ബ്രഹ്മപുരം വിഷയത്തിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. എറണാകുളം ജില്ലാ ഇപ്പോൾ ഗ്യാസ് ചേംബറിനുള്ളിലാണ്. ജങ്ങളെ ബന്ദിയാക്കുകയാണ് സർക്കാർ. മുഖ്യമന്ത്രി ഇതിന്നും കാണുന്നില്ലേ എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മാലിന്യത്തിന്റെ മലകൾ ഉണ്ടാക്കി വെച്ചിട്ടല്ല മാലിന്യം സംസ്കരിക്കണ്ടത്. അത്രയധികം അഴിമതിയാണ് ബ്രഹ്മപുരത്ത് മുഴുവൻ എന്നാണ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞത്. ബ്രഹ്മപുരത്ത് ഒരു അന്വേഷണവും ഉണ്ടാകുന്നില്ല. ഒരു എഫ് ഐ ആർ പോലും രേഖപ്പെടുത്തിയിട്ടില്ല. ഇതിൽ മുഖ്യമന്ത്രി എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന് […]
Kerala
തൊണ്ടിമുതലായിരുന്ന അടിവസ്ത്രം വെട്ടിതയ്ച്ച് കൊച്ചു കുട്ടികളുടേത് പോലെയാക്കി; ആന്റണി രാജുവിനെതിരായ കേസ് ഇങ്ങനെ
മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ മോഷണക്കേസിൽ എഫ്‌ഐആർ റദ്ദാക്കുന്നത് ഇന്നലെയാണ്. എഫ്.ഐ.ആർ റദ്ദാക്കിയത് സാങ്കേതിക കാരണങ്ങളാലാണെന്നാണ് ഹൈക്കോടതി പറഞ്ഞത്. 32 വർഷം മുൻപുള്ള കേസാണ്് ഇപ്പോഴും കോടതിയുടെ പരിഗണനയിലുള്ളത്. അഭിഭാഷകനായിരിക്കെ ലഹരിമരുന്ന് കേസിൽ പിടിച്ച പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. ആ കേസ് ഇങ്ങനെ 1990 ഏപ്രിൽ 4നാണ് കേസിനാസ്പദമായ സംഭവം. അന്നാണ് അടിവസ്ത്രത്തിൽ 61 ഗ്രാം ഹാഷിഷ് ഒളിപ്പിച്ച ഓസ്‌ട്രേലിയൻ സ്വദേശിയായ ആൻഡ്രൂ സാൽവദോർ സർവലി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലാകുന്നത്. 1990ൽ ആന്റണി […]
ബ്രഹ്മപുരത്ത് തീ കത്താത്ത ഇടത്ത് മാലിന്യം തള്ളി മുഖം രക്ഷിക്കാൻ കോർപ്പറേഷൻ
ബ്രഹ്മപുരത്ത് തീ കത്താത്ത ഇടത്ത് മാലിന്യം തള്ളി മുഖം രക്ഷിക്കാൻ കോർപ്പറേഷൻ. 50 ലോഡ് മാലിന്യമാണ് രാത്രി എത്തിയത്. പ്ലസ്റ്റിക്കും ജൈനവ മാലിന്യവും വേർതിരിക്കാതെ തള്ളുകയാണെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധത്തിലാണ്. പൊലീസ് സഹായത്തോടെയാണ് ലോറികൾ എത്തിയത്. 50 ലോറികളിലായാണ് മാലിന്യം പ്ലാന്റിൽ എത്തിച്ചത്. എന്നാൽ ലോറികൾ തടഞ്ഞ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് പൊലീസ് സംരക്ഷണത്തിലാണ് ലോറികൾ പ്ലാന്റിലെത്തിച്ചത്. പ്രതിഷേധം കാരണം അമ്പലമേട് ഭാഗത്തേക്ക് മാലിന്യം എത്തിക്കാൻ കഴിയാതെ വന്നതോടെയാണ് ബ്രഹ്മപുരത്തേയ്ക്ക് തന്നെ കൊണ്ടുവന്നത്. മഹാരാജാസ് കോളജ് […]
മാഹി സ്വദേശിനി ഡോക്ടറുടേത് ആത്മഹത്യ; ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ചതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്
