Mollywood – malayalees.ch https://malayalees.ch Malayalam Online News Portal Tue, 20 Feb 2024 04:53:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Mollywood – malayalees.ch https://malayalees.ch 32 32 നടന്‍ സുദേവ് നായര്‍ വിവാഹിതനായി https://malayalees.ch/actor-sudev-nair-got-married/ Tue, 20 Feb 2024 04:53:19 +0000 https://malayalees.ch/?p=96698 ചലച്ചിത്ര താരം സുദേവ് നായര്‍ വിവാഹിതനായി. അമര്‍ദീപ് കൗര്‍ ആണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ചടങ്ങിന്റെ വിഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ഹിന്ദി സിനിമയിലൂടെ ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവെച്ച സുദേവ് 2014ല്‍ ഇറങ്ങിയ ഗുലാബ് ഗാംഗ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മൈ ലൈഫ് പാര്‍ട്ണര്‍ എന്ന സിനിമയിലൂടെ നായകനായി മലയാള സിനിമയില്‍ തുടക്കം കുറിച്ചു.

2014ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം മൈ ലൈഫ് പാര്‍ട്ണറിലെ അഭിനയത്തിന് സുദേവിനു ലഭിച്ചു. അനാര്‍ക്കലി, എസ്ര, കായംകുളം കൊച്ചുണ്ണി, അതിരന്‍, മാമാങ്കം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

]]>
’22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല’; മുന്നറിയിപ്പുമായി FEUOK https://malayalees.ch/feuok-against-malayalam-cinema/ Fri, 16 Feb 2024 11:27:59 +0000 https://malayalees.ch/?p=96525 22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു. തീയർ ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണം. OTT റിലീസ്, സിനിമ എഗ്രിമെന്റ് ഉലപ്ടെയുള്ള കാര്യങ്ങളിൽ നിർമാതകൾ പരിഹാരം കാണാണണം.

40 ദിവസത്തിന്‌ ശേഷം മാത്രമേ OTT റീലീസ് അനുവദികാവു എന്നാണ് കരാർ. ഇത് ലംഘിക്കുന്നു. ഈ പ്രശ്ങ്ങളിൽ പരിഹാരം കണ്ടില്ലെങ്കിൽ 22 മുതൽ മലയാളം സിനിമകൾ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നാണ് മുന്നറിയിപ്പ്.

]]>
ഡോൺ പാലത്തറയുടെ ‘ഫാമിലി’ ഫെബ്രുവരി 23ന് തിയറ്ററുകളിലേക്ക് https://malayalees.ch/don-palatharas-family-hits-theaters-on-february-23/ Wed, 14 Feb 2024 11:50:06 +0000 https://malayalees.ch/?p=96395 ന്യൂട്ടൺ സിനിമ നിർമ്മിച്ച് ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന ‘ഫാമിലി’ ഫെബ്രുവരി 23ന് തീറ്ററുകളിലേക്ക്. ചിത്രത്തിൻ്റെ ട്രെയിലറും ടീസറും ഇതിനോടകം തന്നെ ജനശ്രദ്ധ നേടി കഴിഞ്ഞു. ‘ശവം’,’സന്തോഷത്തിൻ്റെ ഒന്നാം രഹസ്യം’, ‘1956 മദ്ധ്യതിരുവിതാംകൂർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡോണിൻ്റെ ആറാമത് സംവിധാനസംരംഭമാണു ‘ഫാമിലി’.

പ്രശസ്ത ഹിന്ദി ചലച്ചിത്രകാരൻ അനുരാഗ് കശ്യപ് കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വിട്ടിരുന്നു. അന്ന ബെൻ ‘ആട്ടം’ സിനിമയുടെ സംവിധായകൻ ആനന്ദ് ഏകർഷി തുടങ്ങിയവരും ട്രെയിലർ ലോഞ്ചിന് പങ്കെടുത്തിരുന്നു. ഡോൺ പാലത്തറയും, ഷെറിൻ കാതറിനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ‘ഫാമിലി’ ഇടുക്കിയുടെ പശ്ചാത്തലത്തിൽ, ഒരു കുടിയേറ്റ ഗ്രാമത്തിനുള്ളിലെ സങ്കീർണമായ അധികാരസമവാക്യങ്ങളെ ആധാരമാക്കി കാലികപ്രസക്തമായ ഒരു സാമൂഹികവിഷയത്തെ വൈകാരികതീവ്രതയോടെ അവതരിപ്പിച്ചിരിക്കുകയാണു. സെഞ്ചുറി ഫിലിംസാണു ചിത്രം വിതരണം ചെയ്യുന്നത്.

