Cricket – malayalees.ch https://malayalees.ch Malayalam Online News Portal Sun, 05 Jul 2026 16:06:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Cricket – malayalees.ch https://malayalees.ch 32 32 ടെസ്റ്റ് മത്സരങ്ങളിൽ ശ്രദ്ധ കൊടുത്ത് ബിസിസിഐ; വനിതകളുടെ ത്രിദിന ടൂർണമെൻ്റ് ഈ മാസം അവസാനം ആരംഭിക്കും https://malayalees.ch/womens-three-day-matches-start-this-month/ Fri, 01 Mar 2024 05:04:09 +0000 https://malayalees.ch/?p=97283 വനിതകളുടെ ത്രിദിന ക്രിക്കറ്റ് ടൂർണമെൻ്റ് ഈ മാസം അവസാനം ആരംഭിക്കും. ഈ മാസം 29 മുതൽ പൂനെയിലാണ് ടൂർണമെൻ്റ് ആരംഭിക്കുക. രാജ്യാന്തര തലത്തിൽ ടെസ്റ്റ് മത്സരങ്ങളിൽ ശ്രദ്ധ കൊടുക്കാനുള്ള തീരുമാനത്തിൻ്റെ ഭാഗമായാണ് നീക്കം. സമീപകാലത്ത് ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകൾക്കെതിരെ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യ മികച്ച പ്രകടനം നടത്തിയിരുന്നു.

ഈസ്റ്റ്, വെസ്റ്റ്, നോർത്ത്, സെൻട്രൽ, നോർത്തീസ്റ്റ്, സൗത്ത് എന്നീ അഞ്ച് സോണുകളെ പ്രതിനിധീകരിച്ചുള്ള ടീമുകളാവും ടൂർണമെൻ്റിൽ ഏറ്റുമുട്ടുക. ആകെ അഞ്ച് മത്സരങ്ങൾ. രണ്ട് ക്വാർട്ടർ ഫൈനലുകൾ, രണ്ട് സെമിഫൈനലുകൾ, ഒരു ഫൈനൽ എന്നിങ്ങനെയാണ് മത്സരക്രമം. സെമിയിലേക്ക് നേരിട്ട് യോഗ്യത നേടുന്ന ടീമുകൾ ഏതെന്ന് നിലവിൽ വ്യക്തതയില്ല. ക്വാർട്ടർ ഫൈനലുകൾ 29നും സെമി മത്സരങ്ങൾ ഏപ്രിൽ അഞ്ചിനും നടക്കും. ഏപ്രിൽ 9നാവും ഫൈനൽ.

]]>
‘രോഹിത് മിടുക്കനായ ക്യാപ്റ്റൻ, അടുത്ത എം.എസ് ധോണി’; സുരേഷ് റെയ്ന https://malayalees.ch/rohit-brilliant-captain-next-ms-dhoni-suresh-raina/ Wed, 28 Feb 2024 04:47:50 +0000 https://malayalees.ch/?p=97154 ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേടിയതിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ സുരേഷ് റെയ്‌ന. രോഹിത് മിടുക്കനായ ക്യാപ്റ്റൻ. ടെസ്റ്റ് പരമ്പരയിൽ യുവതാരങ്ങളെ സമർത്ഥമായി പ്രയോജനപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. രോഹിത് അടുത്ത എം.എസ് ധോണിയാകുമെന്നും സുരേഷ് റെയ്‌ന.

രോഹിത് മിടുക്കനായ ക്യാപ്റ്റനാണ്. ശരിയായ ദിശയിലാണ് അദ്ദേഹം നീങ്ങുന്നത്. എം.എസ് ധോണിയെപ്പോലെ യുവതാരങ്ങൾക്ക് രോഹിത് നിരവധി അവസരങ്ങൾ നൽകുന്നുണ്ട്. ആദ്യം സർഫറാസിന് അവസരം നൽകി, പിന്നീട് ജുറലിനെ ടീമിൻ്റെ ഭാഗമാക്കി. ഇതിൻ്റെ എല്ലാം ക്രെഡിറ്റ് രോഹിത്തിനാണ് – സുരേഷ് റെയ്ന പറഞ്ഞു.

