Latest news – malayalees.ch https://malayalees.ch Malayalam Online News Portal Sun, 05 Jul 2026 15:20:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Latest news – malayalees.ch https://malayalees.ch 32 32 Air India Celebrates Historic Return to Zurich with Inaugural Flight to Delhi https://malayalees.ch/air-india-celebrates-historic-return-to-zurich-with-inaugural-flight-to-delhi/ Mon, 17 Jun 2024 09:29:24 +0000 https://malayalees.ch/?p=97425 Zurich: 16.06.24
————————————————
On June 16th, Air India marked a significant milestone with the inauguration of its first flight, AI 152, from Zurich to Delhi. The event, held at Zurich Airport, was graced by several distinguished guests and dignitaries. The ceremony was inaugurated by His Excellency Mridul Kumar, the Indian Ambassador to Switzerland, who highlighted the pride felt by Indians in Switzerland as their flagship carrier resumed direct services between Zurich and Delhi, a route that had been dormant for 27 years.

Stefan Tschudin, COO of Zurich Airport, and Anji Undru, Regional Manager for the UK and Europe, who served as the chief guest, were also present. The welcoming address was delivered by Sachin Verma, Regional Manager, and the event was coordinated by Micun Pavicevic, Head of Air India Sales. Among the notable attendees were Shri Pavan Kapoor, Secretary of the Ministry of External Affairs, along with representatives of the Pravasi Indian community, Mr. and Mrs. V. Edattukaran and Tomy Thondamkuzhy.

In his speech, Ambassador Kumar invited everyone to experience the renowned Maharajah class service on board, emphasizing the importance of this new connection. He noted that Air India’s return to Zurich would significantly enhance travel options for the Indian diaspora and travelers from Switzerland, providing excellent connections to major Indian airports and key destinations across Asia and beyond. This new route adds Zurich as the seventh European airport serviced by Air India, which will operate four flights per week.

Mr.Tomy Thondamkuzhy & The Indian Ambassador during the inaugural ceremony of first AI flight to Delhi, at the ZRH airport

Mr.Tomy Thondamkuzhy & The Indian Ambassador during the inaugural ceremony of first AI flight to Delhi, at the ZRH airport

The flight schedule is set for Monday, Wednesday, Friday, and Sunday evenings, departing Zurich at 20:50 and arriving in New Delhi at 08:05 the following morning. This timing facilitates smooth onward connections. The service will be operated by a Boeing 787-8, which offers a total of 256 seats, including 18 in business class.

The ceremony concluded with a warm reception for the guests, marking the beginning of a new chapter in Air India’s international service and strengthening the ties between India and Switzerland.🇨🇭

]]>
‘മഹല്ല് കമ്മിറ്റി അധ്യക്ഷന്‍ രാധാഗോപി മേനോന്‍’; 74വര്‍ഷം പഴക്കമുള്ള മുട്ടിലിന്റെ മതേതര കഥ https://malayalees.ch/muttil-mahallu-committee-president-radhagopi-menon/ Fri, 17 Nov 2023 09:04:32 +0000 https://malayalees.ch/?p=91254 ഒരേ സമയം മുട്ടില്‍ മുസ്ലിം പള്ളി മഹല്ല് കമ്മിറ്റിയുടെയും മഹാവിഷ്ണു ക്ഷേത്രത്തിന്റെയും ഭരണസാന്നിധ്യത്തിലുണ്ടായിരുന്ന വ്യക്തിയാണ് രാധാഗോപി മേനോന്‍. ഓര്‍മയായിട്ട് പതിറ്റാണ്ടുകളായെങ്കിലും രാധാഗോപി മേനോന്റെയും കുടുംബത്തിന്റെയും സാന്നിധ്യം ഇപ്പോഴും ഒരു നാടിന്റെ മുഴുവന്‍ ഹൃദയത്തിലുണ്ട്. 1949ലെ മുട്ടില്‍ മുസ്ലിം പള്ളി മഹല്ല് കമ്മിറ്റിയുടെ മിനിറ്റ്സ് ബുക്കില്‍ ഒരു ഹൈന്ദവനാമം കാണാം. അതാണ് രാധാഗോപിമേനോന്റേത്. വയനാട് മുട്ടിലിന്റെ മതേതര ചരിത്രത്തിന്റെ സുവര്‍ണ അധ്യായം.

