Bollywood – malayalees.ch https://malayalees.ch Malayalam Online News Portal Mon, 19 Feb 2024 08:35:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Bollywood – malayalees.ch https://malayalees.ch 32 32 നടി സുഹാനിയുടെ ജീവനെടുത്ത അപൂർവ രോഗം; എന്താണ് ഡെർമാറ്റോമയോസൈറ്റിസ് ? https://malayalees.ch/dangal-actress-suhani-bhatnagar-death-reason-dermatomyositis/ Mon, 19 Feb 2024 08:35:05 +0000 https://malayalees.ch/?p=96644 ബോളിവുഡ് ഹിറ്റ് ചിത്രം ദംഗലിലെ താരം സുഹാനി ഭട്ട്‌നാഗറിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. വെറും 19 വയസ് മാത്രമുള്ള സുഹാനിയുടെ മരണകാരണം അപൂർവ ഇൻഫഌമേറ്ററി രോഗമായ ഡെർമാറ്റോ മയോസൈറ്റിസ് ആണെന്ന് കുടുംബം വ്യക്തമാക്കി. വെറും രണ്ട് മാസം മുൻപാണ് സുഹാനിക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ആദ്യ അപായ സൂചനയായി പ്രത്യക്ഷപ്പെട്ടത് കൈയിലെ ചുവന്ന പാടായിരുന്നു.

പല ആശുപത്രികളിലും മാറി മാറി കാണിച്ചിട്ടും രോഗം കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നാലെ സുഹാനിയുടെ ആരോഗ്യ നില വഷളാവുകയും ഫെബ്രുവരി 7ന് താരത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വെറും 9 ദിവസങ്ങൾ മാത്രം നീണ്ട ആശുപത്രി വാസം…ഫെബ്രുവരി 16ന് സുഹാനി മരണത്തിന് കീഴടങ്ങി. അതായത്, രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് വെറും രണ്ടര മാസത്തിനുള്ളിൽ മരണം…പല ആശുപത്രികൾക്കും രോഗം കണ്ടെത്താൻ പോലും സാധിച്ചില്ല… എന്താണ് യഥാർത്ഥത്തിൽ സുഹാനിയെ കീഴ്‌പ്പെടുത്തിയ ഡെർമാറ്റോ മയോസൈറ്റിസ് ?

മസിൽ ഇൻഫ്‌ളമേഷന് കാരണമാകുന്ന അപൂർവ രോഗമാണ് ഡെർമാറ്റാമയോസൈറ്റിസ്. മിന്നിസോട്ടയിൽ 1967നും 2007നും മധ്യേ നടത്തിയ പഠനത്തിൽ പത്ത് ലക്ഷത്തിൽ 9 പേർക്ക് എന്ന നിലയിലാണ് അസുഖം കാണപ്പെടുന്നത്. പേശികൾ തളരുക, തൊലിപ്പുറമെ പാടുകൾ പ്രത്യക്ഷപ്പെടുക തുടങ്ങിയവയാണ് അസുഖത്തിന്റെ ലക്ഷണങ്ങളായി കണ്ട് വരുന്നത്. ഇതിനോടൊപ്പം തന്നെ അന്നനാളത്തിന്റെ പ്രവർത്തനങ്ങൾ താളം തെറ്റും, ശ്വാസകോശത്തിന് പ്രശ്‌നങ്ങൾ സംഭവിക്കും. സുഹാനിയുടെ ശ്വാസകോശത്തേയും അസുഖം ബാധിച്ചിരുന്നു. താരത്തെ, ശ്വാസകോശത്തിൽ ഫഌയിഡ് നിറഞ്ഞ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നായിരുന്നു മരണം.

ഡെർമാറ്റോമയോസൈറ്റിസ് വരാൻ പ്രത്യേകിച്ചൊരു കാരണം ചൂണ്ടിക്കാട്ടാനില്ല വൈദ്യശാസ്ത്രത്തിന്. ജനിതക കാരണങ്ങൾ കൊണ്ടും, അണുബാധ, മരുന്നുകൾ, ചില വാക്‌സിനുകൾ, റെഡിയേഷൻ എന്നിവ കൊണ്ടും രോഗം വരാമെങ്കിലും ഇതിനൊന്നും കൃത്യമായ സ്ഥിരീകരണമില്ലെന്ന് യി.എസ് നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പറയുന്നു. അന്തരീക്ഷ മലിനീകരണം കൂടുതലുള്ള പ്രദേശങ്ങളിൽ അസുഖം കൂടുതലായി കണ്ടെത്തിയതായി ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിൽ നടത്തിയ പഠനം പ്രകാരം വടക്കൻ യൂറോപ്പിനേക്കാൾ ദക്ഷിണ യൂറോപ്പിലാണ് ഡെർമാറ്റോമസയോസൈറ്റിസ് കൂടുതലായി കാണപ്പെട്ടത്. പെൻസിൽവാനിയയിൽ നടത്തിയ പഠനം പ്രകാരം അന്തരീക്ഷ മലിനീകരണം കൂടുതലുള്ള പ്രദേശങ്ങളിൽ അസുഖം കൂടുതലായി കണ്ടെത്തി.

അസുഖം ബാധിച്ച് 65% പേർക്ക് ചെറിയ ആരോഗ്യ പ്രശ്‌നങ്ങൾ കാണപ്പെടാറുണ്ട്. 34% പേർക്ക് ഭാഗിക വൈകല്യവും, 15% പേർക്ക് വൈകല്യമൊന്നുമില്ലാതെയും ഇരിക്കാറുണ്ട്. 10% ആണ് ഡെർമാറ്റോസൈറ്റിസ് ബാധിച്ചുള്ള മോർട്ടാലിറ്റി റേറ്റ്. അസുഖം ബാധിച്ച് മരണം സംഭവിക്കാനുള്ള പ്രധാന കാരണം, അതിനോടനുബന്ധിച്ച് വരുന്ന മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾകൊണ്ടാണ്. ഹൃദയ-ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഇതിനോടനുബന്ധിച്ച് വരും.

