UK – malayalees.ch https://malayalees.ch Malayalam Online News Portal Sun, 05 Jul 2026 14:40:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png UK – malayalees.ch https://malayalees.ch 32 32 ഇന്ത്യൻ സിനിമയുടെ ഇതിഹാസം, മലയാളികളുടെ അഹങ്കാരം,സൂപ്പര്‍സ്റ്റാര്‍ ഭരത് മോഹന്‍ലാലും ,വാനമ്പാടി കെ എസ് ചിത്രയും വൻ താരനിരയുമായി ജൂൺ 26നു ജർമനിയിൽ എത്തുന്നു … ടിക്കറ്റ് വിതരണം ആരംഭിച്ചു . https://malayalees.ch/bharatmohanlallive/ Wed, 22 Apr 2026 17:13:29 +0000 https://malayalees.ch/?p=98022 ZURICH : മലയാള സിനിമ പൂര്‍ത്തിയാവണമെങ്കില്‍ അതില്‍ ആദ്യം ചേര്‍ത്ത് വായിക്കേണ്ട പേരുകളില്‍ ഒന്നാണ് മോഹന്‍ലാല്‍. ലോകത്തിലെ ആദ്യ പത്ത് മികച്ച നടന്‍മാരുടെ പേരുകള്‍ ചേര്‍ത്താല്‍ അതില്‍ ആദ്യം വരുന്ന പേരാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ നേട്ടങ്ങളും അംഗീകാരങ്ങളും ഒരിക്കലും താരതമ്യപ്പെടുത്താനാവാത്തതാണ് എന്നതില്‍ സംശയം വേണ്ട. തിരനോട്ടത്തില്‍ തുടങ്ങി ഇന്ന് തുടരും വരെ എത്തി നില്‍ക്കുന്ന സിനിമാ ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ അദ്ദേഹം നേരിട്ടിട്ടുണ്ട്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനും സംഘവും താരനിശയുമായി ജൂൺ 26 നു ജർമനിയിൽ.

2026 ജൂൺ 26-ന് ഒബർഹൗസനിലെ റുഡോൾഫ് വെബർ അരീനയിൽ നടക്കുന്ന “ദി കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ ലൈവ് ഇൻ ജർമനി – ബിയോണ്ട് ദ സ്ക്രീൻ” എന്ന പരിപാടി യൂറോപ്പിൽ നടന്നിട്ടുള്ള ഏറ്റവും വലിയ ഇന്ത്യൻ സ്റ്റാർ നൈറ്റ് ആയി വിലയിരുത്തപ്പെടുന്നു.

നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയെ സ്വന്തം അഭിനയമികവുകൊണ്ട് അടക്കിവാഴുന്ന അതുല്യ നടനാണ് മോഹൻലാൽ. സ്വാഭാവിക അഭിനയശൈലിയിലൂടെ വില്ലനായും ഹാസ്യതാരമായും നായകനായും വിസ്മയം തീർത്ത അദ്ദേഹം, 2023-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം ഉൾപ്പെടെ അഞ്ചുതവണ ദേശീയ അവാർഡുകൾ നേടിയിട്ടുണ്ട് . ലാലേട്ടൻ എന്ന് സ്നേഹത്തോടെ വിളിക്കപ്പെടുന്ന അദ്ദേഹം മലയാളികളുടെ സ്വകാര്യ അഹങ്കാരവും,അഭിമാനവുമാണ് .പുരസ്കാരങ്ങൾക്കൊപ്പം ഇന്ത്യൻ ടെറിറ്റോറിയൽ ആർമിയിലെ ലഫ്റ്റനന്റ് കേണൽ എന്ന ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

സംഗീതം, നൃത്തം, സിനിമാറ്റിക് അവതരണങ്ങൾ എന്നിവയുടെ സമന്വയത്തോടെ ഒരു ഭംഗിയാർന്ന ഇന്ത്യൻ സ്റ്റാർ നൈറ്റ് ഷോ ആയിരിക്കും “ബിയോണ്ട് ദ സ്ക്രീൻ”. പ്രശസ്ത ഗായിക കെ. എസ്. ചിത്രയും ഈ വേദിയിൽ പങ്കുചേരും. അഞ്ചു ദശാബ്ദങ്ങളിലേറെ നീണ്ട കരിയറിൽ 25,000-ത്തിലധികം ഗാനങ്ങൾ പാടിയ ചിത്ര ഇന്ത്യൻ സംഗീതലോകത്തിലെ മഹത്തരമായ ശബ്ദങ്ങളിൽ ഒന്നാണ്.

ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ, ഷൈൻ ടോം ചാക്കോ, റംസാൻ മുഹമ്മദ്, സ്വാസിക, സാനിയ ഇയ്യപ്പൻ എന്നിവരോടൊപ്പം വിദു പ്രതാപ്, മനോജ് ജോർജ്, അഞ്ജു ജോസഫ്, അനൂപ് കോവളം തുടങ്ങി നിരവധി കലാകാരന്മാരും പരിപാടിയിൽ പങ്കെടുക്കും.

Featuring: Mohanlal ,K. S. Chithra, Dhyan Sreenivasan, Kalabhavan Shajon, Shine Tom Chacko, Ramzan Muhammed, Swasika, Saniya Iyappan, Vidhu Prathap, Manoj George, Anju Joseph, Anoop Kovalam and many more!

1996 മുതൽ ലോകപ്രശസ്ത കലാകാരന്മാരുടെ വേദിയായ റുഡോൾഫ് വെബർ അരീന ഏകദേശം 12,500-13,000 ആളുകൾക്ക് സൗകര്യമൊരുക്കുന്ന ജർമനിയിലെ പ്രമുഖ മൾട്ടി-ഫംഗ്ഷണൽ വേദിയാണ്. കൊൾഡ്പ്ലേ, ജസ്റ്റിൻ ബീബർ എന്നിവരെപ്പോലുള്ള അന്താരാഷ്ട്ര താരങ്ങൾ ഇവിടെ ഇതിനകം പ്രകടനം നടത്തിയിട്ടുണ്ട്.

ഏപ്രിൽ 15-ന് വിഷു ദിനത്തിൽ രാത്രി 8 മണിക്ക് ടിക്കറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.lokahfilms.com സന്ദർശിക്കാവുന്നതാണ്.

ജർമനിയിലെ ഒബർഹൗസനിൽ ജൂൺ 26-ന് അരങ്ങേറുന്ന “ദി കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ ലൈവ് ഇൻ ജർമനി – ബിയോണ്ട് ദ സ്ക്രീൻ” എന്ന ഭീമൻ പരിപാടി നിരവധി പ്രമുഖ അന്താരാഷ്ട്ര സംഘാടകരുടെ സംയുക്ത സംരംഭമായി സംഘടിപ്പിക്കുന്നു.

യൂറോപ്പിൽ ആകമാനം ഇന്ത്യൻ സിനിമയുടെ സ്ക്രീനിംങ്ങ് വര്ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ലോകാ എന്റർടെയ്ൻമെന്റ്സ് ആണ് മുഖ്യ സംഘാടകർ ഒപ്പം അതുപോലെ കഴിഞ്ഞ 25 വര്ഷങ്ങളായി യൂറോപ്പിലും ,ഓസ്‌ട്രേലിയയിലും നിരവധി സ്റ്റേജ് ഷോകൾ സംഘടിപ്പിച്ചു പരിചിതരായ ഗോൾഡൻ ഡ്രീംസ് ഇവന്റ്സും ബിസിനസ് കേരളയുമാണ് പ്രോഗ്രാമിന്റെ ബ്രാൻഡിങ്ങും ,മാർക്കറ്റിങ്ങും ചെയ്യുന്നത് . അതുപോലെ യുകെ ഇവന്റ് ലൈഫ്,എപിക് എക്സ്പീരിയൻസ് , ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ ടിക്കറ്റ്‌വർസ് എന്നിവരുമാണ് പ്രോഗ്രാമിന്റെ സംഘാടകർ .

