Travel – malayalees.ch https://malayalees.ch Malayalam Online News Portal Thu, 13 Aug 2026 21:25:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Travel – malayalees.ch https://malayalees.ch 32 32 Understand urban exploration’s values: your superior guide to conscious travel https://malayalees.ch/understand-urban-explorations-values-your-superior-guide-to-conscious-travel/ Thu, 13 Aug 2026 21:25:16 +0000 https://malayalees.ch/?p=102727 The Hidden Obstacles to Eco-Friendly Flight Booking

When travelers aspire to make more sustainable choices for their journeys, the initial step of searching for flights often presents an unexpected hurdle, and Eco-friendly travel plans and flight search are frequently at odds. Current flight booking platforms, while designed for convenience, frequently obscure or ignore the environmental impact of air travel. This lack of clear information makes it incredibly difficult for conscientious consumers to identify and select greener flight options, turning a simple search into a complex research project.

The user interface of many flight aggregators is geared towards speed and price, not sustainability. Features that could highlight lower-emission flights, such as distance, aircraft type, or the potential for carbon offsetting directly within the search results, are often absent or buried. This design choice inadvertently guides users towards choices that may not align with their desire for responsible travel, creating a significant disconnect between intention and action.

Navigating the Complexity of Sustainable Flight Selection

Making an eco-conscious flight choice requires a proactive approach that goes beyond the standard search engine. Travelers often need to perform additional research into airlines’ environmental policies, fleet modernization efforts, and their commitment to sustainable aviation fuels. This often involves visiting individual airline websites or consulting third-party resources that analyze airline sustainability performance, a time-consuming process that many travelers may not have the capacity or inclination to undertake.

The absence of standardized sustainability metrics across flight search engines means that even when users do find information, it’s not always comparable. One platform might offer a carbon estimate, while another focuses on a specific airline’s green initiatives. This inconsistency further complicates the decision-making process, leaving travelers feeling overwhelmed and unsure of which option truly represents the most responsible choice for their air travel needs.

The Imperative for Enhanced Transparency in Travel Bookings

To truly empower travelers to make eco-friendly flight decisions, there’s a pressing need for greater transparency within the booking process itself. This means integrating clear, concise, and easily understandable information about the environmental impact of each flight option directly into the search results. Imagine seeing not just the price and duration, but also a readily available carbon emissions estimate or a sustainability score for each flight.

This enhanced transparency could involve simple visual cues, such as eco-labels or filters that allow users to prioritize flights with lower emissions. Implementing such features would fundamentally shift the paradigm of flight booking, making sustainable choices the default or at least a readily apparent option, rather than an obscure possibility requiring extensive personal investigation.

Advocating for a Greener Future in Air Travel Search

The current landscape of flight booking systems presents a significant barrier to widespread adoption of eco-friendly air travel. It is crucial for the travel industry, including flight search platforms, to acknowledge this challenge and actively work towards solutions. Advocacy for standardized environmental reporting, industry-wide collaboration on sustainability metrics, and pressure on booking sites to integrate these features are all vital steps forward.

Ultimately, the goal is to create an environment where choosing a sustainable flight is as easy and intuitive as choosing the cheapest one. This requires innovation in technology and a commitment from all stakeholders to prioritize environmental responsibility alongside commercial interests. By demanding better tools and information, travelers can collectively push for a more conscious approach to air travel.

The Role of Dedicated Platforms in Fostering Conscious Travel Choices

Websites and platforms dedicated to highlighting the challenges of eco-friendly flight booking play a critical role in raising awareness and driving change. They serve as a vital resource for travelers seeking to understand the complexities and advocating for improvements. By shedding light on how current flight search pages make sustainable travel difficult, these resources empower users with knowledge and encourage them to demand better from the industry.

These initiatives often explore innovative ways to navigate existing limitations, offering guidance on how to identify potentially greener options even within a flawed system. They foster a community of like-minded travelers and serve as a catalyst for dialogue with airlines and booking providers, pushing for the development of more responsible travel solutions that align with global environmental goals.

]]>
ആഘോഷവേളകൾ സംഗീതസാന്ദ്രമാക്കുവാൻ സ്വിസ്ബാബു മ്യൂസിക്കൽ എന്റർടെയ്ൻമെന്റ്സ് ഒരുക്കുന്ന – ലൈവ് മ്യൂസിക്സ് – കരോക്കെ കൺസർട്ട്സ് – ചർച്ച് കൊയർ . https://malayalees.ch/swissbabumusicale/ Mon, 27 Oct 2025 08:00:54 +0000 https://malayalees.ch/?p=97813 Music is Divine. Music is soothing.The magical influence of ragas and thalas on the human emotions, mind and body has been already proved.

Swissbabu Musical Entertainments welcome you to feel it, to dance with and rejoice…

സംഗീതം ദിവ്യമായൊരു സാന്ത്വനമാണ്. രാഗങ്ങളുടേയും, താളങ്ങളുടേയും സ്വാധീനം മനസ്സിനെ അനിർവചനീയമായ വികാരങ്ങളുടെ നവ തലങ്ങളിലേക്കുയർത്തുന്നു!

ഏകദേശം നാലു പതിറ്റാണ്ടുകളായി സ്വിറ്റസർലണ്ടിലെ ആഘോഷവേദികളിലെല്ലാം ഗാനാലാപനത്തിലൂടെ സദസ്യരുടെ കാതുകൾക്ക് കുളിർമ നൽകുന്ന ഗായകനും സംഗീത സംവിധായകനും നിർമ്മാതാവുമായ ശ്രീ ബാബു പുല്ലേലി നേതൃത്വം നൽകുന്ന ട്രൂപ്പാണ് Swissbabu Musical Entertainments.

ഇതിനോടകം പല സിനിമകൾക്കും അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട് .പല സംഗീത ആൽബങ്ങളും സംഗീതാസ്വാദകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട് .വിവിധ തലങ്ങളിലുള്ള അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട് .

Swissbabu Musical Entertainments Orchestra Team:

Keyboard: Brooks from Germany,Bass Guitar: Ben Sam Jones Germany,Rhythm Guitar: Dicto Mundadan
Thabala & Rhythm Pad: Jaison George Karedan,Sound Engineer : Bibin George from Germany
Sound Provided by: Sathasivan Thambipillai

Swissbabu Musical Entertainments Orchestra Team

Singers:
Babu Pullely ,Sabu Pullely,Thomas Muckomtharayil ,Praveen Goutham ,Mini Moonjelil,Sangeetha Pullely,Sophia Akkara and Arya Madhu

നിങ്ങളുടെ ഒത്തുചേരലുകളും, ആഘോഷങ്ങളും സംഗീത സാന്ദ്രമാക്കാൻ……

സ്വിസ്ബാബു മ്യൂസിക്കൽ എന്റർടെയ്ൻമെന്റ്സ് ഒരുക്കുന്ന – ലൈവ് മ്യൂസിക്സ് – കരോക്കെ കൺസർട്ട്സ് – ചർച്ച് കൊയർ ……

For booking live & Karaoke
Concerts & Church Choir, please contact:
WhatsApp number: 076 384 69 05

NB: Booking through WhatsApp written messages preferred.

Watch highlights of last Music eve ,held at Bern Switzerland
]]>
ഇനി കളി സിംബാബ്‌വെയിലെന്ന് ശ്രീശാന്ത്: ആശംസകൾ നേർന്ന് ലോകമലയാളികൾ https://malayalees.ch/s-sreesanth-to-join-zim-afro-t10-league/ Wed, 05 Jul 2023 05:49:15 +0000 https://malayalees.ch/?p=83834 ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്ത്, സിംബാബ് വേ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമാകുന്നു. ഇതിനകം ലോകപ്രശസ്തി ആർജിച്ച ‘സിം ആഫ്രോ T -10 ‘ ക്രിക്കറ്റ് ടൂർണമെന്റിലാണ് എസ്. ശ്രീശാന്ത് പങ്കെടുക്കുക. ഈ ടൂർണമെന്റിലെ പ്രമുഖ ടീമായ ‘ഹരാരെ ഹരിക്കേയ്ൻസിലാണ് ശ്രീശാന്ത് കളിക്കുക. പ്രമുഖ ബോളിവുഡ് താരം സഞ്ജയ് ദത്തും ഹോളിവുഡ് ഡയറക്ടറും യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഒയുമായ സർ സോഹൻ റോയിയും ചേർന്നാണ് ‘ഹരാരെ ഹരിക്കേയ്ൻസ് ‘ ടീമിനെ സ്വന്തമാക്കിയിരിക്കുന്നത്. ശ്രീശാന്തിനൊപ്പം മുൻ ഇന്ത്യൻ താരങ്ങളായ ഇർഫാൻ പത്താൻ, റോബിൻ ഉത്തപ്പ തുടങ്ങിയവരും ഹരാരെ ഹരിക്കേയ്ൻസ് ‘ ടീമിന്റെ ഭാഗമാണ്.

