Must Read – malayalees.ch https://malayalees.ch Malayalam Online News Portal Sun, 05 Jul 2026 15:30:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Must Read – malayalees.ch https://malayalees.ch 32 32 ആരെയും അരികുകളിലാക്കാതെ കരുതാം, മാറ്റിനിര്‍ത്താതെ ചേര്‍ന്നുനില്‍ക്കാം; ഇന്ന് ലോക വിവേചനരഹിതദിനം https://malayalees.ch/zero-discrimination-day-2024-history-and-significance/ Fri, 01 Mar 2024 05:16:14 +0000 https://malayalees.ch/?p=97301 ഇന്ന് ലോക വിവേചനരഹിതദിനം. എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ ഉറപ്പാക്കുക, അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുക, മികച്ച ചികിത്സ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ഈ ദിനം ആചരിക്കുന്നത്.

എല്ലാവര്‍ക്കും തുല്യാവകാശം ഉറപ്പുവരുത്തുക സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുക, എയ്ഡ്‌സ് പോലുള്ള അതിഗുരുതര രോഗങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണവും ചികിത്സയും പ്രതിരോധമാര്‍ഗങ്ങളേക്കുറിച്ചുള്ള ബോധവല്‍ക്കരണം തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സീറോ ഡിസ്‌ക്രിമിനേഷന്‍ ദിനം ആചരിക്കുന്നത്. 2014 മുതല്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ദിനാചരണം തുടങ്ങി. എച്ച്‌ഐവി ബാധിതരെ ഒറ്റപ്പെടുത്തുന്ന പ്രവണത അവസാനിപ്പിക്കുക എന്ന സുപ്രധാന ലക്ഷ്യവും ഈ ദിനാചരണത്തിന് പിന്നിലുണ്ട്. സീറോ ഡിസ്‌ക്രിമിനേഷന്‍ ദിനത്തിന്റ പത്താം വാര്‍ഷികമാണ് ഇത്തവണ.

ലോകം മുഴുവനുമുള്ള സ്ത്രീകളും കുട്ടികളും അവഗണനക്കും ക്രൂരമായ മര്‍ദനത്തിനും ഇരയാകുന്നുണ്ടെന്നാണ് കണക്ക്. ലോകത്തിലെ 80 രാജ്യങ്ങളില്‍ ഇപ്പോഴും സ്വവര്‍ഗ ദമ്പതികള്‍ക്കെതിരെ വിവേചനപരമായ നിയമങ്ങളുണ്ട്, എച്ച്‌ഐവി/എയ്ഡ്‌സ് ബാധിതരായ വ്യക്തികള്‍ക്കെതിരെ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളുണ്ട്. വിവേചനത്തിനെതിരായ നിയമങ്ങള്‍ നിലവിലുള്ളപ്പോഴും അവഗണിക്കപ്പെടുകയും അരികുവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന ലക്ഷോപലക്ഷം ജനങ്ങളുണ്ട്. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി നിരവധി സെമിനാറുകളും ബോധവല്‍ക്കരണക്ലാസുകളും രാജ്യം മുഴുവന്‍ സംഘടിപ്പിക്കുന്നു.

]]>
ക്ഷേത്രപ്രവേശന വിളംബര വാർഷികം; ‘രാജകുടുംബം’ പങ്കെടുക്കില്ല https://malayalees.ch/royal-family-will-not-participate-in-temple-entry-proclamation-anniversary/ Mon, 13 Nov 2023 06:15:25 +0000 https://malayalees.ch/?p=90966 ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൽ രാജകുടുംബ പ്രതിനിധികൾ പങ്കെടുക്കില്ല. പരിപാടി വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് പിന്മാറി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ്, പൂയം തിരുനാൾ ഗൗരി പാർവതി ഭായ് എന്നിവരാണ് പങ്കെടുക്കേണ്ടിയിരുന്നത്. വിവാദമായതിനെ തുടർന്ന് പരിപാടിയുടെ നോട്ടീസ് ദേവസ്വം ബോർഡ് പിൻവലിച്ചിരുന്നു.