യുവതാരം ജൂറലിനേയും അദ്ദേഹം പ്രശംസിച്ചു. ‘ഉത്തർപ്രദേശിന് വേണ്ടി ജൂറലിനൊപ്പം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പ്രതിഭാശാലിയാണ് ജൂറൽ. ആദ്യ ഇന്നിംഗ്സിലും പിന്നീട് രണ്ടാം ഇന്നിംഗ്സിലും അദ്ദേഹം മികച്ച പ്രകടനം നടത്തി. സ്പിന്നിന് അനുകൂലമായ പിച്ചിൽ മനോഹരമായി ജൂറൽ ബാറ്റ് ചെയ്തു. ശാന്തമായും പക്വതയോടെയുമാണ് ജുറൽ കളിച്ചത്. അദ്ദേഹത്തിൻ്റെ വിക്കറ്റ് കീപ്പിംഗ് മതിപ്പുളവാക്കിയെന്നും റെയ്ന.

‘ഒരു സൈനിക കുടുംബത്തിൽ നിന്ന് വന്നതിനാൽ തന്നെ അദ്ദേഹത്തിന് ആ നിർഭയ മനോഭാവമുണ്ട്. ഇതുവരെ എത്താൻ അദ്ദേഹം ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അവൻ നെറ്റ്സിൽ കഠിനാധ്വാനം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരാൻ ഞാൻ ആഗ്രഹിക്കുന്നു’-റെയ്ന കൂട്ടിച്ചേർത്തു.

]]>
അനായാസം ആർസിബി; ഗുജറാത്തിനെ തകർത്ത് രണ്ടാം ജയം https://malayalees.ch/wpl-rcb-won-gujarat/ Wed, 28 Feb 2024 04:45:45 +0000 https://malayalees.ch/?p=97151 വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടർച്ചയായ രണ്ടാം ജയം. ഗുജറാത്ത് ജയൻ്റ്സിനെ 8 വിക്കറ്റിനു കെട്ടുകെട്ടിച്ചാണ് ബാംഗ്ലൂരിൻ്റെ ജയം. ഗുജറാത്തിനെ 7 വിക്കറ്റിന് 107ൽ ഒതുക്കിയ ബാംഗ്ലൂർ 12.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കുറിച്ചു. 27 പന്തിൽ 43 റൺസ് നേടിയ ക്യാപ്റ്റൻ സ്മൃതി മന്ദനയും 14 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ രേണുക സിംഗും ആർസിബിയുടെ ജയത്തിൽ നിർണായക പങ്കുവഹിച്ചു. രേണുകയാണ് കളിയിലെ താരം. (wpl rcb won gujarat)

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ആർസിബിയുടെ ബൗളിംഗ്. കൃത്യതയോടെ പന്തെറിഞ്ഞ ആർസിബി ബൗളർമാർ ഗുജറാത്തിനെ ക്രീസിൽ തളച്ചിട്ടു. ബെത്ത് മൂണി (8), ഫീബി ലിച്ച്ഫീൽഡ് (5), വേദ കൃഷ്ണമൂർത്തി (9), ആഷ്ലി ഗാർഡ്നർ (7), കാതറിൻ ബ്രൈസ് (3) എന്നിവർ ഒറ്റയക്കത്തിനു പുറത്തായി. ഓപ്പണിംഗിലെത്തിയ ഹർലീൻ ഡിയോൾ 22 റൺസ് നേടിയെങ്കിലും 31 പന്തുകൾ നേരിട്ടു. 25 പന്തിൽ 31 റൺസ് നേടിയ ഡയലൻ ഹേമലതയാണ് ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ. സ്നേഹ് റാണ 10 പന്തിൽ 12 റൺസ് നേടി. രേണുക സിംഗിനൊപ്പം 4 ഓവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സോഫി മോളിന്യൂവും ആർസിബി ബൗളിംഗിൽ തിളങ്ങി.

