UAE – malayalees.ch https://malayalees.ch Malayalam Online News Portal Fri, 24 Mar 2023 14:19:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png UAE – malayalees.ch https://malayalees.ch 32 32 മദീന മുനവറ പദ്ധതിയില്‍ ലുലു ഗ്രൂപ്പും; ഹൈപ്പര്‍ മാര്‍ക്കറ്റിന് ധാരണ https://malayalees.ch/lulu-group-and-madina-munawara-project/ Fri, 24 Mar 2023 14:18:37 +0000 https://malayalees.ch/?p=78543 മസ്ജിദ് ഖുബ്ബ വികസനത്തിന്റെ ഭാഗമായി മദീനാ മുനവ്വറയില്‍ നിര്‍മിക്കാന്‍ പോകുന്ന വിശാലമായ കൊമേഴ്സ്യല്‍ സെന്റര്‍ പദ്ധതിയുമായി ലുലു ഗ്രൂപ്പ് കൈകോര്‍ക്കുന്നു. ഇതിന്റെ പ്രാരംഭഘട്ടമായി ആസര്‍ ഗള്‍ഫ് കൊമേഴ്സ്യല്‍ കമ്പനിയുമായി ലുലു ഗ്രൂപ്പ് ധാരണാപത്രം ഒപ്പ് വെച്ചു. 200 ദശലക്ഷം സൗദി റിയാല്‍ ചെലവിട്ട് ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഉയരാന്‍ പോകുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, കൊമേഴ്സ്യല്‍ സമുച്ചയത്തിന്റെ സവിശേഷതയായിരിക്കും. (Lulu Group and Madina Munawara project)

ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ എം.എ യൂസഫലി, ആസര്‍ ഗള്‍ഫ് കൊമേഴ്സ്യല്‍ കമ്പനി ചെയര്‍മാന്‍ ശൈഖ് മാജിദ് ബിന്‍ സെയ്ഫി ബിന്‍ നുമഹി അല്‍ അംറി എന്നിവരാണ് മദീനയില്‍ ധാരണാപത്രത്തില്‍ ഒപ്പ് വെച്ചത്. ലുലു സൗദി അറേബ്യ ഡയരക്ടര്‍ ഷഹീം മുഹമ്മദ്, ലുലു റീജിയണല്‍ ഡയരക്ടര്‍ റഫീഖ് മുഹമ്മദലി തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. ലുലുവുമായുള്ള സഹകരണം വാണിജ്യ രംഗത്ത് കൂടുതല്‍ ഉണര്‍വേകാന്‍ സഹായകരമാകുമെന്ന് ശൈഖ് മാജിദ് ബിന്‍ സെയ്ഫി ചൂണ്ടിക്കാട്ടി.

പരിശുദ്ധ റമദാനിലെ ആദ്യദിനത്തില്‍ പുണ്യനഗരമായ മദീനയില്‍ വെച്ച് തന്നെ പദ്ധതിയുടെ ഭാഗമായതില്‍ ഏറെ സന്തോഷമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. ഇതിനു അനുമതി നല്‍കിയ സല്‍മാന്‍ രാജാവിനും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സൗദി ഭരണകൂടത്തിനും പ്രത്യേക നന്ദി പറയുന്നു. സൗദി ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണത്തോടെ യുള്ള നയങ്ങള്‍ രാജ്യത്തെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കുന്നു 24 മാസത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ആധുനിക രീതിയിലുള്ള ഹൈപ്പര്‍ മാര്‍ക്കറ്റായിരിക്കും മദീനയില്‍ വരുന്നത്. ആയിരത്തിലധികം പുതിയ തൊഴിലവസരങ്ങളാണ് പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രതീക്ഷിക്കുന്നതെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