ലോകോത്തര നിലവാരത്തിലുള്ള സ്റ്റേജ് അവതരണങ്ങളും ഇന്ത്യൻ കലാരൂപങ്ങളുടെ മികവും ഒരുമിക്കുന്ന ഈ ഷോ, യൂറോപ്പിലെ പ്രേക്ഷകർക്ക് മറക്കാ.നാവാത്ത അനുഭവമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

The Complete Actor – Mohanlal Live In Germany: Beyond The Screen

Die Legende des indischen Kinos, der Stolz der Malayali, Superstar Bharat Mohanlal und Vanambadi KS Chitra kommen am 26. Juni mit einem hochkarätigen Ensemble nach Deutschland. Der Ticketverkauf hat begonnen.

Mohanlal gehört zu den ganz Großen des Malayalam-Kinos. Würde man die zehn besten Schauspieler der Welt aufzählen, stünde er ganz oben auf der Liste. Seine Erfolge und sein Ansehen sind unvergleichlich. Seine Filmkarriere, die bis heute anhält, war von Höhen und Tiefen geprägt, angefangen bei den Vorpremieren. Der beliebte Lalettan und sein Team, der persönliche Stolz der Malayali, werden am 26. Juni mit einem unvergesslichen Abend in Deutschland auftreten.

Die Veranstaltung „Der komplette Schauspieler Mohanlal live in Deutschland – Jenseits der Leinwand“ findet am 26. Juni 2026 in der Rudolf-Weber-Arena in Oberhausen statt und gilt als der größte indische Starabend, der jemals in Europa stattgefunden hat.

Mohanlal ist ein einzigartiger Schauspieler, der das Malayalam-Kino mit seiner schauspielerischen Brillanz seit über vier Jahrzehnten prägt. Er wurde mit fünf Nationalpreisen ausgezeichnet, darunter dem Dadasaheb Phalke Award 2023, und zwar als Bösewicht, Komiker und Held – stets mit seinem natürlichen Schauspielstil. Er wird liebevoll Lalettan genannt und ist der ganze Stolz der Malayali. Neben seinen Auszeichnungen wurde ihm auch der Rang eines Oberstleutnants der indischen Territorialarmee verliehen.

„Beyond the Screen“ ist eine wunderschöne indische Star-Nacht-Show mit einer Mischung aus Musik, Tanz und filmischen Darbietungen. Die renommierte Sängerin K. S. Chitra wird ebenfalls auf der Bühne stehen. Chitra, die in ihrer über fünf Jahrzehnte währenden Karriere mehr als 25.000 Lieder gesungen hat, ist eine der größten Stimmen der indischen Musikwelt.

Dhyan Sreenivasan, Kalabhavan Shajon, Shine Tom Chacko, Ramzan Muhammed, Swasika, Saniya Iyyappan und viele weitere Künstler werden ebenfalls an der Veranstaltung teilnehmen.

Die Rudolf-Weber-Arena, die seit 1996 weltbekannte Künstler beherbergt, ist eine der führenden Multifunktions-Veranstaltungsstätten Deutschlands mit einer Kapazität von rund 12.500 bis 13.000 Besuchern. Internationale Stars wie Coldplay und Justin Bieber traten hier bereits auf.

Tickets sind ab 20:00 Uhr am Vishu-Tag, dem 15. April, erhältlich. Weitere Informationen finden Sie unter www.lokahfilms.com.

Das Mega-Event „The Complete Actor Mohanlal Live in Germany – Beyond the Screen“, das am 26. Juni in Oberhausen stattfindet, wird als Gemeinschaftsprojekt mehrerer führender internationaler Veranstalter organisiert.

Loka Entertainments, das seit Jahren indische Filmvorführungen in ganz Europa organisiert, Golden Dreams Events, bekannt für die Organisation zahlreicher Bühnenshows in Europa und Australien in den letzten 25 Jahren, und Business Kerala sind die Hauptveranstalter des Events.

Die Show, die erstklassige Bühnenperformances mit der Exzellenz indischer Kunstformen verbindet, wird für das europäische Publikum ein unvergessliches Erlebnis sein, so die Veranstalter.

]]>
ജന്മനാട്ടിൽ മിനിമം വേതനത്തിനായി സമരം ചെയ്യുന്ന ആതുര സേവകർക്ക് ഹലോ ഫ്രണ്ട്‌സ് സ്വിറ്റസർലാൻഡിന്റെ ഐക്യദാർഢ്യവും ,അഭിവാദനങ്ങളും . https://malayalees.ch/hellofriendssupportnstrike/ Thu, 12 Mar 2026 14:31:12 +0000 https://malayalees.ch/?p=97979 ആനുകാലിക പ്രേശ്നങ്ങളിൽ വ്യക്തമായ നിലപാടുകൾ എടുത്ത് മുൻകാലങ്ങളിലും ആതുരസേവകർക്കായി നിലകൊണ്ടിട്ടുള്ള സ്വിറ്റസർലണ്ടിലെ സോഷ്യൽ മീഡിയ ഗ്രൂപ്പായ ഹലോ ഫ്രണ്ട്‌സ് സ്വിറ്റസർലാൻഡ് ഗവേർണിംഗ് ബോഡി ഓൺലൈൻ മീറ്റിങ്ങിലൂടെ കരുണക്കുവേണ്ടി വേണ്ടി സമരം ചെയുന്ന നമ്മുടെ സഹോദരി സഹോദരന്മാർക്ക് അഭിവാദനങ്ങളും ,ഐക്യദാർഢ്യവും അർപ്പിച്ചു.

ഏതു സംഘടനാ സമരത്തെ നയിക്കുന്നു എന്നതിലുപരി ,ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നത് നമ്മുടെ കടമ കൂടിയായി കരുതുന്നു. പതിറ്റാണ്ടുകളായി ആശുപത്രി മാനേജ്‌മെന്റുകളാൽ കഠിനമായി ചൂഷണം ചെയ്യപ്പെട്ടു പോരുന്ന ഒരു മേഖല വേറെ കാണില്ല. മൂന്ന് ഷിഫ്റ്റുകളും മാറി ജോലി ചെയ്ത് ചെറിയ വേതനം പറ്റുന്ന നമ്മുടെ സഹോദരിമാരുടെ ഉയർത്തെഴുന്നേൽപ്പാണ് ഈ സമരം. വിവിധ കമ്മീഷനുകളും സുപ്രീം കോടതി പോലും പറഞ്ഞ എല്ലാ ശുപാർശകളും നാളിതുവരെ പൂഴ്ത്തിവക്കപ്പെട്ടു.

സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടേണ്ടവരല്ല മഹത്തായ മനുഷ്യസേവനം ചെയ്യുന്ന ഈ മാലാഖമാരെന്ന് നമുക്കൊറ്റകെട്ടായി പറയണം. ഇന്ന് മാതാപിതാക്കൾ കടം വാങ്ങി കുട്ടികളെ നേഴ്സിങ്ങ് പഠിപ്പിച്ചതിന്റെ പേരിൽ ജപ്തി ഭീഷണിയിൽ കഴിയുന്ന അവസരത്തിൽ ജയിലിൽ കിടക്കുന്ന കൊടുംകുറ്റവാളിയുടെ ശമ്പളം പോലും കിട്ടാത്ത അവസ്ഥയാണ് ഡിഗ്രിയും, പി.ജി യും ഒക്കെ എടുത്ത് പഠിച്ചവർക്ക് ഇന്ന് ബംഗാളിക്ക് കിട്ടുന്ന ശബളം പോലുമില്ലാത്തയവസ്ഥ .നഴ്സിംഗ് ഒരു സേവനം മാത്രമാണ് ജോലിയായിട്ട് കാണരുത് എന്നൊക്ക മെഴുകുന്നവരോടാണ് ,അവർക്കുമുണ്ട് വീടും വീട്ടുകാരും. ലക്ഷക്കണക്കിന് രൂപ ലോണെടുത്തും കടം വാങ്ങിയും ആണ് ഓരോ സാധാരണ കുടുംബത്തിലെയും കുട്ടികൾ പഠിച്ചിറങ്ങുന്നത്.