മതവും ജാതിയും വര്‍ണവുമെല്ലാം രാഷ്ട്രീയം പോലെ തന്നെ പരിഗണിക്കപ്പെടുന്ന ഇക്കാലത്ത് ഒരു മുസ്ലിം പള്ളിയുടെ മഹല്ല് കമ്മിറ്റി അധ്യക്ഷനായ ഒരു ഹിന്ദുമത വിശ്വാസിയെ സങ്കല്‍പ്പിക്കാന്‍ പോലും പലര്‍ക്കുമാവില്ല. തികഞ്ഞ ദൈവവിശ്വാസിയായ രാധാഗോപി മേനോന്‍ ഒരു നാടിന് മുഴുവന്‍ സ്വീകാര്യനായിരുന്നു. അങ്ങനെ തെരഞ്ഞെടുക്കപ്പെട്ടതാണ് മഹല്ല് കമ്മിറ്റിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക്.

74 വര്‍ഷം മുന്‍പ് മഹല്ല് കമ്മിറ്റിക്കാര്‍ എഴുതിച്ചേര്‍ത്ത മിനിറ്റ്സ് ബുക്ക് ഇന്നും ഒരു കേടുപാടുമില്ലാതെ സൂക്ഷിച്ചിരിക്കുന്നത് രാധാഗോപി മേനോനെ അടയാളപ്പെടുത്തല്‍ കൂടിയാണ്. അധ്യാപകനും എഴുത്തുകാരനുമായ ബാവ കെ പാലുകുന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് രാധാഗോപി മേനോന്‍ ചരിത്രമാക്കിയ മുട്ടിലിന്റെ കഥയുള്ളത്.മലപ്പുറം ജില്ലയില്‍ ജനിച്ച രാധാഗോപി മേനോന്‍ ജോലി ആവശ്യത്തിനായി വയനാട്ടില്‍ എത്തിയതാണ്. ദേശീയ പ്രസ്ഥാനങ്ങളില്‍ അക്കാലത്ത് വളരെ സജീവമായിരുന്നു അദ്ദേഹം. കോഴിപ്പുറത്ത് മാധവമേനോന്റെ ഭാര്യ എ വി കുട്ടിമാളു അമ്മയുടെ സഹോദരനാണ്.

നാട്ടിലെ സാധാരണ ജനങ്ങളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയുമെല്ലാം അവകാശസംരക്ഷത്തിനും ഗാന്ധിയന്‍ ആശയ പ്രചാരണത്തിനും വേണ്ടി പ്രവര്‍ത്തിച്ചിരുന്ന രാധാഗോപി മേനോന്‍ മഹല്ല് കമ്മിറ്റി അധ്യക്ഷനായിരുന്ന വിവരം പക്ഷേ വര്‍ഷങ്ങള്‍ക്കിപ്പുറം പുറം ലോകമറിഞ്ഞത് അദ്ദേഹത്തിന്റെ മകന്‍ ആര്‍ ദിവാകരന്‍ മരിച്ച വാര്‍ത്ത പത്രത്തിന്റെ ചമരകോളത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ്.

]]>
ശബരിമല മണ്ഡലകാല ഭക്ഷണവില നിശ്ചയിച്ചു, വെജിറ്റേറിയൻ ഭക്ഷണം കുറഞ്ഞ നിരക്കിൽ: പുതിയ വില വിവരങ്ങൾ ഇങ്ങനെ https://malayalees.ch/sabarimala-makaravilakku-2023-vegetarian-price-list/ Tue, 14 Nov 2023 09:31:07 +0000 https://malayalees.ch/?p=91060 ശബരിമല തീർത്ഥാടകർക്കായി മണ്ഡലകാലത്തെ വെജിറ്റേറിയൻ ഭക്ഷണശാലകൾക്കുള്ള വിവിവര പട്ടിക പ്രസിദ്ധീകരിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജി. നിർമ്മൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് ഭാരവാഹികളുടെ യോഗത്തിലായിരുന്നു തീരുമാനം.

എരുമേലിയിലെയും മറ്റു പ്രധാന ഇടത്താവളങ്ങളിലെയും വെജിറ്റേറിയൻ ഹോട്ടലുകളിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കും. ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ടാണ് പുതിയ വില നിലവിൽ വരുന്നത്. ശബരിമല തീർഥാടകരിൽ നിന്ന് നിശ്ചയിച്ച വിലയേക്കാൾ അധിക വില ഈടാക്കുന്ന ഹോട്ടലുകൾക്കെതിരേ കർശന നടപടി സ്വീകരിക്കും.

