കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി യുവതി കസ്റ്റംസിന്റെ പിടിയില്‍. കോഴിക്കോട് നരിക്കുനി സ്വദേശിനി അസ്മ ബീവിയാണ് പിടിയിലായത്. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് യുവതി സ്വര്‍ണം കടത്തിയത്. ദുബായില്‍ നിന്നാണ് അസ്മ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. കസ്റ്റംസ് വിഭാഗത്തിന് യുവതി സ്വര്‍ണം കടത്തുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ആദ്യഘട്ടത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും സ്വര്‍ണ്ണം കടത്തിയ വിവരം ഇവര്‍ കസ്റ്റംസിനോട് സമ്മതിച്ചിരുന്നില്ല. ലഗേജ് ഉള്‍പ്പെടെ വിശദമായി പരിശോധിച്ചെങ്കിലും സ്വര്‍ണ്ണം കണ്ടെത്താന്‍ കസ്റ്റംസിന് സാധിച്ചില്ല. ശേഷം വിശദമായി […]
Kerala
തെരുവുനായ്ക്കളുടെ ആക്രമണം; ഡല്‍ഹിയില്‍ സഹോദരന്മാരായ രണ്ട് കുട്ടികള്‍ മരിച്ചനിലയില്‍
തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഡല്‍ഹിയില്‍ സഹോദരന്മാരായ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. വസന്ത്കുഞ്ചിനടുത്തുള്ള ജുഗ്ഗിയിലെ ആനന്ദ്(7), ആദിത്യ(5) എന്നിവരാണ് മരിച്ചത്. വ്യത്യസ്ത സംഭവങ്ങളിലായാണ് രണ്ട് കുട്ടികള്‍ക്കും തെരുവുനായയുടെ കടിയേറ്റത്. മാര്‍ച്ച് 10ന് വൈകിട്ട് മൂന്ന് മണിയോടെയാണ് ആനന്ദിനെ വീട്ടില്‍ നിന്ന് കാണാതാകുന്നത്. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പരിശോധനയില്‍ നായയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചു. രണ്ട് ദിവസത്തിന് ശേഷമായിരുന്നു സഹോദരന്‍ ആദിത്യയെ കാണാതായതും അടുത്തുള്ള വനമേഖലയില്‍ നിന്ന് മൃതദേഹം കണ്ടെത്തുന്നതും. […]
മിനറൽ വാട്ടർ കുപ്പികളിൽ ചാരായം, വില്പന നടത്തുന്നത് ഒരു ലിറ്ററിന് 1000 മുതൽ 1250 രൂപ വരെ; പ്രതി പിടിയിൽ
ബൈക്കിൽ ചാരായം കടത്തിക്കൊണ്ടുവന്ന പ്രതി അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ വാമനപുരത്താണ് സംഭവം. പനവൂർ വില്ലേജിൽ മൂന്നാനക്കുഴി മലമുകൾ തടത്തരികത്ത് വീട്ടിൽ രാജേഷിനെയാണ് അറസ്റ്റ് ചെയ്തത്. ഒരു ലിറ്ററിന്റെ മിനറൽ വാട്ടർ കുപ്പികളിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. ഒരു ലിറ്റർ ചാരായത്തിന് 1000 രൂപ മുതൽ 1250 രൂപ വരെ ഈടാക്കിയായിരുന്നു വില്പന. ചാരായ വില്പന നടത്തിയതിനും ചാരായ വാറ്റിൽ ഏർപ്പെട്ടതിനും വാമനപുരം റേഞ്ചിൽ രജിസ്റ്റർ ചെയ്ത രണ്ട് അബ്കാരി കേസുകളിലെ പ്രതിയായ രാജേഷിനെ ആദ്യമായാണ് തൊണ്ടി സഹിതം അറസ്റ്റ് […]
കേരളത്തില്‍ ഇന്നും സ്വര്‍ണവില കൂടി; പുതിയ നിരക്കുകള്‍ ഇങ്ങനെ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. കേരളത്തില്‍ ഇന്നലെ 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5695 രൂപയും പവന് 45560 രൂപയുമായിരുന്നത് ഇന്ന് ഗ്രാമിന് 5728 രൂപയും പവന് 45824 രൂപയുമായി. ഗ്രാമിന് 33 രൂപയും പവന് 264 രൂപയുമാണ് പുതുതായി വര്‍ധിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഗ്രാമിന് ഇന്നലെ 4922 രൂപയും പവന് 39,376 രൂപയുമായിരുന്നു. ഇന്ന് ഗ്രാമിന് 29 രൂപയും പവന് 232 രൂപയും വര്‍ധിച്ച് 4951 രൂപയും പവന് 39,608 രൂപയുമായി. കേരളത്തില്‍ 22 […]
പുനലൂരിൽ വീട്ടമ്മയെ വീടിനുള്ളിൽ പൊളളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി
വീട്ടമ്മയെ വീടിനുള്ളിൽ പൊളളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കരവാളൂർ സ്വദേശിനി മിൽക്കി കുഞ്ഞുമോനാണ് മരിച്ചത്. പുനലൂർ കരവാളൂർ തുമ്പശ്ശേരി പാടം ചൂട്ടയിൽകുന്ന് ഷിന്റു നിവാസിൽ മിൽക്കി കുഞ്ഞുമോനെയാണ് വീട്ടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ കട്ടിലിൽ ആയിരിന്നു മൃതദേഹം കിടന്നത്. മകനും മകളും രാവിലെ പ്രാർഥനയ്ക്കായി പളളിയിൽ പോയ സമയത്ത് 58 വയസുള്ള മിൽക്കി സ്വയം തീ കൊളുത്തി മരിച്ചെന്നാണ് നിഗമനം. വീട്ടിൽ നിന്ന് പുക ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് സ്ഥലത്ത് ആദ്യം എത്തിയത്. […]
