SCIENCE – malayalees.ch https://malayalees.ch Malayalam Online News Portal Sat, 17 Feb 2024 04:25:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png SCIENCE – malayalees.ch https://malayalees.ch 32 32 ഐഎസ്ആര്‍ഒയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഇന്‍സാറ്റ് 3DS വിക്ഷേപണം ഇന്ന് https://malayalees.ch/isro-to-launch-weather-monitoring-satellite-insat-3ds-today/ Sat, 17 Feb 2024 04:24:57 +0000 https://malayalees.ch/?p=96547 ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ്- ത്രീ ഡി എസ് വിക്ഷേപണം ഇന്ന് . ഐഎസ്ആര്‍ഒ നിര്‍മിച്ച അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3ഡി എസിന്റെ വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ വൈകീട്ട് 5.35-നാണ് നടക്കുക. ജിഎസ്എല്‍വി എഫ്-14 ആണ് വിക്ഷേപണ വാഹനം.

ജിഎസ്എല്‍വിയുടെ പതിനാറാം ദൗത്യമാണ് ഈ വിക്ഷേപണം.പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പിനും കാലാവസ്ഥാ പ്രവചനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും
ഉപഗ്രഹം മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്. കാട്ടു തീ വരെ തിരിച്ചറിയാനും, മേഘങ്ങളുടെ സഞ്ചാരവും സമുദ്രത്തിലെ മാറ്റങ്ങളും മനസിലാക്കാനും ഇന്‍സാറ്റ് 3ഡിഎസ് നല്‍കുന്ന വിവരങ്ങളിലൂടെ സാധിക്കും.

കാലാവസ്ഥാനിരീക്ഷണം, വാര്‍ത്താവിനിമയം, ടെലിവിഷന്‍ സംപ്രേഷണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഇന്ത്യ വികസിപ്പിച്ച ഇന്ത്യന്‍ നാഷണല്‍ സാറ്റലൈറ്റ് (ഇന്‍സാറ്റ്) ശ്രേണിയിലെ ഏറ്റവും പുതിയ ഉപഗ്രഹമാണ് ഇന്‍സാറ്റ് 3 ഡിഎസ്. ഭൗമശാസ്ത്ര മന്ത്രാലയത്തിനുവേണ്ടി നിര്‍മിച്ച ഇന്‍സാറ്റ് 3 ഡിഎസ് ഇപ്പോള്‍ ഭ്രമണപഥത്തിലുള്ള ഇന്‍സാറ്റ് 3 ഡി, 3 ഡിആര്‍ എന്നീ ഉപഗ്രങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഏറ്റെടുക്കുക.

1982-ല്‍ വിക്ഷേപിച്ച ഇന്‍സാറ്റ് 1 എ ആയിരുന്നു ഈ ശ്രേണിയിലെ ആദ്യത്തേതെങ്കിലും അത് വിജയിച്ചില്ല. എന്നാല്‍, ഇന്‍സാറ്റ് 1 ബി പത്തുവര്‍ഷക്കാലം വിജയകരമായി പ്രവര്‍ത്തിച്ചു. ഈ ശ്രേണിയിലെ അവസാന ഉപഗ്രഹം ഇന്‍സാറ്റ് 3 ഡിആര്‍ 2016 സെപ്റ്റംബറിലാണ് വിക്ഷേപിച്ചത്.

]]>
ആകാശം സ്വപ്‌നം കണ്ട കല്‍പന നക്ഷത്രം; ബഹിരാകാശ ദുരന്തത്തിന്റെ ഓർമകൾക്ക് 21 വയസ് https://malayalees.ch/kalpana-chawla-death-anniversary-2024/ Thu, 01 Feb 2024 04:27:58 +0000 https://malayalees.ch/?p=95649 ആദ്യ ഇന്ത്യൻ വനിതാ ബഹിരാകാശ സഞ്ചാരിയായ കൽപന ചൗള ഓർമ്മയായിട്ട് ഇന്നേയ്ക്ക് 21 വർഷം. നാൽപതാം വയസ്സിൽ ബഹിരാകാശപേടകം കത്തിയമർന്ന് കൽപന കൊല്ലപ്പെട്ടെങ്കിലും ഹരിയാനയിലെ ഒരു കൊച്ചുഗ്രാമത്തിൽ ജനിച്ച പെൺകുട്ടിക്ക് ആകാശത്തോളം സ്വപ്‌നങ്ങൾ കാണാനാകുമെന്നും അവ യാഥാർത്ഥ്യമാക്കാനാകുമെന്നും കൽപന തെളിയിച്ചു.

