പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മണിപ്പൂര്‍ വിഷയത്തില്‍ ആദ്യ ദിവസം തന്നെ അടിയന്തിര പ്രമേയത്തിന് ഇരു സഭകളിലും പ്രതിപക്ഷം നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. രാഹുല്‍ ഗാന്ധിയുടെ അയോഗ്യത, ഡല്‍ഹി ഓര്‍ഡിനന്‍സ്, ഏക സിവില്‍ കോഡ്, ബാലസോര്‍ തീവണ്ടിദുരന്തം, പണപ്പെരുപ്പം, അദാനിയുടെ ഇടപാടുകള്‍, അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം, ഗവര്‍ണര്‍മാരുടെ രാഷ്ട്രീയ ഇടപെടലുകള്‍ തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം ഉന്നയിക്കും. സഭയിലെ തന്ത്രങ്ങള്‍ തീരുമാനിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വ്യാഴാഴ്ച രാവിലെ […]
India
‘4 ആശുപത്രികള്‍ക്ക് കൂടി ദേശീയ അംഗീകാരം’; ആകെ 164 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍ക്യുഎഎസ്: വീണാ ജോർജ്
സംസ്ഥാനത്തെ 4 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു സാമൂഹികാരോഗ്യ കേന്ദ്രത്തിനും 3 കുടുബാരോഗ്യ കേന്ദ്രങ്ങള്‍ക്കുമാണ് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചത്. കൊല്ലം സാമൂഹികാരോഗ്യ കേന്ദ്രം തൃക്കടവൂര്‍ 87% സ്‌കോറും, കോട്ടയം എഫ്എച്ച്‌സി ഉദയനാപുരം 97% സ്‌കോറും, കൊല്ലം എഫ്എച്ച്‌സി ശൂരനാട് സൗത്ത് 92% സ്‌കോറും, കൊല്ലം എഫ്എച്ച്‌സി പെരുമണ്‍ 84% സ്‌കോറും, നേടിയാണ് പുതുതായി അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ 164 […]
നാലംഗ കുടുംബത്തെ കൊന്ന് കത്തിച്ചു, മരിച്ചവരിൽ ആറുമാസം പ്രായമുള്ള കുഞ്ഞും
രാജസ്ഥാനിൽ നാലംഗ കുടുംബത്തെ കൊന്ന് കത്തിച്ചു. മരിച്ചവരിൽ ആറുമാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു. പ്രതികാരമാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ജോധ്പൂരിലെ ചെറായി ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. വീടിനുള്ളിൽ അതിക്രമിച്ച് കയറിയ അക്രമികൾ ഇവരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ പുറത്തേക്ക് വലിച്ചെറിഞ്ഞ് കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. പിന്നീട് വീടിന് തീവെച്ച ശേഷം ഇവർ രക്ഷപ്പെട്ടതായാണ് വിവരം. വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട് ഗ്രാമവാസികൾ ഓടിയെത്തിയപ്പോഴാണ് വീടിന് പുറത്ത് കത്തിക്കരിഞ്ഞ നിലയിൽ നാല് […]
ഉത്തരാഖണ്ഡിൽ പ്രളയഭീതി ഒഴിയുന്നു, ഇനി മുതലപ്പേടി: വിഡിയോ
പ്രളയഭീതി ഒഴിയുന്ന ഉത്തരാഖണ്ഡിൽ മുതലപ്പേടി. വെള്ളപ്പൊക്കത്തിൽ ഗംഗയിൽ നിന്ന് ജനവാസകേന്ദ്രത്തിലെത്തിയ മുതലകൾ ആളുകളിൽ ഭീതി വിതയ്ക്കുകയാണ്. മുതലകളെ വനം വകുപ്പ് പിടികൂടി പുഴയിലേക്ക് തന്നെ തിരികെവിടുന്നുണ്ട്. ഇതിനകം 12ഓളം മുതലകളെ പിടികൂടിയെന്ന് അധികൃതർ പറയുന്നു. സംസ്ഥാനത്തെ ലക്‌സർ, ഖാൻപൂർ പ്രദേശങ്ങളിലാണ് മുതലകളുടെ സ്വൈര്യവിഹാരം. ഇവിടങ്ങളിൽ മുതലകളെ പിടികൂടുന്നതിനായി 25 പേരെ നിയമിച്ചിട്ടിട്ടുണ്ട്. ഏത് സമയത്തും ഇവരുടെ സേവനം ലഭിക്കുമെന്ന് വനം വകുപ്പ് പറയുന്നു. കഴിഞ്ഞ ആഴ്ചയിലുണ്ടായ കനത്ത മഴയിലാണ് ഗംഗയിലെ ജലനിരപ്പുയർന്നത്.