സംസ്ഥാന കൗൺസിൽ യോഗം സർക്കാർ നിശ്ചയിച്ച 25450 രൂപ എന്ന അടിസ്ഥാന ശമ്പളം യുഎൻഎ ഉയർത്തിയ മുദ്രാവാക്യത്തോടോ, 2016ൽ സുപ്രീം കോടതി നിർദ്ദേശത്തോടോ,2016 ൽ കേന്ദ്ര സർക്കാർ നിയോഗിച്ച ജഗദീഷ് പ്രസാദ് കമ്മറ്റി നിർദ്ദേശത്തിന് അടുത്തു പോലും എത്താത്തത് നിരാശാജനകം ആണെന്ന് വിലയിരുത്തി. ജനരോഷം തണുപ്പിക്കുന്നതിൻ്റെ ഭാഗമായി ഇറക്കിയ ഉത്തരവ് എന്ന രീതിയിലേ ഇത് കാണാനാകൂ. 2018ലെ മിനിമം വേതനമായ 20000 രൂപയും 8 വർഷത്തെ വാർഷിക ഇൻക്രിമെൻ്റ് ഇനത്തിൽ 400X 8 = 3200, DA (2500-കോഴിക്കോട് )തുകയും കൂട്ടിയ തുകയാണ് 2026 ലെ മിനിമം വേതനമായി നിശ്ചയിച്ചിരിക്കുന്നതെന്ന് വിലയിരുത്തി.നഴ്സുമാരുടെ ജീവിത വ്യവസ്ഥയിൽ ഒരു മാറ്റവും ഈ പരിഷ്ക്കരണം കൊണ്ട് വരുന്നുമില്ല.

കഠിനാധ്വാനത്തിനനുസരിച്ചുള്ള മാന്യമായ വേതനം നൽകാൻ ആശുപത്രി മാനേജ്മെൻ്റുകൾ തയ്യാറാവുക എന്ന ന്യായമായ ആവശ്യമുന്നയിച്ചാണ് അവർ സമരം ചെയ്യുന്നത്. അഞ്ചെട്ട് വർഷത്തിനു ശേഷം സർക്കാർ പ്രഖ്യാപിച്ച ശമ്പള വർദ്ധനവ് അംഗീകരിക്കാൻ പല പ്രമുഖ സ്വകാര്യ ആശുപത്രികളും തയ്യാറാവുന്നില്ല. സമരം ചെയ്യുന്നവർക്കെതിരെ സമ്മർദ്ദങ്ങളും ഭീഷണികളുമാണ് മാനേജ്മെൻ്റുകളുടെ ഭാഗത്തു നിന്നുണ്ടാവുന്നത് എന്നാക്ഷേപമുണ്ട്. ഒരു ചർച്ചക്ക് കളമൊരുക്കാൻ പോലും സർക്കാർ തയ്യാറാവുന്നുമില്ല. എന്നാൽ അതിനെയെല്ലാം അതിജീവിച്ചാണ് നൂറു കണക്കിന് നഴ്‌സുമാർ സമരം ശക്തിപ്പെടുത്തുന്നത്.

ഇത് സ്വാർത്ഥ താൽപര്യത്തിനായുള്ള സമരമല്ല മറിച്ച് ആത്മാഭിമാനത്തിനും നീതിക്കുമായുള്ള അവരുടെ പോരാട്ടമാണ്. അവർ നമുക്ക് വേണ്ടി നമ്മളെ പരിചരിച്ച് നമുക്കിടയിൽ തന്നെ ജീവിക്കുന്നവരാണ്.അവർക്ക് വേണ്ടി സംസാരിച്ചില്ലെങ്കിലും അവർ സംസാരിക്കുമ്പോൾ വാ മൂടികെട്ടാൻ കെട്ടാൻ ശ്രമിക്കരുത്. .പല വൻകിട സ്വകാര്യ ആശുപത്രികളും വർഷങ്ങളായി നേഴ്സുമാർക്ക് കൊടുക്കുന്ന ശമ്പളം ജീവിത ചെലവിന് പോലും പൊരുത്തപ്പെടാൻ ആകാത്തതാണ്. ഉയർന്ന വിദ്യാഭ്യാസവും കഠിന പരിശീലനവും നേടിയ ഒരു പ്രൊഫഷന് ലഭിക്കേണ്ട മാന്യമായ പ്രതിഫലം അവർക്ക് ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെയാണ് മാന്യമായ ശമ്പളവും നല്ല ജോലി സാഹചര്യവും ആവശ്യപ്പെട്ട് അവർ സമരത്തിലേക്ക് ഇറങ്ങിയതും.

സമരം ചെയ്യുന്ന നഴ്‌സുമാരുടെ ഈ സഹന സമരത്തിന് സ്വിറ്റസർലണ്ടിലെ മുഴുവൻ ആതുരസേവകരുടെയും പിന്തുണയുണ്ടാകണെമെന്നു ഹാലോ ഫ്രണ്ട്‌സ് ഗവെർണിങ് ബോഡി അഭ്യർത്ഥിച്ചു .

വർഷങ്ങൾക്കു മുൻപ്- 2017 ൽ നാട്ടിൽ ആതുരസേവകർ നടത്തിയ സമരത്തിന് സൂറിച്ചിൽ ഹലോ ഫ്രണ്ട്സ് ഐക്യദാര്ഢ്യസംഗമം നടത്തിയത് ഇത്തരുണത്തിൽ ഓർമ്മിക്കേണ്ടതാണ്.

]]>
IOC UK കേരള ചാപ്റ്ററിന്റെ യുവജനസംഗമം ‘യുവ 2023’ ജൂൺ 24 ന് ക്രോയ്ഡനിൽ നടക്കും https://malayalees.ch/iocukyuva23uk/ Wed, 14 Jun 2023 21:52:09 +0000 https://malayalees.ch/?p=82748 ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) കേരള ചാപ്റ്റർ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ യുവജന സംഗമം ‘യുവ 2023’, ജൂൺ 24ന് ക്രോയ്ഡനിൽ വെച്ച് നടക്കും. ശനിയാഴ്ച വൈകുന്നേരം 3 മണി മുതൽ 7 മണി വരെ നടക്കുന്ന ‘യുവ 2023’ സംഗമത്തിൽ യുവജന സമ്മേളനവും പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും നടക്കുന്നതാണ്. യു കെ യിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവജങ്ങൾ അണിനിരക്കുന്ന സംഗമത്തിൽ, സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവാക്കളെ ആദരിക്കുമെന്ന് സംഘടകർ അറിയിച്ചു.

കേരളത്തിൽനിന്നുൾപ്പടെയുള്ള പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന ‘യുവ 2023’ ന് മോഡി കൂട്ടാൻ വിവിധ ദൃശ്യ ശ്രവ്യ കലാവിരുന്നും ഉൾപ്പെടുത്തിയിട്ടുണ്ട്.