നോട്ടീസിലെ രാജ്ഞി, തമ്പുരാട്ടി പരാമർശങ്ങൾ വിവാദത്തിന് തിരികൊളുത്തിയതിനെ തുടർന്നാണ് നോട്ടീസ് ദേവസ്വം ബോർഡ് പിൻവലിച്ചത്. നാടുവാഴിത്തത്തെ വാഴ്ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശനത്തെ തമസ്‌കരിക്കുന്നതായി ആരോപണമുയർന്നിരുന്നു.

നവീകരിച്ച ക്ഷേത്രപ്രവേശന വിളംബര സ്മാരകത്തിന്റെ സമർപ്പണം, ക്ഷേത്രപ്രവേശന വിളംബര വാർഷികം എന്നിവ പ്രമാണിച്ച് ഇന്ന് നടത്തുന്ന ചടങ്ങിൽ ഭദ്രദീപം തെളിയിക്കാൻ നിശ്ചയിച്ചിരുന്നത് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി, പൂയം തിരുനാൾ ഗൗരി പാർവതി ഭായി എന്നിവരെയാണ്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചടങ്ങിൽ പുഷ്പാർച്ചന മാത്രമേ ഉണ്ടാകൂ എന്നാണ് വിവരം.

]]>
ദീപാവലി പൂജയ്ക്ക് പോയ സ്ത്രീകള്‍ക്ക് വെടിയേറ്റു; പരുക്ക് ഗുരുതരമെന്ന് ഡൽഹി പൊലീസ് https://malayalees.ch/2-women-out-for-diwali-puja-shot-at-in-delhi/ Mon, 13 Nov 2023 06:11:49 +0000 https://malayalees.ch/?p=90963 വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഖേര ഖുർദ് ഗ്രാമത്തിൽ വെടിയേറ്റ് രണ്ട് സ്ത്രീകൾക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. ദീപാവലി പൂജയ്ക്ക് പോയ സ്ത്രീകൾക്ക് നേരെ അജ്ഞാതർ വെടിയുതിർക്കുകയും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. സ്വത്ത് തർക്കമാകാം സംഭവത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും വിഷയം അന്വേഷണത്തിലാണ്.

സ്ത്രീകളുടെ കുടുംബവുമായി ബന്ധപ്പെട്ട് ചില സ്വത്ത് തര്‍ക്കങ്ങള്‍ നിലവിലുണ്ടെന്നും അതാണോ ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. സംഭവ സ്ഥലത്തിന് സമീപമുള്ള ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും. നില ഗുരുതരമാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

]]>
ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍ https://malayalees.ch/distribution-of-welfare-pension-from-monday/ Fri, 10 Nov 2023 11:05:53 +0000 https://malayalees.ch/?p=90923
കേരളത്തിന് കിട്ടാനുള്ള കേന്ദ്രവിഹിതം കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.ഒരുമാസത്തെ ക്ഷേമപെന്‍ഷന്‍ അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.

തിങ്കളാഴ്ച മുതല്‍ വിതരണം തുടങ്ങുമെന്ന് ധനവകുപ്പ് അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചിരുന്നു. കേരളത്തെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണ്. 54,000 കോടി രൂപ കേന്ദ്രം സംസ്ഥാനത്തിന് നല്‍കാനുണ്ട്. കേന്ദ്രം മര്യാദയ്ക്ക് തരാനുള്ളത് തരണമെന്നും മന്ത്രി പറഞ്ഞു.

നാലുമാസത്തെ ക്ഷേമപെന്‍ഷന്‍ തുകയാണ് കുടിശിക. 6400 രൂപ വീതമാണ് ഓരോരുത്തര്‍ക്കും നല്‍കാനുള്ളത്. ഇതില്‍ ഒരുമാസത്തെ കുടിശിക നല്‍കാനാണ് ധനവകുപ്പ് കഴിഞ്ഞദിവസം തീരുമാനിച്ചത്.

]]>
‘ശബരിമല ആചാര മര്യാദകൾ മുതൽ അത്യാവശ്യ സേവനങ്ങൾ വരെ ലഭ്യം’; അയ്യൻ ആപ്പ് പുറത്തിറക്കി https://malayalees.ch/sabarimala-ayyan-app/ Fri, 10 Nov 2023 09:31:58 +0000 https://malayalees.ch/?p=90911
ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പന്മാർക്ക് സഹായമാകുന്ന തരത്തിൽ അയ്യൻ മൊബൈൽ ആപ്പ് പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു. പെരിയാർ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷൻ്റെ നേതൃത്വത്തിലാണ് ആപ്പ് നിർമിച്ചത്.