മറുപടി ബാറ്റിംഗിൽ സോഫി ഡിവൈനെ (6) വേഗം നഷ്ടമായെങ്കിലും തകർപ്പൻ ഫോമിലായിരുന്ന മന്ദന ആക്രമിച്ചുകളിച്ചു. കഴിഞ്ഞ സീസണിലെ മോശം പ്രകടനങ്ങൾ കഴുകിക്കളഞ്ഞ താരം ആർസിബിയെ അനായാസ വിജയത്തിലേക്ക് നയിക്കവെ പുറത്തായി. തുടർന്ന് സബ്ബിനേനി മേഘന (28 പന്തിൽ 36), എലിസ് പെറി (14 പന്തിൽ 23) എന്നിവർ ചേർന്ന് ആർസിബിയെ വിജയത്തിലേക്ക് നയിച്ചു.

രണ്ട് മത്സരങ്ങളും വിജയിച്ച ആർസിബി പോയിൻ്റ് പട്ടികയിൽ ഒന്നാമതാണ്. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസിനും രണ്ട് പോയിൻ്റുണ്ടെങ്കിലും മികച്ച നെറ്റ് റൺ നേട് ആർസിബിയ്ക്ക് നേട്ടമായി.

]]>
‘നീ കൂടുതൽ ശക്തിയോടെ തിരിച്ചുവരും’, മുഹമ്മദ് ഷമിക്ക് പ്രധാനമന്ത്രിയുടെ പ്രത്യേക സന്ദേശം https://malayalees.ch/narendra-modi-wishes-speedy-recovery-for-mohammed-shami/ Tue, 27 Feb 2024 08:33:55 +0000 https://malayalees.ch/?p=97106 ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി വേഗം കളിക്കളത്തില്‍ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി മുഹമ്മദ് ഷമി എത്രയും വേഗം കളിക്കളത്തില്‍ തിരിച്ചെത്തട്ടെയെന്ന് ആശംസിച്ചത്. ലോകകപ്പിനിടെ കണങ്കാലിനേറ്റ പരുക്കിന് ഷമി ലണ്ടനില്‍ ശസ്ത്രക്രിയക്ക് വിധേയനായി.

ആരോഗ്യവാനായി എത്രയും പെട്ടെന്ന് തിരിച്ചുവരാന്‍ ആശംസിക്കുന്നു, എനിക്കുറപ്പുണ്ട്, നിന്നിലുള്ള ധൈര്യം കൊണ്ട് ഈ പരിക്കിനെയും മറികടന്ന് നീ തിരിച്ചുവരുമെന്ന് എന്നായിരുന്നു പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്.

ശസ്ത്രക്രിയക്ക് വിധേയനായ ഷമിക്ക് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ്, ടി20 പരമ്പരകളും അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും നഷ്ടമായിരുന്നു. അടുത്ത മാസം തുടങ്ങുന്ന ഐപിഎല്ലിലും ഗുജറാത്ത് ടൈറ്റന്‍സിനായി കളിക്കാന്‍ ഷമിക്കാവില്ല. ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിലും ഷമി ഇന്ത്യക്കായി കളിക്കുന്ന കാര്യം സംശയത്തിലാണ്.

ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റശേഷം അപ്രതീക്ഷിതമായി ഇന്ത്യന്‍ ഡ്രസ്സിംഗ് റൂം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ താരങ്ങളെ ആശ്വസിപ്പിച്ചതിനൊപ്പം മുഹമ്മദ് ഷമിയെ ചേര്‍ത്ത് പിടിച്ചിരുന്നു.

]]>
മുംബൈ ഇന്ത്യൻസിന് ആശ്വാസം; മൈതാനത്തേക്ക് തിരിച്ചെത്തി നായകൻ ഹാർദിക് പാണ്ഡ്യ https://malayalees.ch/huge-news-for-mumbai-indians-hardik-pandya-returns-to-competitive-cricket/ Mon, 26 Feb 2024 11:37:24 +0000 https://malayalees.ch/?p=97053 ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മുംബൈ ഇന്ത്യൻസിന് ആശ്വാസം. പരിക്കിനെ തുടർന്ന് ക്രിക്കറ്റിൽ നിന്നും ഇടവേള എടുത്ത നായകൻ ഹാർദിക് പാണ്ഡ്യ മൈതാനത്തേക്ക് തിരിച്ചെത്തി. ഡി വൈ പാട്ടീൽ ടി20 ടൂർണമെൻ്റിലൂടെയാണ് പാണ്ഡ്യയുടെ തിരിച്ചുവരവ്.