വിനയ് ഫോർട്ട്, ദിവ്യപ്രഭ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ മാത്യു തോമസ്, നിൽജ കെ ബേബി, ആർഷ ബൈജു, ജെയിൻ ആൻഡ്രൂസ്, ജോളി ചിറയത്ത്, സജിത മഠത്തിൽ, അഭിജ ശിവകല എന്നിവരും അഭിനയിച്ചിരിക്കുന്നു. ജലീൽ ബാദുഷ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത് ബേസിൽ സി.ജെയും, ശബ്ദസന്നിവേശം നിർവഹിച്ചിരിക്കുന്നത് രംഗനാഥ് രവിയുമാണു. ലൊക്കേഷൻ സിങ്ക് സൗണ്ട് ആദർശ് ജോസഫ് പല്ലാമറ്റം, സൗണ്ട് മിക്സിങ് ഡാൻ ജോസ്, മേയ്ക്കപ്പ് മീറ്റാ എം.സി, കോസ്റ്റ്യൂം ആർഷ ഉണ്ണിത്താൻ, കലാ സംവിധാനം അരുൺ ജോസ് , കളറിസ്റ്റ് ശ്രീകുമാർ നായർ എന്നിവരും നിർവഹിച്ചിരിക്കുന്നു. സ്റ്റോറീസ് സോഷ്യലിന് വേണ്ടി സംഗീത ജനചന്ദ്രൻ മാർക്കറ്റിംഗും കമ്മ്യൂണിക്കേഷനും കൈകാര്യം ചെയ്തിരിക്കുന്നു.

റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ആദ്യ പ്രദർശനം നടത്തിയ ‘ഫാമിലി’ നിരവധി അന്തർദ്ദേശീയ വേദികളിൽ നിന്നു അംഗീകാരവും, നിരൂപകപ്രശംസയും പിടിച്ച് പറ്റിയിരുന്നു. തേർഡ് ഐ ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അവാർഡും ‘ഫാമിലി’ നേടിയിട്ടുണ്ട്. ചിത്രം കേരളാ രാജ്യാന്തര ചലച്ചിത്രമേളയിലും പ്രദർശിപ്പിച്ചിരുന്നു.

]]>
‘പരീക്ഷണങ്ങൾ തുടരും, പക്ഷെ നിങ്ങൾ വഴിയിൽ ഇട്ടിട്ട് പോകരുത്’, കൂടെയുണ്ടാകണമെന്ന് മമ്മൂട്ടി https://malayalees.ch/mammootty-about-experimental-roles-bhramayugam/ Tue, 13 Feb 2024 11:57:39 +0000 https://malayalees.ch/?p=96331 സിനിമയിൽ ഇനിയും പരീക്ഷണങ്ങൾ തുടരുമെന്ന് മമ്മൂട്ടി. താന്‍ സിനിമയില്‍ പരീക്ഷണം നടത്തുമ്പോള്‍ ഉപേക്ഷിച്ച് പോകരുതെന്നും മമ്മൂട്ടി പറഞ്ഞു. സിനിമക്ക് വേണ്ടി എന്തും ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും സിനിമയിലേക്ക് വന്നത് ഇന്ന് കാണുന്നതൊന്നും പ്രതീക്ഷിച്ചിട്ടല്ലെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മമ്മൂട്ടി പറഞ്ഞു.

ഒരു അൺ പ്രെഡിക്റ്റബിൾ ആക്ടർ ആയ താങ്കൾ കഥാപാത്രങ്ങൾക്ക് വേണ്ടി എന്തും ചെയ്യും എന്ന്.താങ്കൾ എങ്ങനെ നോക്കി കാണുന്നു എന്നായിരുന്നു മമ്മൂട്ടിയോട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്. സിനിമയിലേക്ക് വന്നപ്പോൾ ഇപ്പൊ കാണുന്നത് ഒന്നും പ്രതീക്ഷിച്ച് ആയിരുന്നില്ല വന്നത്.