‘രാജ്യത്തിന്റെ അന്തസ്സ് ഹനിക്കുന്നു’; പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേരിട്ടതിന് പിന്നാലെ ബിജെപി
തങ്ങളുടെ സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേരിട്ട പ്രതിപക്ഷത്തിനെതിരെ ബിജെപി നേതാവ് പരാതി നൽകി. മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി നേതാവ് അശുതോഷ് ദുബെയാണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി പ്രതിപക്ഷം രാജ്യത്തിന്റെ പേര് ദുരുപയോഗം ചെയ്യുകയാണെന്നാണ് ആരോപണം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യത്തെ എതിരിടാനുള്ള പ്രതിപക്ഷ സഖ്യത്തിന് ‘INDIA’ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന് പേരിടാന്‍ തീരുമാനിച്ചിരുന്നു. ബെംഗളൂരുവില്‍ നടന്ന വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതിന് […]
പതിവുപോലെ ഉമ്മൻ ചാണ്ടി സാറിൻ്റെ ഓഫീസിൽ പത്രം, പക്ഷേ കസേരയിൽ ഞങ്ങൾക്ക് ഒരു നാഥനില്ല: വികാരാധീനനായി കെഎസ് ശബരീനാഥൻ
ഉമ്മൻ ചാണ്ടിയുടെ ഓഫീസ് മുറി പതിവുപോലെ ഇന്നും തുറന്നിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് കെഎസ് ശബരീനാഥൻ. എന്നുമുള്ളത് പോലെ രാവിലത്തെ പത്രവും കടലാസുകളും ആ മേശപ്പുറത്തുണ്ട്. പക്ഷെ ഇന്നുമുതൽ ആ കസേരയിൽ തങ്ങൾക്ക് ഒരു നാഥനില്ല എന്നും ശബരീനാഥൻ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ ഓഫീസ് മുറിയുടെ ചിത്രം പങ്കുവച്ചാണ് പോസ്റ്റ്. ശബരീനാഥൻ്റെ പോസ്റ്റ്: അതിരാവിലെ ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ ഉമ്മൻ ചാണ്ടി സാറിന്റെ ഓഫീസ് മുറി പതിവുപോലെ തുറന്നിരിക്കുന്നു. എന്നുമുള്ളത് പോലെ രാവിലത്തെ […]
തക്കാളി തോട്ടത്തിനു കാവലിരുന്ന കർഷകൻ കൊല്ലപ്പെട്ട നിലയിൽ
തക്കാളി തോട്ടത്തിനു കാവലിരുന്ന കർഷകൻ കൊല്ലപ്പെട്ട നിലയിൽ. വിളവെടുക്കാറായ തോട്ടത്തിനു കാവലിരുന്ന കർഷകനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഉറങ്ങിക്കിടക്കവെ കർഷകനെ അജ്ഞാതർ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആന്ധ്രാപ്രദേശിലെ അന്നമായ ജില്ലയിലാണ് സംഭവം. ഒരാഴ്ചക്കിടെ പ്രദേശത്ത് നടകുന്ന സമാനമായ രണ്ടാമത്തെ സംഭവമാണ് ഇത്. ഞായറാഴ്ച അർദ്ധരാത്രിയായിരുന്നു സംഭവം. തൻ്റെ തോട്ടത്തിനു കാവലിരുന്ന മധുകർ റെഡ്ഡി എന്ന കർഷകനാണ് കൊല്ലപ്പെട്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു. തക്കാളി വില കുതിയ്ക്കുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വർധിക്കുന്നുണ്ട്. ജൂലായ് ആദ്യവാരത്തി 30 ലക്ഷം രൂപയ്ക്ക് തക്കാളി […]