ഏകദിന ക്രിക്കറ്റ് ലോകകപ്പിനിടെയാണ് മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത്. കണങ്കാലിനേറ്റ പരുക്കിനെ തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിനു ശേഷം പാണ്ഡ്യ ഇന്ത്യക്കായി കളിച്ചിട്ടില്ല. ഏറെ നാളുകൾക്ക് ശേഷം കളത്തിൽ തിരിച്ചെത്തിയ പാണ്ഡ്യ മിന്നുന്ന പ്രകടനത്തിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഡി വൈ പാട്ടീല്‍ ടി20 കപ്പിലൂടെയാണ് അദ്ദേഹം ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയത്.

ടൂര്‍ണമെന്റില്‍ റിലയന്‍സ് 1 എന്ന ടീമിനെയാണ് അദ്ദേഹം നയിച്ചത്. മുംബൈ ഇന്ത്യന്‍സില്‍ ഹാര്‍ദിക്കിന്റെ ടീമംഗങ്ങളായ തിലക് വർമ, നെഹാൽ വധേര, ആകാശ് മധ്‌വാൾ, പിയൂഷ് ചൗള എന്നിവരും ഈ ടീമിന്റെ ഭാഗമായിരുന്നു. റിലയന്‍സ് 1 ന് വേണ്ടി ബൗളിംഗ് ഓപ്പണ്‍ ചെയ്തത് ഹാര്‍ദിക് മൂന്നോവറുകള്‍ ബൗള്‍ ചെയ്തു. 22 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹം രണ്ടു വിക്കറ്റുകളാണ് വീഴ്ത്തിയത്. മുംബൈയെ നയിക്കാൻ പൂർണ ഫിറ്റ്നസോടെയാണ് താൻ ഐപിഎല്ലിലെത്തുന്നതെന്ന് തെളിയിച്ചിരിക്കുകയാണ് പാണ്ഡ്യ.

]]>
പരമ്പര റാഞ്ചി ഇന്ത്യ; നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി https://malayalees.ch/gritty-india-kill-bazball-hype-hand-ben-stokes-first-test-series-defeat-as-captain/ Mon, 26 Feb 2024 11:35:23 +0000 https://malayalees.ch/?p=97050 ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. റാഞ്ചിയിൽ നടന്ന നാലാം മത്സരത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ മിന്നും ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം ഒരു സെഷനും ഒരു ദിവസവും ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം മാർച്ച് 7 മുതൽ ധർമശാലയിൽ ആരംഭിക്കും.

ഇന്ത്യയ്ക്കായി രോഹിത് ശർമയും (54) ശുഭ്മാന്‍ ഗില്ലും (52) അർദ്ധ സെഞ്ച്വറി നേടി. യശസ്വി ജയ്‌സ്വാൾ (37), ജുറെൽ (39) എന്നിവർ മികച്ച പ്രകടനം നടത്തിയപ്പോൾ രജത് പാട്ടിദാർ (0), രവീന്ദ്ര ജഡേജ (4), സർഫറാസ് ഖാന്‍ (0) എന്നിവർ മങ്ങി. ഒരു ഘട്ടത്തിൽ 120-5 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ ശുഭ്മാന്‍ ഗില്ലിന്റേയും ധ്രൂവ് ജൂറലിന്റേയും ചെറുത്തു നില്‍പ്പ് തുണയാവുകയായിരുന്നു. ഇരുവരും വേർപിരിയാതെ ആറാം വിക്കറ്റില്‍ 72 റണ്‍സ് ചേർത്ത് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