കിട്ടിയതെല്ലാം ബോണസ് ആണ് എന്നാണ് മമ്മൂട്ടി പറഞ്ഞത്. എന്തും ചെയ്യണം എന്ന് തന്നെയാണ് ആഗ്രഹം. പക്ഷെ ഒരു കാര്യം നിങ്ങളോട് പറയാനുണ്ട്. നിങ്ങൾ കൂടെയുണ്ടാകണം.വഴിയിൽ ഉപേക്ഷിച്ചു പോകരുതെന്നും മമ്മൂട്ടി പറഞ്ഞു.

ചിത്രത്തിന്‍റെ കഥ തന്നെയാണ് മമ്മൂട്ടിയെ ചിത്രത്തിലേക്ക് ആകര്‍ഷിച്ചത് എന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പറഞ്ഞു. ബ്ലാക് വൈറ്റില്‍ സിനിമ എന്ന് പറഞ്ഞപ്പോള്‍ അത് മമ്മൂട്ടിയെ മനസിലാക്കാന്‍ സാമ്പിള്‍ ഷൂട്ട് നടത്തിയെന്നും സംവിധായകന്‍ പറഞ്ഞു.

]]>
‘കുടുംബത്തിന്റെ സൽപ്പേരിനെ ബാധിക്കും’; ‘ഭ്രമയുഗ’ത്തിനെതിരെ പുഞ്ചമൺ ഇല്ലം https://malayalees.ch/bramayugam-kottayam-family-seeks-censor-certificate-withdrawal/ Tue, 13 Feb 2024 08:28:52 +0000 https://malayalees.ch/?p=96312 ഭ്രമയുഗം സിനിമയുടെ സെൻട്രൽ ബോർഡ് ഫിലിം സർട്ടിഫിക്കേഷൻ റദ്ദാക്കണമെന്ന് ഹർജി. ഹൈക്കോടതിയെ സമീപിച്ചത് പുഞ്ചമൺ ഇല്ലത്തെ പി എം ഗോപിയാണ്. തങ്ങളുടെ സമ്മതമില്ലാതെയാണ് ഇല്ലപ്പേരും കഥാപാത്രത്തിന്റെ പേരും ഉപയോഗിച്ചത്. ദുർമന്ത്രവാദം പ്രോത്സാഹിപ്പിക്കുന്ന സിനിമ റിലീസായാൽ കുടുംബത്തിന്റെ സൽപ്പേരിനെ ബാധിക്കും.

ഹർജി ജസ്റ്റിസ് രാമചന്ദ്രൻ ഇന്ന് പരിഗണിക്കും. കോട്ടയം ജില്ലയിലെ കുഞ്ചമൺ ഇല്ലക്കാരാണ് ഭ്രമയുഗത്തിനെതിരെ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കുഞ്ചമൺ ഇല്ലക്കാരുടെ ഹര്‍ജിയില്‍ കോടതി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടിസ് അയച്ചതായാണ് വിവരം.

ഭ്രമയുഗം എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കുഞ്ചമൺ പോറ്റി അഥവാ പുഞ്ചമൺ പോറ്റി എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണെന്നും സിനിമയിലെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സത്കീർത്തിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കോട്ടയത്തെ കുഞ്ചമൺ ഇല്ലക്കാര് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ കുഞ്ചമൺ ഇല്ലത്തെക്കുറിച്ച് പറയുന്നുണ്ടെന്നും തങ്ങള്‍ പരമ്പരാഗതമായി മന്ത്രവാദം ചെയ്യുന്നവരാണെന്നുമാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ ചിത്രത്തിന്റെ സംവിധായകനോ അണിയറക്കാരോ തയ്യാറായിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഭ്രമയുഗത്തില്‍ ഉപയോഗിച്ചിരിക്കുന്ന തങ്ങളുടെ കുടുംബപ്പേരും പരാമര്‍ശങ്ങളും നീക്കം ചെയ്യണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

]]>
‘എൻ്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം’ വിവാഹവാർഷിക ആശംസയുമായി സുരേഷ് ​ഗോപി https://malayalees.ch/suresh-gopi-wedding-anniversary-wishes-to-wife/ Thu, 08 Feb 2024 08:54:27 +0000 https://malayalees.ch/?p=96078 ഭാര്യ രാധികയ്ക്ക് വിവാഹ വാർഷിക ആശംസയുമായി നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി. ‘എൻ്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം ആഘോഷിക്കുകയാണ്. വിവാഹ വാർഷിക ആശംസകൾ, സ്നേഹം.