95 കുടുംബങ്ങള്‍ക്ക് ജീവിതം നല്‍കിയ ‘ഉമ്മന്‍ചാണ്ടി കോളനി’ക്ക് ഇനി നാഥനില്ല
ഉമ്മന്‍ചാണ്ടി എന്ന അതുല്യ നേതാവിന്റെ വിയോഗത്തിന്റെ വേദനയിലാണ് ഇടുക്കി കഞ്ഞിക്കുഴിയിലെ ഉമ്മന്‍ ചാണ്ടി കോളനി നിവാസികള്‍. വീടും റോഡും സ്‌കൂളും കമ്മ്യൂണിറ്റിഹാളും എല്ലാം ഈ ആദിവാസി ജനതക്ക് നല്‍കിയത് ഉമ്മന്‍ ചാണ്ടിയാണ്. ആ ജനകീയ നേതാവിന്റെ വിയോഗ വാര്‍ത്ത താങ്ങാവുന്നതിലും അപ്പുറമാണ് ഉമ്മന്‍ ചാണ്ടി കോളനി നിവാസികള്‍ക്ക്. 95 വീട്ടുകാരാണ് ഉമ്മന്‍ചാണ്ടി കോളനിയിലുള്ളത്. കുടുംബാംഗത്തെ പോലെയായിരുന്നു ഉമ്മന്‍ചാണ്ടി എന്ന നേതാവ് ഇവര്‍ക്ക്. തിരിച്ച് ഉമ്മന്‍ചാണ്ടിക്കും അതുപോലെ തന്നെ. 1974 ല്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി കുടിയിറക്കപ്പെട്ടവരെയാണ് കോളനിയില്‍ […]
‘നടപടി വേണം, ഇല്ലെങ്കിൽ പാക് അതിർത്തിക്കപ്പുറത്തേക്ക് തള്ളും’; സീമ ഹൈദറിന് വീണ്ടും ഭീഷണി
കാമുകനൊപ്പം ജീവിക്കാൻ നാല് കുട്ടികളുമായി ഇന്ത്യയിലെത്തിയ പാകിസ്താൻ യുവതി സീമ ഹൈദറിന് നേരെ വീണ്ടും ഭീഷണി. നടപടിയെടുത്തില്ലെങ്കിൽ യുവതിയെ പാക് അതിർത്തിക്കപ്പുറത്തേക്ക് തള്ളുമെന്ന് മുന്നറിയിപ്പ്. ഹിന്ദു സംഘടനയായ കർണി സേനയുടെതാണ് ഭീഷണി. അതേസമയം സീമ ഹൈദറിന്റെ സഹോദരൻ പാകിസ്താൻ സൈന്യത്തിലുണ്ടെന്ന് മുൻ ഭർത്താവ് സ്ഥിരീകരിച്ചു. ഓരോരുത്തരുടെ സൗകര്യത്തിന് വരാവുന്ന അനാഥാലയമല്ല ഇന്ത്യയെന്ന് കർണി സേനയുടെ ദേശീയ വൈസ് പ്രസിഡന്റ് മുകേഷ് സിംഗ് റാവൽ പറഞ്ഞു. സീമ ഹൈദർ ഇന്ത്യയിലേക്ക് കടന്ന രീതി തികച്ചും സംശയാസ്പദമാണ്. യുവതി ഒന്നുകിൽ […]
ഓര്‍മകളില്‍ ഉമ്മന്‍ചാണ്ടി; അവസാനമായി ഒന്ന് കാണാന്‍ അപരന്‍ വി. വി നാരായണവാര്യര്‍
ഉമ്മന്‍ചാണ്ടിയുടെ അപരനെന്ന പേരില്‍ അറിയപ്പെടുന്ന ഒരാളുണ്ട് വയനാട് സ്വദേശിയായ വി വി നാരായണവാര്യര്‍. എപ്പോഴും തന്നെ കരുതലോടെ ചേര്‍ത്തുപിടിച്ച ഉമ്മന്‍ചാണ്ടിയെ ഓര്‍മ്മിക്കുകയാണ് കോണ്‍ഗ്രസ് നേതാവുകൂടിയായ ഇദ്ദേഹം. ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ നാരായണവാര്യരും കോട്ടയത്തേക്കെത്തും. അകലെനിന്ന് നോക്കുമ്പോള്‍ ആരും ഒന്നു ശങ്കിച്ചുപോകുന്ന തരത്തില്‍ അത്രയും സാമ്യമാണ് ഉമ്മന്‍ചാണ്ടിയുടെ മുഖവുമായി നാരായണ വാര്യര്‍ക്കുള്ളത്. വയനാട് തിരുനെല്ലി തൃശ്ശിലേരി പ്ലാമൂല സ്വദേശിയാണ് നാരായണ വാര്യര്‍. ഉമ്മന്‍ചാണ്ടിയെ പലകുറി നേരില്‍ കണ്ടിട്ടുള്ള ഇദ്ദേഹം, അപരനെന്ന പരിഗണന നല്‍കി തന്നെ പലപ്പോഴും ചേര്‍ത്തുനിര്‍ത്തിയ […]