അതിരുകളില്ലാത്ത ആകാശത്തിനുമപ്പുറം സ്വപ്‌നങ്ങൾ കണ്ടു ആ ഇന്ത്യൻ യുവതി. രണ്ടു വട്ടം നാസയുടെ ദൗത്യത്തിൽ പങ്കാളിയായ ആദ്യ ഇന്ത്യൻ വനിതാ ബഹിരാകാശസഞ്ചാരിയായി അവർ മാറി. 2003 ഫെബ്രുവരി ഒന്നിന് നാസയുടെ സ്‌പേസ് ഷട്ടിലായ കൊളംബിയ ടെക്‌സാസിലെ ആകാശത്ത് കത്തിയമർന്നപ്പോൾ കൽപനയടക്കം ഏഴ് ബഹിരാകാശ സഞ്ചാരികൾ ഓർമ്മയായെങ്കിലും നിശ്ചയദാർഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി കൽപന ഇപ്പോഴും ജനഹൃദയങ്ങളിൽ ജ്വലിച്ചു നിൽക്കുന്നു.

ഹരിയാനയിലെ കർണാലിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിൽപ്പിറന്ന കൽപന ചൗള സ്വപ്‌നം കണ്ടത് ആകാശയാത്രകളായിരുന്നു. അച്ഛനൊപ്പം അവർ പ്രദേശത്തെ ഫ്‌ളെയിങ് ക്ലബുകളിലെത്തി വിമാനങ്ങളെ പരിചയപ്പെട്ടു. പഞ്ചാബിൽ നിന്നും ഏറോനോട്ടിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയശേഷം ഉന്നതപഠനത്തിനായി അവർ അമേരിക്കയിലേക്ക് പറന്നു. എറോസ്‌പേസ് എഞ്ചിനീയറിങ്ങിൽ മാസ്റ്റർ ബിരുദവും പി എച്ച് ഡിയും നേടിയശേഷം 1997 നവംബറിലായിരുന്നു കൽപനയുടെ ആദ്യ ബഹിരാകാശ ദൗത്യം. ആദ്യ യാത്രയിൽ 376 മണിക്കൂറുകളോളം ബഹിരാകാശത്ത് ചിലവഴിച്ചു. കൽപനയുടെ കഴിവും താൽപര്യവും പരിഗണിച്ച് രണ്ടാം ദൗത്യത്തിലും കൽപനയെ നാസ അംഗമാക്കുകയായിരുന്നു. 2003 ജനവരി 16 ആരംഭിച്ച രണ്ടാം ദൗത്യത്തിലെ മടക്കയാത്രയിലാണ് കൽപന കൊല്ലപ്പെട്ടത്.

നിലത്തിറങ്ങുന്നതിന് 16 മിനിറ്റുകൾക്ക് മുമ്പാണ് നാസയ്ക്ക് ബഹിരാകാശ പേടകമായ കൊളംബിയയുമായുള്ള നിയന്ത്രണം നഷ്ടപ്പെട്ടത്. വിക്ഷേപണ സമയത്ത് സംഭവിച്ച ചില സാങ്കേതിക തകരാറുകളാണ് ദുരന്തത്തിന് കാരണമെന്നാണ് പിന്നീട് കണ്ടെത്തിയത്. നാൽപതാം വയസ്സിൽ കൽപനയെന്ന നക്ഷത്രം ആകാശത്ത് കത്തിയമർന്നുവെങ്കിലും ഇന്ത്യയിലെ ഒരു കൊച്ചുഗ്രാമത്തിൽ ജനിച്ച ഒരു പെൺകുട്ടിക്ക് ആകാശത്തോളം സ്വപ്‌നങ്ങൾ കാണാനാകുമെന്നും അവ യാഥാർത്ഥ്യമാക്കാൻ സാധിക്കുമെന്നതിന്റെ അടയാളമായി ഇന്നും കൽപന ഓർമ്മിക്കപ്പെടുന്നു.

