Movies – malayalees.ch https://malayalees.ch Malayalam Online News Portal Sun, 05 Jul 2026 14:47:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Movies – malayalees.ch https://malayalees.ch 32 32 സ്വിസ്സിലെ യുവതലമുറ അണിയിച്ചൊരുക്കിയ ‘ത്രിലോക’ യുടെ തീയറ്റർ റിലീസ് ജനുവരി മുപ്പതിന് – പുറത്തിറങ്ങിയ ത്രിലോക ട്രെയിലറിന് മികച്ച പ്രെതികരണം . https://malayalees.ch/trilokamovieswiss/ Mon, 05 Jan 2026 08:38:24 +0000 https://malayalees.ch/?p=97912 സ്വിറ്റ്സർലൻഡിലെ യുവതലമുറയിലെ മലയാളി ചലച്ചിത്രപ്രേമികൾ ചേർന്ന് ഒരുക്കിയ മലയാള സിനിമ ‘ത്രിലോക’യുടെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തിറങ്ങി.

സ്വിസ് മലയാളികളുടെ രണ്ടാം തലമുറയുടെ സ്വപ്നങ്ങളും സൃഷ്ടിപരമായ ഊർജ്ജവും ചേർന്ന ഈ ചിത്രം, സ്വിറ്റ്സർലൻഡിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു പുതുമയുള്ള ചലച്ചിത്ര ശ്രമമാണ്. മൂന്നു തലമുറകൾ ഒരുമിക്കുന്ന അപൂർവ്വമായൊരു സിനിമാനുഭവമായി ‘ത്രിലോക’യെ വിലയിരുത്താം. പുറത്തിറങ്ങിയ ട്രെയിലർ സിനിമയുടെ ഭാവവും മാനസിക ആഴവും ദൃശ്യഭാഷയും സൂചിപ്പിക്കുന്നു.

4EMOTIONS ENTERTAINMENT ബാനറിൽ ജോജി തന്തോന്നിച്ചിറ, നിധിൻ മാത്യൂസ്, റോബിൻ ഫിലിപ്പ്, സുരജ് മണ്ണഞ്ചേരിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാജേഷ് ജെയിംസ് സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ തിരക്കഥ അദ്ദേഹത്തിനൊപ്പം വിജി ജെയിംസും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സന്ദീപ് എബ്രഹാം കൈകാര്യം ചെയ്തപ്പോൾ, സംഗീത സംവിധാനം ആലൻ ഷോജി നിർവഹിക്കുന്നു. കേരളത്തിൽ നിന്ന് പ്രമുഖ സംവിധായകനും നടനുമായ ജിയോ ബേബിയുടെ പിന്തുണയും അവതരണവുമാണ് ‘ത്രിലോക’ ടീമിന് അഭിമാനിക്കാവുന്ന മറ്റൊരു ശക്തി. ചിത്രത്തിൽ അദ്ദേഹം ഒരു അതിഥി വേഷത്തിലും എത്തുന്നു.

ഡൽഹിയിൽ നടക്കുന്ന ഗ്ലോബൽ സിനിമ കൺവെൻഷൻ, പാരീസിൽ നടക്കുന്ന ഇന്റർനാഷണൽ ഇൻഡീ ഫിലിം ആൻഡ് സ്ക്രീൻപ്ലേ ഫെസ്റ്റിവൽ എന്നിവയിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്വിറ്റ്സർലൻഡിലെ നാഷണൽ സ്വിസ് ഫിലിംസ് ഓർഗനൈസേഷനും ‘ത്രിലോക’യുമായി സഹകരിക്കുന്നുണ്ട്.

ജനുവരി 30, 2026-ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ വേൾഡ് പ്രീമിയറോടെ തീയറ്റർ റിലീസിന് ഒരുങ്ങുന്ന ‘ത്രിലോക’, തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിലുടനീളം പ്രദർശനത്തിനെത്തും. ട്രെയിലർ പുറത്തിറങ്ങിയതോടെ, രണ്ടാം തലമുറയുടെ ഈ പാഷൻ പ്രോജക്ട് വെള്ളിത്തിരയിൽ എങ്ങനെയൊരു അനുഭവമാകും എന്ന ആകാംക്ഷയിലാണ് സ്വിസ് മലയാളിസമൂഹം