നിരന്തര കുറ്റവാളി ഡ്രാക്കുള സുരേഷ് അറസ്റ്റില്‍
നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഡ്രാക്കുള എന്ന് അറിയപ്പെടുന്ന സുരേഷിനെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്.കൊലപാതകം, മോഷണം, മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ് സുരേഷ്. പുത്തന്‍കുരിശ്, മൂവാറ്റുപുഴ, കുന്നത്തുനാട്, ആലുവ, എറണാകുളം സെന്‍ട്രല്‍ എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കൊലപാതകശ്രമം, മോഷണം, മയക്കുമരുന്ന് കേസ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്കാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്.ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ […]
ഉത്സവസ്ഥലത്തുവച്ച് പരിചയപ്പെട്ടു; യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ക്രൂരമായി മര്‍ദിച്ച് എട്ടംഗ സംഘം
തൃശൂര്‍ കുന്നംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായി പരാതി. കോട്ടപ്പടി സ്വദേശി തറയില്‍ വീട്ടില്‍ 18 വയസുള്ള സച്ചിനാണ് മര്‍ദ്ദനത്തിനിരയായത്. എട്ട് പേരടങ്ങുന്ന സംഘം കാറില്‍ കയറ്റി കൊണ്ടു പോയി മര്‍ദിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ സച്ചിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആറാട്ട് കാണാന്‍ പോയ സച്ചിനെ രണ്ടുപേര്‍ സൗഹൃദം നടിച്ച് ബൈക്കില്‍ കയറ്റി കുന്നംകുളം കുറുക്കന്‍ പാറയിലേക്ക് കൊണ്ടുവരികയായിരുന്നു. കുറുക്കന്‍പാറയില്‍ നിന്ന് ബലം പ്രയോഗിച്ച് എട്ട് പേരടങ്ങുന്ന സംഘം സച്ചിനെ കാറില്‍ കയറ്റി. അഞ്ചുപേര്‍ സച്ചിനൊപ്പം കയറി. […]
സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു; അടുത്ത 4 ദിവസം നേരിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു. കേരളത്തിൽ തുടർച്ചയായി നാലാം ദിവസവും ഏറ്റവും ഉയർന്ന ചൂട് കോട്ടയത്ത് രേഖപ്പെടുത്തി. 38°c. സാധാരണയെക്കാൾ 3.2 °c കൂടുതൽ ചൂട്. പുനലൂരിൽ 37.5 ഡിഗ്രി സെൽഷ്യസും വെള്ളാനിക്കരയിൽ 37.3 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും നൽകിയിരിക്കുന്ന വേനൽ കാല ജാഗ്രത നിർദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണം. അടുത്ത 4 ദിവസം സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി […]
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം
എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തവും വിഷപ്പുക വ്യാപനവും നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. തീയും പുകയും തുടങ്ങി 12 ദിവസമാകുമ്പോഴും സർക്കാർ ഇടപെടൽ ഫലപ്രദമല്ല എന്നാണ് പ്രതിപക്ഷ ആരോപണം. ശൂന്യവേളയിൽ അടിയന്തര പ്രമേയ നോട്ടീസ് ആയി പ്രശ്നം ഉന്നയിക്കാനാണ് ആലോചന. ഈ വിഷയത്തെ ചൊല്ലി ഒരിടവേളക്കുശേഷം നിയമസഭ വീണ്ടും കലുഷിതമാകും. ആരോഗ്യവകുപ്പിനെ സംബന്ധിച്ച ധനാഭ്യർത്ഥന ചർച്ചയിലും പ്രതിപക്ഷം ബ്രഹ്മപുരത്തെ വിഷപ്പുക വിവാദം ഉയർത്തും. ബ്രഹ്മപുരത്ത് ഫലപ്രദമായി ഇടപെട്ടു എന്നാണ് ഇക്കാര്യത്തിൽ സർക്കാർ വാദം. ബ്രഹ്‌മപുരത്തെ തീയും പുകയും […]
കുന്നംകുളം ആല്‍ത്തറയില്‍ തെരുവ് നായയുടെ ആക്രമണം; എട്ട് പേര്‍ക്ക് കടിയേറ്റു
തൃശൂര്‍ കുന്നംകുളം കടവല്ലൂര്‍ ആല്‍ത്തറയില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം. എട്ട് പേര്‍ക്കാണ് ഇന്ന് തെരുവുനായയുടെ കടിയേറ്റത്. ആല്‍ത്തറ സ്വദേശികളായ വലിയറ വേണുവിന്റെ ഭാര്യ ഗിരിജ, കുളങ്ങര ചന്ദ്രിക, കോഴിത്തറ വേലായുധന്റെ ഭാര്യ ശാരദ , മുളയ്ക്കല്‍ ഫൈസലിന്റെ മകന്‍ നായിഫ് , പടിഞ്ഞാറെ പുരയ്ക്കല്‍ പ്രദീപ്, കോഴിത്തറ ഷിന , പുളിയാംങ്കോട്ട് വളപ്പില്‍ മുഹമ്മദ് കുട്ടി, കൊട്ടിലിങ്കല്‍ ശ്രീധരന്റെ മകള്‍ സ്മൃതി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടുപേര്‍ക്കും സാരമായ പരുക്കുകളുണ്ട്. […]