]]>
യുഎഇയില്‍ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ് https://malayalees.ch/heavy-wind-and-dust-wind-at-uae/ Fri, 10 Feb 2023 12:10:04 +0000 https://malayalees.ch/?p=76017 യുഎഇയില്‍ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അന്തരീക്ഷം മേഘാവൃതമോ പൊടിനിറഞ്ഞതോ ആയിരിക്കും. രാജ്യത്ത് താപനില 26 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. അബുദാബിയില്‍ 21 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 22 ഡിഗ്രി സെല്‍ഷ്യലും താപനില ഉയരും

അബുദാബിയിലും ദുബായിലും പര്‍വത പ്രദേശങ്ങളില്‍ താപനില യഥാക്രമം 16 ഡിഗ്രി സെല്‍ഷ്യസും 11 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.
പകല്‍ സമയത്ത് 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ പൊടിക്കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുമുണ്ട്.

ഇന്ന് രാവിലെ അബുദാബിയില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയിരുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അടുത്ത ദിവസങ്ങളില്‍ കാറ്റിന്റെ വേഗത കൂടുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. പൊടിക്കാറ്റ് ദൂരക്കാഴ്ച മറയ്ക്കുന്നതിനാല്‍ വാഹനമോടിക്കുന്നവരും ശ്രദ്ധിക്കണം.

]]>
നിലമ്പൂർ പാരമ്പര്യ വൈദ്യൻ കൊലക്കേസ്; പ്രതി ഷൈബിൻ അഷ്‌റഫ്‌ പ്രതിയായ അബുദാബിയിലെ രണ്ട് ദുരൂഹ മരണങ്ങൾ സിബിഐ അന്വേഷിക്കും https://malayalees.ch/cbi-to-investigate-two-deaths-in-abu-dhabi-of-shaibin-ashraf/ Fri, 21 Oct 2022 09:02:16 +0000 https://malayalees.ch/?p=69980

നിലമ്പൂർ പാരമ്പര്യ വൈദ്യൻ കൊലക്കേസ് പ്രതി ഷൈബിൻ അഷ്‌റഫ്‌ പ്രതിയായ അബുദാബിയിലെ രണ്ട് ദുരൂഹ മരണങ്ങൾ സിബിഐ അന്വേഷിക്കും. കുറ്റകൃത്യം അന്വേഷിച്ച  നിലമ്പൂർ ഡിവൈഎസ്പി സാജു കെ.ഏബ്രഹാം കേസിൻ്റ ഫയൽ ഡിജിപി മുഖേന  സിബിഐ തിരുവനന്തപുരം യൂണിറ്റിന് കൈമാറും.

ഷൈബിന്റെ ബിസിനസ് പങ്കാളി കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസ്, സഹപ്രവർത്തക ചാലക്കുടി സ്വദേശിനി ഡെൻസി എന്നിവരാണ് അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
ഡെൻസിയെ കൊലപ്പെടുത്തി ഹാരിസ് ആത്മഹത്യ ചെയ്തെന്ന നിഗമനത്തിൽ അബുദാബി പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു.

ഹാരിസിൻ്റ മാതാവ് സാറാബി, സഹോദരി ഹാരിഫ എന്നിവർ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു അനുകൂല വിധി നേടിയിരുന്നു.

]]>
ഇ-സ്‌കൂട്ടര്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്താല്‍ 200 ദിര്‍ഹം പിഴ https://malayalees.ch/e-scooters-in-dubai-dh200-fine-announced-for-haphazard-parking/ Tue, 12 Apr 2022 05:03:08 +0000 https://malayalees.ch/?p=59924 ദുബൈയില്‍ ഇ-സ്‌കൂട്ടര്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്താല്‍ 200 ദിര്‍ഹം പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. ദുബൈ ആര്‍.ടി.എയാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇ-സ്‌കൂട്ടറുകള്‍ പാര്‍ക്ക് ചെയ്യാന്‍ കൃത്യമായ പ്രദേശങ്ങള്‍ നിര്‍ണയിച്ചിട്ടുണ്ട്. അവിടെ മാത്രമെ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളൂവെന്നും അധികൃതര്‍ പറഞ്ഞു.

