ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായി മലയാളി താരം ശ്രീശാന്ത്. ലെജൻഡ്സ് ലീഗിൽ ഗുജറാത്ത് ജയൻ്റ്സിനെതിരെ ഭിൽവാര കിംഗ്സിനു വേണ്ടി 4 ഓവറിൽ 36 റൺസ് വഴങ്ങിയ താരം മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്. വിൻഡീസ് താരം ലെൻഡൽ സിമ്മൻസ്, സിംബാബ്‌വെ താരം എൽട്ടൻ ചിഗുംബുര, ശ്രീലങ്കൻ താരം തിസാര പെരേര എന്നിവർ ശ്രീശാന്തിനു മുന്നിൽ വീണു. മത്സരത്തിൽ ഭിൽവാര കിംഗ്സ് 57 റൺസിനു വിജയിച്ചു. (sreesanth legends league cricket) എറിഞ്ഞ ആദ്യ പന്തിൽ തന്നെ ബൗണ്ടറി […]
Cricket
ശാർദുൽ താക്കൂറിൻ്റെ വിസ്ഫോടനാത്‌മക ഫിനിഷിംഗ്; ഇന്ത്യ എയ്ക്ക് മികച്ച സ്കോർ
ന്യൂസീലൻഡ് എയ്ക്കെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യ എയ്ക്ക് മികച്ച സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ എ 49.3 ഓവറിൽ 284 റൺസിന് എല്ലാവരും പുറത്തായി. ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ (54) ടോപ്പ് സ്കോറർ ആയപ്പോൾ ശാർദുൽ താക്കൂർ (51), തിലക് വർമ (50) എന്നിവരും ഇന്ത്യക്കായി തിളങ്ങി. പൃഥ്വി ഷായ്ക്കും ഋതുരാജ് ഗെയ്ക്വാദിനും പകരം അഭിമന്യു ഈശ്വരനും രാഹുൽ ത്രിപാഠിയും ചേർന്നാണ് ഇന്ത്യ എയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ആദ്യ വിക്കറ്റിൽ […]
ഓസ്ട്രേലിയക്കെതിരായ പരമ്പര ജയം; പാകിസ്താൻ്റെ റെക്കോർഡ് തിരുത്തി ഇന്ത്യ
ഓസ്ട്രേലിയക്കെതിരായ ടി-20 പരമ്പര വിജയത്തോടെ പാകിസ്താൻ്റെ റെക്കോർഡ് തിരുത്തി ഇന്ത്യ. ഒരു വർഷത്തിൽ ഏറ്റവുമധികം ടി-20 മത്സരങ്ങൾ വിജയിക്കുന്ന ടീമെന്ന റെക്കോർഡാണ് അവസാന മത്സരത്തിലെ ജയത്തോടെ ഇന്ത്യ സ്വന്തമാക്കിയത്. പാകിസ്താൻ്റെ പേരിലുണ്ടായിരുന്ന 20 വിജയങ്ങൾ തിരുത്തിയ ഇന്ത്യ ഒരു വർഷത്തെ ആകെ ടി-20 വിജയങ്ങൾ 21 ആക്കി ഉയർത്തി. 2021ലാണ് പാകിസ്താൻ 20 ടി-20 മത്സരങ്ങൾ വിജയിച്ച് റെക്കോർഡ് സ്ഥാപിച്ചത്. അർധ സെഞ്ച്വറിയുമായി സൂര്യകുമാർ യാദവും വിരാട് കോഹ്ലിയും തകർത്തടിച്ചപ്പോൾ ഓസ്‌ട്രേലിയക്കെതിരായ അവസാനത്തേതും നിർണായകവുമായ ടി20 പോരാട്ടത്തിൽ […]
ജയിക്കാൻ 10 പന്തിൽ 5 റൺസ്; എന്നിട്ടും പാകിസ്താനോട് തോറ്റ് ഇംഗ്ലണ്ട്: വിഡിയോ
