Kollywood – malayalees.ch https://malayalees.ch Malayalam Online News Portal Sun, 05 Jul 2026 14:47:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kollywood – malayalees.ch https://malayalees.ch 32 32 സ്വിസ്സിലെ യുവതലമുറ അണിയിച്ചൊരുക്കിയ ‘ത്രിലോക’ യുടെ തീയറ്റർ റിലീസ് ജനുവരി മുപ്പതിന് – പുറത്തിറങ്ങിയ ത്രിലോക ട്രെയിലറിന് മികച്ച പ്രെതികരണം . https://malayalees.ch/trilokamovieswiss/ Mon, 05 Jan 2026 08:38:24 +0000 https://malayalees.ch/?p=97912 സ്വിറ്റ്സർലൻഡിലെ യുവതലമുറയിലെ മലയാളി ചലച്ചിത്രപ്രേമികൾ ചേർന്ന് ഒരുക്കിയ മലയാള സിനിമ ‘ത്രിലോക’യുടെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തിറങ്ങി.

സ്വിസ് മലയാളികളുടെ രണ്ടാം തലമുറയുടെ സ്വപ്നങ്ങളും സൃഷ്ടിപരമായ ഊർജ്ജവും ചേർന്ന ഈ ചിത്രം, സ്വിറ്റ്സർലൻഡിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു പുതുമയുള്ള ചലച്ചിത്ര ശ്രമമാണ്. മൂന്നു തലമുറകൾ ഒരുമിക്കുന്ന അപൂർവ്വമായൊരു സിനിമാനുഭവമായി ‘ത്രിലോക’യെ വിലയിരുത്താം. പുറത്തിറങ്ങിയ ട്രെയിലർ സിനിമയുടെ ഭാവവും മാനസിക ആഴവും ദൃശ്യഭാഷയും സൂചിപ്പിക്കുന്നു.

4EMOTIONS ENTERTAINMENT ബാനറിൽ ജോജി തന്തോന്നിച്ചിറ, നിധിൻ മാത്യൂസ്, റോബിൻ ഫിലിപ്പ്, സുരജ് മണ്ണഞ്ചേരിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാജേഷ് ജെയിംസ് സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ തിരക്കഥ അദ്ദേഹത്തിനൊപ്പം വിജി ജെയിംസും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സന്ദീപ് എബ്രഹാം കൈകാര്യം ചെയ്തപ്പോൾ, സംഗീത സംവിധാനം ആലൻ ഷോജി നിർവഹിക്കുന്നു. കേരളത്തിൽ നിന്ന് പ്രമുഖ സംവിധായകനും നടനുമായ ജിയോ ബേബിയുടെ പിന്തുണയും അവതരണവുമാണ് ‘ത്രിലോക’ ടീമിന് അഭിമാനിക്കാവുന്ന മറ്റൊരു ശക്തി. ചിത്രത്തിൽ അദ്ദേഹം ഒരു അതിഥി വേഷത്തിലും എത്തുന്നു.

ഡൽഹിയിൽ നടക്കുന്ന ഗ്ലോബൽ സിനിമ കൺവെൻഷൻ, പാരീസിൽ നടക്കുന്ന ഇന്റർനാഷണൽ ഇൻഡീ ഫിലിം ആൻഡ് സ്ക്രീൻപ്ലേ ഫെസ്റ്റിവൽ എന്നിവയിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്വിറ്റ്സർലൻഡിലെ നാഷണൽ സ്വിസ് ഫിലിംസ് ഓർഗനൈസേഷനും ‘ത്രിലോക’യുമായി സഹകരിക്കുന്നുണ്ട്.

