Gulf – malayalees.ch https://malayalees.ch Malayalam Online News Portal Sun, 05 Jul 2026 15:12:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Gulf – malayalees.ch https://malayalees.ch 32 32 ജന്മനാട്ടിൽ മിനിമം വേതനത്തിനായി സമരം ചെയ്യുന്ന ആതുര സേവകർക്ക് ഹലോ ഫ്രണ്ട്‌സ് സ്വിറ്റസർലാൻഡിന്റെ ഐക്യദാർഢ്യവും ,അഭിവാദനങ്ങളും . https://malayalees.ch/hellofriendssupportnstrike/ Thu, 12 Mar 2026 14:31:12 +0000 https://malayalees.ch/?p=97979 ആനുകാലിക പ്രേശ്നങ്ങളിൽ വ്യക്തമായ നിലപാടുകൾ എടുത്ത് മുൻകാലങ്ങളിലും ആതുരസേവകർക്കായി നിലകൊണ്ടിട്ടുള്ള സ്വിറ്റസർലണ്ടിലെ സോഷ്യൽ മീഡിയ ഗ്രൂപ്പായ ഹലോ ഫ്രണ്ട്‌സ് സ്വിറ്റസർലാൻഡ് ഗവേർണിംഗ് ബോഡി ഓൺലൈൻ മീറ്റിങ്ങിലൂടെ കരുണക്കുവേണ്ടി വേണ്ടി സമരം ചെയുന്ന നമ്മുടെ സഹോദരി സഹോദരന്മാർക്ക് അഭിവാദനങ്ങളും ,ഐക്യദാർഢ്യവും അർപ്പിച്ചു.

ഏതു സംഘടനാ സമരത്തെ നയിക്കുന്നു എന്നതിലുപരി ,ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നത് നമ്മുടെ കടമ കൂടിയായി കരുതുന്നു. പതിറ്റാണ്ടുകളായി ആശുപത്രി മാനേജ്‌മെന്റുകളാൽ കഠിനമായി ചൂഷണം ചെയ്യപ്പെട്ടു പോരുന്ന ഒരു മേഖല വേറെ കാണില്ല. മൂന്ന് ഷിഫ്റ്റുകളും മാറി ജോലി ചെയ്ത് ചെറിയ വേതനം പറ്റുന്ന നമ്മുടെ സഹോദരിമാരുടെ ഉയർത്തെഴുന്നേൽപ്പാണ് ഈ സമരം. വിവിധ കമ്മീഷനുകളും സുപ്രീം കോടതി പോലും പറഞ്ഞ എല്ലാ ശുപാർശകളും നാളിതുവരെ പൂഴ്ത്തിവക്കപ്പെട്ടു.

സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടേണ്ടവരല്ല മഹത്തായ മനുഷ്യസേവനം ചെയ്യുന്ന ഈ മാലാഖമാരെന്ന് നമുക്കൊറ്റകെട്ടായി പറയണം. ഇന്ന് മാതാപിതാക്കൾ കടം വാങ്ങി കുട്ടികളെ നേഴ്സിങ്ങ് പഠിപ്പിച്ചതിന്റെ പേരിൽ ജപ്തി ഭീഷണിയിൽ കഴിയുന്ന അവസരത്തിൽ ജയിലിൽ കിടക്കുന്ന കൊടുംകുറ്റവാളിയുടെ ശമ്പളം പോലും കിട്ടാത്ത അവസ്ഥയാണ് ഡിഗ്രിയും, പി.ജി യും ഒക്കെ എടുത്ത് പഠിച്ചവർക്ക് ഇന്ന് ബംഗാളിക്ക് കിട്ടുന്ന ശബളം പോലുമില്ലാത്തയവസ്ഥ .നഴ്സിംഗ് ഒരു സേവനം മാത്രമാണ് ജോലിയായിട്ട് കാണരുത് എന്നൊക്ക മെഴുകുന്നവരോടാണ് ,അവർക്കുമുണ്ട് വീടും വീട്ടുകാരും. ലക്ഷക്കണക്കിന് രൂപ ലോണെടുത്തും കടം വാങ്ങിയും ആണ് ഓരോ സാധാരണ കുടുംബത്തിലെയും കുട്ടികൾ പഠിച്ചിറങ്ങുന്നത്.