പമ്പ, സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ്, പമ്പ-നീലിമല -സന്നിധാനം എരുമേലി- അഴുതക്കടവ്- പമ്പ, സത്രം – ഉപ്പുപാറ -സന്നിധാനം എന്നീ പാതകളിൽ ലഭിക്കുന്ന സേവനങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാണ്.

പരമ്പരാഗത കാനന പാതകളിലെ സേവന കേന്ദ്രങ്ങൾ, മെഡിക്കൽ എമർജൻസി യൂണിറ്റ്, താമസസൗകര്യം, എലിഫൻ്റ് സ്ക്വാഡ് ടീം, പൊതു ശൗചാലയങ്ങൾ, ഓരോ താവളത്തിൽ നിന്നും സന്നിധാനത്തേയ്ക്കുള്ള ദൂരം, ഫയർഫോഴ്സ്, പൊലീസ് എയ്ഡ് പോസ്റ്റ്, ഇക്കോ ഷോപ്പ്, സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങൾ, ഒരു സ്ഥലത്തുനിന്നും അടുത്ത കേന്ദ്രങ്ങളിലേക്കുള്ള ദൂരം എന്നിവ സംബന്ധിച്ച വിവരങ്ങൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

അയ്യപ്പന്മാർ പാലിക്കേണ്ട ആചാരമര്യാദകളും പൊതുനിർദേശങ്ങളും ആപ്പിലുൾപെടുത്തിയിട്ടുണ്ട്. പെരിയാർ വന്യജീവി സങ്കേതത്തിൻ്റെ സമ്പന്നതയെ കുറിച്ചുള്ള വിവരങ്ങളും ശബരിമല ക്ഷേത്രത്തേക്കുറിച്ചുള്ള വിവരങ്ങളും ആപ്പിൽ ലഭ്യമാണ്.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നു ഇൻസ്റ്റാൾ ചെയ്യാവുന്ന ‘അയ്യൻ’ ആപ്പ് മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിൽ ലഭ്യമാണ്. കാനന പാതയുടെ കവാടങ്ങളിൽ ഉള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്തും ആപ്പ് ഡൗൺലോഡ് ചെയ്യാം.

അത്യാവശ്യഘട്ടങ്ങളിൽ ബന്ധപ്പെടാൻ വേണ്ടി അടിയന്തര സഹായ നമ്പറുകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഓൺലൈനിലും ഓഫ് ലൈനനിലും  ആപ്പ് പ്രവർത്തിക്കും. തെരഞ്ഞെടുക്കുന്ന റൂട്ടുകളിലെ വിവിധ മുന്നറിയിപ്പുകൾ ആപ്പിലൂടെ ലഭിക്കും.

കാഞ്ഞിരപ്പളളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലെപ്പേർഡ് ടെക്ക് ലാബ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ സാങ്കേതിക സഹായത്തോടെ തയ്യാറാക്കിയ ആപ്പ് പരമ്പരാഗത പാതകളിൽ എത്തിപ്പെടുന്ന അയ്യപ്പഭക്തർക്ക് സഹായകരമായ വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

]]>
ലാമിനേഷന്‍ പേപ്പര്‍ വാങ്ങാന്‍ പണമില്ല; പാകിസ്താനിൽ പാസ്പോര്‍ട്ട് അച്ചടി പ്രതിസന്ധിയില്‍ https://malayalees.ch/lamination-paper-shortage-delay-in-pakistan-passport/ Fri, 10 Nov 2023 09:24:21 +0000 https://malayalees.ch/?p=90905
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്താൻ. രാജ്യം സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ വിവിധ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. എന്നാൽ ഇപ്പോൾ പൗരന്മാർക്ക് പാസ്‌പോർട്ട് നൽകാനും ഭരണകൂടത്തിന് സാധിക്കാതെ വരുന്നു. ലാമിനേഷൻ പേപ്പറിന് ക്ഷാമം നേരിട്ടതിനെ തുടർന്നാണ് പുതിയ പാസ്‌പോർട്ടുകൾ പ്രിന്റ് ചെയ്യാൻ സാധിക്കത്തതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. 

