ സ്വപ്‌ന പദ്ധതിയായിരുന്നു ഇതെന്ന് പ്രൊജക്ട് ഓഫിസറായ ചിത്ര ട്വന്റിഫോറിനോട് പറഞ്ഞു.

മഞ്ജു വാര്യർ പായസം വിളമ്പിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 14 വനിതകളാണ് ഇതിന് പിന്നിൽ. 1500 പേർക്ക് ഒരു ദിവസം ഭക്ഷണം നൽകാവുന്ന തരത്തിലുള്ള ആധുനിക സംവിധാനങ്ങളോട്കൂടിയ അടുക്കളയാണ് പദ്ധതിയുടെ ഭാഗമായി സജ്ജമാക്കിയിരിക്കുന്നത്. 20 രൂപയ്ക്ക് ഊണ് നൽകുന്ന സർക്കാരിന്റെ ജനകീയ ഹോട്ടലിനെതിരെ വിമർശനം ഉയർന്ന് വരുന്ന സാചര്യത്തിലാണ് കൊച്ചി കോർപറേഷന്റെ പുതിയ പദ്ധതി. അതേസമയം, സംസ്ഥാന സർക്കാരിന്റെ ജനകീയ ഹോട്ടൽ പദ്ധതി മികവുറ്റതാക്കാൻ പൊതുജനങ്ങളുടെ പിന്തുണയഭ്യർത്ഥിച്ച് മഖ്യമന്ത്രി പിണറായി വിജയൻ ഫോസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

]]>