സിംബാബ്‌വെയിലെയും ദക്ഷിണാഫ്രിക്കയിലെയും സിറ്റികളുടെ പേരിലുള്ള ഫ്രാഞ്ചൈസി ലീഗാണ് ‘സിം ആഫ്രോ ടി -ടെൻ ‘ എന്ന പേരിൽ ജൂലൈ 20 മുതൽ ആരംഭിക്കുന്നത് . 5 ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റിൽ ഇന്ത്യന്‍ താരങ്ങളായ യൂസഫ് പത്താൻ , പാര്‍ഥിവ് പട്ടേൽ,സ്റ്റുവർട്ട് ബിന്നി തുടങ്ങിയവരും ഭാഗമാകും.

മലയാളിയായ സോഹൻറോയിയുടെ ഉടമസ്ഥതയിലുള്ള ഈ ടീമിൽ കളിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു. ‘ശ്രീശാന്ത്നായർ36 ‘ എന്ന തന്റെ ഇൻസ്റ്റാ പ്രൊഫൈലിൽ പങ്കുവെച്ച ലൈവ് വീഡിയോയിലൂടെയാണ് ശ്രീശാന്ത് ഈ അഭിപ്രായം പങ്കുവെച്ചത്. ലോക മലയാളികളെല്ലാം ഈയൊരു ഉദ്യമത്തെ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം വീഡിയോയിൽ അഭ്യർത്ഥിച്ചു.

ഹരാരെ ഹരിക്കേയ്ൻസിനൊപ്പം, ഈ ടൂർണമെന്റിൽ മത്സരിക്കുന്ന നാല് ടീമുകൾ സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. ഡർബൻ ഖലന്ദർസ്, കേപ് ടൗൺ സാംപ് ആർമി, ബുലവായോ ബ്രേവ്സ്, ജോബർഗ് ബഫല്ലോസ് എന്നിവയാണ് അവ. യുഎഇയിലെ
T-10 ഗ്ലോബൽ സ്പോർട്സ് ആണ് ‘ ടി- ടെൻ ‘ ക്രിക്കറ്റ് ടൂർണമെന്റിന്റെ സംഘാടകർ. കഴിഞ്ഞ സീസണുകളിൽ ഷാർജയിലും ശ്രീലങ്കയിലും സമാനമായ ക്രിക്കറ്റ് ടൂർണമെന്റുകൾ T – 10 ഗ്ലോബൽ സ്പോർട്സ് സംഘടിപ്പിച്ചിരുന്നു.

]]>
കൊടൈക്കനാലിൽ വർണം വിരിയിച്ച് പക്ഷിക്കൂട്ടം; കൊവിഡിന് ശേഷം പക്ഷികളുടെ എണ്ണത്തിൽ വൻ വർധന https://malayalees.ch/variety-birds-arrived-at-kodaikanal/ Mon, 20 Feb 2023 04:22:42 +0000 https://malayalees.ch/?p=76544 തമിഴ്‌നാട് കൊടൈക്കനാലിൽ ഇത് പക്ഷികൾ വിരുന്നെത്തുന്ന കാലമാണ്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മലനിരകളിൽ വർണം വിരിക്കുന്നത് ഇപ്പോൾ പക്ഷികളാണ്. കൊവിഡ് കാലത്തെ അടച്ചിടലിനു ശേഷം പക്ഷികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടെന്നാണ് പക്ഷി നിരീക്ഷകർ പറയുന്നത്.

ബോംബൈ ഒയാസിസ്, സംഗതൻ ഒയാസിസ്, ടൈഗർ ഒയാസിസ്, ലാഫിങ് ത്രഷ് , വംശനാശ ഭീഷണി, നേരിടുന്ന വിവിധ തരം കുരുവികൾ, ഇങ്ങനെ നീളുകയാണ് കൊടൈക്കനാലിൽ വിരുന്നെത്തിയ പക്ഷിക്കൂട്ടങ്ങളുടെ പേരുകൾ. കൊടൈക്കനാലിൽ ധാരാളമായി കണ്ടുവന്നിരുന്ന അങ്ങാടിക്കുരുവികൾ ഒരു ഘട്ടത്തിൽ അരങ്ങൊഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അവയുടെ എണ്ണത്തിലും വലിയ വർധനവുണ്ട്.

കൊവിഡ് കാലത്തെ അടച്ചിടലിനു ശേഷമാണ് ഈ മാറ്റം. ഇതിനു പ്രധാന കാരണമായി പക്ഷി നിരീക്ഷകരും പരിസ്ഥിതി പ്രവർത്തകരും പറയുന്നത്, അന്തരീക്ഷ മലിനീകരണം കുറഞ്ഞതാണ് കാരണമെന്ന്.

കൊടൈക്കനാലിന്റെ ഭംഗി ആവോളം നുകരാനെത്തുന്ന സഞ്ചാരികൾക്കിപ്പോൾ, കണ്ണിനും മനസിനും കുളിരേകുന്ന കാഴ്ചയായി മാറുകയാണ് ഈ വർണ പക്ഷികൾ.

]]>
ഈ പട്ടണത്തിലെ ഒന്നാം നമ്പർ വിനോദസഞ്ചാര കേന്ദ്രം ഒരു ദ്വാരം! https://malayalees.ch/hole-in-wall-ranked-attraction-england/ Wed, 10 Aug 2022 08:32:18 +0000 https://malayalees.ch/?p=66196 വിനോദസഞ്ചാര മേഖല ഒരു രാജ്യത്തിൻ്റെ സുസ്ഥിര വികസനത്തിന് ഏറെ പ്രധാനമാണ്. ലോകമെമ്പാടും കൊവിഡ് പടർന്നുപിടിച്ചപ്പോൾ തിരിച്ചടി നേരിട്ടതിൽ വിനോദസഞ്ചാര മേഖലയും ഉൾപ്പെടുന്നു. കൊവിഡ് ബാധ കെട്ടടങ്ങിത്തുടങ്ങുമ്പോൾ വിനോദസഞ്ചാര മേഖല പഴയ പ്രതാപം തിരിച്ചുപിടിക്കുകയാണ്.

ഇതിനിടെ ഇംഗ്ലണ്ടിലെ ഡെർബിഷെയർ ടൗണിലുള്ള ഒരു വിനോദസഞ്ചാര കേന്ദ്രം വൈറലാവുകയാണ്. പ്രമുഖ ഓൺലൈൻ ട്രാവൽ കമ്പനിയായ ട്രിപ്പ് അഡ്‌വൈസറിൻ്റെ റിപ്പോർട്ട് പ്രകാരം ടൗണിലെ ഒന്നാം സ്ഥാനത്തുള്ള വിനോദസഞ്ചാര കേന്ദ്രം ഒരു മതിലിലെ ദ്വാരമാണ്. നാറ്റ്‌വെസ്റ്റ് ഹോൾ എന്നറിയപ്പെടുന്ന ഈ ദ്വാരം ഇൽക്ലെസ്റ്റണിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്. ഗൂഗിളിൽ 4.7 റേറ്റിംഗും ട്രിപ്പ് അഡ്‌വൈസറിൽ 5 റേറ്റിംഗും ഈ സ്ഥലത്തിനുണ്ട്.