ഫ്രാൻസിൽ നിന്നായിരുന്നു പാകിസ്താൻ ലാമിനേഷൻ പേപ്പറുകൾ ഇറക്കുമതി ചെയ്തിരുന്നത്. പ്രതിദിനം 3,000 മുതൽ 4,000 വരെ പാസ്പോർട്ടുകളായിരുന്നു മുമ്പ് തയ്യാറാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ 12 മുതൽ 13 വരെ പാസ്പോർട്ടുകൾ മാത്രമാണ് തയ്യാറാകുന്നത്.

സാമ്പത്തിക പ്രതിസന്ധിയും ലാമിനേഷൻ പേപ്പറുകളുടെ ലഭ്യതക്കുറവും കാരണം അച്ചടിയിൽ കാലതാമസം നേരിടുകയായിരുന്നു. പ്രതിസന്ധി എത്രയും വേഗം അവസാനിപ്പിക്കാനാണ് ശ്രമമെന്നും ഉടൻ തന്നെ പ്രതിസന്ധി നിയന്ത്രണ വിധേയമാക്കുമെന്നുമാണ് സർക്കാർ പറയുന്നത്

രാജ്യത്ത് വിദ്യാർത്ഥികളും തൊഴിലാളികളും വിദേശത്തേക്ക് പോകാൻ കാത്തിരിക്കുന്നത്. പലരും പാസ്‌പോർട്ടുകൾക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ്. എന്നാൽ പുതിയ പാസ്പോർട്ടുകൾ ലഭിക്കാനുണ്ടാകുന്ന കാലതാമസം പൗരന്മാരെ പ്രതിസന്ധിയിലാക്കി. ഉടൻ തന്നെ ശരിയാകുമെന്ന് പറയുന്നുണ്ടെങ്കിലും പാസ്പോർട്ട് ഓഫീസുകൾ ഇത് സബന്ധിച്ച് കൃത്യമായി വിവരം നൽകുന്നില്ല.

]]>
‘കേരളീയത്തില്‍ കുടുംബശ്രീക്ക് കൈനിറയെ നേട്ടം’; 1.37 കോടി രൂപയുടെ വിറ്റുവരവ് https://malayalees.ch/record-profit-for-kudumbasree-in-keraleeyam/ Thu, 09 Nov 2023 04:29:06 +0000 https://malayalees.ch/?p=90812 കലയും സംസ്കാരവും സമന്വയിച്ച കേരളീയത്തില്‍ കുടുംബശ്രീക്ക് കൈ നിറയെ നേട്ടം. നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ കനകക്കുന്നില്‍ സംഘടിപ്പിച്ച കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട്, ഉല്‍പന്ന പ്രദര്‍ശന വിപണന സ്റ്റാളുകള്‍ എന്നിവയിലൂടെ 1.37 കോടി രൂപയുടെ വിറ്റുവരവാണ് വനിതാ സംരംഭകര്‍ സ്വന്തമാക്കിയത്.

‘മലയാളി അടുക്കള’ എന്നു പേരിട്ട ഫുഡ് കോര്‍ട്ടില്‍ നിന്നു മാത്രം 87.99 ലക്ഷം രൂപയും ഉല്‍പന്ന പ്രദര്‍ശന വിപണന മേളയില്‍ നിന്നും 48.71 ലക്ഷവും ലഭിച്ചു. ആകെ 1,36,69,911 രൂപയുടെ വിറ്റുവരവ്. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറാണ് വാർത്താ കുറിപ്പിലൂടെ വിവരം അറിയിച്ചത്.