കോഴിക്കോട് യുവ ഡോക്ടര്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ചതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. മാഹി സ്വദേശനിയായ ഡോക്ടറാണ് ഇന്നലെ പുലര്‍ച്ചെ ഫ്‌ളാറ്റിലെ പന്ത്രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ഡോക്ടര്‍ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഷദ റഹ്‌മാന്‍ എന്ന ഡോക്ടറെയാണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് 26 വയസായിരുന്നു. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപമുള്ള ഫ്ളാറ്റില്‍ നിന്നാണ് ഫിദ ചാടിയത്. ഫ്‌ളാറ്റില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിന് എത്തിയതായിരുന്നു ഇവര്‍. ഫ്ളാറ്റില്‍ അതിഥിയായി എത്തിയതാണ് […]
പൊലീസ് ജീപ്പില്‍ നിന്ന് എടുത്തുചാടി തലയടിച്ച് വീണു; പ്രതി മരിച്ചു
തൃശൂരില്‍ പൊലീസ് ജീപ്പില്‍ നിന്ന് ചാടിയ പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി ആണ് മരിച്ചത്. പൊലീസ് ജീപ്പില്‍ നിന്ന് ചാടിയതിനെത്തുടര്‍ന്ന് ഇയാള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. തടവുകാരെ പാര്‍പ്പിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോഴാണ് സനു ജീപ്പില്‍ നിന്ന് ചാടിയത്. വെളിയന്നൂര്‍ പ്രദേശത്ത് ഒരു ബാറില്‍ വച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നായിരുന്നു സനുവിനെതിരായ പരാതി. കത്തിയുമെടുത്ത് ഇയാള്‍ പ്രദേശത്ത് അല്‍പ സമയം ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. […]
കോട്ടയം കെഎസ്ആർടിസി കോട്ടയം ഡിപ്പോയിൽ ബോംബ് ഭീഷണി
കോട്ടയം കെഎസ്ആർടിസി കോട്ടയം ഡിപ്പോയിൽ ബോംബ് ഭീഷണി.സ്റ്റാൻഡിൽ മൂന്ന് സ്ഥലങ്ങളിൽ ബോംബ് വയ്ക്കുമെന്നാണ് ഭീഷണി. ശനിയാഴ്ച രാവിലെയാണ് സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ ഭീഷണി കത്ത് ലഭിച്ചത്. അധികൃതർ കത്ത് കോട്ടയം വെസ്റ്റ് പൊലീസിന് കൈമാറി. മനസികബുദ്ധിമുട്ടുകൾ നേരിടുന്നയാളാണ് കത്തിന് പിന്നിൽ എന്നാണ് സംശയം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കാട്ടുപന്നി കുറുകേ ചാടിയപ്പോള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തു; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
പാലക്കാട് വടക്കഞ്ചേരി ആയക്കാട് കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ മറഞ്ഞ് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ ഹക്കീമാണ് മരിച്ചത്. കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് യാത്രക്കാര്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്നു. ഇവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം നടന്നത്. ആയക്കാട് സ്‌കൂളിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. കാട്ടുപന്നി കുറുകേ ചാടിയപ്പോള്‍ ഓട്ടോ പെട്ടെന്ന് ഡ്രൈവര്‍ ബ്രേക്ക് ചെയ്യുകയും ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. കൊല്ലങ്കോട് സ്വദേശി വാസന്തി, വാസന്തിയുടെ സഹോദരന്‍ ഹരിദാസിന്റെ മക്കളായ 15 വയസുകാരന്‍ ആദര്‍ശ് രാജ്, […]