]]>
ഈ മാസം 23 മുതൽ മലയാള സിനിമകൾ തീയറ്ററിൽ റിലീസ് ചെയ്യില്ല: ഫിയോക് https://malayalees.ch/theatres-in-kerala-wont-open-from-feb-23rd-feuok/ Tue, 20 Feb 2024 12:19:42 +0000 https://malayalees.ch/?p=96731 ഈ മാസം 23 മുതൽ മലയാള സിനിമകൾ തീയറ്ററിൽ റിലീസ് ചെയ്യില്ലെന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. തീയറ്റർ ഉടമകൾക്ക് ഇഷ്ടമുള്ള പ്രൊജക്ടർ വെക്കാൻ സാധിക്കുന്നില്ല. നിർമാതാക്കളുടെ സംഘടന കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചു.

ഈ കണ്ടന്റുകൾ എല്ലാ തിയറ്ററുകളിലും പ്രദർശിപ്പിക്കണം എന്നാണ് നിർദ്ദേശം. ഇത് തീയറ്റർ ഉടമകൾക്ക് കൂടുതൽ ബാധ്യത സൃഷ്ടിക്കുന്നു.പുതിയ പ്രൊജക്ടറുകൾ വാങ്ങാൻ നിർബന്ധിക്കുന്നു. നവീകരണം പൂർത്തിയാക്കിയ നാലോളം തിയറ്ററുകൾ തുറക്കാൻ ആയിട്ടില്ല. പ്രോജക്ടർ ഏത് വെക്കണം എന്നത് ഉടമയുടെ അവകാശമെന്നും ഫിയോക് വ്യക്തമാക്കി.

]]>
നടന്‍ സുദേവ് നായര്‍ വിവാഹിതനായി https://malayalees.ch/actor-sudev-nair-got-married/ Tue, 20 Feb 2024 04:53:19 +0000 https://malayalees.ch/?p=96698 ചലച്ചിത്ര താരം സുദേവ് നായര്‍ വിവാഹിതനായി. അമര്‍ദീപ് കൗര്‍ ആണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ചടങ്ങിന്റെ വിഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ഹിന്ദി സിനിമയിലൂടെ ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവെച്ച സുദേവ് 2014ല്‍ ഇറങ്ങിയ ഗുലാബ് ഗാംഗ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മൈ ലൈഫ് പാര്‍ട്ണര്‍ എന്ന സിനിമയിലൂടെ നായകനായി മലയാള സിനിമയില്‍ തുടക്കം കുറിച്ചു.

2014ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം മൈ ലൈഫ് പാര്‍ട്ണറിലെ അഭിനയത്തിന് സുദേവിനു ലഭിച്ചു. അനാര്‍ക്കലി, എസ്ര, കായംകുളം കൊച്ചുണ്ണി, അതിരന്‍, മാമാങ്കം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

]]>
നടി സുഹാനിയുടെ ജീവനെടുത്ത അപൂർവ രോഗം; എന്താണ് ഡെർമാറ്റോമയോസൈറ്റിസ് ? https://malayalees.ch/dangal-actress-suhani-bhatnagar-death-reason-dermatomyositis/ Mon, 19 Feb 2024 08:35:05 +0000 https://malayalees.ch/?p=96644 ബോളിവുഡ് ഹിറ്റ് ചിത്രം ദംഗലിലെ താരം സുഹാനി ഭട്ട്‌നാഗറിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. വെറും 19 വയസ് മാത്രമുള്ള സുഹാനിയുടെ മരണകാരണം അപൂർവ ഇൻഫഌമേറ്ററി രോഗമായ ഡെർമാറ്റോ മയോസൈറ്റിസ് ആണെന്ന് കുടുംബം വ്യക്തമാക്കി. വെറും രണ്ട് മാസം മുൻപാണ് സുഹാനിക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ആദ്യ അപായ സൂചനയായി പ്രത്യക്ഷപ്പെട്ടത് കൈയിലെ ചുവന്ന പാടായിരുന്നു.