അമിതവില ഈടാക്കുന്നത് തടയാനും ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി സംയുക്ത പരിശോധന സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ഹോട്ടലുകളും മറ്റു പൊതുവിതരണശാലകളും ഈ സ്‌ക്വാഡുകൾ പരിശോധിക്കും.

പുതുതായി നിശ്ചയിച്ച വിലവിവരപട്ടിക

  1. കുത്തരി ഊണ് (എട്ടു കൂട്ടം) സോർട്ടെക്സ് റൈസ് 70 രൂപ
  2. ആന്ധ്രാ ഊണ് (പൊന്നിയരി) 70
  3. കഞ്ഞി (അച്ചാറും പയറും ഉൾപ്പെടെ) (750മി.ലി.) 35
  4. ചായ (150 മി.ലി.) 12
  5. മധുരമില്ലാത്ത ചായ (150 മി.ലി.) 10
  6. കാപ്പി (150 മി.ലി.) 10
  7. മധുരമില്ലാത്ത കാപ്പി (150 മി.ലി.) 10
  8. ബ്രൂ കോഫി/നെസ് കോഫി (150 മി.ലി.) 15
  9. കട്ടൻ കാപ്പി (150 മി.ലി.) 9
  10. മധുരമില്ലാത്ത കട്ടൻകാപ്പി (150 മി.ലി.) 7
  11. കട്ടൻചായ (150 മി.ലി.) 9
  12. മധുരമില്ലാത്ത കട്ടൻചായ(150 മി.ലി) 7
  13. ഇടിയപ്പം (ഒരെണ്ണം) 50 ഗ്രാം 10
  14. ദോശ (ഒരെണ്ണം) 50 ഗ്രാം 10
  15. ഇഡ്ഢലി (ഒരെണ്ണം) 50 ഗ്രാം 10
  16. പാലപ്പം (ഒരെണ്ണം) 50 ഗ്രാം 10
  17. ചപ്പാത്തി (രെണ്ണം) 50 ഗ്രാം 10
  18. ചപ്പാത്തി (50 ഗ്രാം വീതം) (3 എണ്ണം) കുറുമ ഉൾപ്പെടെ 60
  19. പൊറോട്ട (ഒരെണ്ണം) 50 ഗ്രാം 12
  20. നെയ്റോസ്റ്റ് (175 ഗ്രാം) 46
  21. പ്ലെയിൻ റോസ്റ്റ് 35
  22. മസാലദോശ ( 175 ഗ്രാം) 50
  23. പൂരിമസാല (50 ഗ്രാം വീതം 2 എണ്ണം) 36
  24. മിക്സഡ് വെജിറ്റബിൾ 30
  25. പരിപ്പുവട (60 ഗ്രാം) 10
  26. ഉഴുന്നുവട (60 ഗ്രാം) 10
  27. കടലക്കറി (100 ഗ്രാം) 30
  28. ഗ്രീൻപീസ് കറി (100 ഗ്രാം) 30
  29. കിഴങ്ങ് കറി (100 ഗ്രാം) 30
  30. തൈര് (1 കപ്പ് 100 മി.ലി.) 15
  31. കപ്പ (250 ഗ്രാം) 30
  32. ബോണ്ട (50 ഗ്രാം) 10
  33. ഉള്ളിവട (60 ഗ്രാം) 10
  34. ഏത്തയ്ക്കാപ്പം (75 ഗ്രാം- പകുതി) 12
  35. തൈര് സാദം (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം) 47
  36. ലെമൺ റൈസ് (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം) 44
  37. മെഷീൻ ചായ (90 മി.ലി.) 8
  38. മെഷീൻ കോഫി (90 മി.ലി.) 10
  39. മെഷീൻ മസാല ചായ (90 മി.ലി.) 15
  40. മെഷീൻ ലെമൺ ടീ (90 മി.ലി.) 15
  41. മെഷീൻ ഫ്‌ളേവേഡ് ഐസ് ടീ (200 മി.ലി) 20
]]>
ദീപവലി നിയന്ത്രണങ്ങള്‍ ലംഘിച്ച് പടക്കംപൊട്ടിക്കൽ; ഡല്‍ഹിയില്‍ വായു ഗുണനിലവാരം ഗുരുതരനിലയിൽ https://malayalees.ch/delhi-air-crisis-worsens-as-diwali-fireworks/ Mon, 13 Nov 2023 08:50:28 +0000 https://malayalees.ch/?p=90988 ഡല്‍ഹിയില്‍ വായുഗുണനിലവാര തോത് വീണ്ടും മോശമായി. ദീപാവലി ആഘോഷത്തിന് പിന്നാലെയാണ് പലയിടങ്ങളിലും കനത്ത പുകമഞ്ഞ്‌ അനുഭവപ്പെട്ടത്. മിക്കയിടങ്ങളിലും വായു ഗുണനിലവാര സൂചിക 500-ന് മുകളിലാണ്. നിയന്ത്രണങ്ങള്‍ ലംഘിച്ച് ദീപാവലിക്ക് വലിയ തോതില്‍ പടക്കം പൊട്ടിച്ചതാണ് വായുഗുണനിലവാരം വീണ്ടും മോശമാകാന്‍ കാരണം.