ജനുവരി 30, 2026-ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ വേൾഡ് പ്രീമിയറോടെ തീയറ്റർ റിലീസിന് ഒരുങ്ങുന്ന ‘ത്രിലോക’, തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിലുടനീളം പ്രദർശനത്തിനെത്തും. ട്രെയിലർ പുറത്തിറങ്ങിയതോടെ, രണ്ടാം തലമുറയുടെ ഈ പാഷൻ പ്രോജക്ട് വെള്ളിത്തിരയിൽ എങ്ങനെയൊരു അനുഭവമാകും എന്ന ആകാംക്ഷയിലാണ് സ്വിസ് മലയാളിസമൂഹം

]]>
അന്നപൂരണി സിനിമാ വിവാദത്തിൽ മാപ്പ് പറഞ്ഞ് നടി നയൻതാര https://malayalees.ch/annapoorani-movie-nayanthara-apology/ Fri, 19 Jan 2024 04:25:13 +0000 https://malayalees.ch/?p=94901 അന്നപൂരണി സിനിമാ വിവാദത്തിൽ മാപ്പ് പറഞ്ഞ് നടി നയൻതാര. ചിത്രത്തിലൂടെ ആരുടെയും വിശ്വാസത്തെ എതിർക്കാൻ ശ്രമിച്ചിട്ടില്ലെന്ന് തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിൽ താരം പറയുന്നു. ജയ് ശ്രീരാം എന്ന് തുടങ്ങുന്നതാണ് കുറിപ്പ്. പ്രചോദനമാകുന്ന നല്ല കാര്യങ്ങൾ പറയാൻ മാത്രമാണ് ചിത്രത്തിലൂടെ ശ്രമിച്ചത്. ഇത് ആർക്കെങ്കിലും ബുദ്ധിമുട്ടാക്കായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. ഹൈന്ദവ സംഘടനകളുടെ പരാതിയെ തുടർന്ന് സിനിമ ഒടിടിയിൽ നിന്ന് കഴിഞ്ഞ ദിവസം സിനിമ നീക്കം ചെയ്തിരുന്നു.ചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച് ഹിന്ദു വലതുപക്ഷ സംഘടനകൾ പരാതി നൽകിയതിനെ തുടർന്നാണ് നെറ്റ്ഫ്ലിക്സിൽ നിന്ന് സിനിമ പിൻവലിച്ചത്. സിനിമയുടെ നിർമ്മാതാക്കളായ ‘സീ സ്റ്റുഡിയോ’ വിശ്വഹിന്ദു പരിഷത്തിന് ക്ഷമാപണ കത്തും നൽകിയിട്ടുണ്ട്.

ജനുവരി 8 ന് നയൻതാര, ജയ്, എഴുത്തുകാരനും സംവിധായകനുമായ നിലേഷ് കൃഷ്ണ, നിർമ്മാതാക്കളായ ജതിൻ സേത്തി, ആർ രവീന്ദ്രൻ, പുനിത് ഗോയങ്ക, സീ സ്റ്റുഡിയോയുടെ ചീഫ് ബിസിനസ് ഓഫീസർ ഷാരിഖ് പട്ടേൽ, നെറ്റ്ഫ്ലിക്സ് ഇന്ത്യ മേധാവി മോണിക്ക ഷെർഗിൽ എന്നിവർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തിരുന്നു. ഹിന്ദു ഐടി സെല്ലിന്റെ സ്ഥാപകൻ രമേഷ് സോളങ്കി എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയെന്നായിരുന്നു പരാതി. ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച പെൺകുട്ടി (നയൻതാര) ലോകത്തിലെ ഏറ്റവും മികച്ച ഷെഫ് ആയി മാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മാംസം കഴിക്കാനും പാകം ചെയ്യാനുമുള്ള നായികയുടെ തീരുമാനവും, മുസ്ലീം കഥാപാത്രവുമായുള്ള (ജയ്) സൗഹൃദവും ഹിന്ദു ദൈവമായ രാമൻ മാംസം കഴിച്ചുവെന്ന് സൂചിപ്പിക്കുന്ന സംഭാഷണവും ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം.

ഡിസംബർ 29 നാണ് ‘അന്നപൂർണി’ നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്യാൻ ആരംഭിച്ചത്. ഡിസംബർ ഒന്നിനായിരുന്നു ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. ശരാശരി സിനിമയെന്ന അഭിപ്രായങ്ങളാണ് സിനിമകയ്ക്ക് ലഭിച്ചത്.