]]>
സോഷ്യൽ മീഡിയ കീഴടക്കി അളകനന്ദ-ഭാഗീരഥി സംഗമ ചിത്രം https://malayalees.ch/flawless-image-of-alaknanda-river-flowing-into-bhagirathi-river-goes-viral/ Fri, 03 Jun 2022 04:36:08 +0000 https://malayalees.ch/?p=62817 ഉത്തരാഖണ്ഡിലെ ഒരു നദിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ദേവപ്രയാഗില്‍ ഭാഗീരഥി നദിയുമായി അളകനന്ദ നദി കൂടിച്ചേരുന്നിടത്തിന് തൊട്ടുമുമ്പുള്ള അതിമനോഹരമായ ചിത്രമാണ് ശ്രദ്ധ നേടുന്നത്.

മലയിടുക്കുകള്‍ക്കിടയിലൂടെ നീലനിറത്തിൽ നേരിയ ജലപ്രവാഹത്തിന്റെ ചിത്രം ഡ്രോണുപയോഗിച്ച് പകര്‍ത്തിയതാണ്. ‘പിക് ഓഫ് ദ ഡേ’ എന്ന ഹാഷ് ടാഗോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ആസാദി കാ അമൃത് മഹോത്സവ് ട്വിറ്റര്‍ അക്കൗണ്ടിലും മറ്റ് സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിലും ചിത്രം ശ്രദ്ധനേടുന്നത്.

വ്യവസായ പ്രമുഖന്‍ ആനന്ദ മഹീന്ദ്ര ഉള്‍പ്പെടെ പലരും ചിത്രം ഷെയര്‍ ചെയ്തു. ഒരു ഡ്രോൺ ഷോട്ട് ആയി കാഴ്ചക്കാർ വിലയിരുത്തിയ ആ ചിത്രത്തിന്റെ മനോഹാരിത തന്നെയാണ് പോസ്റ്റ് വൈറലാകാൻ കാരണമായത്. മനോഹരമായ ക്ലിക്ക്” എന്നാണ് ചിത്രത്തിന് ഏറ്റവുമധികം ലഭിച്ച കമന്റ്.

]]>
എവറസ്റ്റില്‍ ആദ്യ ഡോക്ടര്‍ ദമ്പതിമാര്‍; കീഴടക്കിയത് സപ്ലിമെന്ററി ഓക്‌സിജന്റെ സഹായമില്ലാതെ https://malayalees.ch/two-doctors-from-ahmedabad-scale-mt-everest/ Tue, 17 May 2022 07:36:41 +0000 https://malayalees.ch/?p=61928 സപ്ലിമെന്ററി ഓക്‌സിജന്റെ സഹായമില്ലാതെ ലോകത്തിലെ ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ നെറുകയിലെത്തി ഡോക്ടര്‍ ദമ്പതിമാര്‍. രോഗികളുടെ ജീവന്‍രക്ഷിക്കാന്‍ മാത്രമല്ല, ലോകത്തിലെ വലിയ ഉയരംകീഴടക്കാനും തങ്ങള്‍ക്കാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇവർ. ഗുജറാത്തുകാരായ ഡോ. ഹേമന്ദ് ലളിത്ചന്ദ്ര ലേവയും ഭാര്യ ഡോ. സുരഭിബെന്‍ ലേവയുമാണ് സപ്ലിമെന്ററി ഓക്‌സിജന്റെ സഹായമില്ലാതെ ലോകത്തിലെ ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റിനെ കീഴടക്കിയത്.

സമുദ്രനിരപ്പില്‍നിന്ന് 8849 മീറ്റര്‍ ഉയരത്തില്‍ ഇരുവരും എത്തി. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഡോക്ടര്‍ദമ്പതിമാരെന്ന ബഹുമതിയും ഇവര്‍ സ്വന്തമാക്കി.

എന്‍.എച്ച്.എല്‍. നഗരസഭാ മെഡിക്കല്‍ കോളജില്‍ സര്‍ജറിവിഭാഗത്തിലെ പ്രൊഫസറായ ഹേമന്ദും ഗുജറാത്ത് വിദ്യാപീഠില്‍ ചീഫ് മെഡിക്കല്‍ ഓഫീസറായ സുരഭിബെന്നും പരിസ്ഥിതിയെ സംരക്ഷിക്കുന്ന സന്ദേശം നല്‍കാനാണ് പര്‍വതാരോഹണം നടത്തി.

]]>
മുസരിസ് ബോട്ട് യാത്രയും, പള്ളിപ്പുറത്തെ മഞ്ഞുമാതാവിന്റെ പള്ളിയും – TOM KULAGARA https://malayalees.ch/aduppumveppumvlogchaurchofmm/ Sun, 20 Mar 2022 09:28:07 +0000 https://malayalees.ch/?p=58821 സ്വാഗതപാനീയം, കുശാലായ ഉച്ചഭക്ഷണം, നാലുമണിക്കുള്ള കാപ്പി കടി, മ്യൂസിങ്ങളിലെ പ്രവേശന ഫീസ്, യാത്രയിൽ ഉടനീളം ഗൈഡ് എന്നിവ അടങ്ങിയ പാക്കേജാണ് ഞങ്ങൾ മുസരിസ് വിനോദയാത്രക്കായ് തെരഞ്ഞെടുത്തത്. ഈ യാത്രയുടെ ആരംഭവും അവസാനവും ഒന്നുകിൽ വടക്കൻ പറവൂർ ജെട്ടിയിൽ നിന്നോ അല്ലെങ്കിൽ കോട്ടപ്പുറം ജെട്ടിയിൽ നിന്നോ ആകാം. ഏത് ജെട്ടിയിൽ നിന്ന് യാത്ര ആരംഭിക്കണമെന്നത് സഞ്ചാരികളുടെ ഇഷ്ടം. ഈ യാത്രയിലെ രസകരമായ പല കാഴ്ചകളും ഇതിനു മുൻപേ പലഭാഗങ്ങളായി പങ്കുവച്ചിരുന്നു.

പെരിയാറിന്റെ അഴിമുഖവും, കോട്ടപ്പുറംകോട്ടയും, സഹോദരൻ അയ്യപ്പൻ സ്മാരകവും കണ്ടു കഴിഞ്ഞപ്പോൾ സമയം ഉച്ചയായി. ഇനി അന്നവിചാരം മുന്നവിചാരം. പിന്നെ വിചാരം കാര്യവിചാരം. ഈ യാത്രയിലെ മറ്റൊരു ഹൈലൈറ്റാണ് സേവ്യർചേട്ടന്റെ ലഞ്ച്. റെസ്റ്റോറന്റിന്റെ പുഴയോര ആമ്പിയൻസും ഫുഡും അതി വിശിഷ്ടം. സേവ്യർചേട്ടന്റെ വീട്ടിൽ തയ്യാറാക്കുന്ന ഫുഡ് അതിഥികൾക്ക് സ്നേഹത്തിൽ ചാലിച്ച് സ്വന്തം കൈയ്യ് കൊണ്ട് വിളമ്പി, അടുത്തിരുന്ന് ഊട്ടുമ്പോൾ ഭക്ഷണത്തിന് എന്തോ പ്രത്യേക സ്വാദാണ്. ടൂർ ഓപ്പറേറ്റേഴ്സ് തന്നിരിക്കുന്ന മെനുവിന് പുറത്ത് സ്പെഷ്യലായി എന്തെങ്കിലും ഐറ്റം വേണമെങ്കിൽ തലേദിവസം നേരേത്തേ വിളിച്ച് പറഞ്ഞാൽ സേവ്യറേട്ടൻ തയ്യാറാക്കിത്തരും. അതിന്റെ മാത്രം ചാർജ് വേറെ കൊടുത്താൽമതി. കോട്ടപ്പുറം ജട്ടിയും പരിസരങ്ങളും നല്ല വൃത്തിയോടെ പരിപാലിക്കുന്നുണ്ടെന്ന് കണ്ടാലറിയാം. ഊണുകഴിഞ്ഞ് ഞങ്ങൾ നേരേ പോയത് പള്ളിപ്പുറത്തേക്കാണ്.