ഡല്‍ഹിയില്‍ മലിനീകരണം രൂക്ഷമായിക്കൊണ്ടിരിക്കെ ആശ്വാസം പകര്‍ന്ന് മികച്ച വായുനിലവാരം ഞായറാഴ്ച രേഖപ്പെടുത്തിയിരുന്നു. എയര്‍ ക്വാളിറ്റി മോണിറ്ററിങ് ഏജന്‍സിയുടെ കണക്കുപ്രകാരം കഴിഞ്ഞദിവസത്തെ ശരാശരി വായുനിലവാരസൂചിക 218 ആയിരുന്നു.

കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ദീപാവലി ദിനത്തിലുള്ള ഏറ്റവുംമികച്ച വായുനിലവാരമായിരുന്നു ഇത്. ഇതിനുതൊട്ടുപിന്നാലെയാണ് ഡല്‍ഹിയില്‍ വായുനിലവാരം വീണ്ടും മോശമായത്.

ഇടയ്ക്കിടെ പെയ്യുന്ന മഴയും മലിനീകരണവിതരണത്തിന് അനുകൂലമായ കാറ്റിന്റെ വേഗവുമായിരുന്നു കഴിഞ്ഞ ദിവസം വായുനിലവാരം മെച്ചപ്പെടാന്‍ കാരണം. എന്നാല്‍, ഞായറാഴ്ച രാത്രി ആളുകള്‍ വലിയ തോതില്‍ പടക്കം പൊട്ടിച്ചതോടെ ഉയര്‍ന്ന പുകയാണ് സ്ഥിതി വീണ്ടും വഷളാക്കിയത്.

]]>
ദീപാവലി പൂജയ്ക്ക് പോയ സ്ത്രീകള്‍ക്ക് വെടിയേറ്റു; പരുക്ക് ഗുരുതരമെന്ന് ഡൽഹി പൊലീസ് https://malayalees.ch/2-women-out-for-diwali-puja-shot-at-in-delhi/ Mon, 13 Nov 2023 06:11:49 +0000 https://malayalees.ch/?p=90963 വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഖേര ഖുർദ് ഗ്രാമത്തിൽ വെടിയേറ്റ് രണ്ട് സ്ത്രീകൾക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. ദീപാവലി പൂജയ്ക്ക് പോയ സ്ത്രീകൾക്ക് നേരെ അജ്ഞാതർ വെടിയുതിർക്കുകയും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. സ്വത്ത് തർക്കമാകാം സംഭവത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും വിഷയം അന്വേഷണത്തിലാണ്.

സ്ത്രീകളുടെ കുടുംബവുമായി ബന്ധപ്പെട്ട് ചില സ്വത്ത് തര്‍ക്കങ്ങള്‍ നിലവിലുണ്ടെന്നും അതാണോ ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. സംഭവ സ്ഥലത്തിന് സമീപമുള്ള ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും. നില ഗുരുതരമാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

]]>
ശബരിമല തീര്‍ത്ഥാടനം; വിപുലമായ ആരോഗ്യ അവബോധ പ്രവര്‍ത്തനങ്ങള്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം https://malayalees.ch/sabarimala-pilgrimage-health-awareness-activities/ Mon, 13 Nov 2023 06:09:19 +0000 https://malayalees.ch/?p=90960 ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഇത്തവണ വിപുലമായ ആരോഗ്യ അവബോധ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍, അപ്പാച്ചിമേട്, നീലിമല, ചരല്‍മേട്, എരുമേലി എന്നിവിടങ്ങളിലെ ആശുപത്രികളിലൂടെയും ഇതിനിടയിലുള്ള 19 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളിലൂടെയും പ്രത്യേക സേവനങ്ങളാണ് ആരോഗ്യ വകുപ്പ് സജ്ജമാക്കുന്നത്.

ഇതുകൂടാതെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ക്കായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് എന്നീ 6 ഭാഷകളില്‍ അവബോധ പോസ്റ്ററുകളും ഓഡിയോ സന്ദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ പല ഭാഷകളില്‍ പരിശോധനാ ചോദ്യാവലിയും തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· നിലവില്‍ വിവിധ രോഗങ്ങള്‍ക്കായി ചികിത്സയിലിരിക്കുന്നവര്‍ ദര്‍ശനത്തിനായി എത്തുമ്പോള്‍ ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതേണ്ടതാണ്.
· സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ വ്രതകാലത്ത് നിര്‍ത്തരുത്.
· സാവധാനം മലകയറുക. ഇടയ്ക്കിടയ്ക്ക് വിശ്രമിക്കുക.
· മല കയറുമ്പോള്‍ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി ദര്‍ശനത്തിന് എത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ നടത്തം ഉള്‍പ്പെടെയുള്ള ലഘു വ്യായാമങ്ങള്‍ ചെയ്ത് തുടങ്ങേണ്ടതാണ്.
· മല കയറുന്നതിനിടയില്‍ ക്ഷീണം, തളര്‍ച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ ഉണ്ടായാല്‍ മല കയറുന്നത് നിര്‍ത്തി എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക.
· പാമ്പുകടിയേറ്റാല്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക.
· തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
· ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
· പഴങ്ങള്‍ നന്നായി കഴുകിയതിന് ശേഷം മാത്രം കഴിക്കുക
· പഴകിയതോ തുറന്ന് വെച്ചതോ ആയ ആഹാരം കഴിക്കരുത്.
· മലമൂത്രവിസര്‍ജ്ജനം തുറസായ സ്ഥലങ്ങളില്‍ നടത്തരുത്. ശൗചാലയങ്ങള്‍ ഉപയോഗിക്കുക. ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
· അടിയന്തിര സഹായത്തിനായി 04735 203232 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.

]]>
‘വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം’: കമലാ ഹാരിസിന്റെ ഔദ്യോഗിക വസതിയിലെത്തിയത് നിരവധി പ്രമുഖർ https://malayalees.ch/diwali-at-white-house-kamala-harris-celebrates-festival/ Mon, 13 Nov 2023 06:06:01 +0000 https://malayalees.ch/?p=90956 യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഔദ്യോഗിക വസതിയിൽ ദീപാവലി ആഘോഷിച്ചു. മുന്നൂറോളം അതിഥികൾ പരിപാടിയിൽ പങ്കെടുത്തു. “നമ്മൾ ദീപാവലി ആഘോഷിക്കുന്നത് ലോകത്തെ ഇരുട്ടു വലയം ചെയ്യുന്ന നിരവധി സംഭവങ്ങൾ നടക്കുന്ന നേരത്താണ്. ഈ സമയത്ത് വെളിച്ചത്തിന്റെ ഉത്സവം എത്ര പ്രധാനമാണെന്ന് നമ്മൾ ഓർമിക്കണം.”- കമല ഹാരിസ് പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്‌.

ഇന്ത്യൻ ശൈലിയിലുള്ള അലങ്കാരങ്ങളും വർണ്ണപ്പകിട്ടും ആഘോഷങ്ങളുടെ പ്രത്യേകതയായി. ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ചാണ് പല അതിഥികളും എത്തിയത്. ഭക്ഷണത്തിൽ സമൂസ, മലൈ ഐസ് ക്രീം, ഭേൽ, മസാല ചായ എന്നിവയൊക്കെ ഉണ്ടായിരുന്നു.