]]>
‘അയോധ്യ രാമക്ഷേത്രത്തിന് എതിരല്ല; പള്ളിപൊളിച്ച് ക്ഷേത്രം നിർമിച്ചതിനെ എതിർക്കും’: ഉദയനിധി സ്റ്റാലിൻ https://malayalees.ch/udhayanidhi-stalin-about-ayodhya-temple/ Thu, 18 Jan 2024 11:49:41 +0000 https://malayalees.ch/?p=94885 ഒരു വിശ്വാസത്തിനും എതിരല്ലെന്ന് ഡിഎംകെ. അയോധ്യയിലെ രാമക്ഷേത്രത്തിന് എതിരല്ലെന്ന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. വിശ്വാസത്തിനും ആചാരത്തിലും ഡിഎംകെ എതിരല്ല. എന്നാൽ പള്ളിപൊളിച്ച് ക്ഷേത്രം നിർമിച്ചതിനെ എതിർക്കുമെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത് ബിജെപി രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന് ഡിഎംകെ ആരോപിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഉദയ്‌യുടെ പ്രസ്താവന.

‘അയോധ്യയിലെ രാമക്ഷേത്രത്തോടുള്ള പാർട്ടിയുടെ എതിർപ്പ് ബാബറി മസ്ജിദ് തകർത്തതിന് ശേഷം നിർമ്മിച്ചതിന്റെ പേരിൽ മാത്രമാണെന്ന് ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. ഡിഎംകെ ഒരു വിശ്വാസത്തിനും എതിരല്ല .

അവിടെ രാമക്ഷേത്രം നിർമ്മിക്കുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ക്ഷേത്രം വരുന്നതിനോട് ഞങ്ങൾക്ക് യോജിപ്പില്ല. മസ്ജിദ് തകർക്കുന്നതിനെ ഞങ്ങൾ എതിർത്തു, രാഷ്ട്രീയവും മതവും കൂട്ടിക്കുഴയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല’- ഉദയനിധി പറഞ്ഞു.

]]>
മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; നയൻതാരക്കെതിരെ മധ്യപ്രദേശിൽ കേസ് https://malayalees.ch/case-against-nayanthara-in-madhya-pradesh/ Fri, 12 Jan 2024 05:03:34 +0000 https://malayalees.ch/?p=94494 തമിഴ് ചിത്രം അന്നപൂർണിയുമായി ബന്ധപ്പെട്ട് നയൻതാരക്കെതിരെ മധ്യപ്രദേശിലെ ജബൽപൂരിൽ കേസ്. താരത്തെക്കൂടാതെ സിനിമാ സംവിധായകനും നെറ്റ്ഫ്ലിക്സ് അധികൃതർക്കുമെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച് ഹിന്ദു വലതുപക്ഷ സംഘടനകൾ പരാതി നൽകിയതിനെ തുടർന്നാണ് നടപടി. സിനിമയുടെ നിർമ്മാതാക്കളായ ‘സീ സ്റ്റുഡിയോ’ വിശ്വഹിന്ദു പരിഷത്തിന് ക്ഷമാപണ കത്ത് നൽകിയിരുന്നു.