പള്ളിപ്പുറം പള്ളിയോട് അടുക്കുമ്പോൾ കടവിൽ ഒരു ബോട്ട് വെഞ്ചിരിക്കുന്നു. വെള്ളത്തിൽ കിടക്കുന്ന ബോട്ടിനെ വെള്ളം തളിച്ച് ആശീർവദിക്കുന്നത് ആദ്യമായി കണ്ടപ്പോൾ വല്ലാത്ത കൗതുകം തോന്നി. കേരളത്തിലെ എട്ടാമത്തെ കത്തോലിക്ക ബസിലിക്കയാണ് പള്ളിപ്പുറം മഞ്ഞുമാതാ ദേവാലയം. 1503 ൽ പോർച്ചുഗീസുകാർ സാമൂതിരിയുടെ ആക്രമണത്തെ തടയാൻ വേണ്ടി അയക്കോട്ട എന്ന പേരിൽ കോട്ട നിർമ്മിച്ചു. ആ കോട്ടയ്ക്ക് തെക്കു ഭാഗത്തായി പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ ഒരു ദേവാലയവും സ്ഥാപിച്ചതോടെയാണ് ഈ പ്രദേശത്തിന് പള്ളിപ്പുറം എന്ന പേരു കിട്ടിയതെന്ന് കരുതപ്പെടുന്നു.

ഈ പള്ളി മഞ്ഞുമാതാവിന്റെ പള്ളി എന്ന പേരിൽ അറിപ്പെടാൻ തുടങ്ങിയതിന് പിന്നിൽ നൂറ്റാണ്ടുകളായി ഈ ദേശത്തുകാർ വിശ്വസിച്ചുപോരുന്ന ഒരു സത്യമുണ്ട്. 1790 ൽ കോട്ടപ്പുറംകോട്ടയും, കുര്യാപ്പിള്ളി കോട്ടയും തകർത്ത് കൊച്ചിയുടെ അതിർത്തി കടന്ന് ടിപ്പുവും സൈന്യവും കൊടുങ്ങല്ലൂർ തുറമുഖത്ത് എത്തി. ടിപ്പുവിന്റെ പടയുടെ മൃഗീയമായ കൊള്ളയും കൊലയും, ബലാൽക്കാരങ്ങളും, ഒന്നും അവശേഷിപ്പിക്കാതെയുള്ള തച്ചുതകർക്കലും ഭയന്ന് ഗ്രാമവാസികളെല്ലാം സ്വന്തം ഭവനങ്ങൾ ഉപേക്ഷിച്ച് പള്ളിപ്പുറത്തെ മാതാവിന്റെ ദേവാലയത്തിൽ അഭയംതേടി. ഊണും ഉറക്കവും ഉപേക്ഷിച്ച് അവർ മുട്ടിപ്പായി മാതാവിനോട് അപേക്ഷിച്ചു. മുന്നോട്ടുള്ള തന്റെ പടയോട്ടത്തിന് വിലങ്ങുതടിയായി നിലകൊള്ളുന്ന പള്ളിപ്പുറം പള്ളിയും കോട്ടയും തകർക്കുവാൻ ടിപ്പുവും തീരുമാനിച്ചു.

വിശ്വാസികളായ തന്റെ മക്കളുടെ കൂട്ടക്കരച്ചിലും പ്രാർത്ഥനയും കേട്ട് സ്നേഹനിധിയായ ദൈവമാതാവ് അവരെ സംരക്ഷിക്കുന്നതിനായി പള്ളിപ്പുറംപള്ളിയും കോട്ടയും ആ പ്രദേശമാകെയും മൂടൽ മഞ്ഞിനാൽ മൂടി അദൃശ്യമാക്കി. അകലെ അറബിക്കടലിൽ നങ്കൂരമിട്ട പടക്കപ്പലുകളിലെ സൈനികരെ ഇത് വല്ലാതെ അമ്പരപ്പിച്ചു. മഞ്ഞുമറ മാറി കിട്ടാൻ അവർ ദിവസങ്ങൾ കാത്തിരുന്നിട്ടും ഫലമില്ലാതായപ്പോൾ അലക്ഷ്യമായി തുരുതുരെ വെടികളുതീർത്ത് നിരാശയോടെ ടിപ്പുവും സൈന്യവും മടങ്ങിപ്പോയി. മഞ്ഞുപുതപ്പിനാൽ മൂടി ടിപ്പുവിന്റെ ക്രൂരതയിൽ നിന്നും തങ്ങളേയും നാടിനേയും രക്ഷിച്ച മാതാവിനെ അന്നു മുതൽ മഞ്ഞുമാതാവ് എന്നു വിളിക്കാൻ തുടങ്ങി. ഇന്നും നാനാജാതി മതസ്ഥാരായ ആയിരക്കണക്കിന് ഭക്തജനങ്ങളുടെ മദ്ധ്യസ്ഥയും അഭയകേന്ദ്രവുമാണ് പള്ളിപ്പുറത്തെ പരിശുദ്ധ മഞ്ഞുമാതാവ്.

അങ്ങ് അകലേയ്ക്ക് കൈയ്ചൂണ്ടി ഗൈഡ് വൈശാഖ് പറഞ്ഞു; ദാ ആ കാണുന്നതാണ് യേശുക്രിസ്തുവിന്റെ ശിഷ്യൻമാരിൽ ഒരാളായ സെന്റ്. തോമസ് കേരളത്തിൽ നിർമ്മിച്ച ഏഴരപള്ളികളിൽ ആദ്യത്തെ പള്ളി. ഇന്ത്യയിൽ ക്രിസ്തുമതത്തിന്റെ ഉത്ഭവം ഇവിടെ നിന്നാണ് എന്നാണ് വിശ്വാസം.
യൂറോപ്യൻരീതിയിലാണ് പള്ളിയുടെ നിർമ്മിതി. തൃശ്ശൂർ ജില്ലയിലെ അഴീക്കോട് സ്ഥിതി ചെയ്യുന്ന ഈ പള്ളി ക്രി.വ 52-ൽ തോമാശ്ലീഹ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്നു. ഈ ദേവാലയത്തിൽ തോമാശ്ലീഹായുടെ വലതുകരത്തിന്റെ അസ്ഥി പ്രതിഷ്ഠിച്ചുണ്ട്. ജാതിമതഭേദമന്യേ ധാരാളം ആളുകൾ സന്ദർശിക്കുന്ന ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണ് അഴിക്കോട്ടെ ഈ മാർത്തോമ്മ ദേവാലയം.

തൃശ്ശൂർ എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന അഴിക്കോട് മുനമ്പം ജങ്കാറും കടന്ന് ഞങ്ങൾ പാലിയം കൊട്ടാരം ലക്ഷ്യമാക്കി നീങ്ങി. പാലിയം ജട്ടിയിൽ ഇറങ്ങി. സിനിമിയിലൊക്കെ കാണുന്നപോലത്തെ ഒരുപാലവും കടന്ന് നാട്ടുവഴികളിലൂടെ അല്പം നടന്നാൽ കൊട്ടാരത്തിൽ എത്താം. കൊട്ടാരവും പരിസരപ്രദേശങ്ങളും ചുറ്റികണ്ടു. എല്ലാം നല്ല വൃത്തിയോടെ പരിപാലിക്കുന്നുണ്ട്. ഒരു കുഴപ്പം മാത്രം കൊട്ടരത്തിനകത്ത് വീഡിയോ, ഫോട്ടോയോ എടുക്കാൻ അനുവദിക്കില്ല. എന്താ കാരണം എന്ന് അവർക്കും വ്യക്തമല്ല.

മടക്കയാത്രയിൽ 88- ഓളം കുടുംബങ്ങൾ താമസിക്കുന്ന എറണാകുളം ജില്ലയിലെ ഏറ്റവും ചെറിയ ദ്വീപായ സത്താർ ഐലന്റും, പിന്നെ ഗോതുരുത്ത്, പനമ്പിള്ളി തുരുത്ത്, വലിയ പണിക്കൻ തുരുത്ത് അങ്ങനെ കുറെ തുരുത്തുകൾക്കിടയിലൂടെ കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാറിന്റെ കൈവഴികളിലൂടെയുള്ള മുസിരിസ് യാത്ര എന്റെ കേരളം എത്ര സുന്ദരമാണെന്നും കേരളപ്പഴമയുടെ പെരുമ എത്ര വലുതാണെന്നും നേരിട്ട് കണ്ട് മനസ്സിലാക്കുവാൻ ഞങ്ങൾക്കായി.