വിവിധ ചികിത്സാ രീതികളിലൂടെയും മരുന്നുകളുലൂടെയും ഡർമാറ്റോമയോസൈറ്റിസിനെ നിയന്ത്രണവിധേയമാക്കാം.

]]>
‘മിർസാപൂർ കണ്ടിട്ട് ഛർദ്ദിക്കാൻ വന്നു’; ‘അനിമലി’നെ വിമർശിച്ച ജാവേദ് അക്തറിനെതിരെ സന്ദീപ് റെഡ്ഡി വാങ്ക https://malayalees.ch/sandeep-vanga-javed-akhtar-puking-mirzapur/ Wed, 07 Feb 2024 04:14:41 +0000 https://malayalees.ch/?p=95971 നിർമാതാവും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഫർഹാൻ അക്തറിനെതിരെ ‘അനിമൽ’ സിനിമയുടെ സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക. ജാവേദ് അക്തറിൻ്റെ മകൻ ഫർഹാൻ അക്തർ നിർമിച്ച മിർസാപൂർ എന്ന വെബ് സീരീസ് തനിക്ക് കണ്ടുതീർക്കാനായില്ലെന്നും കണ്ടപ്പോൾ ഛർദ്ദിക്കാൻ വന്നു എന്നും വാങ്ക പറഞ്ഞു. അനിമൽ സിനിമയെ വിമർശിച്ച ജാവേദ് അക്തറിനു മറുപടി നൽകുകയായിരുന്നു വാങ്ക.

അനിമൽ അപകടം പിടിച്ച ഒരു സിനിമയാണെന്നായിരുന്നു ജാവേദ് അക്തറിൻ്റെ വിമർശനം. ഇതിനെതിരെയാണ് വാങ്ക രംഗത്തുവന്നത്. “അദ്ദേഹം സിനിമ മുഴുവൻ കണ്ടിട്ടില്ലെന്നുറപ്പാണ്. സിനിമ കാണാത്തൊരാൾ പറഞ്ഞാൽ എനിക്കെന്ത് പറയാൻ കഴിയും. മിർസാപൂർ നിർമിക്കുമ്പോൾ എന്തുകൊണ്ട് അദ്ദേഹം ഫർഹാൻ അക്തറിനോട് ഇത് പറഞ്ഞില്ല? എനിക്ക് അത് മുഴുവൻ കാണാൻ സാധിച്ചില്ല. തെലുങ്കിൽ അത് കണ്ടപ്പോൾ എനിക്ക് ഛർദ്ദിക്കാൻ വന്നു. അദ്ദേഹമെന്താണ് മകൻ്റെ കാര്യം ശ്രദ്ധിക്കുന്നില്ല?”- വാങ്ക ചോദിച്ചു.

]]>
ഇന്ത്യന്‍ സിനിമാ പ്രദര്‍ശനത്തിനിടെ കാഴ്ചക്കാര്‍ക്ക് നേരെ ‘സ്‌പ്രേ’ ആക്രമണം; കടുത്ത ചുമ; കാനഡയില്‍ ജാഗ്രത https://malayalees.ch/masked-men-attack-hindi-film-screenings-in-canada/ Fri, 08 Dec 2023 11:34:30 +0000 https://malayalees.ch/?p=92534 കാനഡയില്‍ ഹിന്ദി ചിത്രം പ്രദര്‍ശിപ്പിച്ച മൂന്നു തീയറ്ററുകള്‍ക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ഒരാഴ്ചയ്ക്കുള്ളിലാണ് ആക്രമണങ്ങള്‍ നടന്നത്. മുഖംമൂടി ധരിച്ചെത്തിയവര്‍ തീയറ്ററില്‍ ഇടിച്ച് കയറി അഞ്ജാതമായ വസ്തു കാണികള്‍ക്ക് നേരെ സ്‌പ്രേ’ ചെയ്തായിരുന്നു ആക്രമണം. ആക്രമണം നടന്നതോടെ കാണികളെ തീയറ്റര്‍ അധികൃതര്‍ ഒഴിപ്പിച്ചു.ഏകദേശം ഇരുന്നൂറോളം പേരാണ് സിനിമ കാണാന്‍ തീയറ്ററുകളില്‍ ഉണ്ടായിരുന്നത്. അന്വേഷണം തുടരുകയാണ്. പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. മൂന്നിടത്തും നടന്ന ആക്രമണങ്ങളുമായുള്ള ബന്ധവും പൊലീസ് പരിശോധിക്കുന്നുണ്ട്.ആക്രമികള്‍ അജ്ഞാത വസ്തു സ്‌പ്രേ’ ചെയ്തതിന് പിന്നാലെ സിനിമ കാണാന്‍ എത്തിയവര്‍ക്ക് ചുമയും ശ്വാസംമുട്ടലുമുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ട് പുരുഷന്മാരാണ് ആക്രമണം നടത്തിയത്. സിനിമ കാണാനായി എത്തിയവരാണ് അജ്ഞാത വസ്തു സ്‌പ്രേ ചെയ്തത്. ഇവര്‍ പൊലീസ് എത്തുന്നതിന് മുമ്പ് രക്ഷപ്പെടുകയും ചെയ്തു.

]]>