ശ്രീരാമനെ നിന്ദിച്ചു, മതവികാരം വ്രണപ്പെടുത്തി, ലൗ ജിഹാദ് പ്രോത്സാഹിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഹിന്ദു സേവാ പരിഷത്ത് ഉന്നയിക്കുന്നത്. ജനുവരി 8 ന് നായികമാരായ നയൻതാര, ജയ്, എഴുത്തുകാരനും സംവിധായകനുമായ നിലേഷ് കൃഷ്ണ, നിർമ്മാതാക്കളായ ജതിൻ സേത്തി, ആർ രവീന്ദ്രൻ, പുനിത് ഗോയങ്ക, സീ സ്റ്റുഡിയോയുടെ ചീഫ് ബിസിനസ് ഓഫീസർ ഷാരിഖ് പട്ടേൽ, നെറ്റ്ഫ്ലിക്സ് ഇന്ത്യ മേധാവി മോണിക്ക ഷെർഗിൽ എന്നിവർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തിരുന്നു. ഹിന്ദു ഐടി സെല്ലിന്റെ സ്ഥാപകൻ രമേഷ് സോളങ്കി എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയെന്നായിരുന്നു പരാതി. ഡിസംബർ 29 നാണ് ‘അന്നപൂർണി’ നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്യാൻ ആരംഭിച്ചത്. ഡിസംബർ ഒന്നിനായിരുന്നു ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച പെൺകുട്ടി (നയൻതാര) ലോകത്തിലെ ഏറ്റവും മികച്ച ഷെഫ് ആയി മാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മാംസം കഴിക്കാനും പാകം ചെയ്യാനുമുള്ള നായികയുടെ തീരുമാനവും, മുസ്ലീം കഥാപാത്രവുമായുള്ള (ജയ്) സൗഹൃദവും ഹിന്ദു ദൈവമായ രാമൻ മാംസം കഴിച്ചുവെന്ന് സൂചിപ്പിക്കുന്ന സംഭാഷണവും ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം.

]]>
ആരാധകരുടെ സ്നേഹം എനർജി ഡ്രിങ്ക് പോലെ; തമിഴിലും ബോളിവുഡിലും ബോഡി ഷെയ്മിംഗ് നേരിട്ടുണ്ട്; വിജയ് സേതുപതി https://malayalees.ch/vijay-sethupathi-braved-being-body-shamed/ Thu, 11 Jan 2024 04:21:55 +0000 https://malayalees.ch/?p=94422 കരിയറിന്‍റെ തുടക്കകാലത്ത് ബോഡി ഷേമിംഗ് നേരിട്ടുവെന്ന് വിജയ് സേതുപതി. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.തമിഴിലും ബോളിവുഡിലും ബോഡി ഷെയ്മിംഗ് നേരിട്ടുണ്ട്.

ആരാധകരുടെ സ്നേഹം സ്വീകരിക്കുന്നത് ഒരു എനർജി ഡ്രിങ്ക് പോലെയാണ്. ആരാധകർ ആരാധകരാണെന്നും അവരുടെ സ്നേഹം വളരെ സത്യമാണെന്നും ഞാൻ വിശ്വസിക്കുന്നു. ആളുകൾ നിങ്ങളെ സ്നേഹിക്കുമ്പോൾ, നിങ്ങളുടെ ജോലി ആളുകളിൽ എത്തിയിട്ടുണ്ടെന്നും അവർ മനസ്സിലാക്കിയിട്ടുണ്ടെന്നും അവർ നിങ്ങളുടെ ജോലി ശരിക്കും ഇഷ്ടപ്പെടുന്നുവെന്നും മനസില്ലാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

എനിക്ക് എന്റെ വസ്ത്രങ്ങളെക്കുറിച്ച് ബോധമുണ്ട്, കാരണം എനിക്ക് സൗകര്യപ്രദമായത് ധരിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്ലിപ്പറുകള്‍ ധരിക്കാന്‍ ഇഷ്ടമാണ്. ഫംഗ്ഷനുകള്‍ക്ക് പോകുമ്പോള്‍ ആളുകള്‍ നന്നായി വസ്ത്രം ധരിച്ചത് കാണുമ്പോള്‍ ഞാന്‍ ശരിക്കും ബോധവാനാകും. അതുകൊണ്ട് പൊതുവെ ഒത്തുചേരലുകൾക്കും മീറ്റിംഗുകൾക്കും പോകുന്നത് ഒഴിവാക്കാൻ ഞാൻ ശ്രമിക്കുന്നു

ആദ്യമായി ഞാന്‍ മുംബൈയിലെത്തിയപ്പോള്‍ കുറച്ചാളുകള്‍ക്ക് മാത്രമെ എന്നെ അറിയുമായിരുന്നുള്ളൂ. ഇപ്പോൾ, ഒരുപാട് ആളുകൾക്ക് എന്നെ അറിയാം, അവർ സിനിമകളെക്കുറിച്ചും എന്റെ വേഷങ്ങളെക്കുറിച്ചും എന്നോട് സംസാരിക്കാൻ വരുന്നു, അത് എനിക്ക് വളരെ സന്തോഷം നൽകുന്നു.