]]>
ചാന്ദ്രയാൻ മൂന്ന് ദൗത്യത്തിലെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ലൊക്കേറ്റർ ആയി പ്രവർത്തനം തുടങ്ങി https://malayalees.ch/instrument-on-chandrayaan-3-lander-started-serving-as-a-location-marker/ Fri, 19 Jan 2024 11:39:11 +0000 https://malayalees.ch/?p=94950 ചാന്ദ്രയാൻ മൂന്ന് ദൗത്യത്തിലെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ലൊക്കേറ്റർ ആയി പ്രവർത്തനം തുടങ്ങി. ലാൻഡറിൽ നാസ നിർമിച്ച പേ ലോഡായ ലേസർ റിട്രോഫ്ലക്ടർ അറേയിൽ നിന്നാണ് സിഗ്നലുകൾ ലഭിച്ചു തുടങ്ങിയത്.

ലാൻഡർ ചന്ദ്രേപരിതലത്തിൽ എവിടെയാണന്ന് കണ്ടെത്താൻ സഹായിക്കുന്ന ഉപകരണമാണിത്. നാസയുടെ ലൂണാർ റെക്കനൈസൻസ് ഓർബിറ്ററിന് ഡിസംബർ 13നാണു ആദ്യ സിഗ്നലുകൾ ലഭിച്ചു തുടങ്ങിയത്. ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ പ്രവർത്തിക്കുന്ന ഏക എൽആർഎയാണിത്.

പേടകങ്ങളുടെ ഭ്രമണപഥം കൃത്യമായി നിർണ്ണയിക്കാൻ സഹായിക്കുന്നതിന് പുറമെ, ചന്ദ്രൻ്റെ ഭ്രമണം, ആന്തരിക ഘടന, ഗുരുത്വാകർഷണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും എൽആർഎയിൽ നിന്നു ലഭ്യമാകും. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങൾക്ക് ഏറെ ഗുണപ്രദമാകും എൽആർഎയുടെ കണ്ടെത്തലുകൾ.

]]>
ഇത് ചന്ദ്രയാന്റെ ദൃശ്യങ്ങളല്ല; പ്രചരിക്കുന്നത് വ്യാജം https://malayalees.ch/nasa-footage-of-chandrayaan-3-moon-landing/ Wed, 08 Nov 2023 04:29:11 +0000 https://malayalees.ch/?p=90738
സോഫ്റ്റ് ലാൻഡിംഗിന് മുൻപ് ചന്ദ്രയാൻ പറന്ന് നടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാസ പുറത്തുവിട്ട ദൃശ്യങ്ങൾ എന്ന വാദത്തോടെയാണ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഇത് വ്യാജമാണ്.

നിലവിൽ പ്രചരിക്കുന്ന ദൃശ്യം 2021 ജൂൺ 8 മുതൽ ഇന്റർനെറ്റിൽ ലഭ്യമാണ്. ചന്ദ്രയാൻ 3 ഉം ആയി ഇതിന് യാതൊരു ബന്ധവുമില്ല.

യഥാർത്ഥിൽ ഇതൊരു അനിമേറ്റഡ് ദൃശ്യമാണ്. ‘ഹേസ്ഗ്രയാർട്ട്’ എന് യൂട്യൂബ് ചാനലിലാണ് വിഡിയോ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അപ്പോളോ 11 ന്റെ മൂൺ ലാൻഡിംഗ് എന്ന ക്യാപ്ഷനോടെയാണ് വിഡിയോ ഉള്ളത്. ഈ വിഡിയോയിൽ നിന്ന് വെറും 42 സെക്കൻഡ് അടർത്തിമാറ്റിയാണ് നിലവിലെ വ്യാജ പ്രചാരണം.