വിദ്യാർത്ഥിനിയെ നടുറോഡിൽ മർദ്ദിച്ച കേസ്; രണ്ട് പേർ അറസ്റ്റിൽ
തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ നടുറോഡിൽ വച്ച് മർദ്ദിച്ച കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. പിരപ്പൻകോട് പിരപ്പൻകോട് സ്വദേശി അരുൺ പ്രസാദ് (31), കാട്ടായിക്കോണം സ്വദേശി വിനയൻ (28) എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നലെയായിരുന്നു സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർത്ഥിനിയെ ഇവർ മർദിച്ചത്. അക്രമി സംഘത്തിലെ രണ്ടു പേർ കൂടി പിടിയിലാകാനുണ്ട്. വ്യാഴാഴ്ച വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് പോകുകയായിരുന്ന ചേങ്കോട്ടുകോണം എസ് എൻ പബ്ലിക് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് […]
ആളിക്കത്തി കാട്ടുതീ; വേനല്‍കാലത്ത് സംസ്ഥാനത്ത് കത്തിനശിച്ചത് 309 ഹെക്ടര്‍ വനഭൂമിയെന്ന് വനംവകുപ്പ്
വേനല്‍കാലത്ത് സംസ്ഥാനത്താകെ കത്തിനശിച്ചത് 309 ഹെക്ടര്‍ വനഭൂമിയെന്ന് കണക്ക്. 133 ഇടങ്ങളിലാണ് ഈ വര്‍ഷം കാട്ടുതീ കത്തിപ്പടര്‍ന്നത്. കാട്ടുതീ പലതും മനുഷ്യ ഇടപെടല്‍ മൂലമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. തീപിടുത്തവുമായി ബന്ധപ്പെട്ട് 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് വനംവകുപ്പ് അറിയിച്ചു. 133 സംഭവങ്ങളിലായി ആകെ കത്തിയത് 309.3 ഹെക്ടര്‍ വനഭൂമിയാണ്. കൂടുതല്‍ വനഭൂമി കത്തിയത് ഇടുക്കി കോട്ടയം ജില്ലകള്‍ ഉള്‍പ്പെടുന്ന ഹൈറേഞ്ച് സര്‍ക്കിളിലാണെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. അന്‍പത്തിനാലിടങ്ങളിലായി 82 ഹെക്ടര്‍ വനഭൂമിയാണ് കത്തിനശിച്ചത്. മലപ്പുറം പാലക്കാട് ജില്ലകളുള്‍പ്പെടുന്ന ഈസ്റ്റേണ്‍ […]
ബ്രഹ്മപുരം പ്ലാന്റിലേക്ക് വീണ്ടും മാലിന്യങ്ങൾ; ഇന്നലെ എത്തിയത് അൻപതോളം ലോറികൾ
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിലെ തീപിടിത്തത്തെ തുടർന്ന് കൊച്ചിയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്ത് തുടങ്ങി.തീപിടുത്തത്തിനിരയായ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് തന്നെയാണ് ഇന്നലെയും മാലിന്യം എത്തിച്ചത്. കൊച്ചി നഗരത്തിൽ നിന്നുള്ള മാലിന്യവുമായി അമ്പതോളം ലോറികൾ ഇന്നലെ രാത്രി പ്ലാന്റിൽ എത്തി. നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും പൊലീസ് എത്തി ലോറികൾ കടത്തിവിട്ടു. പ്ലാന്റിൽ തീപിടിക്കാത്ത ഇടത്താണ് ലോറികളിലെ മാലിന്യം തള്ളിയത്.ഇതിനിടെ, കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിൽ നിന്നുയരുന്ന പുക പൂർണമായും ശമിപ്പിക്കാനുള്ള നീക്കം ഇന്നും തുടരും. ഹിറ്റാച്ചികളുടെ സഹായത്തോടെ […]