ഇന്ന് ഞാൻ എവിടെ പോയാലും എന്നെ സ്വീകരിക്കുന്നു, അതൊരു അനുഗ്രഹമാണ്. വളരെയധികം ബോഡി ഷേമിംഗ് നേരിട്ടിട്ടുള്ളയാളാണ് ഞാന്‍. ഞാൻ ഞാനായതിൽ സന്തോഷമുണ്ട് .ഒരിക്കലും ഞാനിത് പ്രതീക്ഷിച്ചിരുന്നില്ലെന്നും വിജയ് പറഞ്ഞു.

]]>
‘കോടിക്കണക്കിന് മനുഷ്യരെ സഹായിച്ച അവരുടെ പുരട്ചി കലൈഞ്ജർ’; വിജയകാന്തിന്റെ ഓര്‍മകളില്‍ വികാരാധീനനായി സൂര്യ https://malayalees.ch/actor-suriya-cries-at-vijayakanths-monument/ Fri, 05 Jan 2024 11:42:09 +0000 https://malayalees.ch/?p=94123 വിജയകാന്തിന് അന്തിമോപചാരവുമായി അദ്ദേഹത്തിന്‍റെ സ്മാരകത്തില്‍ എത്തിയ നടന്‍ സൂര്യയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കാര്‍ത്തിയും ഒപ്പമുണ്ടായിരുന്നു. വിജയകാന്തിന്‍റെ മരണസമയത്ത് സൂര്യ വിദേശത്ത് ആയിരുന്നു.

വിജയകാന്തിന്‍റെ സ്മാരകത്തിലെത്തിയ സൂര്യ വികാരാധീനനാവുന്നതും കരയുന്നതും വിഡിയോയില്‍ കാണാം. വിജയകാന്തിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും സൂര്യ സന്ദര്‍ശിച്ചു. സൂര്യയുടെ കരിയറിലെ തുടക്കകാലത്തെ ചിത്രമായ പെരിയണ്ണയിലെ ടൈറ്റില്‍ കഥാപാത്രമായ എക്സ്റ്റന്‍ഡഡ് കാമിയോ റോളില്‍ എത്തിയത് വിജയകാന്ത് ആയിരുന്നു.

‘കോടിക്കണക്കിന് മനുഷ്യരെ സഹായിച്ച് അവരുടെ പുരട്ചി കലൈഞ്ജറായി മാറിയ എന്‍റെ സഹോദരന്‍ വിജയകാന്തിന്‍റെ വിയോഗത്തില്‍ എന്‍റെ അനുശോചനം അറിയിക്കുകയാണ്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച, സംസാരിച്ച ദിനങ്ങള്‍ മറക്കാനാവില്ല. സഹായം ചോദിച്ചെത്തുന്ന ഒരാളോടും അദ്ദേഹം നോ പറഞ്ഞില്ല.

അദ്ദേഹം ഇനിയില്ല എന്നത് എന്നെ തളര്‍ത്തിക്കളയുന്നു. ഒരു കണ്ണില്‍ ധൈര്യവും മറ്റൊരു കണ്ണില്‍ അനുകമ്പയുമായി ജീവിച്ച അപൂര്‍വ്വ കലാകാരനായിരുന്നു അദ്ദേഹം. ഒരു തരത്തിലുള്ള വേര്‍തിരിവുമില്ലാതെ എല്ലാവരെയും അദ്ദേഹം സഹായിച്ചു. നമ്മുടെ ഹൃദയങ്ങളില്‍ പിരട്ചി കലൈഞ്ജറും ക്യാപ്റ്റനുമായി. അണ്ണന്‍ വിജയകാന്തിന്‍റെ ആത്മാവിന് ശാന്തി ലഭിക്കാന്‍ ദൈവത്തോട് ഞാന്‍ പ്രാര്‍ഥിക്കുന്നു’-സൂര്യ പറഞ്ഞു.