നേരത്തെ റാഞ്ചി ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. 122 റൺസെടുത്ത് ജോ റൂട്ട് തിളങ്ങിയപ്പോൾ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 353 റൺസ് നേടി. ഇന്ത്യയ്ക്ക്‌ വേണ്ടി രവീന്ദ്ര ജഡേജ നാല് വിക്കറ്റുകൾ വീഴ്ത്തി‌. ഇന്ത്യയാവട്ടെ ആദ്യ ഇന്നിങ്സിൽ 307 റൺസിനാണ് വീണത്. 90 റൺസെടുത്ത ധ്രുവ് ജൂറലായിരുന്നു ടീമിന്റെ ടോപ് സ്കോറർ. 73 റൺസ് നേടി യശസ്വി ജയ്സ്വാളും ഇന്ത്യൻ നിരയിൽ തിളങ്ങി. 46 റൺസിൻ്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി ഇംഗ്ലണ്ട് കളിച്ചെങ്കിലും രണ്ടാം ഇന്നിംഗ്‌സിൽ തകർന്നു. അശ്വിൻ അഞ്ച് വിക്കറ്റും കുൽദീപ് നാല് വിക്കറ്റും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് വെറും 145 റൺസിന് പുറത്തായി.

നാട്ടിൽ ഇന്ത്യൻ ടീമിൻ്റെ തുടർച്ചയായ 17-ാം ടെസ്റ്റ് പരമ്പര വിജയമാണിത്. 17 ടെസ്റ്റ് പരമ്പരകൾ തുടർച്ചയായി ജയിക്കുന്ന ആദ്യ ടീമാണ് ഇന്ത്യ. 2012 നവംബറിൽ ഇംഗ്ലണ്ടിനെതിരെയാണ് അവസാനമായി ഇന്ത്യൻ ടീം ഹോം ടെസ്റ്റ് പരമ്പര തോറ്റത്. അതിനുശേഷം ഒരു ടെസ്റ്റ് പരമ്പര പോലും തോറ്റിട്ടില്ല. സ്വന്തം തട്ടകത്തിൽ തുടർച്ചയായി 10 ടെസ്റ്റ് പരമ്പരകൾ നേടിയ കംഗാരു ടീം രണ്ടാം സ്ഥാനത്താണ്.

]]>
ന്യൂസിലൻഡിനെതിരായ അവസാന ടി20യിൽ വാർണർ കളിക്കില്ല https://malayalees.ch/david-warner-suffers-injury-scare-ahead-of-ipl-2024/ Sat, 24 Feb 2024 09:01:51 +0000 https://malayalees.ch/?p=96972 ന്യൂസിലൻഡിനെതിരായ അവസാന ടി20 മത്സരത്തിൽ ഓസ്‌ട്രേലിയൻ സൂപ്പർ താരം ഡേവിഡ് വാർണർ കളിക്കില്ല. പരിക്കേറ്റ താരത്തിന് വിശ്രമം അനുവദിച്ചു. ഇന്നലെ നടന്ന രണ്ടാം മത്സരത്തിലും വാർണർ കളിച്ചിരുന്നില്ല. നാളെയാണ് ന്യൂസിലൻഡിനെതിരായ അവസാന ടി20 മത്സരം.

താരത്തിൻ്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. എന്നാൽ പരിക്ക് ഭേദമാകാൻ കുറച്ച് സമയമെടുക്കും. എങ്കിലും അടുത്ത മാസം ആരംഭിക്കുന്ന ഐപിഎല്ലിൽ താരം കാലിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഐപിഎല്ലിന് മുമ്പ് താരം ഫിറ്റാകുമെന്നാണ് പ്രതീക്ഷ. വാഹനാപകടത്തിൽ പരിക്കേറ്റ ഋഷഭ് പന്തിൻ്റെ അഭാവത്തിൽ മുൻ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ നയിച്ചത് വാർണറാണ്.

ആറ് അർധസെഞ്ച്വറികളടക്കം 516 റൺസ് നേടിയ വാർണർ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി.37 കാരനായ വാർണർ കഴിഞ്ഞ മാസം ടെസ്റ്റിൽ നിന്നും ഏകദിനത്തിൽ നിന്നും വിരമിച്ചിരുന്നു.