പല ആശുപത്രികളിലും മാറി മാറി കാണിച്ചിട്ടും രോഗം കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നാലെ സുഹാനിയുടെ ആരോഗ്യ നില വഷളാവുകയും ഫെബ്രുവരി 7ന് താരത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വെറും 9 ദിവസങ്ങൾ മാത്രം നീണ്ട ആശുപത്രി വാസം…ഫെബ്രുവരി 16ന് സുഹാനി മരണത്തിന് കീഴടങ്ങി. അതായത്, രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് വെറും രണ്ടര മാസത്തിനുള്ളിൽ മരണം…പല ആശുപത്രികൾക്കും രോഗം കണ്ടെത്താൻ പോലും സാധിച്ചില്ല… എന്താണ് യഥാർത്ഥത്തിൽ സുഹാനിയെ കീഴ്‌പ്പെടുത്തിയ ഡെർമാറ്റോ മയോസൈറ്റിസ് ?

മസിൽ ഇൻഫ്‌ളമേഷന് കാരണമാകുന്ന അപൂർവ രോഗമാണ് ഡെർമാറ്റാമയോസൈറ്റിസ്. മിന്നിസോട്ടയിൽ 1967നും 2007നും മധ്യേ നടത്തിയ പഠനത്തിൽ പത്ത് ലക്ഷത്തിൽ 9 പേർക്ക് എന്ന നിലയിലാണ് അസുഖം കാണപ്പെടുന്നത്. പേശികൾ തളരുക, തൊലിപ്പുറമെ പാടുകൾ പ്രത്യക്ഷപ്പെടുക തുടങ്ങിയവയാണ് അസുഖത്തിന്റെ ലക്ഷണങ്ങളായി കണ്ട് വരുന്നത്. ഇതിനോടൊപ്പം തന്നെ അന്നനാളത്തിന്റെ പ്രവർത്തനങ്ങൾ താളം തെറ്റും, ശ്വാസകോശത്തിന് പ്രശ്‌നങ്ങൾ സംഭവിക്കും. സുഹാനിയുടെ ശ്വാസകോശത്തേയും അസുഖം ബാധിച്ചിരുന്നു. താരത്തെ, ശ്വാസകോശത്തിൽ ഫഌയിഡ് നിറഞ്ഞ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നായിരുന്നു മരണം.

ഡെർമാറ്റോമയോസൈറ്റിസ് വരാൻ പ്രത്യേകിച്ചൊരു കാരണം ചൂണ്ടിക്കാട്ടാനില്ല വൈദ്യശാസ്ത്രത്തിന്. ജനിതക കാരണങ്ങൾ കൊണ്ടും, അണുബാധ, മരുന്നുകൾ, ചില വാക്‌സിനുകൾ, റെഡിയേഷൻ എന്നിവ കൊണ്ടും രോഗം വരാമെങ്കിലും ഇതിനൊന്നും കൃത്യമായ സ്ഥിരീകരണമില്ലെന്ന് യി.എസ് നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പറയുന്നു. അന്തരീക്ഷ മലിനീകരണം കൂടുതലുള്ള പ്രദേശങ്ങളിൽ അസുഖം കൂടുതലായി കണ്ടെത്തിയതായി ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിൽ നടത്തിയ പഠനം പ്രകാരം വടക്കൻ യൂറോപ്പിനേക്കാൾ ദക്ഷിണ യൂറോപ്പിലാണ് ഡെർമാറ്റോമസയോസൈറ്റിസ് കൂടുതലായി കാണപ്പെട്ടത്. പെൻസിൽവാനിയയിൽ നടത്തിയ പഠനം പ്രകാരം അന്തരീക്ഷ മലിനീകരണം കൂടുതലുള്ള പ്രദേശങ്ങളിൽ അസുഖം കൂടുതലായി കണ്ടെത്തി.

അസുഖം ബാധിച്ച് 65% പേർക്ക് ചെറിയ ആരോഗ്യ പ്രശ്‌നങ്ങൾ കാണപ്പെടാറുണ്ട്. 34% പേർക്ക് ഭാഗിക വൈകല്യവും, 15% പേർക്ക് വൈകല്യമൊന്നുമില്ലാതെയും ഇരിക്കാറുണ്ട്. 10% ആണ് ഡെർമാറ്റോസൈറ്റിസ് ബാധിച്ചുള്ള മോർട്ടാലിറ്റി റേറ്റ്. അസുഖം ബാധിച്ച് മരണം സംഭവിക്കാനുള്ള പ്രധാന കാരണം, അതിനോടനുബന്ധിച്ച് വരുന്ന മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾകൊണ്ടാണ്. ഹൃദയ-ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഇതിനോടനുബന്ധിച്ച് വരും.