അതിനിടെ, ഇ-സ്‌കൂട്ടര്‍ ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കാന്‍ നിരവധി പേരാണ് തയാറെടുക്കുന്നത്. ഈ മാസാവസാനം മുതല്‍ ആര്‍.ടി.എയുടെ വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ ടെസ്റ്റും പരിശീലനവും പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലൈസന്‍സ് നല്‍കും. ദുബൈയിലെ തെരഞ്ഞെടുത്ത സൈക്കിള്‍ ട്രാക്കിലൂടെ ഇ-സ്‌കൂട്ടര്‍ ഓടിക്കാന്‍ കഴിഞ്ഞ ദിവസം അധികൃതര്‍ അനുമതി നല്‍കിയിരുന്നു.

]]>
പ്രശസ്ത ഗാന രചയിതാവായ ശ്രീ ബേബി കാക്കശേരിയുടെ ക്രിസ്മസ് ഗാനമായ “കാത്തിരിപ്പിന്റെ രാത്രി “പ്രകാശനം ചെയ്‌തു .. https://malayalees.ch/christmasmusicalbumkkakkaserry/ Thu, 02 Dec 2021 00:02:20 +0000 https://malayalees.ch/?p=53329 രക്ഷനുവേണ്ടിയുള്ള കാത്തിരിപ്പാണ് പലരുടേയും ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. കുറച്ച് നാളായി ലോക മലയാളികൾ കാത്തിരുന്ന ബേബി കാക്കശ്ശേരിയുടെ കാത്തിരിപ്പിന്റെ രാത്രിയെന്ന ക്രിസ്തുമസ്സ് ആൽബം കാത്തിരുന്നവരുടെ കാതിലേയ്ക്ക് എത്തിക്കുകയാണ് Aduppum Veppum Vlog.

പ്രശസ്ത ഗായിക രഞ്ജിനി ജോസ് ആലപിച്ച ഈ മനോഹരഗാനത്തിന് ഈണമിട്ടിരിക്കുന്നത് വളരെക്കാലമായ് സംഗീതരംഗത്ത് പ്രവർത്തിക്കുന്ന ബിജു മൂക്കന്നൂരാണ്. കുരിയാക്കോസ് വർഗ്ഗീസിന്റേതാണ് ഓർക്കസ്ട്രേഷൻ.

]]>
ടൂറിസ്​റ്റ്​ വിസയിൽ ദുബൈയിൽ പ്രവേശനം: ഇന്ത്യക്കാർക്ക്​ നേരിട്ടല്ലാതെ ദുബൈയിലെത്താം https://malayalees.ch/indians-with-tourist-visas-conditionally-allowed-in-uae/ Mon, 23 Aug 2021 04:53:02 +0000 https://malayalees.ch/?p=48446 ഇന്ത്യൻ പാസ്​പോർട്ടുള്ള യാത്രക്കാർക്ക്​ ടൂറിസ്​റ്റ്​ വിസയിൽ ദുബൈയിലേക്ക്​ വരാം. എന്നാൽ 14 ദിവസത്തിനിടയിൽ ഇന്ത്യയിൽ സന്ദർശനം നടത്താത്തവർക്കാണ്​ യാത്ര ചെയ്യാൻ അനുമതി. ഇന്ത്യയിൽ നിന്ന്​ ​അധികം വൈകാതെ നേരിട്ട്​ ടൂറിസ്​റ്റ്​ വിസയിൽ യു.എ.ഇയിൽ എത്താൻ കഴിയും എന്ന പ്രതീക്ഷയിലാണ്​ ആയിരങ്ങൾ.