]]>
ഹൃദയം തൊട്ട കണ്ണീര്; സര്‍ഫറാസിന്‍റെ പിതാവിന് ഥാര്‍ സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര https://malayalees.ch/anand-mahindra-offers-thar-as-gift-to-cricketer-sarfaraz-khan/ Tue, 20 Feb 2024 12:14:05 +0000 https://malayalees.ch/?p=96728 ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ടെസ്റ്റില്‍ ഇന്ത്യന്‍ അരങ്ങേറിയ സര്‍ഫറാസിനൊപ്പം പിതാവ് നൗഷാദ് ഖാനും വാര്‍ത്തകളിലിടം നേടി. ചെറുപ്പം തൊട്ട് സര്‍ഫറാസ് ഖാനെ പരിശിലിപ്പിച്ചയാളാണ് നൗഷാദ് ഖാന്‍ രാജ്കോട്ടില്‍ അരങ്ങേറ്റ സമയത്ത് മകനെ കെട്ടിപ്പിടിച്ച് കരഞ്ഞതും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഈ സന്തോഷത്തിനൊപ്പം ചേരുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ സര്‍ഫറാസ് ഖാന്‍റെ പിതാവ് നൗഷാദ് ഖാന് താര്‍ സമ്മാനിക്കുമെന്നാണ് ആനന്ദ് മഹീന്ദ്ര അറിയിച്ചത്.

കഠിനാധ്വാനം, ധൈര്യം, ക്ഷമ. ഒരച്ഛന് മകനെ പ്രചോദിപ്പിക്കുന്നതിന് ഇതിനേക്കാള്‍ എന്ത് ഗുണമാണ് വേണ്ടത്. പ്രചോദിപ്പിക്കുന്ന പിതാവിന് താര്‍ സമ്മാനിക്കാന്‍ ആഗ്രഹിക്കുന്നു. നൗഷാദ് ഖാന്‍ അത് സ്വീകരിക്കുമെങ്കില്‍ എനിക്കൊരു ബഹുമതിയായിരിക്കും’ എന്നിങ്ങനെയാണ് ആനന്ദ് മഹീന്ദ്രയുടെ കുറിപ്പ്.

ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനത്തിന് ശേഷവും ദേശീയ ടീമിലേക്ക് വിളി വരാത്തതില്‍ താന്‍ നിരാശനായിരുന്നുവെന്ന് നൗഷാദ് ഖാന്‍ പറഞ്ഞിരുന്നു. ആ സ്വപ്നം നടക്കില്ലെന്ന് കരുതി. അതിനാലാണ് സര്‍ഫറാസ് ഇന്ത്യന്‍ തൊപ്പിയുമായെത്തിയപ്പോള്‍ വിതുമ്പിയത്’അദ്ദേഹം പറഞ്ഞു.

]]>
തുടക്കത്തിലെ തകർച്ച അതിജീവിച്ച് ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിംഗ്സിൽ മികച്ച സ്കോർ https://malayalees.ch/india-first-innings-score-england-3rd-test/ Fri, 16 Feb 2024 08:21:32 +0000 https://malayalees.ch/?p=96506 ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 445 റൺസിന് ഓൾ ഔട്ടായി. 131 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമയാണ് ടീമിൻ്റെ ടോപ്പ് സ്കോറർ. രവീന്ദ്ര ജഡേജയും (112) സെഞ്ചുറി നേടി. ഇംഗ്ലണ്ടിനായി മാർക്ക് വുഡ് 4 വിക്കറ്റ് വീഴ്ത്തി.

3 വിക്കറ്റ് നഷ്ടത്തിൽ 33 റൺസ് എന്ന നിലയിൽ പതറിയ ഇന്ത്യയാണ് പിന്നീട് തിരിച്ചുവന്നത്. യശസ്വി ജയ്സ്വാൾ (10), ശുഭ്മൻ ഗിൽ (0), രജത് പാടിദാർ (5) എന്നിവർ വേഗം പുറത്തായതോടെ സ്ഥാനക്കയറ്റം ലഭിച്ചെത്തിയ രവീന്ദ്ര ജഡേജ ക്യാപ്റ്റനൊപ്പം ചേർന്നു. ഇംഗ്ലണ്ട് ബൗളർമാരെ ആശങ്കകളില്ലാതെ നേരിട്ട സഖ്യം 204 റൺസിൻ്റെ നിർണായക കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇതിനിടെ രോഹിത് സെഞ്ചുറിയും ജഡേജ ഫിഫ്റ്റിയും തികച്ചിരുന്നു. രോഹിതിനെ വീഴ്ത്തിയ മാർക്ക് വുഡ് ഇംഗ്ലണ്ടിനു ബ്രേക്ക് ത്രൂ നൽകി.