ചിരിയുടെയും പ്രണയത്തിൻ്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വർഷങ്ങൾ ഇതാ’, എന്നാണ് സുരേഷ് ​ഗോപി ഫേസ്ബുക്കിൽ കുറിച്ചത്. രാധികയ്ക്ക് ഒപ്പമുള്ള ഫോട്ടോയ്ക്ക് ഒപ്പമാണ് സുരേഷ് ഗോപിയുടെ ആശംസ. പിന്നാലെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്ത് എത്തിയത്.

1990ൽ ആയിരുന്നു സുരേഷ് ​ഗോപിയുടെയും രാധികയുടെ വിവാഹം. ഭാ​ഗ്യ, പരേതയായ ലക്ഷ്‍മി സുരേഷ്, നടൻ ഗോകുല്‍ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് ഇവരുടെ മക്കൾ. ഏതാനും നാളുകൾക്ക് മുൻപ് ആയിരുന്നു ഭാ​ഗ്യയുടെ വവാഹം. ശ്രേയസ് ആണ് സുരേഷ് ​ഗോപിയുടെ മരുമകൻ.

]]>
‘മനസ് മടുത്തത് കൊണ്ടാണ് ഇവിടെ വന്ന് ഒറ്റയ്ക്കിരിക്കേണ്ട സാഹചര്യം ഉണ്ടായത്’; ഹേറ്റ് ക്യാമ്പയിൻ എന്തിനെന്നറിയില്ല; ലിജോ ജോസ് പെല്ലിശ്ശേരി https://malayalees.ch/lijo-jose-pellissery-on-malaikottai-valiban-negative-reviews/ Fri, 26 Jan 2024 08:41:59 +0000 https://malayalees.ch/?p=95349 തന്റെ സിനിമയ്‌ക്കെതിരെ ഹേറ്റ് ക്യാമ്പയിൻ എന്തിനെന്നറിയില്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. എറണാകുളത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ലിജോ. മലൈക്കോട്ടൈ വലിബന് ഒരു മുത്തശ്ശി കഥയുടെ വേഗതമാത്രമാണ് ഉള്ളത്.

നമ്മുടെ കാഴ്ച്ച മറ്റൊരാളുടെ കണ്ണിലൂടെ ആകരുത്. സിനിമ കണ്ട് അഭിപ്രായം പറയണം. നെഗറ്റീവ് റിവ്യൂനെ പറ്റി ചിന്തിക്കുന്നില്ല അത് തനിക്ക് ഒരു പ്രശ്നമല്ല. ഫസ്റ്റ് ഷോ കണ്ട് ഇറങ്ങുന്ന പ്രേക്ഷകർ പറയുന്നതാണ് കൂടുതൽ സ്വീകരിക്കുന്നത്.

എന്തിനാണ് ഇങ്ങനെ hate ക്യാമ്പയിൻ നടത്തുന്നത് എന്ന് മനസിലാകുന്നില്ല.ടിനു പാപ്പച്ചന്റെ പരാമർശം. ഒരാളുടെ പേഴ്സണൽ അഭിപ്രായം മാത്രമാണ്. മാസ് പടം ആണെന്നോ ഫാൻസിന് വേണ്ടിയുള്ള ചിത്രമാണെന്നോ പറഞ്ഞിട്ടില്ല.സിനിമ ഇറങ്ങിയ ശേഷം അതിയായ സന്തോഷിക്കുകയോ അതിയായ ദുഃഖം ഉണ്ടാകുകയോ ചെയ്യുന്ന ആളല്ല. പക്ഷെ ഈ സിനിമ ഇറങ്ങിയ ശേഷം ഷോക്കിങ് ആയിട്ടുള്ള കാര്യമാണ് ഉണ്ടായത്. മനസ് മടുത്തത് കൊണ്ട് തന്നെയാണ് ഇവിടെ വന്ന് ഒറ്റയ്ക്കിരിക്കേണ്ട സാഹചര്യം ഉണ്ടായതെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.