കേരളീയം അവസാന ദിവസമായ നവംബര്‍ ഏഴിനാണ് ഫുഡ്കോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവ് ലഭിച്ചത്. 18.56 ലക്ഷം രൂപ. ബ്രാന്‍ഡഡ് ഭക്ഷ്യവിഭവങ്ങളുടെ ശ്രേണിയില്‍ പുതുമയിലും സ്വാദിലും വേറിട്ടു നിന്ന അട്ടപ്പാടിയുടെ വനസുന്ദരി ഏറ്റവും കൂടുതല്‍ വിറ്റുവരവ് നേടി ഫുഡ്കോര്‍ട്ടിലെ താരമായി. 15.63 ലക്ഷമാണ് സംരംഭകര്‍ സ്വന്തമാക്കിയത്. കുടുംബശ്രീ ഉല്‍പന്ന പ്രദര്‍ശന വിപണന മേളയിലും ആകര്‍ഷകമായ വിറ്റുവരവ് നേടാനായി. ഏറ്റവും കൂടുതല്‍ നവംബര്‍ അഞ്ചിനാണ്. 10.08 ലക്ഷം രൂപ.

കുടുംബശ്രീ സൂക്ഷ്മസംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പതിനാല് കാന്‍റീന്‍ കാറ്ററിങ്ങ് യൂണിറ്റുകളാണ് ഫുഡ് കോര്‍ട്ടില്‍ പങ്കെടുത്തത്. ഉദ്ഘാടന ദിനം മുതല്‍ കുടുംബശ്രീയുടെ ‘മലയാളി അടുക്കള’യിലേക്ക് ഭക്ഷണപ്രേമികള്‍ ഒഴുകിയെത്തുകയായിരുന്നു. കേരളത്തനിമയുള്ള നാടന്‍ ഭക്ഷ്യവിഭവങ്ങളുടെ സ്വാദും വൈവിധ്യവുമാണ് ‘മലയാളി അടുക്കള’ക്ക് വമ്പിച്ച ജനപങ്കാളിത്തം നേടിക്കൊടുത്തത്. കേരളത്തിലെ എല്ലാ പ്രാദേശിക രുചിവൈവിധ്യങ്ങളും ആസ്വദിച്ചറിയുന്നതിനുള്ള അപൂര്‍വ അവസരം ഏവരും പ്രയോജനപ്പെടുത്തുകയും ചെയ്തു.

ലക്ഷക്കണക്കിന് പേര്‍ സന്ദര്‍ശിച്ച ഫുഡ്കോര്‍ട്ടിലും വിപണന സ്റ്റാളിലും പൂര്‍ണമായും ഹരിത ചട്ടം പാലിക്കാനും ഫലപ്രദമായ മാലിന്യ സംസ്ക്കരണം നടപ്പാക്കാന്‍ കഴിഞ്ഞതും നേട്ടമാണ്.

]]>
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ട് https://malayalees.ch/orange-alert-declared-in-ernakulam/ Wed, 08 Nov 2023 10:17:49 +0000 https://malayalees.ch/?p=90781 സംസ്ഥാനത്ത ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല.

അതേസമയം, അറബികടലിൽ പുതിയ ന്യുന മർദ്ദം രൂപപ്പെട്ടു.

]]>
‘കേരളീയം’ ലോഗോ തയാറാക്കിയത് ഒറ്റരാത്രികൊണ്ട് ; പ്രതിഫലം വാങ്ങിയിട്ടില്ല ; ബോസ്കൃഷ്ണമാചാരി https://malayalees.ch/keraleeyam-logo-bose-krishnamachari-with-explanation/ Wed, 08 Nov 2023 10:09:03 +0000 https://malayalees.ch/?p=90778
‘കേരളീയം’ പരിപാടിയുടെ ലോഗോ തയാറാക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടിയുമായി ബോസ് കൃഷ്ണമാചാരി. പ്രതിഫലം കൈപറ്റാതെയാണ് ലോഗോ തയ്യാറാക്കിയതെന്ന് ബോസ് കൃഷ്ണമാചാരി പറയുന്നു. ലോഗോ തയ്യാറാക്കാന്‍ തനിക്ക് ഏഴു കോടി രൂപ ലഭിച്ചു എന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാന്‍ സര്‍ക്കാര്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാല്‍ കേരളീയം വിഭാവനം ചെയ്യുന്ന സന്ദേശം ലഭിച്ച ലോഗോകളില്‍ പ്രതിഫലിക്കാത്തതിനാല്‍ ലോഗോ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു. ഒറ്റ രാത്രി കൊണ്ടാണ് കേരളീയത്തിന്റെ ലോഗോ തയ്യാറാക്കിയത്. അതിന് പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞു.