വിവിധ ചികിത്സാ രീതികളിലൂടെയും മരുന്നുകളുലൂടെയും ഡർമാറ്റോമയോസൈറ്റിസിനെ നിയന്ത്രണവിധേയമാക്കാം.

]]>
ബാഫ്റ്റയിൽ തിളങ്ങി ഓപ്പൻഹെയ്മർ; വാരിക്കൂട്ടിയത് 7 പുരസ്‌കാരങ്ങൾ https://malayalees.ch/bafta-2024-winners-full-list/ Mon, 19 Feb 2024 04:37:57 +0000 https://malayalees.ch/?p=96610 ബാഫ്റ്റ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രം ഓപ്പൻഹെയ്മറാണ്. മികച്ച സംവിധായകൻ ക്രിസ്റ്റഫർ നോളൻ. മികച്ച നടൻ കിലിയൻ മർഫിയും മികച്ച സഹനടൻ റോബർട്ട് ഡൗണി ജൂനിയറുമാണ്. മികച്ച നടിക്കുള്ള പുരസ്‌കാരം എമ്മ സ്റ്റോൺ നേടി. പുവർ തിംഗിസിലെ പ്രകടനത്തിലാണ് എമ്മയെ തേടി പുരസ്‌കാരമെത്തിയത്.

ആകെ മൊത്തം ഏഴ് പുരസ്‌കാരങ്ങളാണ് ഓപ്പൻഹെയ്മർ വാരിക്കൂട്ടിയത്. ഒരു ബില്യണിൽ കൂടുതൽ കളക്ഷൻ വാരിക്കൂട്ടി ലോകസിനിമാ പ്രേമികളുടെ ഇഷ്ട ചിത്രമായി മാറിയ ഓപ്പൻഹെയ്മർ ഗോൾഡൻ ഗ്ലോബ്‌സ്, ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡ് എന്നിവിടങ്ങളിൽ തിളങ്ങിയ ശേഷമാണ് ബാഫ്റ്റയിലും താരമായി മാറുന്നത്. ഇതോടെ അടുത്ത ഓസ്‌കറിലും ചിത്രം മറ്റു സിനിമകൾക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുമെന്ന് ഉറപ്പായി.

കിലിയൻ മർഫിയുടെ ആദ്യ ബാഫ്റ്റ പുരസ്‌കാരമാണ് ഇത്. പുരസ്‌കാര വേദിയിൽ താരം സംവിധായകൻ ക്രിസ്റ്റഫർ നോളന് നന്ദി അറിയിച്ചു. നോളന്റേയും ആദ്യ ബാഫ്റ്റ പുരസ്‌കാരമാണിത്.

ബാഫ്റ്റയിൽ ഏഴ് പുരസ്‌കാരങ്ങൾ ഓപ്പൻഹെയ്മർ നേടിയപ്പോൾ അഞ്ച് പുരസ്‌കാരങ്ങളുമായി തൊട്ടു പിന്നിൽ പുവർ തിംഗ്‌സുണ്ട്.

SUPPORTING ACTRESS – Da’Vine Joy Randolph, “The Holdovers”

RISING STAR AWARD – Mia McKenna-Bruce

ORIGINAL SCREENPLAY – “Anatomy of a Fall” — Justine Triet, Arthur Harari

ADAPTED SCREENPLAY – “American Fiction,” Cord Jefferson

FILM NOT IN THE ENGLISH LANGUAGE – “The Zone of Interest” — Jonathan Glazer

ANIMATED FILM – “The Boy and the Heron” — Hayao Miyazaki, Toshio Suzuki

DOCUMENTARY – “20 Days in Mariupol” — Mstyslav Chernov, Raney Aronson Rath

OUTSTANDING BRITISH FILM – “The Zone of Interest” — Jonathan Glazer, James Wilson, Ewa Puszczyńska

OUTSTANDING DEBUT BY A BRITISH WRITER, DIRECTOR OR PRODUCER – “Earth Mama” — Savanah Leaf (Writer, Director, Producer), Shirley O’Connor (Producer), Medb Riordan (Producer)

CINEMATOGRAPHY – “Oppenheimer,” Hoyte van Hoytema

EDITING – “Oppenheimer,” Jennifer Lame

COSTUME DESIGN – “Poor Things,” Holly Waddington

ORIGINAL SCORE – “Oppenheimer,” Ludwig Göransson

]]>
’22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല’; മുന്നറിയിപ്പുമായി FEUOK https://malayalees.ch/feuok-against-malayalam-cinema/ Fri, 16 Feb 2024 11:27:59 +0000 https://malayalees.ch/?p=96525 22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു. തീയർ ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണം. OTT റിലീസ്, സിനിമ എഗ്രിമെന്റ് ഉലപ്ടെയുള്ള കാര്യങ്ങളിൽ നിർമാതകൾ പരിഹാരം കാണാണണം.