]]>
രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്: എല്ലാവരും വീടുകളിൽ ശ്രീരാമ ജ്യോതി തെളിയിക്കണമെന്ന് ഉണ്ണി മുകുന്ദൻ https://malayalees.ch/unni-mukundan-light-lamp-on-ayodhya-inaugural-day/ Fri, 19 Jan 2024 08:43:42 +0000 https://malayalees.ch/?p=94934 അയോധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22ന് എല്ലാവരും വീടുകളിൽ ദീപം തെളിക്കണമെന്ന് അഭ്യർഥിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ ആഹ്വാനം.

ജനുവരി 22 ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യം. രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണെന്നും ഉണ്ണിമുകുന്ദൻ കുറിച്ചു.

ഉണ്ണി മുകുന്ദന്റെ വാക്കുകൾ ഇങ്ങനെ

‘ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം’

ജനുവരി 22നാണ് രാമക്ഷേത്ര മഹാ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. ഈ ദിവസം രാജ്യം മുഴുവൻ എല്ലാവരും വീടുകളിൽ ദീപങ്ങൾ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആവശ്യപ്പെട്ടിരുന്നു.പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥി.

വാരണാസിയിൽ നിന്നുള്ള പുരോഹിതൻ ലക്ഷ്മികാന്ത് ദീക്ഷിത് ഉച്ചയ്ക്ക് 12.20ന് പ്രാണപ്രതിഷ്ഠ നിർവഹിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ചടങ്ങ് സമാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൈസൂർ ആസ്ഥാനമായുള്ള ശിൽപി അരുൺ യോഗിരാജ് ശിൽപം ചെയ്ത രാം ലല്ലയുടെ വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്.ഏഴു ദിവസത്തെ ചടങ്ങുകൾ ചൊവ്വാഴ്ച ആരംഭിച്ചിരുന്നു. ആചാരങ്ങളിൽ വിവിധ തരത്തിലുള്ള പൂജകൾ ഉൾപ്പെടുന്നു. ജനുവരി 22 ന് നടക്കുന്ന പരിപാടിക്ക് ശേഷം രാമക്ഷേത്രം ഭക്തർക്ക് ആരാധനയ്ക്കായി തുറന്നു കൊടുക്കും. ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് തീർത്ഥാടകരും വിനോദസഞ്ചാരികളും ദിവസവും ക്ഷേത്രം സന്ദർശിക്കുമെന്നാണ് വിലയിരുത്തൽ.

]]>
വീണ്ടും മോഹൻലാൽ- ശ്രീകുമാർ മാജിക്; ടീസർ കണ്ടത് 2 മില്യൺ പേർ; സിനിമയെ വെല്ലുന്ന പരസ്യത്തിനായി കാത്തിരിപ്പ് https://malayalees.ch/mohanlal-va-srikumar-new-ad/ Thu, 18 Jan 2024 11:54:37 +0000 https://malayalees.ch/?p=94888 സിനിമയെ വെല്ലുന്ന പരസ്യങ്ങൾ സൃഷ്ടിച്ച മോഹൻലാൽ- വി.എ ശ്രീകുമാർ സൂപ്പർ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും. കഴിഞ്ഞ ദിവസം വി.എ ശ്രീകുമാറിന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തു വിട്ട ഒരു ചിത്രമാണ് മലയാളികളിൽ ആകാംക്ഷ സൃഷ്ടിച്ചത്. ഒടിയൻ സിനിമയ്ക്കു ശേഷം വി.എ ശ്രീകുമാറും മോഹൻലാലും ഒന്നിക്കുന്ന മറ്റൊരു സിനിമ എന്നാണ് ആദ്യം കരുതിയത്. പക്ഷെ അതൊരു പരസ്യചിത്രമാണെന്ന് തുടർന്നു വ്യക്തമായി. പരസ്യത്തിന്റെ ടീസർ തൊട്ടുപിന്നാലെ പുറത്തുവിട്ടതോടെ ആകാംഷയുടെ രണ്ട് മില്യൺ കാഴ്ചയാണ് ഉയർന്നത്. ഫേസ്ബുക്കിലും ഇൻസ്റ്റയിലുമായി രണ്ടു ദിവസം കൊണ്ട് രണ്ടു മില്യണിലേക്ക് ടീസറിന്റെ കാഴ്ച കുതിച്ചു കയറി.