മുസിരിസ് യാത്രക്ക് ബന്ധപ്പെടുവാൻ:
+91 90208 64649
9745964649
muziris@keralatourism.org

]]>
മഞ്ഞ് മൂടിയ ആൽപ്സിലൂടെ ഷിൽത്തോൺ കൊടുമുടിയിലേയ്ക്ക്കൊരു യാത്ര – PART 2..വിവരണം ടോം കുളങ്ങര . https://malayalees.ch/aduppumveppumvlog16/ Tue, 15 Mar 2022 00:26:05 +0000 https://malayalees.ch/?p=58566 മ്യൂറെൻഗ്രാമം വരെയുള്ളയാത്രയ്ക്ക് വൺഡേ പാസ് മാത്രം മതി. അതിനു മുകളിലെ മലകളിലോട്ട് യാത്ര ചെയ്യണമെങ്കിൽ വേറെ ടിക്കറ്റ് എടുക്കണം. സ്വിസ്സ് പാസ് ട്രാവൽ കാർഡ് ഉണ്ടെങ്കിൽ ടിക്കറ്റിന് ഇളവുണ്ട്. ജന്മദിനത്തിലാണ് യാത്രയെങ്കിൽ ടിക്കറ്റ് സൗജന്യമായി ലഭിക്കും. ഈ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഷിൽത്തോണിലേയ്ക്കാണ് ഞങ്ങളുടെ യാത്ര.

ഫെബ്രുവരി പകുതി മുതൽ മാർച്ച് പകുതി വരെ സ്വിറ്റ്സർലാൻഡിന്റെ പല ഭാഗങ്ങളിലും മഞ്ഞുകാല വിനോദങ്ങൾക്കായുള്ള അവധിക്കാലമാണ്. മലമുകളിലേയ്ക്കുള്ള യാത്രയ്ക്ക് നല്ല തിരക്കുണ്ട്. സ്വയമേ സ്വയരക്ഷ എന്നതാണ് ഇപ്പോഴത്തെ സ്വിറ്റ്സർലാൻഡിന്റെ നയം. അതുകൊണ്ട് തന്നെ മാസ്കോ മറ്റു മാനദണ്ഡങ്ങളോ നിർബന്ധമില്ല. കേബിൾ കാർ പതുക്കെ പൊങ്ങി. സൂചികുത്താൻ ഇടമില്ല കേബിൾ കാറിൽ. ശൈത്യകാല വിനോദങ്ങൾക്കായ് ബിർഗിലേയ്ക്കും ഷിൽത്തോണിലേയ്ക്കും പോകുന്നവരാണ് ഭൂരിഭാഗം പേരും.

മ്യൂറെൻ ഗ്രാമത്തിൽ നിന്നും ആയിരം മീറ്റർ ഉയരത്തിലും, ഷിൽത്തോൺ കൊടുമുടിയുടെ കിഴക്കുമാറി മുന്നൂറ് മീറ്റർ താഴെയുമായി ഒരു പാറക്കെട്ടിലാണ് ബിർഗ് സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. എത്ര തവണ കണ്ടാലും കൊതി തീരാത്ത ഭൂപ്രദേശമാണ് ബെർണർ ആൽപ്സും, അതിന്റെ താഴ്‌വരകളും. ഋതുഭേദങ്ങൾക്ക് അനുസരിച്ച് രൂപവും ഭാവവും മാറ്റി സഞ്ചാരികളെ ആകർഷിക്കുന്ന ശാന്തസുന്ദരമായ മറ്റൊരു പ്രദേശം ഈ ഭൂലോകത്തുണ്ടോ എന്നത് സംശയമാണ്. കടുത്ത സമ്മറിലും സഞ്ചാരികളെ കൂടുതൽ ഉന്മേഷവാൻമാരാക്കുന്ന സുഖ ശീതളകാലാവസ്ഥ. ചുറ്റുപാടുമുള്ള മലകളിലെ മനോഹര കാഴ്ചകളിലൂടെ നടക്കുമ്പോൾ ലഭിക്കുന്ന ശുദ്ധമായ വായു. പ്രകൃതിയ്ക്ക് തെല്ലും പരിക്കേൽപ്പിക്കാതെയാണ് പ്രകൃതിസ്നേഹികളായ ഇവരുടെ നിർമ്മാണപ്രവർത്തനങ്ങളെല്ലാം.

ഷിൽത്തോണിലേക്കുള്ള വഴിയിൽ ഇടയിലുള്ള ബിർഗ് സ്റ്റേഷനിൽ ഞങ്ങൾ ഇറങ്ങി. 2677 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ബിർഗ് സ്റ്റേഷനിന്നുള്ള പനോരമ കാഴ്ചകൾ ആസ്വദിക്കുന്നത് തീർച്ചയായും മൂല്യവത്താണ്. ശൈത്യകാലത്ത് സ്കീയിംഗ് ഏരിയയുടെ കേന്ദ്രബിന്ദുവാണ് ബിർഗ്. ലോകത്തിന്റെ നനാഭാഗത്തു നിന്നും ധാരാളംപേർ മഞ്ഞുകാല വിനോദങ്ങൾക്കായ് ഇവിടെയെത്തുന്നു. പലരും ഇവിടെ നിന്ന് സ്കീയിംഗ് ആരംഭിക്കുകയും, റെസ്റ്റോറന്റിലെ വിശാലമായ ടെറസിൽ സൂര്യപ്രകാശത്തിന്റെ അവസാന കിരണങ്ങളും ഏറ്റുവാങ്ങി ബിയറും നുണഞ്ഞ് അവസാനിപ്പിക്കുകയും ചെയ്യുന്നു. വലിയ സൺ ടെറസുള്ള ബിസ്ട്രോ റെസ്ന്റോറന്റിൽ ഇരുന്നാൽ ഐഗർ, മോൺഷ്, യുങ്ങ്ഫ്രാവ് എന്നീ മലകളെ ഒറ്റ ഫ്രെയിമിൽ അടുത്ത് കാണാം.

ബിർഗ് റെസ്ന്റോറന്റിന്റെ ടെറസ്സിൽ നിന്ന് താഴേക്ക് പടികൾ ഇറങ്ങിയാൽ മലയ്ക്ക് ലംബമായി തീർത്ത പാതയിലൂടെ പരുക്കൻ പർവ്വത ഭൂപ്രദേശത്തിന്റെ കാഴ്ചകൾ കണ്ട് നടക്കാം. ത്രിൽവാക്ക് തരുന്ന ആവേശം അക്ഷരാർത്ഥത്തിൽ ഒരു പ്രത്യേക അനുഭൂതിയാണ്. ആകാശനടപ്പിലൂടെയാകട്ടെ (Skyline Walk) സഞ്ചാരികളെ കാഴ്ചയുടെ പുത്തൻ തലങ്ങളിലേയ്ക്ക് ആനയിക്കുന്നു. ഈ നടപ്പിൽ അതിശയിപ്പിക്കുന്ന ആനന്ദകരമായ പനോരമിക് കാഴ്ചകളുടെ നല്ല ചിത്രങ്ങളും, കൊതി തീരേ സെൽഫികളും എടുക്കാം. ഇത്തരത്തിലൊരു അനുഭവം ബിർഗ് സ്റ്റേഷനിൽ ഉള്ളതിനേക്കാൾ അധികമായി മറ്റൊരിടത്തും കിട്ടുമെന്ന് തോന്നുന്നില്ല.