40 ദിവസത്തിന്‌ ശേഷം മാത്രമേ OTT റീലീസ് അനുവദികാവു എന്നാണ് കരാർ. ഇത് ലംഘിക്കുന്നു. ഈ പ്രശ്ങ്ങളിൽ പരിഹാരം കണ്ടില്ലെങ്കിൽ 22 മുതൽ മലയാളം സിനിമകൾ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നാണ് മുന്നറിയിപ്പ്.

]]>
ഡോൺ പാലത്തറയുടെ ‘ഫാമിലി’ ഫെബ്രുവരി 23ന് തിയറ്ററുകളിലേക്ക് https://malayalees.ch/don-palatharas-family-hits-theaters-on-february-23/ Wed, 14 Feb 2024 11:50:06 +0000 https://malayalees.ch/?p=96395 ന്യൂട്ടൺ സിനിമ നിർമ്മിച്ച് ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന ‘ഫാമിലി’ ഫെബ്രുവരി 23ന് തീറ്ററുകളിലേക്ക്. ചിത്രത്തിൻ്റെ ട്രെയിലറും ടീസറും ഇതിനോടകം തന്നെ ജനശ്രദ്ധ നേടി കഴിഞ്ഞു. ‘ശവം’,’സന്തോഷത്തിൻ്റെ ഒന്നാം രഹസ്യം’, ‘1956 മദ്ധ്യതിരുവിതാംകൂർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡോണിൻ്റെ ആറാമത് സംവിധാനസംരംഭമാണു ‘ഫാമിലി’.

പ്രശസ്ത ഹിന്ദി ചലച്ചിത്രകാരൻ അനുരാഗ് കശ്യപ് കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വിട്ടിരുന്നു. അന്ന ബെൻ ‘ആട്ടം’ സിനിമയുടെ സംവിധായകൻ ആനന്ദ് ഏകർഷി തുടങ്ങിയവരും ട്രെയിലർ ലോഞ്ചിന് പങ്കെടുത്തിരുന്നു. ഡോൺ പാലത്തറയും, ഷെറിൻ കാതറിനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ‘ഫാമിലി’ ഇടുക്കിയുടെ പശ്ചാത്തലത്തിൽ, ഒരു കുടിയേറ്റ ഗ്രാമത്തിനുള്ളിലെ സങ്കീർണമായ അധികാരസമവാക്യങ്ങളെ ആധാരമാക്കി കാലികപ്രസക്തമായ ഒരു സാമൂഹികവിഷയത്തെ വൈകാരികതീവ്രതയോടെ അവതരിപ്പിച്ചിരിക്കുകയാണു. സെഞ്ചുറി ഫിലിംസാണു ചിത്രം വിതരണം ചെയ്യുന്നത്.

വിനയ് ഫോർട്ട്, ദിവ്യപ്രഭ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ മാത്യു തോമസ്, നിൽജ കെ ബേബി, ആർഷ ബൈജു, ജെയിൻ ആൻഡ്രൂസ്, ജോളി ചിറയത്ത്, സജിത മഠത്തിൽ, അഭിജ ശിവകല എന്നിവരും അഭിനയിച്ചിരിക്കുന്നു. ജലീൽ ബാദുഷ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത് ബേസിൽ സി.ജെയും, ശബ്ദസന്നിവേശം നിർവഹിച്ചിരിക്കുന്നത് രംഗനാഥ് രവിയുമാണു. ലൊക്കേഷൻ സിങ്ക് സൗണ്ട് ആദർശ് ജോസഫ് പല്ലാമറ്റം, സൗണ്ട് മിക്സിങ് ഡാൻ ജോസ്, മേയ്ക്കപ്പ് മീറ്റാ എം.സി, കോസ്റ്റ്യൂം ആർഷ ഉണ്ണിത്താൻ, കലാ സംവിധാനം അരുൺ ജോസ് , കളറിസ്റ്റ് ശ്രീകുമാർ നായർ എന്നിവരും നിർവഹിച്ചിരിക്കുന്നു. സ്റ്റോറീസ് സോഷ്യലിന് വേണ്ടി സംഗീത ജനചന്ദ്രൻ മാർക്കറ്റിംഗും കമ്മ്യൂണിക്കേഷനും കൈകാര്യം ചെയ്തിരിക്കുന്നു.

റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ആദ്യ പ്രദർശനം നടത്തിയ ‘ഫാമിലി’ നിരവധി അന്തർദ്ദേശീയ വേദികളിൽ നിന്നു അംഗീകാരവും, നിരൂപകപ്രശംസയും പിടിച്ച് പറ്റിയിരുന്നു. തേർഡ് ഐ ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അവാർഡും ‘ഫാമിലി’ നേടിയിട്ടുണ്ട്. ചിത്രം കേരളാ രാജ്യാന്തര ചലച്ചിത്രമേളയിലും പ്രദർശിപ്പിച്ചിരുന്നു.

]]>
‘പരീക്ഷണങ്ങൾ തുടരും, പക്ഷെ നിങ്ങൾ വഴിയിൽ ഇട്ടിട്ട് പോകരുത്’, കൂടെയുണ്ടാകണമെന്ന് മമ്മൂട്ടി https://malayalees.ch/mammootty-about-experimental-roles-bhramayugam/ Tue, 13 Feb 2024 11:57:39 +0000 https://malayalees.ch/?p=96331 സിനിമയിൽ ഇനിയും പരീക്ഷണങ്ങൾ തുടരുമെന്ന് മമ്മൂട്ടി. താന്‍ സിനിമയില്‍ പരീക്ഷണം നടത്തുമ്പോള്‍ ഉപേക്ഷിച്ച് പോകരുതെന്നും മമ്മൂട്ടി പറഞ്ഞു. സിനിമക്ക് വേണ്ടി എന്തും ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും സിനിമയിലേക്ക് വന്നത് ഇന്ന് കാണുന്നതൊന്നും പ്രതീക്ഷിച്ചിട്ടല്ലെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മമ്മൂട്ടി പറഞ്ഞു.

ഒരു അൺ പ്രെഡിക്റ്റബിൾ ആക്ടർ ആയ താങ്കൾ കഥാപാത്രങ്ങൾക്ക് വേണ്ടി എന്തും ചെയ്യും എന്ന്.താങ്കൾ എങ്ങനെ നോക്കി കാണുന്നു എന്നായിരുന്നു മമ്മൂട്ടിയോട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്. സിനിമയിലേക്ക് വന്നപ്പോൾ ഇപ്പൊ കാണുന്നത് ഒന്നും പ്രതീക്ഷിച്ച് ആയിരുന്നില്ല വന്നത്.

കിട്ടിയതെല്ലാം ബോണസ് ആണ് എന്നാണ് മമ്മൂട്ടി പറഞ്ഞത്. എന്തും ചെയ്യണം എന്ന് തന്നെയാണ് ആഗ്രഹം. പക്ഷെ ഒരു കാര്യം നിങ്ങളോട് പറയാനുണ്ട്. നിങ്ങൾ കൂടെയുണ്ടാകണം.വഴിയിൽ ഉപേക്ഷിച്ചു പോകരുതെന്നും മമ്മൂട്ടി പറഞ്ഞു.

ചിത്രത്തിന്‍റെ കഥ തന്നെയാണ് മമ്മൂട്ടിയെ ചിത്രത്തിലേക്ക് ആകര്‍ഷിച്ചത് എന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പറഞ്ഞു. ബ്ലാക് വൈറ്റില്‍ സിനിമ എന്ന് പറഞ്ഞപ്പോള്‍ അത് മമ്മൂട്ടിയെ മനസിലാക്കാന്‍ സാമ്പിള്‍ ഷൂട്ട് നടത്തിയെന്നും സംവിധായകന്‍ പറഞ്ഞു.