പ്രശസ്തമായ ”നാർക്കോ” സീരിസിലേതിനു തുല്യമായ ഭാവ-വേഷപ്പകർച്ചയിലാണ് മോഹൻലാൽ ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. മോഹൻലാലിന്റെ സംഘത്തെ കമാന്റോ സംഘം തടയുന്നതും, ലേഡി ചീഫിനു മുന്നിലേയ്ക്ക് ഇരു കൈകളും ഉയർത്തി മോഹൻലാൽ നടന്നടുക്കുന്നതുമാണ് ടീസറിലുള്ളത്. പിടിക്കപ്പെട്ടു കഴിഞ്ഞു, എന്ന് ലേഡി ചീഫ് പറയുന്നു. ഏതു ബ്രാൻഡിനു വേണ്ടിയുള്ള പരസ്യചിത്രമാണ് ഇതെന്ന് ഇനിയും വെളിപ്പെടുത്താതെ ആകാംഷ നിലനിർത്തുകയാണ് വി.എ ശ്രീകുമാർ.

മോഹൻലാലും ഒന്നിച്ച് നിരവധി പരസ്യങ്ങൾ സംവിധാനം ചെയ്തിട്ടുള്ള വി.എ ശ്രീകുമാർ മുൻപും സിനിമയെ വെല്ലുന്ന പരസ്യങ്ങൾ പ്രേക്ഷകർക്കു മുന്നിൽ എത്തിച്ചിട്ടുണ്ട്. മോഹൻലാലിന്റെ അഭിനയ ജീവിതത്തിന്റെ ഇരുപത്തി അഞ്ചാം വാർഷികം ആഘോഷിച്ച, ”നിങ്ങളില്ലെതെ എനിക്ക് എന്ത് ആഘോഷം” എന്ന പരസ്യവാചകവും ആഘോഷവും വി.എ ശ്രീകുമാറിന്റെ സൃഷ്ടിയായിരുന്നു. കൊച്ചി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആഘോഷം മറക്കാനാവില്ല.

മണപ്പുറം ഗോൾഡ് ലോണിനു വേണ്ടി ലാലേട്ടൻ ഇരട്ട വേഷത്തിൽ അഭിനയിച്ച ”വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പു” വി.എ ശ്രീകുമാർ- മോഹൻലാൽ കൂട്ടുകെട്ടിലെ മറ്റൊരു സൂപ്പർ ഹിറ്റ്. മൈജി-യെ പ്രശസ്തിയിലേക്ക് ഉയർത്തിയ ക്യാംപയിനുകൾക്കായി ഇരുവരും ഒന്നിച്ചതും പുതിയ ഗെറ്റപ്പിൽ മോഹൻലാൽ മൈജി ഉദ്ഘാടനത്തിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടതും മറ്റൊരു സംഭവം.

കൊച്ചി മാരത്തണിൽ ആദ്യവർഷം മിൽഖാസിങ്ങും രണ്ടാം വർഷം ഹർഭജൻ സിങ്ങുമൊത്ത് മോഹൻലാൽ പങ്കെടുത്ത പ്രചാരണങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. മോഹൻലാൽ ടേസ്റ്റ് ബഡ്‌സിനു വേണ്ടിയും രുചികരമായ പരസ്യങ്ങളും ശ്രീകുമാറിന്റെ സിവിധാനത്തിൽ അദ്ദേഹത്തിന്റെ പുഷ് 360 പരസ്യ ഏജൻസിയാണ് പുറത്തിറക്കിയത്. പുഷിന്റെ പാലക്കാട് ഓഫീസ് മോഹൻലാൽ കഴിഞ്ഞിടയ്ക്ക് സന്ദർശിച്ചിരുന്നു. മുപ്പത് വർഷം നീളുന്ന പുഷിന്റെയും ശ്രീകുമാറിന്റെയും യാത്രയിൽ മോഹൻലാൽ അവതരിപ്പിച്ച പരസ്യ ചിത്രങ്ങൾ നാഴികക്കല്ലുകളാണ്.