]]>
‘സംവിധായകന്‍ ലോകേഷിന്‍റെ മാനസികനില പരിശോധിക്കണം’; മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി https://malayalees.ch/petition-against-director-lokesh-kanagaraj/ Wed, 03 Jan 2024 09:39:38 +0000 https://malayalees.ch/?p=93987 സംവിധായകൻ ലോകേഷ് കനകരാജിന്റെ മാനസിക നില പരിശോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. വിജയ് ചിത്രം ‘ലിയോ’ അക്രമ – ലഹരിമരുന്നു രംഗങ്ങൾ കുത്തി നിറച്ചതുവഴി സമൂഹത്തിനു തെറ്റായ മാതൃക നൽകുന്ന ലോകേഷിന്റെ മാനസിക നില പരിശോധിക്കണമെന്നാവശ്യപ്പെട്ട്
മധുരയിൽ നിന്നുള്ള രാജാ മുരുകനാണു ഹർജി സമർപ്പിച്ചത്.

സ്ത്രീകളെ കൊല്ലുന്ന രംഗങ്ങൾ കാണിക്കുന്ന ലോകേഷിന് ക്രിമിനൽ മനസ്സാണെന്നും ഹര്‍ജിക്കാരന്‍ പറയുന്നുണ്ട്. ‘ലിയോ’സിനിമ ടിവിയിൽ കാണിക്കുന്നത് വിലക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
‘ലിയോ‘കണ്ടു തനിക്ക് മാനസിക സമ്മർദം അനുഭവപ്പെട്ടുവെന്നും ഹര്‍ജിക്കാരനായ രാജാമുരുകൻ ആരോപിക്കുന്നു. ഇതിന് നഷ്ടപരിഹാരമായി 1000 രൂപ നൽകണമെന്നും ഹര്‍ജിയിലുണ്ട്.

മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഹർജി പരിഗണിച്ചപ്പോൾ ലോകേഷ് കനകരാജിന്റെ അഭിഭാഷകർ ഹാജരായിരുന്നില്ല. ഇതോടെ ഹർജിയിൽ വാദം കേൾക്കുന്നതു കോടതി മാറ്റി.

]]>
1500ഓളം പേർക്ക് ഭക്ഷണവും പണവും; പ്രളയമേഖലയിൽ കൈത്താങ്ങായി നടൻ വിജയ് https://malayalees.ch/vijay-arrives-in-tuticorin-to-aid-flood-affected-families/ Sat, 30 Dec 2023 12:11:51 +0000 https://malayalees.ch/?p=93802 തൂത്തുക്കുടിയിലെയും തിരുനെൽവേലിയിലെയും പ്രളയമേഖലയിൽ ദുരിതാശ്വാസ സഹായ വിതരണവുമായി വിജയ്. വിജയ് ഇന്ന് തൂത്തുക്കുടിയിൽ എത്തി. തൂത്തുക്കുടി (തൂത്തുക്കുടി), തിരുനെൽവേലി ജില്ലകളിലെ പ്രളയബാധിതരായ നിവാസികൾക്ക് ആവശ്യമായ സഹായഹസ്തം നൽകി.

പന്ത്രണ്ടരയോടെ തിരുന്നേൽവേലിയിലെ വേദിയിൽ എത്തിയ വിജയ്, പ്രസംഗത്തിനു മുതിർന്നില്ല. ആയിരത്തിയഞ്ഞൂറോളം പേർക്കാണ് പണവും ഭക്ഷണസാധനങ്ങളും നൽകുന്നത്.