]]>
‘കുടുംബത്തിന്റെ സൽപ്പേരിനെ ബാധിക്കും’; ‘ഭ്രമയുഗ’ത്തിനെതിരെ പുഞ്ചമൺ ഇല്ലം https://malayalees.ch/bramayugam-kottayam-family-seeks-censor-certificate-withdrawal/ Tue, 13 Feb 2024 08:28:52 +0000 https://malayalees.ch/?p=96312 ഭ്രമയുഗം സിനിമയുടെ സെൻട്രൽ ബോർഡ് ഫിലിം സർട്ടിഫിക്കേഷൻ റദ്ദാക്കണമെന്ന് ഹർജി. ഹൈക്കോടതിയെ സമീപിച്ചത് പുഞ്ചമൺ ഇല്ലത്തെ പി എം ഗോപിയാണ്. തങ്ങളുടെ സമ്മതമില്ലാതെയാണ് ഇല്ലപ്പേരും കഥാപാത്രത്തിന്റെ പേരും ഉപയോഗിച്ചത്. ദുർമന്ത്രവാദം പ്രോത്സാഹിപ്പിക്കുന്ന സിനിമ റിലീസായാൽ കുടുംബത്തിന്റെ സൽപ്പേരിനെ ബാധിക്കും.

ഹർജി ജസ്റ്റിസ് രാമചന്ദ്രൻ ഇന്ന് പരിഗണിക്കും. കോട്ടയം ജില്ലയിലെ കുഞ്ചമൺ ഇല്ലക്കാരാണ് ഭ്രമയുഗത്തിനെതിരെ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കുഞ്ചമൺ ഇല്ലക്കാരുടെ ഹര്‍ജിയില്‍ കോടതി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടിസ് അയച്ചതായാണ് വിവരം.

ഭ്രമയുഗം എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കുഞ്ചമൺ പോറ്റി അഥവാ പുഞ്ചമൺ പോറ്റി എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണെന്നും സിനിമയിലെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സത്കീർത്തിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കോട്ടയത്തെ കുഞ്ചമൺ ഇല്ലക്കാര് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ കുഞ്ചമൺ ഇല്ലത്തെക്കുറിച്ച് പറയുന്നുണ്ടെന്നും തങ്ങള്‍ പരമ്പരാഗതമായി മന്ത്രവാദം ചെയ്യുന്നവരാണെന്നുമാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ ചിത്രത്തിന്റെ സംവിധായകനോ അണിയറക്കാരോ തയ്യാറായിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഭ്രമയുഗത്തില്‍ ഉപയോഗിച്ചിരിക്കുന്ന തങ്ങളുടെ കുടുംബപ്പേരും പരാമര്‍ശങ്ങളും നീക്കം ചെയ്യണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

]]>
‘എൻ്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം’ വിവാഹവാർഷിക ആശംസയുമായി സുരേഷ് ​ഗോപി https://malayalees.ch/suresh-gopi-wedding-anniversary-wishes-to-wife/ Thu, 08 Feb 2024 08:54:27 +0000 https://malayalees.ch/?p=96078 ഭാര്യ രാധികയ്ക്ക് വിവാഹ വാർഷിക ആശംസയുമായി നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി. ‘എൻ്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം ആഘോഷിക്കുകയാണ്. വിവാഹ വാർഷിക ആശംസകൾ, സ്നേഹം.

ചിരിയുടെയും പ്രണയത്തിൻ്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വർഷങ്ങൾ ഇതാ’, എന്നാണ് സുരേഷ് ​ഗോപി ഫേസ്ബുക്കിൽ കുറിച്ചത്. രാധികയ്ക്ക് ഒപ്പമുള്ള ഫോട്ടോയ്ക്ക് ഒപ്പമാണ് സുരേഷ് ഗോപിയുടെ ആശംസ. പിന്നാലെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്ത് എത്തിയത്.

1990ൽ ആയിരുന്നു സുരേഷ് ​ഗോപിയുടെയും രാധികയുടെ വിവാഹം. ഭാ​ഗ്യ, പരേതയായ ലക്ഷ്‍മി സുരേഷ്, നടൻ ഗോകുല്‍ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് ഇവരുടെ മക്കൾ. ഏതാനും നാളുകൾക്ക് മുൻപ് ആയിരുന്നു ഭാ​ഗ്യയുടെ വവാഹം. ശ്രേയസ് ആണ് സുരേഷ് ​ഗോപിയുടെ മരുമകൻ.

]]>