സംസ്ഥാന കൗൺസിൽ യോഗം സർക്കാർ നിശ്ചയിച്ച 25450 രൂപ എന്ന അടിസ്ഥാന ശമ്പളം യുഎൻഎ ഉയർത്തിയ മുദ്രാവാക്യത്തോടോ, 2016ൽ സുപ്രീം കോടതി നിർദ്ദേശത്തോടോ,2016 ൽ കേന്ദ്ര സർക്കാർ നിയോഗിച്ച ജഗദീഷ് പ്രസാദ് കമ്മറ്റി നിർദ്ദേശത്തിന് അടുത്തു പോലും എത്താത്തത് നിരാശാജനകം ആണെന്ന് വിലയിരുത്തി. ജനരോഷം തണുപ്പിക്കുന്നതിൻ്റെ ഭാഗമായി ഇറക്കിയ ഉത്തരവ് എന്ന രീതിയിലേ ഇത് കാണാനാകൂ. 2018ലെ മിനിമം വേതനമായ 20000 രൂപയും 8 വർഷത്തെ വാർഷിക ഇൻക്രിമെൻ്റ് ഇനത്തിൽ 400X 8 = 3200, DA (2500-കോഴിക്കോട് )തുകയും കൂട്ടിയ തുകയാണ് 2026 ലെ മിനിമം വേതനമായി നിശ്ചയിച്ചിരിക്കുന്നതെന്ന് വിലയിരുത്തി.നഴ്സുമാരുടെ ജീവിത വ്യവസ്ഥയിൽ ഒരു മാറ്റവും ഈ പരിഷ്ക്കരണം കൊണ്ട് വരുന്നുമില്ല.

കഠിനാധ്വാനത്തിനനുസരിച്ചുള്ള മാന്യമായ വേതനം നൽകാൻ ആശുപത്രി മാനേജ്മെൻ്റുകൾ തയ്യാറാവുക എന്ന ന്യായമായ ആവശ്യമുന്നയിച്ചാണ് അവർ സമരം ചെയ്യുന്നത്. അഞ്ചെട്ട് വർഷത്തിനു ശേഷം സർക്കാർ പ്രഖ്യാപിച്ച ശമ്പള വർദ്ധനവ് അംഗീകരിക്കാൻ പല പ്രമുഖ സ്വകാര്യ ആശുപത്രികളും തയ്യാറാവുന്നില്ല. സമരം ചെയ്യുന്നവർക്കെതിരെ സമ്മർദ്ദങ്ങളും ഭീഷണികളുമാണ് മാനേജ്മെൻ്റുകളുടെ ഭാഗത്തു നിന്നുണ്ടാവുന്നത് എന്നാക്ഷേപമുണ്ട്. ഒരു ചർച്ചക്ക് കളമൊരുക്കാൻ പോലും സർക്കാർ തയ്യാറാവുന്നുമില്ല. എന്നാൽ അതിനെയെല്ലാം അതിജീവിച്ചാണ് നൂറു കണക്കിന് നഴ്‌സുമാർ സമരം ശക്തിപ്പെടുത്തുന്നത്.

ഇത് സ്വാർത്ഥ താൽപര്യത്തിനായുള്ള സമരമല്ല മറിച്ച് ആത്മാഭിമാനത്തിനും നീതിക്കുമായുള്ള അവരുടെ പോരാട്ടമാണ്. അവർ നമുക്ക് വേണ്ടി നമ്മളെ പരിചരിച്ച് നമുക്കിടയിൽ തന്നെ ജീവിക്കുന്നവരാണ്.അവർക്ക് വേണ്ടി സംസാരിച്ചില്ലെങ്കിലും അവർ സംസാരിക്കുമ്പോൾ വാ മൂടികെട്ടാൻ കെട്ടാൻ ശ്രമിക്കരുത്. .പല വൻകിട സ്വകാര്യ ആശുപത്രികളും വർഷങ്ങളായി നേഴ്സുമാർക്ക് കൊടുക്കുന്ന ശമ്പളം ജീവിത ചെലവിന് പോലും പൊരുത്തപ്പെടാൻ ആകാത്തതാണ്. ഉയർന്ന വിദ്യാഭ്യാസവും കഠിന പരിശീലനവും നേടിയ ഒരു പ്രൊഫഷന് ലഭിക്കേണ്ട മാന്യമായ പ്രതിഫലം അവർക്ക് ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെയാണ് മാന്യമായ ശമ്പളവും നല്ല ജോലി സാഹചര്യവും ആവശ്യപ്പെട്ട് അവർ സമരത്തിലേക്ക് ഇറങ്ങിയതും.

സമരം ചെയ്യുന്ന നഴ്‌സുമാരുടെ ഈ സഹന സമരത്തിന് സ്വിറ്റസർലണ്ടിലെ മുഴുവൻ ആതുരസേവകരുടെയും പിന്തുണയുണ്ടാകണെമെന്നു ഹാലോ ഫ്രണ്ട്‌സ് ഗവെർണിങ് ബോഡി അഭ്യർത്ഥിച്ചു .