]]>
ചരിത്ര മുഹൂർത്തം കാത്ത് രാജ്യം; ചന്ദ്രയാന്‍റെ സോഫ്റ്റ് ലാന്‍ഡിങ് ഇന്ന് https://malayalees.ch/chandrayaan-3s-soft-landing-on-moon-at-6-04pm-today/ Wed, 23 Aug 2023 04:35:04 +0000 https://malayalees.ch/?p=86604 മാസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ ചന്ദ്രയാന്‍ 3 ഇന്ന് സോഫ്റ്റ് ലാന്‍ഡിങ് നടത്തും. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തോട് ചേർന്നുള്ള ഭാഗത്താണ് ചന്ദ്രയാൻ സോഫ്റ്റ് ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നത്. വൈകിട്ട് 5.45 മുതൽ 6.04 വരെ ഓരോ ഇന്ത്യാക്കാരന്റെയും ആകാംക്ഷ ഉയർത്തുന്ന പത്തൊൻപത് മിനുട്ടുകളിൽ ചന്ദ്രയാൻ 3 ദൗത്യം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.

ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഓരോ പരാജയ സാധ്യതയും മുൻകൂട്ടി കണ്ട് അതിനെല്ലാം പ്രതിവിധിയും തയ്യാറാക്കിയാണ് ദൗത്യം ആരംഭിച്ചത്. അതിനാൽ തന്നെ ഐഎസ്ആർഒയും രാജ്യവും ദൗത്യം വിജയിക്കുമെന്ന വലിയ ആത്മവിശ്വാസത്തിലാണ്.

ദക്ഷിണ ദ്രുവത്തോട് ചേർന്ന് 70° അക്ഷാംശത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യാനാണ് ചന്ദ്രയാൻ മൂന്നിന്‍റെ ലക്ഷ്യം. ചാന്ദ്ര മധ്യരേഖ പ്രദേശത്തുനിന്ന് വിഭിന്നമായി, വലിയ ഗർത്തങ്ങളും കിടങ്ങുകളും ഒട്ടനവധിയുണ്ട് ധ്രുവ പ്രദേശങ്ങളിൽ. അതിനേക്കാൾ ഉപരിയായി സൂര്യ വെളിച്ചം നാളിതുവരെ നേരിട്ട എത്തിയിട്ടില്ലാത്ത മേഖലകളും ഏറെയുണ്ട്. ചന്ദ്രനിൽ തണുത്തുറഞ്ഞ ജല സാന്നിധ്യം ഏറെയുണ്ടെന്ന് കരുതുന്ന ദക്ഷിണ ധ്രുവത്തിലെ പര്യവേഷണം, വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കും എന്നാണ് ശാസ്ത്രലോകം കരുതുന്നത്.

ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ്വർക്ക് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം നടക്കുന്നത്. ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ലാൻഡറിലേക്ക് എത്തുന്നത് ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയാണ്. ഇന്ത്യൻ സംവിധാനങ്ങൾക്ക് പിന്തുണയുമായി യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെയും നാസയുടെയും സംവിധാനങ്ങളുമുണ്ട്.

കാൻബറയിലെയും മാഡ്രിഡിലെയും ഡീപ്പ് സ്പേസ് നെറ്റ്‌വർക്ക് ആന്റിനകൾ ചന്ദ്രയാനിൽ നിന്നുള്ള സിഗ്നലുകൾക്കായി കാതോർത്തിരിക്കും. ലാൻഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അവസാന ഘട്ട കമാൻഡുകൾ പേടകത്തിലേക്ക് അയക്കും പിന്നെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് പേടകത്തിലെ സോഫ്റ്റ്‍വെയറാണ്.

മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തിന്‍റെ വേഗം കുറച്ച് സെക്കൻഡിൽ രണ്ട് മീറ്റർ എന്ന അവസ്ഥയിലെത്തിച്ചിട്ട് വേണം ലാൻഡ് ചെയ്യാൻ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ മൂന്ന് ഇറങ്ങുക.