ഇരുന്നൂറ് മീറ്റർ നീളമുള്ള ത്രിൽ വാക്കിന്റെ നടപ്പാത വിന്ററിൽ പകുതിയോളം അടിച്ചിടും. പരുക്കൻ പാറക്കൂട്ടങ്ങൾക്കിടയിലൂടെയുള്ള നടത്തത്തിനും കൂടുതൽ കാഴ്ചകൾ കാണാനും നല്ലത് വേനൽക്കാലമാണ്. സമയം ഉച്ചയോട് അടുത്തു. ഷിൽത്തോൺ കൊടുമുടിയിലേയാക്കാണ് ഇനിയുള്ള യാത്ര. അവിടത്തെ കാഴ്ചവിശേഷങ്ങൾക്കായി അല്പം കാത്തിരിക്കുക.

——————————————————————————————————————–

ആൽപ്സിലെ പേരുകേട്ട കൊടുമുടിയായ ഷിൽത്തോൺ കൊടുമുടിയിലേയ്ക്ക്കൊരു യാത്ര ..വിവരണം ടോം കുളങ്ങര . PART-1

വിമാനങ്ങളോ ഗൂഗിൾമാപ്പോ മറ്റ് ആധുനിക സംവിധാനങ്ങളോ ഇല്ലാതിരുന്ന ഒരു കാലത്ത് രാജ്യങ്ങളുടെ അതിർവരമ്പുകൾ താണ്ടി സഞ്ചരിച്ച അത്ഭുത സഞ്ചാരിയാണ് ഇബ്ൻ ബത്തൂത്ത. അദ്ദേഹത്തിന്റെ വാക്കുകൾ കടം കൊണ്ടാൽ, യാത്രകൾ ആദ്യം നിങ്ങളിൽ മൗനം നിറയ്ക്കും, പിന്നീടത് നിങ്ങളെ കഥകൾകൊണ്ട് മൂടും. മഞ്ഞ് മൂടിയ ആൽപ്സിലൂടെയുള്ള ഞങ്ങളുടെ യാത്രയും കഥകൾകൊണ്ട് മൂടിയതാണ്.

ആൽപ്സിലെ പേരുകേട്ട ഒരു കൊടുമുടിയാണ് ഷിൽത്തോൺ. ആ കൊടുമുടിയിലേയ്ക്കാണ് യാത്ര. മാമരം കോച്ചും കൊച്ചുവെളുപ്പാൻ കാലത്തേ ഞങ്ങൾ യാത്ര ആരംഭിച്ചു. ട്രാമിലും ട്രെയിനിലും, കേബിൾ കാറിലുമായായി മൂന്നുമണിക്കൂർ യാത്രയുണ്ട്. പ്രവർത്തിദിനമായതിനാൽ റെയിൽവേസ്റ്റേഷനിൽ സാമാന്യം നല്ല തിരക്കുണ്ട്. ഞങ്ങൾക്ക് പോകേണ്ട ട്രെയിൻ ഫ്ലാറ്റ്ഫോമിൽ പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു. ഇന്റർലാക്കാൻ ഓസ്റ്റിൽ ഇറങ്ങി മറ്റൊരു ട്രെയിൻ എടുത്ത് മലയടിവാരത്തുള്ള ലൗട്ടർബ്രൂണൻ താഴ്‌വരയിൽ എത്തണം. ഇന്റർലാക്കനിൽ നിന്നും ലൗട്ടർബ്രൂണൻ വരെയുള്ള ട്രെയിൻയാത്രയിലെ വഴിയോരക്കാഴ്ചകൾ അതിമനോഹരമാണ്. ലൗട്ടർ എന്ന ജർമ്മൻ പദത്തിന് മലയാളത്തിൽ അർത്ഥം ഉച്ചത്തിൽ എന്നും, ബ്രൂണൻ എന്നാൽ ജലധാര എന്നുമാണ്. ഇടിമിന്നൽ പോലെ മിന്നി ജ്വലിച്ച് ഒഴുകുന്ന 72 വെള്ളച്ചാട്ടങ്ങൾ ഉള്ള ഈ താഴ്‌വര അറിയപ്പെടുന്നത് വെള്ളച്ചാട്ടങ്ങളുടെ താഴ്‌വര എന്നാണ്. ഈ വെള്ളച്ചാട്ടങ്ങൾ ഉണ്ടാക്കുന്ന ശബ്ദഗാംഭീര്യം കൊണ്ടാണ് ഈ താഴ്‌വരയ്ക്ക് ലൗട്ടർബ്രൂണൻ എന്ന പേര് കിട്ടാൻ കാരണം. ഇവിടെ നിന്നാണ് ഞങ്ങൾ ഷിൽത്തോൺ കൊടുമുടിയിലേയ്ക്കുള്ള കയറ്റം ആരംഭിക്കുന്നത്.

ലൗട്ടർബ്രൂണനിൽ നിന്നും 1486 മീറ്റർ ഉയരത്തിലാണ് ഗുർട്ട്ഷാൽപ്. അങ്ങോട്ടേയ്ക്കുള്ള കേബിൾ കാറിലാണ് അദ്യം കയറേണ്ടത്. ലൗട്ടർബ്രൂണനിൽ നിന്നുള്ള കേബിൾ കാറും മ്യൂറനിൽ നിന്നുള്ള റെയിൽവേയും തമ്മിൽ ഗുർട്ട്ഷാൽപിൽ സംയോജിക്കുന്നു. ഗുർട്ട്ഷാൽപിൽ നിന്ന് പത്ത് കിലോമീറ്റർ വേഗതയിൽ ഓടുന്ന ഒരു കൊച്ചു ട്രെയിനിലാണ് മ്യൂറെൻ പർവ്വതഗ്രാമത്തിലേയ്ക്കുള്ള യാത്ര. ഇടയിൽ 1578 മീറ്റർ ഉയത്തിൽ വിന്റർഎഗ്ഗ് എന്നൊരു സ്റ്റേഷനുണ്ട്. സ്കീക്ക് മാത്രമായി വന്ന ധാരാളം പേർ ട്രെയിനിൽ കയറിയിട്ടുണ്ട്. അവരെല്ലാം വിന്റർഎഗ്ഗ് സ്റ്റേഷനിൽ ഇറങ്ങി. ഈ പ്രദേശങ്ങളെല്ലാം സ്ക്രീ ഏരിയകളാണ്. അവിടത്തെ കാഴ്ചകൾ കാണാനായി ഞങ്ങളും കൂടെയിറങ്ങി. ചുറ്റും തലനരച്ച മലകൾ. മഞ്ഞിൽ മൂടിയ താഴ്‌വര. എങ്ങും പാൽക്കടൽ പോലെ.

മഞ്ഞിലെ കളികൾ അറിയില്ലെങ്കിലും മറ്റുള്ളവർ കളിക്കുന്നത് കണ്ടുനിൽക്കാൻ നല്ല രസം. ഈ അന്തരീക്ഷത്തിന് പറ്റിയ നല്ലൊരു റെസ്റ്റോറന്റും ഇവിടെയുണ്ട്. ഇനിയും മല മുകളിലേയ്ക്ക് പോകാനുള്ളതുകൊണ്ട് വിന്റർഎഗ്ഗിൽ നിന്നും ഞങ്ങൾ അടുത്ത സ്റ്റേഷനായ മ്യൂറെനിലേക്ക് തിരിച്ചു. ഗുർട്ട്ഷാൽപിനും മ്യൂറെനും ഇടയിലുള്ള യാത്ര 12 മിനിറ്റേ ഉള്ളെങ്കിലും അതൊരു റൊമന്റിക് യാത്ര തന്നെയാണ്. സഞ്ചാരികൾക്ക് ഐഗർ, മോൻഷ്, യുങ്ങ്ഫ്രാവ് മലകളിലെ തുഷാര കാഴ്ചകൾ സമ്മാനിച്ച് മനം കവരുന്ന ഒരു സ്വപ്നയാത്ര. സ്വിറ്റ്സർലാൻഡിലെ വൺഡേ ടിക്കറ്റാണ് നിങ്ങൾ എടുത്തിരിക്കുന്നതെങ്കിൽ മ്യൂറെൻ വരെ മറ്റൊരു ടിക്കറ്റിന്റെ ആവശ്യമില്ല.