‘യുവ 2023’ ലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യുകെ) കേരള ചാപ്റ്റർ പ്രസിഡന്റ്‌ ശ്രീ സുജു ഡാനിയേൽ അറിയിച്ചു.

വേദിയുടെ വിലാസം:

St Jude with St Aidan Church, Thornton Rd, Thornton Heath
CR7 6BA

]]>
സ്നേഹത്തിന്റെ മൂവർണ്ണക്കട തുറന്ന കർണാടകയിലെ കോൺഗ്രസ് വിജയത്തിൽ യുകെ യിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ സംഘടുപ്പിച്ച ആഘോഷങ്ങൾ ആവേശോജ്ജ്വലമായി https://malayalees.ch/karnatakaelectionoiccuk/ Tue, 16 May 2023 08:14:39 +0000 https://malayalees.ch/?p=81302 കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേടിയ ഉജ്ജ്വല വിജയത്തിൽ യുകെയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് നടത്തിയ ആഘോഷം ആവേശോജ്ജ്വലമായി

സാധാരണമായി സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേടുന്ന വിജയങ്ങൾ യുകെയിൽ ഭാരതീയരൊന്നാകെ ആഘോഷമാക്കുന്ന പതിവില്ലെങ്കിലും രാഹുൽ ഗാന്ധിയുടെ സമീപ കാലത്തെ ലണ്ടൻ സന്ദർശനം യുകെയിലെ കോൺഗ്രസ്‌ പ്രവർത്തകരിൽ ആവേശം ഉയർത്തിയിരുന്നു.

ദയനീയവും ഭീകരുമായ ജീർണ്ണതയിൽ നിന്നും രാജ്യം വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യത ഉയർത്തിക്കാട്ടി രാഹുൽ നടത്തിയ പ്രസംഗങ്ങൾ യുകെയിലെ ജനാധിപത്യ മതേതര കാംക്ഷികളുടെ സ്നേഹവും ഐക്യവും ആർജ്ജിച്ചിരുന്നു. കൂടാതെ രാഹുൽ ഗാന്ധിയെന്ന ദേശീയ നേതാവിനെ കേന്ദ്ര ഭരണകൂടം തുറങ്കലിൽ അടച്ചൊതുക്കുവാൻ നടത്തുന്ന കള്ളക്കേസ് ശ്രമങ്ങളും പാർലമെന്ററിയൻ എന്ന തലത്തിൽ നിന്നുള്ള പുറത്താക്കലും യുകെ യിലെ ഭാരതീയരുടെയും വിഷയമായി എന്നതും കർണാടകയിലെ കോൺഗ്രസ്‌ വിജയം ആഘോഷിക്കുന്നതിനുള്ള കാരണമായി.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ലണ്ടനിലെ ഹെയ്‌സിൽ പൂത്തിരികൾ കത്തിച്ചും പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും മുദ്രാവാക്യങ്ങൾ വിളിച്ചും ആഹ്ളാദം അലതല്ലിയ ആഘോഷങ്ങളാണ് നടത്തിയത്. ആഘോഷ പരിപാടികൾ എഐസിസി മീഡിയ ചെയർപേഴ്സൺ സുപ്രിയ ശ്രീനാതെ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

കർണ്ണാടകയുടെ മണ്ണിൽ നിന്നും അഴിമതിയിലും വർഗ്ഗീയതയിലും മുങ്ങിയ ഭരണകൂടത്തെ തൂത്തെറിയുന്നതിൽ രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെ പങ്ക് നിർണ്ണായകമായെന്നു സുപ്രിയ ശ്രീനാതെ പറഞ്ഞു.

ജനാധിപത്യ-മതേതര മൂല്യങ്ങളുടെ ദേശീയ മുഖമായ രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോടോ യാത്ര, എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യം, കർണ്ണാടക കോൺഗ്രസ്സിലെ പ്രമുഖ നേതാക്കളായ ഡി കെ ശിവകുമാർ – സിദ്ധരാമയ്യ തുടങ്ങിയവരുടെ കൂട്ടായ നേതൃത്വം, ശക്തമായ സംഘടനാ സംവിധാനം, കൃത്യതയാർന്ന രാഷ്ട്രീയ പ്രചരണം എന്നിവ കോൺഗ്രസ്സിന്റെ വലിയ വിജയത്തിനു കാരണമായതായി ഐഒസി നാഷണൽ പ്രസിഡന്റ് കമൽ ദളിവാൽ പറഞ്ഞു. ആഘോഷ പരിപാടികളെ തുടർന്നു നടത്തിയ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു കമൽ ദളിവാൽ.

ഐഒസി നാഷണൽ സെക്രട്ടറി ഘെമ്പ വേണുഗോപാൽ, ഐഒസി യൂത്ത് വിങ് പ്രസിഡന്റ് വിക്രം, കേരളം ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയേൽ, ഐഒസി കേരള ചാപ്റ്റർ വക്താവ് അജിത് മുതയിൽ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ചാപ്റ്റർ പ്രസിഡന്റുമാരായ വരുൺ ഗൗഡ, അവിനാശ് ദേശ്പാണ്ഡെ, സുധാകർ ഗൗഡ്, സന്തോഷ് റെഡ്ഢി, എന്നിവർ പ്രസംഗിച്ചു.

തുടർന്നു നടന്ന ചർച്ചകളിലും സംവാദങ്ങളിലും തോമസ് ഫിലിപ്പ് , ജോർജ്ജ് ജേക്കബ്, റോമി കുര്യാക്കോസ്, ഖലീൽ, ബോബിൻ ഫിലിപ്പ്, അശ്വതി നായർ, അരുൺ, ജോൺ, വിഷ്ണു, അപ്പച്ചൻ കണ്ണഞ്ചിറ എന്നിവർ പങ്കെടുത്തു പ്രസംഗിച്ചു.

സാധാരണമായി സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേടുന്ന വിജയങ്ങൾ യുകെയിൽ ഭാരതീയരൊന്നാകെ ആഘോഷമാക്കുന്ന പതിവില്ലെങ്കിലും രാഹുൽ ഗാന്ധിയുടെ സമീപ കാലത്തെ ലണ്ടൻ സന്ദർശനം യുകെയിലെ കോൺഗ്രസ്‌ പ്രവർത്തകരിൽ ആവേശം ഉയർത്തിയിരുന്നു.

ദയനീയവും ഭീകരുമായ ജീർണ്ണതയിൽ നിന്നും രാജ്യം വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യത ഉയർത്തിക്കാട്ടി രാഹുൽ നടത്തിയ പ്രസംഗങ്ങൾ യുകെയിലെ ജനാധിപത്യ മതേതര കാംക്ഷികളുടെ സ്നേഹവും ഐക്യവും ആർജ്ജിച്ചിരുന്നു. കൂടാതെ രാഹുൽ ഗാന്ധിയെന്ന ദേശീയ നേതാവിനെ ഭരണ കൂടം തുറുങ്കിൽ അടച്ചൊതുക്കുവാൻ നടത്തുന്ന കള്ളക്കേസ് ശ്രമങ്ങളും പാർലമെന്ററിയൻ എന്ന തലത്തിൽ നിന്നുള്ള പുറത്താക്കലും യുകെ യിലെ ഭാരതീയരുടെയും വിഷയമായി എന്നതും കർണാടകയിലെ കോൺഗ്രസ്‌ വിജയം ആഘോഷിക്കുന്നതിനുള്ള കാരണമായി.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ലണ്ടനിലെ ഹെയ്‌സിൽ പൂത്തിരികൾ കത്തിച്ചും പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും മുദ്രാവാക്യങ്ങൾ വിളിച്ചും ആഹ്ളാദം അലതല്ലിയ ആഘോഷങ്ങളാണ് നടത്തിയത്. ആഘോഷ പരിപാടികൾ എഐസിസി മീഡിയ ചെയർപേഴ്സൺ സുപ്രിയ ശ്രീനാത് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

കർണ്ണാടകയുടെ മണ്ണിൽ നിന്നും അഴിമതിയിലും വർഗ്ഗീയതയിലും മുങ്ങിയ ബിജെപി ഭരണകൂടത്തെ തൂത്തെറിയുന്നതിൽ രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെ പങ്ക് നിർണ്ണായകമായെന്നു സുപ്രിയ ശ്രീനാത് പറഞ്ഞു.