പാകിസ്താനെതിരായ നാലാം ടി-20 മത്സരത്തിൽ അവിശ്വസനീയ തോൽവി വഴങ്ങി ഇംഗ്ലണ്ട്. അവസാന രണ്ട് ഓവറിൽ 9 റൺസും അവസാന 10 പന്തിൽ 5 റൺസും വേണ്ടിയിരുന്നിട്ടുപോലും ഇംഗ്ലണ്ട് 3 റൺസിൻ്റെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. 19ആം ഓവർ എറിഞ്ഞ ഹാരിസ് റൗഫ് ആണ് പാകിസ്താന് ആവേശ ജയം സമ്മാനിച്ചത്. ഓവറിൽ വെറും 5 റൺസ് മാത്രം വഴങ്ങിയ റൗഫ് രണ്ട് വിക്കറ്റും വീഴ്ത്തി. വിജയസാധ്യത മാറിമറിഞ്ഞുനിന്ന മത്സരമാണ് ഇന്നലെ കറാച്ചിയിൽ നടന്നത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത […]
‘ആരാധകരെ ശാന്തരാകുവിൻ’; നായകനായി ജയിച്ചു തുടങ്ങി സഞ്‌ജു, ന്യൂസിലന്‍ഡ് എ യ്‌ക്കെതിരെ ജയം
ഇന്ത്യ എ ടീം നായകനായുള്ള ആദ്യം മത്സരം ജയത്തോടെ തുടങ്ങി സഞ്ജു സാംസൺ. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ആദ്യ അനൗദ്യോഗിക ഏകദിന മത്സരത്തിൽ ന്യൂസിലൻഡ് എയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. കീവികൾ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 31.5 ഓവറിൽ അനായാസം മറികടന്നു. ഇന്ത്യൻ താരങ്ങളുടെ ആധിപത്യമാണ് മത്സരത്തിൽ കാണാൻ കഴിഞ്ഞത്. ഇന്ത്യ എയ്ക്ക് വേണ്ടി ബൗളർമാർ ആദ്യം തകർപ്പൻ പ്രകടനം നടത്തിയപ്പോൾ ബാറ്റ്‌സ്മാൻമാരും തങ്ങളുടെ കരുത്ത് പുറത്തെടുത്തു. ആദ്യം […]
വനിതാ ഏഷ്യാ കപ്പ്: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ജമീമ റോഡ്രിഗസ് ടീമിൽ
വനിതാ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഹർമൻ പ്രീത് കൗറിൻ്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തെയാണ് സെലക്ഷൻ കമ്മറ്റി പ്രഖ്യാപിച്ചത്. പരുക്കേറ്റതിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ടീമിൽ ഇടം നേടാതിരുന്ന ജമീമ റോഡ്രിഗസ് തിരികെയെത്തി. ഇംഗ്ലണ്ടിനെതിരെ ടീമിലുണ്ടായിരുന്ന തനിയ ഭാട്ടിയയെ ലോകകപ്പ് ടീമിൽ സ്റ്റാൻഡ് ബൈ താരമാക്കി. അടുത്ത മാസം 1 മുതൽ 15 വരെയാണ് ഏഷ്യാ കപ്പ്. ഇംഗ്ലണ്ടിനെതിരെ ടി-20 പരമ്പര കളിച്ച അതേ ടീമിനെയാണ് ഇന്ത്യ ടി-20 ലോകകപ്പിനും അയക്കുന്നത്. സ്മൃതി […]
ഇംഗ്ലണ്ടിനെതിരെ മിന്നും പ്രകടനം; കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗിലെത്തി സ്മൃതി മന്ദന
ഐസിസി റാങ്കിംഗിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന. ടി-20 റാങ്കിംഗിൽ രണ്ടാം സ്ഥാനത്തെത്തിയ താരം കരിയറിലെ ഏറ്റവും മികച്ച സ്ഥാനത്താണ് എത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് സ്മൃതിയെ തുണച്ചത്. ഏകദിന റാങ്കിംഗിൽ മന്ദന ഏഴാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ മൂന്ന് ടി-20 മത്സരങ്ങളിൽ നിന്ന് 111 റൺസാണ് മന്ദന അടിച്ചെടുത്തത്. ഈ പ്രകടനത്തിന് പിന്നാലെ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ മന്ദന രണ്ടാം റാങ്കിലെത്തുകയായിരുന്നു. ആദ്യ ഏകദിന മത്സരത്തിൽ 91 റൺസെടുത്ത മന്ദന മൂന്ന് […]