ദക്ഷിണ ദ്രുവത്തിലെ ഉപരിതല പ്ലാസ്മയുടെ പരീക്ഷണങ്ങൾ വരുംകാല ചാന്ദ്ര പര്യവേഷണങ്ങൾക്ക് മുതൽക്കൂട്ടാകും. മൈനസ് 230 ഡിഗ്രി വരെ തണുത്തുറഞ്ഞ മേഖലയിലെ പരീക്ഷണങ്ങൾ , ഭൂമിയിൽ നിന്ന് മറ്റ് ഗ്രഹങ്ങളിലേക്കുള്ള യാത്രയ്ക്കിടെ ചന്ദ്രോപരിതലം ഇടത്താവളം ആക്കാൻ സാധിക്കുമോ എന്ന വലിയ ചോദ്യത്തിനുള്ള ഉത്തരത്തിലേക്ക് വിരൽചൂണ്ടും.

]]>
ചരിത്രനേട്ടത്തിനരികെ ഇന്ത്യ; ചന്ദ്രയാന്‍ മൂന്നിന്റെ നിര്‍ണായക ഘട്ടം വിജയകരം https://malayalees.ch/chandrayaan-3-lander-successfully-separated-from-propulsion-module/ Thu, 17 Aug 2023 13:26:23 +0000 https://malayalees.ch/?p=86331 ചന്ദ്രയാന്‍ 3ന്റെ നിര്‍ണായക ഘട്ടം വിജയകരമായി പൂര്‍ത്തിയായി. ലാന്‍ഡര്‍ മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ടു. ഇതോടെ ലാന്‍ഡര്‍ ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. 23ന് വൈകിട്ട് 5.47ന് ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിങ് നടത്തും.

വേര്‍പെടുന്ന പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ നിലവിലെ ഭ്രമണപഥത്തില്‍ തുടരുകയാണ്. വിക്രം എന്ന ലാന്‍ഡറിന്റെ ലാന്‍ഡിങ് ഏരിയ നിര്‍ണയം ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ നടക്കും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശത്താണ് ലാന്‍ഡിങ്. 500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ഏരിയ മാത്രമായിരുന്നു ചന്ദ്രയാന്‍ രണ്ടില്‍ ലാന്‍ഡിങിന് നിശ്ചയിച്ചിരുന്നത്.

17 ദിവസം ഭൂമിയെ വലംവച്ച ശേഷം ഓഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്. ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക് ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്. ഐ എസ് ആര്‍ഒ യുടെ ഏറ്റവും ജിഎസ്എല്‍വി മാര്‍ക്ക് 3 എന്ന വിക്ഷേപണ പേടകമാണ് ചന്ദ്രയാന്‍ 3നെ ഭ്രമണപഥത്തില്‍ എത്തിച്ചത്. ജൂലൈ 14-ന് ഉച്ചകഴിഞ്ഞ് 2.35-നാണ് പേടകത്തെ ഭൂമിയില്‍നിന്ന് വിക്ഷേപിച്ചത്.

]]>
ശനി ഗ്രഹത്തിന്റെ അത്യപൂര്‍വമായ ചിത്രം; ഗംഭീര സര്‍പ്രൈസുമായി നാസ https://malayalees.ch/nasa-unveils-stunning-image-of-saturns-rings-by-james-webb-telescope/ Sat, 01 Jul 2023 12:05:13 +0000 https://malayalees.ch/?p=83657 ശൂന്യാകാശത്തെ അത്ഭുതക്കാഴ്ചകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഗംഭീര സര്‍പ്രൈസ് ഒരുക്കി നാസയുടെ ജെയിംസ് വെബ് ടെലിസ്‌കോപ്പ്. ശനി ഗ്രഹത്തിന്റെ വലിയ പ്രത്യേകതയായ വലയങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ കാണിച്ചുതരുന്ന ഒരു അപൂര്‍വചിത്രമാണ് നാസ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ശനിഗ്രഹത്തിന്റെ ഈ ഇന്‍ഫ്രാറെഡ് ചിത്രം ഗ്രഹത്തിന് ചുറ്റുമുള്ള ചില പാറ്റേണുകളും പകര്‍ത്തിയിട്ടുണ്ട്. വളയങ്ങള്‍ വളരെയധികം പ്രകാശിക്കുന്നതായി ജെയിംസ് വെബ് ടെലിസ്‌കോപ്പ് ചിത്രം തെളിയിക്കുന്നു.

ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യത്തില്‍ ശനി ഗ്രഹം വളരെ ഇരുണ്ടതായാണ് കാണപ്പെടുന്നത്. മീഥെയ്ന്‍ വാതകം പ്രകാശത്തെ ആഗിരണം ചെയ്യുന്നതാണ് അതിന് കാരണം. എങ്കിലും ഗ്രഹത്തിന് ചുറ്റുമുള്ള വളയങ്ങള്‍ നന്നായി പ്രകാശിച്ച് നില്‍ക്കുന്നതായും ചിത്രത്തില്‍ കാണാം. ഇത് ശനി ഗ്രഹത്തിന്റെ ചിത്രത്തിന് വശ്യമായ ഭംഗി നല്‍കുന്നുണ്ടെന്നും നാസ പറഞ്ഞു.

20 മണിക്കൂര്‍ നീണ്ട നിരീക്ഷണ ഓപ്പറേഷനിലാണ് ജെയിംസ് വെബ് ടെലിസ്‌കോപ്പ് ഈ ചിത്രമെടുത്തത്. ശനിയുടെ അറിയപ്പെടുന്ന 145 ഉപഗ്രഹങ്ങളില്‍ മൂന്നെണ്ണമായ എന്‍സെലാഡസ്, ഡയോണ്‍, ടെത്തിസ് എന്നിവയും ചിത്രത്തില്‍ ദൃശ്യമാകുന്നുണ്ട്.

]]>
മാർച്ച് 28ന് ആകാശത്ത് അത്ഭുതക്കാഴ്ച; അഞ്ച് ഗ്രഹങ്ങളെ ഒന്നിച്ച് കാണാം https://malayalees.ch/5-planets-will-be-visible-in-the-night-sky-on-march-28/ Mon, 20 Mar 2023 09:15:00 +0000 https://malayalees.ch/?p=78277 മാർച്ച് അവസാനം ആകാശത്ത് നിങ്ങളെ കാത്തിരിക്കുന്നത് അത്ഭുതക്കാഴ്ച. മാർച്ച് 28ന് മാനത്ത് അഞ്ച് ഗ്രഹങ്ങളെ ഒന്നിച്ച് കാണാം. ചൊവ്വ, ശുക്രൻ, ബുധൻ, വ്യാഴം, യുറാനസ് എന്നീ ഗ്രഹങ്ങളാണ് കാണാൻ സാധിക്കും.

മെർക്കുറിയെക്കാൾ പ്രകാശിച്ച് ജുപീറ്റർ കാണപ്പെടുമെന്നാണ് റിപ്പോർട്ട്. അഞ്ച് ഗ്രഹങ്ങളിലും ഏറ്റവും പ്രകാശം വീനസിനായിരിക്കും. വീനസിനെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കും. മറ്റ് ഗ്രഹങ്ങളും കാണാൻ സാധിക്കുമെങ്കിലും വീനസിന്റെയത്ര തെളിച്ചം ഉണ്ടാകില്ല. യുറാനസിനെ കാണുക പ്രയാസമാകും.

നേരത്തെ, മാർച്ച് 1ന് വീനസും ജുപീറ്ററും നേർ രേഖയിൽ എത്തിയിരുന്നു. ഒപ്പം ഫെബ്രുവരിയിൽ മൊത്തം ചന്ദ്രന്റെ നേർരേഖയിൽ ജുപീറ്ററും വീനസും എത്തിയിരുന്നു.

]]>