ഇന്ത്യൻ, ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റികളിലെ സ്വാധീനമുള്ള നിരവധി വ്യക്തികൾ വളരെ ആവേശത്തോടെ വിളക്കുകളുടെ ഉത്സവം ആഘോഷിക്കാൻ ഒത്തുകൂടി. വർണ്ണാഭമായ അലങ്കാരങ്ങൾ, വിഭവസമൃദ്ധമായ വിഭവങ്ങൾ, പരമ്പരാഗത സംഗീതം എന്നിവയോടുകൂടിയ ഒരു മഹത്തായ ആഘോഷമായിരുന്നു. ഹാരിസിന്റെ ഓഫീസിന്റെ ഗേറ്റിന് പുറത്ത്, വിളക്കുകൾ കൊണ്ട് അലങ്കരിച്ച വർണ്ണാഭമായ രംഗോലിയും ചിത്രങ്ങളിൽ കാണാം.

വേൾഡ് ബാങ്ക് പ്രസിഡന്റ് അജയ് ബംഗാ, നെറ്ഫ്ലിക്സ് ചീഫ് കണ്ടെന്റ്റ് ഓഫിസർ ബേല ബജാറിയ, യുഎസ് ഹൗസ് അംഗങ്ങളായ രാജാ കൃഷ്ണമൂർത്തി, പ്രമീള ജയപാൽ, റോ ഖന്ന, തനേദാർ, മിസ് യുഎസ്എ നീന ദവാളൂരി, എ ബി സി ന്യൂസ് ആങ്കർ സോഹ്‌റീൻ ഷാ, അമേരിക്കൻ നടിയും എഴുത്തുകാരിയുമായ ശീതൾ ശേത് തുടങ്ങിയവർ പങ്കെടുത്തു.

]]>
കുസാറ്റിൽ കൂട്ടത്തല്ല്; SFI – KSU സംഘര്‍ഷം https://malayalees.ch/sfi-ksu-conflict-cusat/ Sat, 11 Nov 2023 04:15:32 +0000 https://malayalees.ch/?p=90935
കൊച്ചി കുസാറ്റില്‍ എസ്എഫ്ഐ – കെഎസ്യു സംഘര്‍ഷം. സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സംഭവം. സംഘർഷം പുലർച്ചെ ഒരുമണിയോടെയാണ്. 14 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. കെ എസ് യു കാലുവാരി തോല്‍പ്പിച്ചു എന്ന് എംഎസ്എഫ് ആരോപിച്ചു. കളമശേരി പൊലീസ് ഇടപെട്ടതോടെ സംഘര്‍ഷത്തിന് അയവുവന്നു.

അതേസമയം തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ സമ്പൂര്‍ണ്ണ വിജയം കൈവരിച്ചിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ എംഎസ്എഫ് കെ എസ് യുവുമായുള്ള മുന്നണി ബന്ധം അവസാനിപ്പിച്ചു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്ന് എംഎസ്എഫ് എറണാകുളം ജില്ലാ കമ്മിറ്റി അറിയിച്ചു.

]]>
ഭിക്ഷയെടുത്ത് പ്രതിഷേധിച്ച രണ്ട് അമ്മമാർക്ക് പണവും ഭക്ഷ്യക്കിറ്റും നൽകി https://malayalees.ch/rahul-mamkootathil-against-dyfi/ Sat, 11 Nov 2023 04:10:34 +0000 https://malayalees.ch/?p=90929
ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് മൂലം ഇടുക്കി അടിമാലിയില്‍ ഭിക്ഷയാചിച്ച അമ്മമാർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്. അവർക്ക് മുടങ്ങിയ പെൻഷൻ തുകയ്ക്ക് തത്തുല്യമായ പണവും ഭക്ഷ്യക്കിറ്റും നല്കിയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. നിങ്ങൾ ന്യായികരണമാകുമ്പോൾ, ഞങ്ങൾ സാന്ത്വനമാകുന്നുവെന്നും അദ്ദേഹം കുറിച്ചു.

സർക്കാർ ധൂർത്ത് കാരണം ക്ഷേമ പെൻഷൻ മുടങ്ങിയതിനാൽ ജീവിക്കാൻ നിവർത്തിയില്ലാതെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച രണ്ട് അമ്മമാരുടെ വാർത്ത നമ്മൾ രാവിലെ മുതൽ കാണുന്നു. വൈകുന്നേരം DYFI നേതാവ് ആ രണ്ട് അമ്മമാർക്കൊപ്പം ടെലിവിഷൻ ചർച്ചയിൽ പങ്കെടുത്ത് അവരെ തർക്കിച്ച് തോൽപ്പിക്കുവാൻ നോക്കുന്നു.