ഇന്ത്യയിൽ നിന്നല്ലാതെ ടൂറിസ്​റ്റ്​ വിസയിൽ ദുബൈയിൽ എത്താൻ അനുമതിയുണ്ടെന്ന്​ വിമാന കമ്പനികളാണ്​ അറിയിച്ചത്​. എമിറേറ്റ്​സ്​ എയർലൈനും ഫ്ലൈ ദുബൈയും ​യാത്രക്കാരുടെ സംശയത്തിന്​ മറുപടി നൽകിക്കൊണ്ടാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. ഇന്ത്യക്ക്​ പുറമെ പാകിസ്​താൻ, നേപ്പാൾ, നൈജീരിയ, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇത്തരത്തിൽ യാത്ര ചെയ്യാനാവും.

യാത്ര ചെയ്യുന്ന രാജ്യത്തിനനുസരിച്ച്​ പി.സി.ആർ ടെസ്​റ്റ്​ അടക്കമുള്ള മറ്റു മാനദണ്ഡങ്ങൾ പാലിക്കണം. പുതിയ നിർദേശം അനുസരിച്ച്​ നാട്ടിൽ കുടുങ്ങിയവർക്ക്​ ഖത്തർ, അർമീനിയ പോലുള്ള രാജ്യങ്ങളിൽ 14 ദിവസം തങ്ങി ടൂറിസ്​റ്റ്​ വിസയിൽ ദുബൈയിലേക്ക്​ എത്താനാകും. നിലവിൽ റെഗുലർ വിസയുള്ളവർക്ക്​ ദുബൈയിലേക്ക്​ യാത്ര ചെയ്യാൻ ഡി.ജി.ആർ.എഫ്​.എ അനുമതി, 48 മണിക്കൂറിനിടയിലെ പി.സി.ആർ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ എന്നിവയും യാത്രക്ക്​ ആറു മണിക്കൂർ മുമ്പുള്ള റാപിഡ്​ ടെസ്​റ്റും നടത്തണം.

]]>
കോവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകി സൗദി അറേബ്യ https://malayalees.ch/saudi-arabia-approves-covishield-wax/ Mon, 07 Jun 2021 05:05:53 +0000 https://malayalees.ch/?p=45173 കോവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകി സൗദി അറേബ്യ. ഇന്ത്യയിൽ വിതരണം ചെയ്ത് വരുന്ന കോവിഷീൽഡും സൗദിയിൽ അംഗീകരിച്ച ഓക്‌സ്‌ഫോർഡ് ആസ്ട്രസെനക്ക വാക്‌സിനും ഒന്നാണെന്ന് സൗദി അംഗീകരിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യയിൽ നിന്ന് വാക്‌സിനെടുത്ത് സൗദിയിലേക്ക് വരുന്നവർ മുഖീം പോർട്ടലിലാണ് വാക്‌സിൻ സംബന്ധിച്ച വിവരങ്ങൾ നൽകേണ്ടത്. ഇനിമുതൽ ഇന്ത്യയിൽ നിന്ന് വാക്‌സിനെടുത്ത് വരുന്നവരുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ കോവിഷീൽഡ് എന്ന് മാത്രമാണെങ്കിലും, സൗദിയിൽ അംഗീകരിക്കപ്പെടും. ഇന്ത്യൻ എംബസിയുടെ ഇടപെടലിലൂടെയാണ് ഇത് സാധ്യമായത്. അതേസമയം ഇന്ത്യയിൽ നിന്ന് കോവാക്‌സിൻ സ്വീകരിച്ചവരുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഇക്കാര്യത്തിൽ ചർച്ചകൾ നടന്ന് വരികയാണ്.

നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് മാത്രമേ സൗദിയിലെത്തിയാൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ ഇളവ് ലഭിക്കൂ. ഇവർ യാത്ര ആരംഭിക്കുന്നതിന് മുമ്പ്, നാട്ടിൽ വെച്ച് സ്വീകരിച്ച വാക്‌സിൻ സംബന്ധിച്ച പൂർണ്ണമായ വിവരങ്ങൾ മുഖീം പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം. കൂടാതെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് യാത്രക്കാർ കൈവശം കരുതുകയും വേണം. അതേസമയം സൗദിക്ക് പുറത്ത് വെച്ച് വാക്‌സിൻ സ്വീകരിക്കുന്നവരുടെ വാക്‌സിനേഷൻ വിവരങ്ങൾ തവക്കൽനാ ആപ്പിൽ എങ്ങിനെയാണ് അപ്‌ഡേറ്റ് ചെയ്യുക എന്നത് സംബന്ധിച്ച് ഇത് വരെ സൗദി അധികൃതരിൽ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.