ഷിൽത്തോൺ കൊടുമുടിയുടെ അടിവാരത്തുള്ള ഒരു സ്വിസ് പർവ്വതഗ്രാമമാണ് മ്യൂറെൻ. 1650 മീറ്റർ ഉയരത്തിൽ മലമടക്കുകളുടെ മടിയിൽ ഒളിഞ്ഞിരിക്കുന്ന ഈ ഗ്രാമം, പെട്രോൾ ഡീസൽ കാർ രഹിതമാണ്. സർവ്വസമ്പൂർണ്ണ കാഴ്ചാ വിസ്മയവുമായി ഏകദേശം 52 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന അഴകുള്ള ഈ ഗ്രാമം വിന്ററിലും, സമ്മറിലും സഞ്ചാരികളെ ആകർഷിക്കുന്നു. ഈ ഗ്രാമത്തിലെ അന്തേവാസികളുടെ എണ്ണം 500-ൽ താഴെയാണെങ്കിലും, ഹോട്ടലുകളും, ഹോംസ്റ്റേകളുമൊക്കെയായി 2000 ത്തിലധികം ടൂറിസ്റ്റുകളെ താമസിപ്പിക്കുവാനുള്ള സൗകര്യം മലമടക്കിലെ ഈ ഗ്രാമത്തിലുണ്ട്.

നല്ല സൂര്യപ്രാകശമുള്ളപ്പോൾ മലകയറുകയാണെങ്കിൽ മലമുകളിൽ നിന്ന് വിദൂര കാഴ്ചകൾ നന്നായി കാണാം. സൂര്യൻ നന്നായി കത്തി ജ്വലിക്കുന്നുണ്ടെങ്കിലും ഉച്ചയോട് അടുത്തിട്ടും സൂര്യരശ്മികൾക്ക് ഇപ്പോഴും തണുപ്പ് തന്നെ. അതുകൊണ്ട് സൗജന്യമായി സൂര്യൻ തരുന്ന വിറ്റാമിൻ ഡി, ശൈത്യകാലം തീരും വരെ ഞങ്ങളൊക്കെ മരുന്നുകടയിൽ നിന്ന് കാശ് കൊടുത്ത് വാങ്ങിയാണ് സേവിക്കുന്നത്. മഞ്ഞ് കാണാനൊക്കെ നല്ല രസമാണ്. പക്ഷേ സ്ഥിരം അനുഭവിച്ചാൽ അറിയാം അതിന്റെ ബുദ്ധിമുട്ടുകൾ. മകരമാസത്തിലെ ചെറു കുളിരിൽ കരിയില കൂട്ടി തീ കായുന്നവർക്ക് അറിയില്ലല്ലോ ഇവിടത്തെ തണുപ്പിന്റെ കാഠിന്യവും ഇടുന്ന ഡ്രസ്സുകളുടെ എണ്ണവും ഷൂസിന്റെ കട്ടിയും. ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയായ സിയാച്ചിനിൽ കാവലിരിക്കുന്ന നമ്മുടെ സൈനികരെ സമ്മതിക്കണം.

മ്യൂറെനിൽനിന്നും 2677 മീറ്റർ ഉയരത്തിലുള്ള ബിർഗിലേയ്ക്കാണ് ഞങ്ങൾ ഇനി പോകുന്നത്. അവിടെ നിന്ന് ഷിൽത്തോൺ കൊടുമുടിയിലെ 007 ജയിംസ് ബോണ്ട് സിനിമ ഷൂട്ട് ചെയ്ത പിസ് ഗ്ലോറിയ റെസ്റ്റോറന്റിലേയ്ക്കും. മല നിറുകയിൽ മഞ്ഞിന്റെ ധവളാഭയിൽ കണ്ണഞ്ചിപ്പിക്കുന്ന പർവ്വതങ്ങളും കൊടുമുടികളും താഴ്‌വരകളും ഇഴുകിച്ചേർന്ന് കണ്ണും കരളും കോൾമയിർകൊള്ളിക്കുന്ന കൗതുക കാഴ്ചയുടെ കൂടുതൽ വിശേഷങ്ങൾ അടുത്ത ലക്കത്തിൽ.

]]>
പെരിയാറിന്റെ ഓളപ്പരപ്പിലൂടെ മുനമ്പം അഴിമുഖത്തേയ്ക്ക് ഒരു ബോട്ട് യാത്ര – TOM KULANGARA https://malayalees.ch/aduppumveppumkulagaravlog/ Fri, 11 Mar 2022 16:24:40 +0000 https://malayalees.ch/?p=58432 പ്രാചീന കേരളത്തെപ്പറ്റിയുള്ള ചരിത്രരേഖകള്‍ വളരെ കുറവായതുകൊണ്ട് പല പ്രധാന ചരിത്ര സംഭവങ്ങളും ഇന്നും ഇരുള്‍മൂടി കിടക്കുന്നു. കേരളത്തിന്റെ ഭൂപ്രകൃതിയിലും ഉപരിതല ഘടനയിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ പ്രകൃതി പ്രതിഭാസമാണ് 1341 ലെ പ്രളയം. ചരിത്രരേഖകളിൽ ഈ പ്രളയത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും, പ്രളയകാലത്തെപറ്റിയുള്ള സ്പഷ്ടമായ നിരവധി സൂചനകൾ പലയിടങ്ങളിൽ നിന്നായി ചരിത്രകാരന്മാർ ശേഖരിച്ചിട്ടുണ്ട്.

പ്രളയത്തിൽ കരകവിഞ്ഞ് ഗതി മാറി ഒഴുകിയ പെരിയാർ ആലുവയിൽ വച്ച് രണ്ടായി പിരിഞ്ഞതോടെ പുതിയൊരു കൈവഴികൂടി ഉണ്ടായി. കിഴക്കൻ മലകൾ ഇടിഞ്ഞ് ചെളിപ്പരുവത്തിൽ നദിയിലൂടെ ഒഴുകി കൊടുങ്ങല്ലൂരും പരിസരങ്ങളിലും എത്തിയതിന്റെ ഫലമായി കൊടുങ്ങല്ലൂരിനടുത്ത് പെരിയാറിന്റെ അഴിമുഖത്തിന് വലിയ വ്യത്യാസങ്ങൾ സംഭവിച്ചു. നദിയിലൂടെ ഒഴുകി വന്ന എക്കൽ കടൽത്തിരയുടെ തള്ളലിൽ ഉറഞ്ഞതോ, ഭൂഭ്രംശം സംഭവിച്ചതോ മൂലമാണ് മുനമ്പം മുതൽ അഴീക്കൽ വരെ നെടുനീളത്തിൽ പുതിയതായി ഒരു ദ്വീപ് രൂപപ്പെട്ടത്. കേരളത്തിന് പ്രളയം സമ്മാനിച്ച ആ ദ്വീപാണ് ഇന്ന് നാം കാണുന്ന വൈപ്പിൻ ദ്വീപ്. 1341- ലെ പ്രളയത്തിൽ കൊടുങ്ങല്ലൂരിലെ അഴി അടയുകയും കൊച്ചിയിൽ അഴിമുഖം തുറക്കുകയും ചെയ്തു. ഭൂമിശാസ്ത്രപരമായും, ചരിത്രപരമായും വലിയ തോതിൽ മാറ്റങ്ങൾ സംഭവിച്ച ഈ തീരപ്രദേശങ്ങളിലൂടെയുള്ള ജലയാത്ര പൗരാണിക ചരിത്രത്തിലൂടെയുള്ള ഒരു മടക്കയാത്രതന്നെയാണ്.