എന്നിട്ടും മതി വരാതെ ആ DYFI നേതാവ് ആ അമ്മമാരെ ചർച്ചയിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ DYFI നേതാവ് ചർച്ചയിൽ നിന്ന് പോലും ഒഴിവാക്കിച്ച ആ അമ്മമാരെ ചേർത്ത് പിടിച്ച് യൂത്ത് കോൺഗ്രസ്സ് , അവർക്ക് മുടങ്ങിയ പെൻഷൻ തുകയ്ക്ക് തത്തുല്യമായ പണവും ഭക്ഷ്യക്കിറ്റും നല്കി. നിങ്ങൾ ന്യായികരണമാകുമ്പോൾ, ഞങ്ങൾ സാന്ത്വനമാകുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്

സർക്കാർ ധൂർത്ത് കാരണം ക്ഷേമ പെൻഷൻ മുടങ്ങിയതിനാൽ ജീവിക്കാൻ നിവർത്തിയില്ലാതെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച രണ്ട് അമ്മമാരുടെ വാർത്ത നമ്മൾ രാവിലെ മുതൽ കാണുന്നു.

വൈകുന്നേരം DYFI നേതാവ് ആ രണ്ട് അമ്മമാർക്കൊപ്പം ടെലിവിഷൻ ചർച്ചയിൽ പങ്കെടുത്ത് അവരെ തർക്കിച്ച് തോൽപ്പിക്കുവാൻ നോക്കുന്നു… എന്നിട്ടും മതി വരാതെ ആ DYFI നേതാവ് ആ അമ്മമാരെ ചർച്ചയിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെടുന്നു…

എന്നാൽ DYFI നേതാവ് ചർച്ചയിൽ നിന്ന് പോലും ഒഴിവാക്കിച്ച ആ അമ്മമാരെ ചേർത്ത് പിടിച്ച് യൂത്ത് കോൺഗ്രസ്സ് , അവർക്ക് മുടങ്ങിയ പെൻഷൻ തുകയ്ക്ക് തത്തുല്യമായ പണവും ഭക്ഷ്യക്കിറ്റും നല്കി….

നിങ്ങൾ ന്യായികരണമാകുമ്പോൾ, ഞങ്ങൾ സാന്ത്വനമാകുന്നു…

രണ്ട് പ്രസ്ഥാനം
രണ്ട് സംസ്കാരം..

]]>
മാധ്യമപ്രവർത്തകയെ അപമാനിച്ചു; സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ് https://malayalees.ch/case-of-insulting-the-journalist-notice-to-suresh-gopi/ Fri, 10 Nov 2023 11:00:59 +0000 https://malayalees.ch/?p=90917 മാധ്യമ പ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ്. ഈ മാസം 18ന് മുമ്പ് ഹാജരാകണമെന്ന് നടക്കാവ് പൊലീസിന്റെ നോട്ടീസ്. കോഴിക്കോട് കെ.പി.എം ട്രൈസെൻഡ ഹോട്ടലിന് മുന്നിൽ വാർത്തക്കായി ബൈറ്റ് എടുക്കുമ്പോഴായിരുന്നു സുരേഷ് ഗോപി മാധ്യമപ്രവർത്തകയെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയത്.

ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവയ്ക്കുകയായിരുന്നു. തുടർന്ന് ഇവർ ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും ചോദ്യമുന്നയിച്ചപ്പോൾ വീണ്ടും തോളിൽ കൈവച്ചു. അപ്പോള്‍ തന്നെ സുരേഷ് ഗോപിയുടെ കൈതട്ടി മാറ്റിയ മാധ്യമപ്രവര്‍ത്തക പിന്നീട് പൊലീസിനെ ബന്ധപ്പെട്ടു.

തുടര്‍ന്നാണ് സംഭവത്തില്‍ കേസെടുക്കുന്നത്. അതിനിടെ മാധ്യമപ്രവര്‍ത്തകയ്ക്ക് മോശമായി തോന്നിയെങ്കില്‍ താന്‍ മാപ്പ് പറയുന്നു എന്ന് വിഷയത്തില്‍ നിന്ന് തലയൂരാന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചുവെങ്കിലും ആരും അത് മുഖവിലയ്ക്കെടുത്തില്ല.

]]>