വാസ്തവം ഇതായിരിക്കെ വന്‍ തുക പ്രതിഫലം കൈപ്പറ്റി എന്ന അസത്യ പ്രചരണവുമായി ചിലര്‍ രംഗത്തെത്തിയതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. ഇത് പലരും ഷെയര്‍ ചെയ്യുന്നതും ശ്രദ്ധയില്‍ പെട്ടു. ഇത്തരത്തിലുള്ള അസത്യം പ്രചരിപ്പിക്കുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും ബോസ് കൃഷ്ണമാചാരി അഭ്യര്‍ത്ഥിച്ചു.

ഫേസ്ബുക്ക് കുറിപ്പിങ്ങനെ….

നമസ്കാരം… കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാന്‍ തനിക്ക് ഏഴ് കോടി രൂപ ലഭിച്ചു എന്നൊരു പ്രചരണം സോഷ്യല്‍ മീഡിയ വഴി നടക്കുന്നുണ്ട്. അല്‍പ്പം മുമ്പാണ് ഒരു അഭ്യുദയകാംക്ഷി ഇക്കാര്യം തന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ഈ പ്രചരണം ശരിയല്ല. വാസ്തവ വിരുദ്ധമാണ്. കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാന്‍ സര്‍ക്കാര്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു.

എന്നാല്‍ കേരളീയം വിഭാവനം ചെയ്യുന്ന സന്ദേശം, ലഭിച്ച ലോഗോകളില്‍ പ്രതിഫലിക്കാത്തതിനാല്‍ ലോഗോ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു. ഒറ്റ രാത്രി കൊണ്ടാണ് കേരളീയത്തിന്റെ ലോഗോ തയ്യാറാക്കിയത്. അതിന് പ്രതിഫലം വാങ്ങിയിട്ടില്ല. വാസ്തവം ഇതായിരിക്കെ, വന്‍ തുക പ്രതിഫലം കൈപ്പറ്റി എന്ന അസത്യ പ്രചരണവുമായി ചിലര്‍ രംഗത്തെത്തിയതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. ഇത് പലരും ഷെയര്‍ ചെയ്യുന്നതും ശ്രദ്ധയില്‍ പെട്ടു. ഇത്തരത്തിലുള്ള അസത്യം പ്രചരിപ്പിക്കുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

]]>
ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ്; ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി https://malayalees.ch/petition-against-sabarimala-melsanthi-selection/ Wed, 08 Nov 2023 10:03:55 +0000 https://malayalees.ch/?p=90775
ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിൽ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി. മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ പരാമർശം. എന്നാൽ ഒബ്സർവറുടെ സാന്നിധ്യത്തിലാണ് തെരഞ്ഞടുപ്പ് നടത്തിയതെന്നും തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ നാളെ വിധി പറയും.

തിരുവനന്തപുരം സ്വദേശി മദുസൂധനൻ നമ്പൂതിരിയാണ് ശബരിമല തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. നറുക്കെടുപ്പിന് തയ്യാറാക്കിയ പേപ്പറുകളിൽ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണിട്ടതെന്നാണ് പ്രധാന ആരോപണം. കേസ് കേട്ട കോടതി ഗുരുതരമായ ചില പരാമര്‍ശങ്ങള്‍ ഇന്ന് നടത്തി. മേൽശാന്തി തെരഞ്ഞെടുപ്പിൽ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്നും അനുമതിയില്ലാത്ത ആരെയും സോപാനത്തിലേക്ക് പ്രവേശിപ്പിക്കാൻ പാടില്ലെന്നും വ്യക്തമാക്കി. ഹര്‍ജി നാളെ വിധി പറയാന്‍ മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബർ എട്ടിനാണ് ശബരിമല മേൽശാന്തിയായി പി. എൻ. മഹേഷ്നെയും മാളികപ്പുറം മേൽശാന്തിയായി പി.ജി മുരളിയെയും നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പിൽ വിജയിച്ച ആളുടെ പേര് അടങ്ങിയ പേപ്പർ മാത്രം മടക്കിയും ബാക്കി ചുരുട്ടിയുമാണ് ഇട്ടതെന്നാണ് എന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.

]]>