ജനാധിപത്യ-മതേതര മൂല്യങ്ങളുടെ ദേശീയ മുഖമായ രാഹുൽ ഗാന്ധി നടത്തിയ ജനസമ്പർക്ക യാത്ര, എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യം, കർണ്ണാടക കോൺഗ്രസ്സിലെ പ്രമുഖ നേതാക്കളായ ഡി കെ ശിവകുമാർ – സിദ്ധരാമയ്യ തുടങ്ങിയവരുടെ കൂട്ടായ നേതൃത്വം, ശക്തമായ സംഘടനാ സംവിധാനം, കൃത്യതയാർന്ന രാഷ്ട്രീയ പ്രചരണം എന്നിവ കോൺഗ്രസ്സിന്റെ വലിയ വിജയത്തിനു കാരണമായതായി ആഘോഷപരിപാടിക്ക് ആദ്യക്ഷത വഹിച്ച ഐഒസി നാഷണൽ പ്രസിഡന്റ് കമൽ ദളിവാൽ പറഞ്ഞു.

ഐഒസി നാഷണൽ സെക്രട്ടറി ഘമ്പ വേണുഗോപാൽ, ഐഒസി യൂത്ത് വിങ് പ്രസിഡന്റ് വിക്രം, കേരളം ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയേൽ, ഐഒസി കേരള ചാപ്റ്റർ വക്താവ് അജിത് മുതയിൽ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ചാപ്റ്റർ പ്രസിഡന്റുമാർ എന്നിവർ പ്രസംഗിച്ചു.

തുടർന്നു നടന്ന ചർച്ചകളിലും സംവാദങ്ങളിലും റോമി കുര്യാക്കോസ്, തോമസ് ഫിലിപ്പ്, ജോർജ്ജ് ജേക്കബ്, റോമി, ഖലീൽ മുഹമ്മദ്‌ , ബോബിൻ ഫിലിപ്പ്, അശ്വതി നായർ, അപ്പച്ചൻ കണ്ണഞ്ചിറ, രാജ് പാണ്ടെ, യഷ് സോളങ്കി എന്നിവർ പങ്കെടുത്തു പ്രസംഗിച്ചു.

]]>
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം. മാഞ്ചെസ്റ്റർ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധിച്ചു IOC UK പ്രവർത്തകർ. രണ്ടാം ഘട്ട പ്രതിഷേധത്തിന് മാഞ്ചെസ്റ്ററിൽ തുടക്കം കുറിച്ച് IOC https://malayalees.ch/iocukrahul/ Mon, 03 Apr 2023 07:16:21 +0000 https://malayalees.ch/?p=79042 രാഹുൽ ഗാന്ധിക്കെതിരായ സംഘപരിവാർ ഭരണകൂടo വിലകൊടുത്ത് വാങ്ങിയ ജനാധിപത്യ വിരുദ്ധ നടപടികളിൽ ശക്തമായി പ്രതിഷേധികൊണ്ട്, IOC പ്രവർത്തകർ മാഞ്ചെസ്റ്ററിൽ ഒത്തുകൂടി. മാഞ്ചസ്റ്റർ കത്തീഡ്രൽ യാർഡിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന അർപ്പിച്ചുകൊണ്ട് തുടക്കം കുറിച്ച രണ്ടാം ഘട്ട പ്രതിഷേധ സംഗമത്തിനു IOC ഭാരവാഹികളായ ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.

ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിൽ നടത്തിയ ഒന്നാം ഘട്ട പ്രതിഷേധ യോഗം വൻ ജനശ്രദ്ധ ആകർഷിച്ചിരുന്നു.

കോൺഗ്രസ്‌ നേതാവ് എന്നതിലുപരി ദേശീയ മുഖവും സാധാരണ ജനതയുടെ പ്രതീക്ഷയും ഏക ആശ്രയവുമായ രാഹുൽ ഗാന്ധിയെ എന്ത് വിലകൊടുത്തും സംരക്ഷിക്കുവാൻ ഓരോ കോൺഗ്രസ്സുകാരനും ബാധ്യതയുണ്ടെന്നും, രാഷ്ട്രീയ എതിരാളികളെ കള്ളക്കളികൾ കൊണ്ട് ഇല്ലായ്മ ചെയ്യാൻ ഏത് അറ്റം വരെയും പോകാൻ മടിയില്ലാത്ത മോദാനി ഭരണകൂടത്തിന്റെ പൊള്ളത്തരങ്ങൾ ജനങ്ങൾക്ക്‌ മുന്നിൽ തുറന്നു കാട്ടണമെന്നുമുള്ള പൊതുവികാരം പ്രകടമായ പ്രതിഷേധ സംഗമത്തിൽ ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ്, സോണി ചാക്കോ, പുഷ്പരാജൻ, അഖിൽ ജോസ്, അജയ് യാദവ് എന്നിവർ പ്രസംഗിച്ചു.

രാഹുൽ ഗാന്ധിക്ക് പൂർണ പിന്തുണ പ്രഖാപിക്കുകയും, മോഡി സർക്കാരിന്റെ ജനാധിപത്യ ധ്വoസനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമിരമ്പുകയും ചെയ്‌ത യോഗത്തിൽ, മിഡ്‌ലാൻഡ്‌സിലെ വിവിധ സ്ഥലങ്ങളെ പ്രതിനിധീകരിച്ചു ഷാജി, ലിജോ, ജിപ്സൺ, സച്ചിൻ, ഹരികൃഷ്ണൻ, സച്ചിൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.

]]>
ലണ്ടണിൽ മലയാളി വിദ്യാർത്ഥിനിക്ക് കുത്തേറ്റു; കുത്തിയത് ഇന്ത്യൻ വിദ്യാർത്ഥി https://malayalees.ch/kerala-student-stabbed-in-london/ Wed, 30 Mar 2022 04:46:39 +0000 https://malayalees.ch/?p=59274 ലണ്ടണിൽ മലയാളി വിദ്യാർത്ഥിനിക്ക് കുത്തേറ്റു. സോന ബൈജുവെന്ന 23 കാരിക്കാണ് കുത്തേറ്റത്. മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥിയാണ് സോനയെ കത്തിയെടുത്ത് കുത്തിയത്. പ്രതി ശ്രീരാം അംബാർലയെ പൊലീസ് അറസ്റ്റ് ചെയ്തു.

ലണ്ടണിലെ ഹൈദരാബാദ് ബിരിയാണി റെസ്റ്റോറന്റിൽ വച്ചായിരുന്നു സംഭവം. റെസ്‌റ്റോറന്റിൽ സോന പാർട്ട് ടൈമായി ജോലി ചെയ്തിരുന്നു. ശ്രീരാമിന് ഭക്ഷണം വിളമ്പുന്നതിനിടെയാണ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. പരുക്കേറ്റ സോനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യ നില തൃപ്തികരമാണ്.

ശ്രീരാമിനെ പൊലീസ് അറസ്റ്റ് ചെയ്ത് തേംസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിൽ ഹാജരാക്കി. ഏപ്രിൽ 25 വരെ ശ്രീരാമിനെ കോടതി റിമാൻഡ് ചെയ്തു.

ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സോന പഠിക്കുന്ന ഈസ്റ്റ് ലണ്ടൺ സർവകലാശാല അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

]]>
പ്രശസ്ത ഗാന രചയിതാവായ ശ്രീ ബേബി കാക്കശേരിയുടെ ക്രിസ്മസ് ഗാനമായ “കാത്തിരിപ്പിന്റെ രാത്രി “പ്രകാശനം ചെയ്‌തു .. https://malayalees.ch/christmasmusicalbumkkakkaserry/ Thu, 02 Dec 2021 00:02:20 +0000 https://malayalees.ch/?p=53329 രക്ഷനുവേണ്ടിയുള്ള കാത്തിരിപ്പാണ് പലരുടേയും ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. കുറച്ച് നാളായി ലോക മലയാളികൾ കാത്തിരുന്ന ബേബി കാക്കശ്ശേരിയുടെ കാത്തിരിപ്പിന്റെ രാത്രിയെന്ന ക്രിസ്തുമസ്സ് ആൽബം കാത്തിരുന്നവരുടെ കാതിലേയ്ക്ക് എത്തിക്കുകയാണ് Aduppum Veppum Vlog.

പ്രശസ്ത ഗായിക രഞ്ജിനി ജോസ് ആലപിച്ച ഈ മനോഹരഗാനത്തിന് ഈണമിട്ടിരിക്കുന്നത് വളരെക്കാലമായ് സംഗീതരംഗത്ത് പ്രവർത്തിക്കുന്ന ബിജു മൂക്കന്നൂരാണ്. കുരിയാക്കോസ് വർഗ്ഗീസിന്റേതാണ് ഓർക്കസ്ട്രേഷൻ.

]]>
മതേതര,ഐശ്വര്യ കേരള സൃഷ്ടിക്കായി യുഡിഫ് യൂറോപ്പിന്റെ ഇലക്ഷൻ പ്രചരണോൽഘാടനം മാർച്ച് ആറിന് …സമുന്നത നേതാക്കൾ പങ്കെടുക്കുന്നു .. https://malayalees.ch/udfeuropenuk/ Thu, 04 Mar 2021 01:20:26 +0000 https://malayalees.ch/?p=40995 നിർണ്ണായകമായ കേരളാ നിയമസഭാ ഇലക്ഷനുവേണ്ടി സോഷ്യൽ മീഡിയയിലൂടെയുള്ള പരാമാവധി പ്രചാരണത്തിനായി യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലെയും കോൺഗ്രസ് പ്രവാസ സംഘടനകളായ ഒഐസിസി യുടെയും ,ഐഒസി കേരളാ ചാപ്റ്ററിന്റെയും ,കെഎംസിസി യുടെയും യുഡിഫിലെ മറ്റു ഘടകകഷികളുടെ പ്രവാസ സംഘടനകളും ഒത്തു ചേർന്ന് ഈ വരുന്ന ശനിയാഴ്ച മാർച്ച് ആറിന് സൂം മീറ്റിങ്ങുവഴി ഇലക്ഷൻ പ്രചാരണത്തിന്റെ യൂറോപ്പിലെ ഔപചാരികമായി പ്രചാരണോൽഘാടനം കേരളത്തിലെ സമുന്നതരായ നേതാക്കളുടെ സാന്നിധ്യത്തിൽ നടത്തുകയാണ് .

ഭരണത്തിന്റെ മറവിൽ നാടിനെ കുട്ടിച്ചോറാക്കി വർഗ്ഗീയത കൊണ്ട് ഭിന്നത ഉണ്ടാക്കിയ ഇടത് സർക്കാരിൽ നിന്ന് കേരളാ ജനതയുടെ മോചനം പ്രവാസലോകം ആഗ്രഹിക്കുന്നു .നാട് നന്നാവണമെങ്കിൽ നാടിന്റെ നന്മ ലക്ഷ്യമാക്കുന്നവർ ഭരണ ചക്രം തിരിക്കണം.നാടിന്റെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിച്ച്,വികസന ക്ഷേമ കാഴ്ചപ്പാടുകളുള്ള,യുവതയോട് പ്രതിബദ്ധതയുള്ള,സ്ത്രീകളുടെ സംരക്ഷണത്തിന് പ്രാമുഖ്യം നൽകുന്ന,കുഞ്ഞുങ്ങളടക്കമുള്ളവരെ പിച്ചിച്ചീന്തുന്നവർക്ക് കയ്യാമം വെച്ച് കൽതുറുങ്കിൽ തളക്കാൻ കഴിയുന്ന,മദ്യ മുതലാളിമാരെ നിലയ്ക്ക് നിർത്താൻ കഴിയുന്ന,വർഗ്ഗീയ പ്രചാരകരാവുന്ന പോലീസ് സേനയിലെ മേലാളൻമാരെ നിയന്ത്രിക്കാൻ കഴിയുന്ന,മതേതര മൂല്യങ്ങളിലെ വിശ്വാസങ്ങളേയും ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും ബഹുമാനിക്കാൻ സാധ്യമാവുന്ന,രക്തക്കറ പുരണ്ട ക്യാമ്പസ് കരങ്ങളിൽ റാങ്ക് ചാർത്തിക്കൊടുത്ത് പി എസ് സി യുടെ വിശ്വാസ്യത തകർക്കാൻ കൂട്ട് നിൽക്കാത്ത, ഇഛാ ശക്തിയുള്ള ഭരണകൂടം സാധ്യമാവണം.പാവങ്ങൾക്കുള്ള വീടിനുള്ള പണത്തിൽ നിന്ന് കമ്മീഷൻ അടിച്ച് മാറ്റുകയും ദുരിത ഫണ്ട് പാർട്ടി ഫണ്ടാക്കി മാറ്റുകയും കള്ളക്കടത്തിനും ഡോളർ കടത്തിനും കൂട്ടാളിയാവുകയും ചെയ്യാത്ത ഭരണ മുന്നണിയുണ്ടാവണം.

കുത്തിയിരുന്ന് പഠിച്ച പതിനായിരങ്ങൾ ജോലിക്ക് വേണ്ടി അലഞ്ഞു തിരിയുമ്പോളാണ് സ്വർണ കടത്ത് കാരി സ്വപ്ന മുതൽ രാജേഷിന്റെ ഭാര്യ വരെ ഒരു യോഗ്യതയും ഇല്ലാത്ത കള്ളന്മാരും കള്ളികളുംഭരണ സ്വാദീനം ഉപയോഗിച്ച് വളഞ്ഞ വഴിയിൽ കൂടി ജോലി നേടി ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റുന്നത്.

ആഴക്കടൽ മത്സ്യബന്ധനകരാറിലൂടെ കേരളത്തിലെ മത്സ്യതൊഴിലാളികളെ സംസ്ഥാന സർക്കാർ ആട്ടിയകറ്റിയപ്പോൾ അവരിലൊരാളായി അവരോടൊപ്പം നിന്ന പ്രിയപ്പെട്ട രാഹുൽഗാന്ധിയോടൊപ്പമാണ് കേരളത്തിന്റെ മനസ്സ്. സമസ്ത മേഖലകളിലും അഴിമതി നടത്തിയ പിണറായി സർക്കാർ, നമ്മുടെ ആഴക്കടലും അമേരിക്കൻ കമ്പനിക്ക് വിൽക്കാൻ ശ്രമിച്ച് പരാജയപ്പെടുകയായിരുന്നു. പ്രതിപക്ഷ ഇടപെടൽ മൂലം ഈ കച്ചവടം പൊളിഞ്ഞെങ്കിലും സർക്കാറിൻ്റെ മനോഭാവത്തിൽ മാറ്റം വന്നിട്ടില്ല.