വർഷങ്ങൾക്കു മുൻപ്- 2017 ൽ നാട്ടിൽ ആതുരസേവകർ നടത്തിയ സമരത്തിന് സൂറിച്ചിൽ ഹലോ ഫ്രണ്ട്സ് ഐക്യദാര്ഢ്യസംഗമം നടത്തിയത് ഇത്തരുണത്തിൽ ഓർമ്മിക്കേണ്ടതാണ്.

]]>
യുദ്ധങ്ങളും കാലാവസ്ഥാ മാറ്റവും ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിലേക്കു നയിക്കുമെന്ന മുന്നറിയിപ്പുമായി ഇന്നലെ ദാവോസിൽ തുടങ്ങിയ ലോക സാമ്പത്തിക ഫോറം-ഇന്ത്യയിൽ നിന്നും നിരവധി പ്രമുഖർ പങ്കെടുക്കുന്നു https://malayalees.ch/wmfdavoos2025/ Tue, 21 Jan 2025 01:39:36 +0000 https://malayalees.ch/?p=97578 ദാവോസ്: 55-ാമത് ലോക സാമ്പത്തിക ഫോറത്തിന്റ വാർഷിക സമ്മേളനത്തിന് സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ തുടക്കമായി -ആഗോളതലത്തിൽ സാമ്പത്തിക അനിശ്ചിതത്വ മുന്നറിയിപ്പുമായി വേൾഡ് ഇക്കണോമിക് ഫോറം. സായുധ പോരാട്ടവും തീവ്രമായ കാലാവസ്ഥയും 2025ൽ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളി ഉയർത്തുമെന്നും ഫോറം പറഞ്ഞു. ബുധനാഴ്ച പുറത്തിറക്കിയ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബൽ റിസ്‌ക് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

ദാവോസിൽ നടക്കുന്ന ലോകനേതാക്കളുടെയും സാമ്പത്തിക ഉന്നതരുടെയും വാർഷിക യോഗത്തിന് മുന്നോടിയായി പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ അഭിപ്രായ സർവേയിൽ 900ലധികം ആഗോള അപകട വിശകലന വിദഗ്ധർ, നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുത്തു. 23 ശതമാനം പേർ യുദ്ധംമൂലം പ്രതിസന്ധി ഉണ്ടാവുമെന്ന് പറഞ്ഞപ്പോൾ, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സംഭവങ്ങളാണ് ഏറ്റവും വലിയ അപകടസാധ്യത സൃഷ്ടിക്കുന്നതെന്ന് 14 ശതമാനം പേർ പറഞ്ഞു.

ആഗോള മൊത്ത ആഭ്യന്തര ഉൽപ്പാദനം, ജനസംഖ്യ അല്ലെങ്കിൽ പ്രകൃതി വിഭവങ്ങൾ എന്നിവയുടെ അനുപാതത്തെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ് സർവേയിൽ ആഗോള ‘അപകടസാധ്യത’യായി നിർവചിച്ചിരിക്കുന്നത്. പ്രതികരിച്ചവരിൽ 52 ശതമാനം പേരും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആഗോള മാന്ദ്യവും പ്രതീക്ഷിക്കുന്നു.

അഞ്ച് ദിവസത്തെ പരിപാടിയിൽ, ഇന്ത്യയുടെ സമഗ്ര വളർച്ചയുടെയും ഡിജിറ്റൽ വിപ്ലവത്തിൻ്റെയും മാതൃക ഉയർത്തിക്കാട്ടും.ജനുവരി 20 മുതൽ 24 വരെ നടക്കുന്ന ലോക സാമ്പത്തിക വാർഷിക യോഗത്തിൽ ഇന്ത്യയിൽ നിന്നുള്ള പ്രെധിനിധികൾ പങ്കെടുക്കുന്നു .

ഈ വർഷത്തെ പ്രമേയം, “ബൗദ്ധിക യുഗത്തിനായുള്ള സഹകരണം” ദ്രുതഗതിയിലുള്ള സാങ്കേതിക പുരോഗതിയും സങ്കീർണ്ണമായ ഭൗമരാഷ്ട്രീയ വെല്ലുവിളികളും നിറഞ്ഞ ഒരു യുഗത്തിൽ ഒത്തൊരുമയുള്ള പരിശ്രമങ്ങളുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്‌ഷ്യം .