രാവിലെ പത്തുമണിക്ക് വടക്കൻ പറവൂർ നിന്ന് ആരംഭിച്ച ഞങ്ങളുടെ ജലയാത്ര പെരിയാറിന്റെ പല കൈവഴികളിലൂടെ സഞ്ചരിച്ച് പള്ളിപ്പുറം മാലിയങ്കര പാലവും കടന്ന് വൈപ്പിൻ ദ്വീപിന്റെ ഓരത്തൂടെ മുനമ്പം ഹാർബർ വഴി അഴിമുഖം ലക്ഷ്യമാക്കി നിങ്ങി. ഇരുവശങ്ങളിലുമുള്ള കരകളിൽ ധാരളം ഐസ് ഫാക്ടറികൾ കാണാം. മത്സ്യബന്ധനമാണ് ഈ മേഖലയിലെ ഭൂരിഭാഗം ജനത്തിന്റേയും പ്രധാന തൊഴിൽ. അല്പം അകലെയായി കാണുന്ന ഇളം പച്ച നിറത്തിലുള്ള കപ്പേള ചൂണ്ടിക്കാണിച്ച് ഗൈഡ് വിവരിച്ചു അതാണ് AD 52 – ൽ തോമാശ്ലീഹാ വന്നെന്ന് പറയപ്പെടുന്ന മാലിയങ്കരയും അവിടത്തെ സെന്റ്: തോമസ്സ് കപ്പേളയും.

മുനമ്പം ഹാർബറിനോട് അടുക്കും തോറും ധാരളം ഫിഷിംഗ് ബോട്ടുകൾ കാണാം. തീരദേശസംരക്ഷണ കാവൽസേനയ്ക്ക് ഒരോ സംസ്ഥാനത്തിന്റേയും ബോട്ടുകൾ ദൂരെനിന്നും തന്നെ തിരിച്ചറിയുന്നതിനായ് വ്യത്യസ്തമായ നിറങ്ങളാണ് നിശ്ചയിരിക്കുന്നത്. കേരളത്തിന്റെ ഫിഷിംഗ് ബോട്ടുകൾ നീലയും, തമിഴ്നാടിന് പച്ചയും കർണ്ണാടകത്തിന് ചുവപ്പും കളറുകളാണ് നൽകിയിക്കുന്നത്. പല മത്സ്യബന്ധന ബോട്ടുകളും കണ്ടാൽ മിനി കപ്പലാണെന്നേ തോന്നൂ. ആധുനിക സജ്ജീകരണങ്ങളോടുകൂടി ഒരു ഫിഷിംഗ് ബോട്ട് നീറ്റിലിറക്കാൻ ഏകദേശം ഒന്നരകോടിയലധികം ചെലവാകും.

ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ വൈപ്പിൻ ദ്വീപിന്റെ അരികിലൂടെ യാത്ര ചെയ്യുമ്പോൾ മത്സ്യക്കച്ചവടത്തിന് പേരുകേട്ട മുനമ്പം ഹാർബർ കാണാം. അവിടെ നിന്നും കുറച്ചു കൂടി പോകുമ്പോൾ ദൂരെ അറബിക്കടൽ ദൃഷ്ടിയിൽ പെടും. അഴിമുഖത്തിനടുത്ത് നിരനിരയായി നിൽക്കുന്ന ചീനവലകൾ സഞ്ചാരികൾക്ക് വേറിട്ട വിസ്മയക്കാഴ്ചകളാണ് സമ്മാനിക്കുന്നത്. ഞങ്ങളുടെ ബോട്ട് കടലിലേയ്ക്ക് പോകില്ല. അതിനുള്ള കപ്പാസിറ്റി ബോട്ടിനില്ല. അഴിമുഖത്തിന് അടുത്തുവരെ പോയി മറുതീരം വഴി തിരിച്ച് പോരും. അഴിയോട് അടുക്കും തോറും ബോട്ട് നന്നായി ഉലഞ്ഞു തുടങ്ങി.

കുഞ്ഞോളങ്ങളുമായി ഒഴുകി വരുന്ന സുന്ദരിയായ പുഴയെ കള്ളക്കാമുകനായ കടൽ തഴുകി തലോടി വാരിപ്പുണർന്ന് ഒത്തുചേരുന്നത് മനം കവരുന്ന കാഴ്ചയാണ്. മുനമ്പം ബീച്ചിലോ, മുനയ്ക്കൽ ബീച്ചിലോ നിന്നാൽ ഈ സംഗമക്കാഴ്ച വളരെയടുത്ത് ആസ്വദിക്കാം. പുഴ കടലിലേയ്ക്ക് ചേരുന്നതിന്റെ ഇടതുവശം മുനമ്പ് പോലെ കാണുന്നത് മുനമ്പം ബിച്ചും, വലതുവശം മുനപോലെ കാണുന്നത് മുനയ്ക്കൽ ബീച്ചുമാണ്. മുനമ്പം ബീച്ച് എറണാകുളം ജില്ലയിലും, മുനയ്ക്കൽ ബീച്ച് തൃശ്ശൂർ ജില്ലയിലുമാണ് സ്ഥിതി ചെയ്യുന്നത്.

ബോട്ടിന് ആട്ടവും ഉലച്ചിലും കൂടിയതോടെ അഴിമുഖത്തിന് അടുത്തേയ്ക്ക് അധികം പോകാതെ സ്രാങ്ക് കുഞ്ഞപ്പൻചേട്ടൻ ബോട്ട് തിരിച്ചു. തൃശ്ശൂർ ജില്ലയിലെ അഴീക്കോടിന് അരികിലൂടെയായിരുന്നു ഞങ്ങളുടെ മടക്കയാത്ര. ദൂരെ രണ്ട് ഡോൾഫിനുകൾ പതുക്കെ പൊങ്ങിച്ചാടി ഞങ്ങളെയൊന്ന് എത്തിനോക്കി കൊതിപ്പിച്ചിട്ട് പെട്ടെന്ന് കടന്നുപോയി. പെരിയാറും ചാലക്കുടിപ്പുഴയും ഇളന്തിക്കരയിൽ വച്ച് സന്ധിക്കുന്നതും കായൽപോലെ പരന്ന് ഒഴുകുന്നതും അങ്ങനെ എത്രയെത്ര സുന്ദര കാഴ്ചകളാണെന്നോ ഇവിടെയുള്ളത്. ജലയാത്ര എന്ന് പറയുമ്പോൾ നമ്മുടെയെല്ലാവരുടേയും മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തുന്നത് ആലപ്പുഴയാണ്. അതുപോലെ അതിമനോഹരമാണ് ഈ പ്രദേശങ്ങളിലൂടെയുള്ള ജലയാത്രയും. പെരിയാറിന്റെ ധാരാളം കൈവഴികൾ ചരിത്രം പറയുന്ന കരകൾ, ഈ യാത്രയിൽ ഉടനീളം കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം കേരളപ്പഴമയും പെരുമയും മനസ്സിലാക്കുവാനും പഠിക്കുവാനുമുള്ള സുവർണ്ണാവസരമാണ് കൈവരുന്നത്.

കേരളത്തിന്റെ സൗന്ദര്യക്കാഴ്ചകൾ വിനോദസഞ്ചാരികളിലേയ്ക്ക് വേണ്ട വിധം എത്തിക്കുവാൻ പറ്റിയ സംവിധാനങ്ങൾ നമ്മുടെ ടൂറിസം വകുപ്പിനോ, സർക്കാറിനോ ഉണ്ടോ എന്ന കാര്യത്തിൽ സന്ദേഹമുണ്ട്. കിഴക്ക് സഹ്യനും പടിഞ്ഞാറ് സമുദ്രവും അതിരിടുന്ന കൊച്ചുകേരളം ശരിക്കും ദൈവത്തിന്റെ സ്വന്തം നാടുതന്നെയാണ്. കേരളത്തിന്റെ പ്രകൃതിരമണീയമായ മനോഹാരിത ലോകവിനോദ സഞ്ചാരികളിൽ എത്തിക്കുവാൻ ഉതകും വിധം സർക്കാരും ടൂറിസം വകുപ്പും ചേർന്ന് നൂതന പദ്ധതികൾ ആവിഷ്ക്കരിച്ചാൽ, കോവിഡ് മഹാമാരിയുടെ പിടി അയഞ്ഞ ഈ സാഹചര്യത്തിൽ യാത്രകൾക്കായ് ഒരുങ്ങുന്ന ലോകസഞ്ചാരികളെ കേരളത്തിലേയ്ക്ക് ആകർഷിക്കുവാനാകും. അതാകട്ടെ നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഒരു മുതൽകൂട്ടായിരിക്കും.

]]>