]]>
നാട്ടിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ശ്രമം തുടങ്ങി: യുഎഇയിലെ ഇന്ത്യൻ അംബാസഡർ https://malayalees.ch/indian-ambassador-in-uae-about-india-uae-travel-crisis/ Thu, 03 Jun 2021 06:32:52 +0000 https://malayalees.ch/?p=45052 നാട്ടിൽ കുടുങ്ങിയ ഇന്ത്യക്കാരെ യുഎഇയിലേക്ക് തിരിച്ചെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ. ഇക്കാര്യത്തിൽ യുഎഇ അധികൃതരുമായും വിദേശകാര്യ ഓഫിസുമായും ചർച്ചകൾ തുടരുകയാണ്. എന്നാൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് യുഎഇ ദേശീയ ദുരന്ത നിവാരണ സമിതിയാണ്.

ഏപ്രിൽ 25 മുതലാണ് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് പ്രാബല്യത്തിൽ വന്നത്. ഇതു മൂലം ആയിരങ്ങളാണ് നാട്ടിൽ കുടുങ്ങിയത്. ഇന്ത്യയിലെ കോവിഡ് സ്ഥിതി മെച്ചപ്പെടുന്ന സാഹചര്യത്തിൽ അധികം വൈകാതെ എയർ ബബ്ൾ കരാർ പ്രകാരമുള്ള വിമാന സർവീസ് തുടരാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അംബാസഡർ പവൻ കപൂർ കൂട്ടിച്ചേർത്തു. ദുബൈയിൽ ഗ്ലോബൽ ഇൻവസ്റ്റ്മെൻറ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജൂൺ 30 വരെ യാത്രാവിലക്ക് തുടരുമെന്നാണ് ദുബൈയുടെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചത്. ഇതോടെ അർമീനിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലൂടെ യുഎഇയിൽ എത്താനുള്ള പ്രവാസികളും ബദൽ നീക്കവും ശക്തമായി. അതിനിടെ ഇന്ത്യയിൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ രക്ഷിതാക്കളെ നാട്ടിലേക്കയക്കാൻ മടിക്കുകയാണ് ഗൾഫിലെ പ്രവാസികൾ.

പ്രായമായവരുടെ മരണം കൂടുകയും ചികിത്സ കിട്ടാത്ത അവസ്ഥയുണ്ടാകുകയും ചെയ്യുന്നതോടെയാണ് മാതാപിതാക്കളുടെ വിസാ കാലാവധി പലരും നീട്ടിയെടുക്കുന്നത്. ട്രാവൽ ഏജൻസികളിൽ ഇത്തരം വിസ പുതുക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്.