2026ഇലെ നിയമസഭ തെരെഞ്ഞടുപ്പിന് മുൻപ് വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന അഭ്യൂഹങ്ങൾക്കിടെ ആണ് പുതിയ നീക്കങ്ങൾ. തൂത്തുക്കുടിയിലെയും തിരുനെൽവേലിയിലെയും ദുരിതബാധിതർക്കാണ് വിജയ് മക്കൾ ഇയക്കത്തിന്റെ ആഭിമുഖ്യത്തിലാണ് സഹായ വിതരണം.

ചെന്നൈ പ്രളയസമയത്ത് സർക്കാരിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ താരം പരോക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ചെന്നൈയിലേക്കാൾ സർക്കാരിനെതിരെ ജനരോഷം പ്രകടമായ സ്ഥലനങ്ങളിൽ ആണ് വിജയ് മക്കൾ ഇയക്കം സഹായവിതരണം എന്നത് ശ്രദ്ധേയമാണ്.

]]>
വികാരാധീനനായി വിജയ്; വിജയകാന്തിന് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം https://malayalees.ch/vijay-gets-emotional-pays-homage-vijayakanth/ Fri, 29 Dec 2023 08:54:10 +0000 https://malayalees.ch/?p=93711 വിജയകാന്തിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. നടന്‍ വിജയും പ്രിയ ക്യാപ്റ്റന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.ഇന്നലെ രാത്രി ദളപതി വിജയ് അന്തിമോപചാരം അർപ്പിക്കാൻ ചെന്നൈ കോയമ്പേഡിലെ ഡിഎംഡികെ ഓഫീസിലെത്തി.

അദ്ദേഹത്തിന്റെ ഭൗതികശരീരത്തിന് മുന്നില്‍ കൈകൂപ്പി പ്രാര്‍ഥിച്ചപ്പോള്‍ വിജയ് വികാരാധീനനായി.വികാരാധീനനായ അദ്ദേഹം വിജയകാന്തിന്റെ ഭാര്യ പ്രേമലതയെയും രണ്ട് മക്കളായ വിജയ പ്രഭാകരൻ, ഷൺമുഖ പാണ്ഡ്യൻ എന്നിവരെയും അനുശോചനം അറിയിച്ചു. കാറിലേക്ക് പോകുന്നതിനിടെ അവിടെ തടിച്ചുകൂടിയ ആരാധകർ അദ്ദേഹത്തിന്റെ യാത്ര തടസപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിജയ് തന്റെ കാറിൽ കയറി ഓഫീസ് വിട്ടു.

വിജയും വിജയകാന്തും തമ്മില്‍ പതിറ്റാണ്ടുകള്‍ നീണ്ട ആത്മബന്ധമുണ്ട്. വിജയുടെ പിതാവ് ചന്ദ്രശേഖറിൻ്റെ അഭ്യർഥനപ്രകാരം വിജയ് യെ കെെപിടിച്ച് ഉയർത്തുന്നതിൽ വിജയകാന്ത് നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖർ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു തുടക്ക കാലത്ത് വിജയകാന്ത് ചെയ്തതിൽ അധികവും. വിജയകാന്തിന്റെ സെന്ദൂരപാണ്ടിയിൽ (1993) ഒരു സഹകഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് സൂപ്പർ താരം. വിജയകാന്തിന്റെ പിതാവ് എസ് എ ചന്ദ്രശേഖർ സംവിധാനം ചെയ്‌ത ഈ ചിത്രം വിജയകാന്തിന്റെ വിജയമായി മാറി, വിജയ്‌ക്ക് ജനപ്രീതി ലഭിക്കാൻ സഹായിച്ചു.

എസ്.എ ചന്ദ്രശേഖറിൻ്റെ സംവിധാനത്തിൽ വിജയകാന്ത് നായകനായ ‘വെട്രി’ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി വിജയ് സിനിമയിലേയ്ക്ക് അരങ്ങേറുന്നത്. 1992-ൽ നായകനായി വിജയ് അരങ്ങേറ്റം കുറിച്ച ‘നാളെയെ തീര്‍പ്പ്’ എന്ന ചിത്രം പരാജയമായതിന് പിന്നാലെ അക്കാലത്തെ സൂപ്പർതാരമായിരുന്ന വിജയകാന്തിനെ ചന്ദ്രശേഖർ സമീപിച്ചു.