ഇന്ത്യൻ പ്രതിനിധി സംഘം

കേന്ദ്ര മന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ , വിവിധ കമ്പനികളിൽ നിന്നുള്ള 100-ലധികം സിഇഒമാർ എന്നിവരുടെ വിപുലമായ പ്രതിനിധി സംഘത്തോടൊപ്പം കേരളത്തെ പ്രതിനിധീകരിച്ചു വ്യവസായമന്ത്രി പി രാജീവും, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലി , ആഗോളകമ്പനികളുടെ മലയാളീ വനിതാ മേധാവികൾ, സ്റ്റാർട്ട് അപ്പ് യുവ സംരംഭകർ, സാമൂഹ്യ സംഘടനാ മേധാവികൾ എന്നിവരുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമാകും .

Amb Kumar delighted to receive at Zurich airport Hon. CM of Maharshtra Devendra Fadnavis who is visiting Davos for participation in WEF25.

പങ്കെടുക്കുന്ന കേന്ദ്ര മന്ത്രിമാർ:

  • അശ്വിനി വൈഷ്ണവ് (റെയിൽവേ, കമ്മ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ് & ഐടി മന്ത്രി)
  • സി ആർ പാട്ടീൽ (ടെക്‌സ്‌ടൈൽസ്, ജൽജീവൻ, എം എസ് എം ഇ മന്ത്രി)
  • ചിരാഗ് പാസ്വാൻ (ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രി)
  • ജയന്ത് ചൗധരി (കൃഷി, കർഷകക്ഷേമ മന്ത്രി)

Amb Kumar welcomed at #Zurich Airport Hon. CM of #Telangana Anumula Revanth Reddy and Hon. Minister for IT, Industries, Commerce & Legislative Affairs, Sh. D Sridhar Babu Duddilla Sridhar Babu , who are visiting #Davos for participation in #WEF 2025.

സംസ്ഥാന നേതാക്കൾ:

  • ദേവേന്ദ്ര ഫഡ്‌നാവിസ് (മഹാരാഷ്ട്ര മുഖ്യമന്ത്രി)
  • ചന്ദ്രബാബു നായിഡു (ആന്ധ്രപ്രദേശ് മുഖ്യമന്ത്രി)
  • രേവന്ത് റെഡ്ഡി (തെലങ്കാന മുഖ്യമന്ത്രി)
    ഡി കെ ശിവകുമാർ (കർണാടക ഉപ മുഖ്യമന്ത്രി )

Hon. Minister of Food Processing Industries Chirag Paswan , who is visiting Davos to participate in WEF25, warmly recieved at Zurich airport by Amb Kumar.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അതിനൂതന സാങ്കേതികവിദ്യകൾ, പുനരുപയോഗ ഊർജ്ജ ശേഷികൾ എന്നീ മേഖലകളിലെ പുരോഗതിയുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കുവാനും, വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുവാനുമുള്ള മികച്ച ഒരുക്കങ്ങളുമായാണ് ഇന്ത്യ 55 ആം ലോക സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

കോർപ്പറേറ്റ് പങ്കാളിത്തം

Amb Kumar extended warm welcome to Andhra Pradesh CM Chandra Babu Naidu & IT Minister Nara Lokesh , as they arrived at #Zurich airport 🇨🇭 to take part in #WEF2025 #Davos.

ദാവോസിൽ ഇന്ത്യയുടെ കോർപ്പറേറ്റ് മേഖലയ്ക്ക് മികച്ച പ്രാതിനിധ്യം ഉണ്ടായിരിക്കും, ബിസിനസ്സ് മേധാവികൾ ഉന്നതതല ചർച്ചകളിൽ പങ്കെടുക്കും. പങ്കെടുക്കുന്ന പ്രമുഖർ :

  • മുകേഷ് അംബാനി (റിലയൻസ് ഇൻഡസ്ട്രീസ്)
  • ഗൗതം അദാനി (അദാനി ഗ്രൂപ്പ്)
  • സലിൽ പരേഖ് (ഇൻഫോസിസ്)
  • റിഷാദ് പ്രേംജി (വിപ്രോ)
  • വിജയ് ശേഖർ ശർമ്മ (പേടിഎം)
  • ആദർ പൂനവല്ല (സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ)

Amb Kumar welcomes Hon. Minister of Civil Aviation Ram Mohan Naidu Kinjarapu to 🇨🇭, as he arrives at Zurich airport for his participation at WEF2025 in #Davos.

ഇന്ത്യയുടെ വ്യാപാര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ആഗോള നിക്ഷേപ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുമുള്ള ചർച്ചകൾ, കരാറുകൾ എന്നിവക്ക് ഊന്നൽ നൽകും.