ഇടതു മുന്നണി സര്‍ക്കാര്‍ ചെയ്തതു പോലെ ശബരിമലയില്‍ വിശ്വാസികളെ വെല്ലുവിളിക്കുകയല്ല. ബിജെപി ചെയ്തതു പോലെ മുന്‍നിലപാടുകളെല്ലാം വിഴുങ്ങി, വിശ്വാസത്തെ വോട്ടുബാങ്കാക്കാനുമല്ല.ഒരു നാടിന്‍റെ സമാധാനാന്തരീക്ഷം നിലനിര്‍ത്താനും വലിയൊരു വിഭാഗം ജനങ്ങളുടെ വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും സംരക്ഷിക്കാനുമുള്ള ധീരമായ ചുവടുവെയ്പ്പാണ് യുഡിഫ് പുറത്തുവിട്ട ശബരിമല സംരക്ഷണ നിയമത്തിന്‍റെ കരടു രൂപം.

ചെയ്യുന്നതെല്ലാം അഴിമതി, കയ്യോടെ പിടികൂടുമ്പോൾ എനക്ക് ഒന്നും അറിയില്ല, എല്ലാം ഉദ്യോഗസ്ഥർ ആണെന്ന് തടിയുരൽ ആണ് പിണറായിയുടെ സ്ഥിരം പരിപാടി….പൊതു ഭരണവും, ഇന്റലിജിൻസും, വിജിലൻസും ഉള്ള ആഭ്യന്തര വകുപ്പും ഉപദേശിക്കാൻ ലക്ഷങ്ങൾ ശമ്പളം ഉള്ള 8 ഉപദേശികളും സേവിക്കാൻ 40 സ്റ്റാഫുകളും ഒക്കെ ഉള്ള ഭരണചക്രം തിരിക്കുന്ന ആൾ പറയുകയാണ്…ഒന്നും എനിക്കോ സർക്കാരിന്നോ എനിക്കോ അറിയില്ല ഉദ്യോഗസ്ഥർ സ്വന്തം നിലക്ക് ചെയ്യുകയാണ് എന്നാണ് പിണറായി ലൈൻ…

യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ ജനോപകരപ്രദമായ പ്രവര്‍ത്തനങ്ങളെയും പദ്ധതികളെയും എതിര്‍ക്കുകയും തകര്‍ക്കുകയും ചെയ്ത ചരിത്രമാണ് സിപിഎമ്മിനുള്ളത്.ഇടതു സർക്കാർ അധികാരത്തിലെത്തിയ ശേഷം ഉദ്ഘാടനം ചെയ്ത പദ്ധതികളുടെ 95% പ്രവർത്തനങ്ങളും യുഡിഎഫ് ഭരണകാലത്ത് പൂർത്തിയായിരുന്നു. അന്ന് അതിനെ എതിർത്തവർ ഇന്ന് അവരുടെ നേട്ടമായി യാതൊരു ഉളുപ്പുമില്ലാതെ പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നു

കേരളത്തിന് അന്യമായിരുന്ന വൻകിടപദ്ധതികൾക്ക് ഏറ്റവും കുതിപ്പേകിയത് കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്താണ്. ഭാവിയിലുള്ള കേരളത്തിന്റെ വികസന കാഴ്ചപ്പാടുകളെ മുൻനിർത്തിയാണ് അവ ഓരോന്നും നടപ്പാക്കിയത് . എന്നാൽ അവ മുന്നോട്ട് കൊണ്ടുപോകുന്നതിൽ എൽ ഡി എഫ് സർക്കാർ പൂർണ്ണ പരാജയമാണ് .

തെരഞ്ഞെടുപ്പ്‌ പ്രകടന പത്രിക സാധാരണഗതിൽ ഒരു ചടങ്ങായിരുന്നു.പക്ഷെ ഇക്കുറി ഐക്യ ജനാധിപത്യ മുന്നണി ആ ധാരണ തിരുത്തിയിരിക്കുന്നു. രാഷ്ട്രീയ നേതൃത്വം മതിയായ പഠനങ്ങളുടെയും വിശദമായ ചർച്ചകളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന രേഖ അംഗീകാരത്തിനും പിന്തുണക്കുമായി ജനങ്ങളുടെ മുന്നിൽ സമർപ്പിക്കുന്ന പതിവ്‌ ശൈലിക്ക്‌ പകരം കുറെക്കൂടി ജനകീയമായ രീതി സ്വീകരിക്കാൻ യു.ഡി.എഫ്‌. കാണിച്ച വൈഭവം മതിപ്പ്‌ സൃഷ്ടിക്കും.

https://www.facebook.com/permalink.php?story_fbid=367977327729504&id=345406456653258

തങ്ങളുടെ പരിപാടിക്ക്‌ ജനങ്ങൾ പിന്തുണ നൽകണമെന്ന നില മാറി എന്നർത്ഥം. ജനങ്ങളുടെ നിർദ്ധേശങ്ങളും പരിപാടികളും നടപ്പിലാക്കാൻ തങ്ങൾ തയ്യാറാണെന്ന ഭാവനാസമ്പന്നമായ ഈ ചുവട്‌ മാറ്റം ഗുണപരമായ ചലനം എളുപ്പമാക്കും. കേരളീയ സമൂഹം കൈവരിച്ച വിദ്യാഭ്യാസ പുരോഗതിയും പുതിയ അറിവിടങ്ങളുമായുള്ള ചെറുപ്പക്കാരുടെ അടുത്ത ബന്ധങ്ങളും പ്രവാസി സമൂഹത്തിന്റെ ജീവിതാനുഭവങ്ങളും അർത്ഥപൂർണ്ണമായി പ്രതിഫലിക്കപ്പെടുന്ന ഈ മാറ്റം പരക്കെ സ്വാഗതം ചെയ്യപ്പെടുമെന്ന് നിസ്സംശയം പറയാൻ കഴിയും.

കേരളത്തിന്റെ പൊതു രംഗത്ത്‌ പതിറ്റാണ്ടുകാലമായി സ്തുത്യർഹമായി സേവനം അർപ്പിച്ച്‌ വരുന്ന സംഘടനകളുടെയും വ്യക്തികളുടെയും അഭിപ്രായങ്ങൾ പ്രകടന പത്രികയുടെ ഉള്ളടക്കം സർവ്വതല സ്പർശിയും സർവ്വാശ്ലേഷിതവുമാക്കും. ലോക പരിചയവും പാണ്ഡിത്യവും ഉൾക്കാഴ്ച്ചയും കോണ്ടനുഗ്രഹീതനായ ശ്രീ ശശി തരൂരിന്റെ നേതൃത്വം കൂടി ആകുമ്പോൾ ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കും. സന്തുലിതവും സുസ്ഥിരവും സമഗ്രവുമായ ഒരു നവ കേരള മാതൃക ശിൽപമധുരമായി പണിതുയർത്താൻ ഈ രേഖ അവസരമൊരുക്കുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നു.ഈ തെരെഞ്ഞെടുപ്പിൽ ജനവിരുദ്ധ സർക്കാരിനെതിരെ ജനം വിധിയെഴുതും നാട് നന്നാകാനായി UDFന് ജനങ്ങൾ വോട്ടു ചെയ്യും.

https://www.facebook.com/permalink.php?story_fbid=366566481203922&id=345406456653258

പ്രിയപ്പെട്ടവരെ നിശബ്ദ വിപ്ലവം.. അസ്തമിക്കേണ്ടതല്ല തുടരേണ്ടതാണ്.. ചെയ്യുവാനേറെയുണ്ട്…. കൂടെയുണ്ടാകണം….നമുക്കൊരുമിച്ചു മുന്നേറാം…കേരളത്തിന്റെ വികസനത്തിന്..കേരളത്തിന്റെ സമധാനത്തിന്..എല്ലാവരെയും കേൾക്കുന്ന,അഭിപ്രായങ്ങൾ മാനിക്കുന്ന ഒരു മുഖ്യമന്ത്രിയേയും മന്ത്രിസഭയെയും ലഭിക്കുന്നതിന്..നമ്മൾക്ക് കൂടെ നിൽക്കാം .