മലക്കോട്ടൈ വാലിബന്റെയും ഈ പരസ്യ ചിത്രത്തിന്റെയും ഡിഒപി മധു നീലകണ്ഠനാണ്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ ആർട്ട് ഡയറക്ടർ സന്തോഷ് രാമനാണ് ഈ പരസ്യചിത്രത്തിന്റെയും ആർട്ട് കൈകാര്യം ചെയ്യുന്നത്.

ജനുവരി 20ന് ശനിയാഴ്ച മോഹൻലാൽ നേരിട്ട് പരസ്യചിത്രം റിലീസ് ചെയ്യുമെന്നാണ് ലഭ്യമായ വിവരം. ചിത്രീകരിച്ച രണ്ടു പരസ്യ ചിത്രങ്ങളിൽ ആദ്യത്തേതാണ് ഇപ്പോൾ റിലീസ് ചെയ്യുന്നത്. രണ്ടാമത്തേത് പിന്നാലെ റിലീസ് ചെയ്യും. ഒരു ബിസ്‌ക്കറ്റ് ബ്രാൻഡിനു വേണ്ടിയുള്ള പരസ്യമാണ് ഇതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

]]>
അക്ഷതം ഏറ്റുവാങ്ങി മോഹൻലാൽ; സൂര്യഗ്രഹണം നീങ്ങി ദീപാലംകൃതയായി അയോധ്യയെന്ന് കെ സുരേന്ദ്രൻ https://malayalees.ch/mohanlal-received-akshatham-from-ayodhya-ram-temple/ Sat, 13 Jan 2024 05:55:20 +0000 https://malayalees.ch/?p=94587 അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടൻ മോഹൻലാൽ.ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് മോഹൻലാൽ അക്ഷതം ഏറ്റുവാങ്ങുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ആർ.എസ്.എസ് പ്രാന്തപ്രചാരകൻ എസ് സുദർശനിൽ നിന്നാണ് മോഹൻലാൽ അക്ഷതം ഏറ്റുവാങ്ങിയത്.

‘സൂര്യഗ്രഹണം നീങ്ങി ദീപാലംകൃതയായി കഴിഞ്ഞു അയോധ്യ. ശ്രീരാമചന്ദ്രനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. മലയാളത്തിന്റെ പ്രിയനടൻ ശ്രീ. മോഹൻലാൽ സംഘത്തിന്റെ പ്രാന്തപ്രചാരകൻ സുദർശൻജിയിൽ നിന്ന് അക്ഷതം ഏറ്റുവാങ്ങി’, ചിത്രം പങ്കുവച്ച് കെ. സുരേന്ദ്രൻ കുറിച്ചു.

നടൻ ശ്രീനിവാസൻ, ഉണ്ണി മുകുന്ദൻ, ബാലതാരം ദേവനന്ദ, നടി ശിവദ, സംവിധായകൻ വിനയൻ തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളിൽ അക്ഷതം ഏറ്റുവാങ്ങിയിരുന്നു. പൂജ അനുഷ്ഠാനങ്ങളിൽ ഉപയോഗിക്കുന്ന ഒരു പൂജാദ്രവ്യമാണ് അക്ഷതം. ‘അക്ഷതം’ എന്നാല്‍ ക്ഷതം ഇല്ലാത്തത് അഥവാ പൊട്ടാത്തത് എന്നര്‍ത്ഥം.

ജനുവരി 22നാണ് പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുക. അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, അക്ഷയ് കുമാര്‍, പ്രമുഖ സംവിധായകരായ രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി, നിര്‍മാതാവ് മഹാവീര്‍ ജെയിന്‍, ചിരഞ്ജീവി, മോഹന്‍ലാല്‍, ധനുഷ്, ഋഷഭ് ഷെട്ടി തുടങ്ങിയവര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.

]]>