ആറാം നമ്പരിലെത്തിയ പുതുമുഖം സർഫറാസ് ഖാൻ ആക്രമണ മൂഡിലായിരുന്നു. തുടക്കക്കാരൻ്റെ ഒരു പകപ്പുമില്ലാതെ ബാറ്റ് വീശിയ സർഫറാസ് വെറും 48 പന്തിൽ ഫിഫ്റ്റി തികച്ചു. ജഡേജയ്ക്ക് സെഞ്ചുറി തികയ്ക്കാൻ ഇല്ലാത്ത റണ്ണിനോടി വിക്കറ്റ് നഷ്ടമായെങ്കിലും 66 പന്തിൽ 62 നേടിയാണ് താരം പുറത്തായത്. ജഡേജയുമൊത്ത് 77 റൺസിൻ്റെ കൂട്ടുകെട്ടിലും താരം പങ്കാളിയായി. നൈറ്റ് വാച്ച്മാൻ കുൽദീപ് യാദവാണ് പിന്നെ എത്തിയത്. ഇതിനിടെ ജഡേജ മൂന്നക്കം കടന്നു.

5 വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് എന്ന നിലയിൽ ഇന്ത്യ രണ്ടാം ദിനം പുനരാരംഭിച്ചു. രണ്ടാം ദിനത്തിൽ കുൽദീപ് (4), ജഡേജ (112) എന്നിവർ വേഗം മടങ്ങി. തുടർന്ന് എട്ടാം വിക്കറ്റിൽ അരങ്ങേറ്റക്കാരൻ ധ്രുവ് ജുറേലും ആർ അശ്വിനും ചേർന്ന് വീണ്ടും ഒരു മികച്ച കൂട്ടുകെട്ടുയർത്തി. 77 റൺസ് നീണ്ട ഈ കൂട്ടുകെട്ടിനൊടുവിൽ അശ്വിനും (37) പിന്നാലെ ജുറേലും (46) വീണു. അവസാന വിക്കറ്റിൽ ബുംറ – സിറാജ് സഖ്യവും നന്നായി ബാറ്റ് ചെയ്തു. ആക്രമിച്ചുകളിച്ച ബുംറ ഇന്ത്യൻ സ്കോർ 450നരികെ എത്തിച്ചു. 28 പന്തിൽ 26 റൺസ് നേടി അവസാന വിക്കറ്റായാണ് ബുംറ പുറത്തായത്.

]]>
നീണ്ട കാത്തിരിപ്പിനൊടുവിൽ സർഫറാസ് ഖാന് അരങ്ങേറ്റം, ധ്രുവ് ജുറേലും ടീമിൽ; മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് https://malayalees.ch/india-batting-england-3rd-test/ Thu, 15 Feb 2024 05:25:09 +0000 https://malayalees.ch/?p=96422 ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി സർഫറാസ് ഖാനും ധ്രുവ് ജുറേലും അരങ്ങേറും. ഇന്ത്യൻ നിരയിൽ ആകെ നാല് മാറ്റങ്ങളും ഇംഗ്ലണ്ട് നിരയിൽ ഒരു മാറ്റവുമാണുള്ളത്.

അക്സർ പട്ടേൽ, മുകേഷ് കുമാർ, കെഎസ് ഭരത്, ശ്രേയാസ് അയ്യർ എന്നിവരാണ് ടീമിൽ നിന്ന് പുറത്തായത്. രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവർ യഥാക്രമം അക്സറിനും മുകേഷിനും പകരക്കാരായപ്പോൾ ജുറേലും സർഫറാസും യഥാക്രമം ഭരതിനും ശ്രേയാസിനും പകരക്കാരായി ടീമിൽ ഇടം നേടി. ഇംഗ്ലണ്ട് നിരയിൽ ഷൊഐബ് ബാഷിറിനു പകരം മാർക്ക് വുഡ് ഇടം നേടി.

]]>