പ്രവാസലോകത്തുള്ള യുഡിഫ് അനുഭാവികളുടെയും പ്രവർത്തകരുടെയും പ്രവർത്തനം ആവശ്യം വേണ്ടുന്ന സമയമാണിത് …ആധുനിക ലോകത്തു പ്രചാരണത്തിന് ഏറ്റവും കൂടുതൽ ആശ്രെയിക്കുന്ന സോഷ്യൽ മീഡിയയിലൂടെ പരാമാവധി പ്രചാരണത്തിനും ,ഇലക്ഷൻ പ്രചാരണത്തിനായി വേണ്ടുന്ന എല്ലാ സഹായങ്ങൾ നല്കുവാനുമായി രൂപീകരിച്ച യുഡിഫ് യൂറോപ്പ് ഇലക്ഷൻ പ്രചാരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വരുന്ന ശനിയാഴ്ച സൂം മീറ്റിങ്ങുവഴി ഔപചാരികമായി പ്രചാരണോൽഘാടനം നടത്തുകയാണ് ..കോൺഗ്രസിന്റെ സമുന്നത നേതാവ് ശ്രീ വി.ഡി.സതീശൻ MLA ഉദ്ഘാടനം ചെയ്യുന്നതും തദവസരത്തിൽ യുഡിഫ് നേതാക്കളായ ശ്രീ ഷിബു ബേബി ജോൺ,ശ്രീ പി.കെ.ഫിറോസ്, ശ്രീ അപ്പു ജോൺ ജോസെഫ് എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്യും ..

ജനാധിപത്യ വിശ്വാസികളും യൂറോപ്പിലെയും ,യൂകെയിലെയും എല്ലാ യുഡിഫ് പ്രവർത്തകരും, അനുഭാവികളും ഇലക്ഷൻ പ്രചാരണോൽഘാടന സൂം മീറ്റിങ്ങിൽ പങ്കെടുക്കണമെന്ന് യുഡിഫ് യൂറോപ്പ് ഇലക്ഷൻ കമ്മിറ്റി അഭ്യർത്ഥിച്ചു .

കൂടുതൽ വിവരങ്ങൾക്കായും ,ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായും താഴെ കാണുന്ന യുഡിഫ് യൂറോപ് ഫെയ്‌സ്ബുക്ക് പേജ് സന്ദർശിക്കുവാൻ വിനീതമായി അപേക്ഷിക്കുന്നു, ..https://www.facebook.com/UDF-Europe-345406456653258

]]>
കൊറോണ ഭീതി; ലണ്ടനിലെ ഫേസ്ബുക്ക് ഓഫീസ് അടച്ചു https://malayalees.ch/facebook-closes-london-offices-until-monday-due-to-coronavirus/ Sat, 07 Mar 2020 08:20:14 +0000 https://malayalees.ch/?p=24070 ഇതേസമയം, സിംഗപ്പൂർ ഓഫീസിലെ ജീവനക്കാരോട് മാർച്ച് 13 വരെ വീട്ടിൽ നിന്ന് ജോലിചെയ്യാൻ ഫേസ്ബുക്ക് നിർദ്ദേശിച്ചു.

ലണ്ടനിലെ ഫേസ്ബുക്കിന്റെ ഓഫീസുകള്‍ തിങ്കളാഴ്ച വരെ അടച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു. സിംഗപ്പൂരില്‍ നിന്ന് ലണ്ടനിലെ ഓഫീസുകള്‍ സന്ദര്‍ശിച്ച ഫേസ്ബുക്ക് ജീവനക്കാരന് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

“ഫെബ്രുവരി 24 മുതൽ 26 വരെ ഞങ്ങളുടെ ലണ്ടൻ ഓഫീസുകൾ സന്ദർശിച്ച സിംഗപ്പൂർ ഓഫീസിലെ ജീവനക്കാരന് കോവിഡ്-19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി,” ഫേസ്ബുക്ക് പ്രസ്താവനയിൽ പറഞ്ഞു. തിങ്കളാഴ്ച വരെ ലണ്ടൻ ഓഫീസുകൾ അടച്ചിരിക്കുകയാണ്. അതുവരെ ജീവനക്കാർ വീട്ടിൽ നിന്ന് ജോലി ചെയ്യും. ഫലപ്രദമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമെ ഓഫീസുകള്‍ തുറക്കൂവെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതേസമയം, സിംഗപ്പൂർ ഓഫീസിലെ ജീവനക്കാരോട് മാർച്ച് 13 വരെ വീട്ടിൽ നിന്ന് ജോലിചെയ്യാൻ ഫേസ്ബുക്ക് നിർദ്ദേശിച്ചു. ശുചീകരണത്തിനായി ഓഫീസ് നേരത്തെ അടച്ചിരുന്നു.

]]>
സ്വര്‍ണ ക്ലോസറ്റ് മോഷണം പോയി; ഒടുവില്‍ പിടിയിലായത് 66 കാരന്‍ https://malayalees.ch/gold-toilet-worth-over-rs-8-crore-stolen-from-winston-churchills-birthplace/ Mon, 16 Sep 2019 05:36:07 +0000 https://malayalees.ch/?p=15366 ബ്രിട്ടനില്‍ ഒരു ക്ലോസറ്റ് മോഷണം പോയതായിരുന്നു ഇന്നലത്തെ വലിയ വിശേഷം. പക്ഷേ അതൊരു സാധാരണ ക്ലോസറ്റായിരുന്നില്ല. 18 കാരറ്റ് സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ക്ലോസറ്റാണ് മോഷ്ടിക്കപ്പെട്ടത്.

ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ്ഷയറിലുള്ള കൊട്ടാരത്തിനുള്ളില്‍ നിന്നാണ് 18 കാരറ്റ് സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ക്ലോസറ്റ് മോഷ്ടിക്കപ്പെട്ടത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്‍റെ ജന്മസ്ഥലമായ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ പ്രദര്‍ശനത്തിന് വെച്ചതായിരുന്നു സ്വര്‍ണ ക്ലോസറ്റ്. ഇന്നലെ പുലര്‍ച്ചെയാണ് ക്ലോസറ്റ് മോഷണം പോയെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. പുലര്‍ച്ചെ 4.50-തിന് മോഷ്ടാക്കള്‍ കൊട്ടാരത്തില്‍ നിന്നും പുറത്തു കടന്നതായാണ് വിവരം ലഭിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 66- കാരനെ പൊലീസ് അറസ്റ്റ്

ചെയ്തിട്ടുണ്ട്.ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റായ മൗരിസോ കാറ്റെലന്‍റെ വിക്ടറി ഈസ് നോട്ട് ആന്‍ ഓപ്ഷന്‍ എന്ന പ്രദര്‍ശനത്തിന്‍റെ ഭാഗമായാണ് സ്വര്‍ണ ക്ലോസറ്റ് കാണാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കിയത്. രണ്ട് വാഹനങ്ങളിലായെത്തിയ ഒരു കൂട്ടം മോഷ്ടാക്കളാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ക്ലോസറ്റ് ഇതുവരെ കണ്ടെത്താനായില്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

]]>