]]>
ദുബൈക്ക് ഔദ്യോഗിക ക്രിപ്റ്റോകറൻസി ഇല്ല; പ്രചരിക്കുന്ന ദുബൈ കോയിന് ഒരു അംഗീകാരവുമില്ലെന്ന് ദുബൈ സർക്കാർ https://malayalees.ch/there-is-no-official-crypto-currency-for-dubai-says-government/ Fri, 28 May 2021 04:53:27 +0000 https://malayalees.ch/?p=44740 ദുബൈയുടെ ഔദ്യോഗിക ക്രിപ്റ്റോകറൻസി എന്ന പേരിൽ പ്രചരിക്കുന്ന ദുബൈ കോയിന് ഒരു അംഗീകാരവുമില്ലെന്ന് ദുബൈ സർക്കാർ. ഇത് വിറ്റഴിക്കുന്ന വെബ്സൈറ്റ് സ്വകാര്യ വിവരങ്ങൾ ചോർത്തുന്ന പിഷിങ് സൈറ്റാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ദുബൈക്ക് നിലവിൽ ഔദ്യോഗിക ക്രിപ്റ്റോകറൻസി ഇല്ലെന്ന് സർക്കാർ വിശദീകരിച്ചു. സൈബർ ലോകത്ത് നിക്ഷേപം നടത്തി സ്വന്തമാക്കാൻ കഴിയുന്ന ഡിജിറ്റൽ സ്വത്തിനെയാണ് ക്രിപ്റ്റോ കറൻസി എന്ന് വിളിക്കുന്നത്. കഴിഞ്ഞദിവസമാണ് ദുബൈ സർക്കാർ ദുബൈ കോയിൻ എന്ന പേരിൽ ഔദ്യോഗിക ക്രിപ്റ്റോ കറൻസി പുറത്തിറക്കി എന്ന വാർത്തകൾ അന്താരാഷ്ട്രതലത്തിൽ തന്നെ വ്യാപകമായി പ്രചരിച്ചത്. എന്നാൽ, വാർത്തകളിൽ പരാമർശിക്കുന്ന അറേബ്യൻ ചെയിൻ ടെക്നോളജി എന്ന കമ്പനി തന്നെ ഇത് നിഷേധിച്ച് രംഗത്ത് വന്നു. തങ്ങൾ ഇത്തരമൊരു പ്രഖ്യാപനം തങ്ങൾ നടത്തിയിട്ടില്ല എന്ന് കമ്പനി വിശദീകരിച്ചു.

തൊട്ടുപിന്നാലെ ദുബൈ മീഡിയ ഓഫീസും വാർത്ത നിഷേധിച്ചു. ഒപ്പം ഈ കറൻസി വിൽക്കുന്ന http://dub-pay.com/ എന്ന വെബ്സൈറ്റ് വ്യാജനാണെന്നും വിവരങ്ങൾ ചോർത്തുന്ന പിഷിങ് സൈറ്റാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം, ക്രിപ്റ്റോകറൻസി വിപണനം നടക്കുന്ന സൈറ്റുകളിൽ ആദ്യദിനം വൻചലനമാണ് ദുബൈ കോയിൻ സൃഷ്ടിച്ചത്. 0.17 ഡോളറിന് വിൽപനക്ക് എത്തിയ ദുബൈ കോയിന്റെ വില നിമിഷങ്ങൾക്കകം 1,114 ശതമാനം വളർന്നു. വിവാദമായതോടെ പല സൈറ്റുകളും ട്രേഡിങ് ലിസ്റ്റിൽ നിന്ന് ദുബൈ കോയിനെ ഒഴിവാക്കിയിട്ടുണ്ട്. വിവാദ വെബ്സൈറ്റും യു എ ഇയിൽ ഇപ്പോൾ ബ്ലോക്ക് ചെയ്യപ്പെട്ട നിലയിലാണ്.

]]>
ഖത്തറിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; മൂന്ന് പേർ കൂടി മരിച്ചു https://malayalees.ch/qatars-number-of-covid-patients-rises-sharply-three-more-died/ Tue, 06 Apr 2021 04:29:11 +0000 https://malayalees.ch/?p=42507 ഖത്തറിൽ കോവിഡ് ബാധിച്ചുള്ള മരണവും പുതിയ രോഗികളുടെ എണ്ണവും വീണ്ടും കുത്തനെ ഉയരുന്നു. കോവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. 910 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. നിലവിലുള്ള രോഗികളുടെ എണ്ണം പതിനേഴായിരം കടന്നു. ആരോഗ്യവകുപ്പിന് കീഴിലുള്ള പ്രൈമറി ഹെൽത്ത് സെന്ററുകളിൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അടിയന്തര രോഗ ചികിത്സ മാത്രമേ ഉണ്ടാകൂവെന്ന് അധികൃതർ അറിയിച്ചു.

]]>