‘മങ്കാദിംഗ്’ ഇനി മുതൽ റണ്ണൗട്ട്, ഉമിനീർ നിരോധനം തുടരും; പരിഷ്കാരങ്ങളുമായി ഐസിസി
ക്രിക്കറ്റിൽ പുതിയ പരിഷ്കാരങ്ങളുമായി രാജ്യാന്തര ക്രിക്കറ്റ് സമിതി. പലപ്പൊഴും വിവാദങ്ങളിൽ ഇടം നേടിയിട്ടുള്ള മങ്കാദിംഗ് റണ്ണൗട്ട് വിഭാഗത്തിൽ പരിഗണിക്കാൻ തീരുമാനിച്ചു എന്നതാണ് ഏറെ ശ്രദ്ധേയമായ പരിഷ്കാരം. കൊവിഡ് കാലത്ത് പന്തിൽ ഉമിനീർ പുരട്ടുന്നതിനുള്ള വിലക്ക് തുടരാനും തീരുമാനിച്ചിട്ടുണ്ട്. പരിഷ്കാരങ്ങൾ ഒക്ടോബർ ഒന്ന് മുതൽ പ്രാവർത്തികമാകും. ക്രിക്കറ്റ് ലോകത്ത് പലതവണ ചർച്ചയായ മങ്കാദിംഗിനെ മാന്യതയില്ലാത്ത കളി എന്ന വിഭാഗത്തിലാണ് പെടുത്തിയിരുന്നത്. ഐപിഎൽ മത്സരത്തിനിടെ ജോസ് ബട്ലറെ മങ്കാദിംഗിലൂടെ പുറത്താക്കിയ അശ്വിൻ ഏറെ വിമർശിക്കപ്പെട്ടിരുന്നു. പുതിയ പരിഷ്കാരങ്ങളിൽ മങ്കാദിംഗിനെ റണ്ണൗട്ട് […]
വനിതാ ഏഷ്യാ കപ്പ് ടി-20; ഇന്ത്യ-പാകിസ്താൻ മത്സരം ഒക്ടോബർ ഏഴിന്
വനിതാ ഏഷ്യാ കപ്പിൻ്റെ മത്സരക്രമം പുറത്തുവിട്ട് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ. ഒക്ടോബർ ഒന്ന് മുതൽ 15 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പർ പോരാട്ടം ഒക്ടോബർ ഏഴിനു നടക്കും. ബംഗ്ലാദേശും തായ്ലൻഡും തമ്മിൽ ഒക്ടോബർ ഒന്നിനാണ് ഉദ്ഘാടന മത്സരം. ബംഗ്ലാദേശിലെ സിൽഹെറ്റിലാണ് മത്സരങ്ങളെല്ലാം നടക്കുക. ആകെ ഏഴ് ടീമുകൾ ഏഷ്യാ കപ്പിൽ മത്സരിക്കും. ഇന്ത്യക്കും പാകിസ്താനും ഒപ്പം ശ്രീലങ്ക, ബംഗ്ലാദേശ്, മലേഷ്യ, യുഎഇ, തായ്‌ലൻഡ് എന്നിവരാണ് മറ്റ് ടീമുകൾ. റൗണ്ട് ടോബിൻ മാതൃകയിൽ […]
മികച്ച തുടക്കത്തിനു ശേഷം തകർന്ന് പാകിസ്താൻ; ആദ്യ ടി-20യിൽ ഇംഗ്ലണ്ട് യുവനിരയ്ക്ക് ജയം
പാകിസ്താനെതിരായ ആദ്യ ടി-20യിൽ ഇംഗ്ലണ്ടിനു ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ മുന്നോട്ടുവച്ച 159 റൺസ് വിജയലക്ഷ്യം 4 പന്തും 6 വിക്കറ്റും ബാക്കിനിൽക്കെ ഇംഗ്ലണ്ട് മറികടന്നു. മുഹമ്മദ് റിസ്വാൻ (68) പാകിസ്താൻ്റെ ടോപ്പ് സ്കോററായപ്പോൾ അലക്സ് ഹെയിൽസ് (53) ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. പാകിസ്താൻ്റെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ലുക്ക് വുഡ് ആണ് കളിയിലെ താരം. മികച്ച തുടക്കമാണ് പാകിസ്താനു ലഭിച്ചത്. ഓപ്പണിംഗിലെ മെല്ലെപ്പോക്കുകളുടെ പേരിൽ ഏറെ വിമർശനം നേരിട്ടിരുന്ന ബാബർ അസമും മുഹമ്മദ് […]