വിജയ് നായകനാകുന്ന അടുത്ത ചിത്രത്തിൽ അഭിനയിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ആക്ഷന്‍ ഹീറോയായി തിളങ്ങിയിരുന്ന സമയത്താണ് വിജയകാന്ത് ‘സെന്ധൂരപാണ്ടി’ ചെയ്യുന്നത്. അന്ന് ചിത്രം വിജയിക്കാൻ വിജയകാന്തിന്റെ സാന്നിധ്യം മാത്രം മതിയായിരുന്നു. ചിത്രത്തിൽ പ്രതിഫലം വാങ്ങാതെയാണ് താരം അഭിനയിച്ചത്. ആദ്യചിത്രം പരാജയപ്പെട്ടതോടെ വിജയകാന്തിനൊപ്പം ചിത്രം ചെയ്യുന്നത് ​വിജയ് യുടെ കരിയറിന് ഊർജമാകുമെന്ന് താൻ കരുതിയെന്ന് ചന്ദ്രശേഖർ പറഞ്ഞു.

രണ്ടാം ചിത്രം ചെയ്യാമെന്ന് വിജയകാന്ത് സമ്മതിക്കുകയും ഇരുവരുമൊന്നിച്ച ‘സെന്ദൂരപാണ്ടി’ വൻ ഹിറ്റായി എന്നും ചന്ദ്രശേഖർ വെളിപ്പെടുത്തി. വിജയകാന്ത് തന്റെ മകന് വേണ്ടി ചെയ്തത് വലിയൊരു സഹായമായിരുന്നുവെന്നും അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ വിജയ് ഉണ്ടാകുമായിരുന്നില്ലെന്നും ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

]]>
‘മഹാനായ മനുഷ്യൻ, ഏറ്റവും നല്ല സുഹൃത്ത്’; വിജയകാന്തിനെ അനുസ്മരിച്ച് മമ്മൂട്ടിയും മോഹൻലാലും https://malayalees.ch/mammotty-and-mohanlal-remembers-vijayakanth/ Fri, 29 Dec 2023 04:14:05 +0000 https://malayalees.ch/?p=93680 നടൻ വിജയകാന്തിന് അനുശോചനം അറിയിച്ച് മമ്മൂട്ടിയും മോഹൻലാലും. വിജയകാന്തിപ്പോൾ നമ്മോടുകൂടിയില്ല, എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു. ഒരു മികച്ച നടൻ, അത്ഭുതകരമായ മനുഷ്യൻ. അദ്ദേഹത്തിന്റെ നഷ്ടം സിനിമാ പ്രവർത്തക‍ർക്കും സിനിമാ പ്രേമികൾക്കും വ്യക്തിപരമായി എനിക്കും ആഴത്തിലേൽക്കുന്നതാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എന്റെ ഹൃദയംഗമമായ അനുശോചനമെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

മഹാനടന്റെയും നീതിമാനായ രാഷ്ട്രീയക്കാരന്റെയും ദയാലുവായ മനുഷ്യന്റെയും ആത്മാവിന് ശാന്തി നേരുന്നു എന്നായിരുന്നു മോഹൻലാൽ അനുശോചിച്ചത്. വിജയകാന്തിന്റെ അഭിനയം ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നിരുന്നു എന്നും തമിഴ് സിനിമാ ലോകത്തെ ഇതിഹാസമായിരുന്നു വിജയകാന്ത് എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അനാരോഗ്യത്തെത്തുടർന്ന് ഏറെക്കാലമായി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. വിജയകാന്തിന്റെ സാന്നിധ്യത്തിൽ അടുത്തിടെ നടന്ന പാർട്ടി സമ്മേളനത്തിൽ ഭാര്യയും പാർട്ടി ട്രഷററുമായ പ്രേമലത ജനറൽ സെക്രട്ടറിയായി ചുമതലയേറ്റിരുന്നു.

]]>