*ശ്രദ്ധേയമാകുന്നത് മലയാളി വനിതാ മേധാവികളുടെ പ്രാധിനിത്യം.

ആഗോള പ്രശസ്തി നേടിയ മലയാളി വനിതാ സിഇഒമാരുടെ പ്രാധിനിത്യം ഈ വർഷത്തെ ദാവോസ് ഉച്ചകോടിയുടെ പ്രത്യേകതയാണ്. പങ്കെടുക്കുന്നവരിൽ ചിലർ:

ലീന നായർ,ലോകോത്തര ആഡംബര ബ്രാൻഡ് ചാനൽ കമ്പനി സിഇഒ, ചില്ലറ വില്‍പന – ഉപഭോക്തൃ സംരക്ഷണ മേഖലയില്‍ നല്‍കിയ അമൂല്യ സേവനങ്ങള്‍ക്ക് ബ്രിട്ടീഷ് ഗവൺമെന്റിന്റെ അവാർഡിന് അർഹയായ വനിതാ സി ഇ ഒ.

  • ആഗോള സാമ്പത്തിക നയങ്ങളെ സ്വാധീനിക്കുന്ന അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) ആദ്യ വനിതാ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഗീത ഗോപിനാഥ്*.
    *രേഷ്മ രാമചന്ദ്രൻ* തന്റെ പ്രവർത്തന മേഖലയിലെ നവീകരണത്തിനും വളർച്ചയ്ക്കും നേതൃത്വം നൽകുന്ന ദീർഘവീക്ഷണമുള്ള കോർപ്പറേറ്റ് നേതാവ്. വേൾഡ് വുമൺ ഫെഡറേഷൻ സഹസ്ഥാപക. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ലോക പ്രശസ്ത വനിതാ മേധാവികളെ ഒത്തൊരുമിപ്പിച്ചുള്ള ചർച്ചകളും, മീറ്റിംഗുകളുമാണ് “ഇക്വാളിറ്റി മൂൺ ഷോട്ട്” എന്ന അജണ്ടയോടെ വേൾഡ് വുമൺ ഫെഡറേഷൻ ദാവോസിൽ ഒരുക്കുന്നത്‌.

ആഗോളകമ്പനികളുടെ തലപ്പത്തു മലയാളി പ്രൊഫഷണലുകളുടെ വർദ്ധിച്ചുവരുന്ന പ്രാതിനിധ്യം ഈ വർഷത്തെ സാമ്പത്തിക ഫോറത്തിലെ പങ്കാളിത്തത്തിലും പ്രതിഫലിക്കും.

]]>
യുഎഇ പ്രധാനമന്ത്രിയുടെ ’MY STORY’ 50 വർഷത്തെ 50 ഓർമ്മകൾ പുസ്തകം നരേന്ദ്രമോദിക്ക് കൈമാറി https://malayalees.ch/uae-prime-minister-my-story-book/ Thu, 15 Feb 2024 05:26:20 +0000 https://malayalees.ch/?p=96426 50 വർഷത്തെ സേവന കാലയളവിനിടയിലെ 50 ഓർമ്മകൾ പങ്കിടുന്ന പുസ്തകം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച് യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്. നരേന്ദ്രമോദിക്ക് ആശംസകൾ കുറിച്ചുകൊണ്ടുള്ള പുസ്തകം യുഎഇ പ്രധാനമന്ത്രി നേരിട്ട് കൈമാറുകയായിരുന്നു.

തുടർന്ന് ഇതിൽ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി മോദി എക്‌സിൽ കുറിപ്പ് പോസ്റ്റ് ചെയ്തു.യുഎഇയിൽ ദ്വിദിന സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി മോദി യുഎഇ പ്രധാനമന്ത്രിക്കൊപ്പമായിരുന്നു ജെബെൽ അലിയിൽ ഭാരത് മാർട്ട് ഉദ്ഘാടനം ചെയ്തത്.യുഎഇ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം എനിക്ക് അദ്ദേഹത്തിന്റെ പുസ്തകം നൽകി. അതിൽ എനിക്ക് പ്രത്യേക സന്ദേശവും കുറിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം അനേകം തലമുറകൾക്ക് പ്രചോദനാത്മകമാണ്. ദുബായിയുടെ പുരോഗതിക്കും വളർച്ചയ്‌ക്കും അദ്ദേഹം നൽകിയ സംഭവാനകളും ഈ ഭൂമിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദർശനവും വാക്കുകളാൽ നിർവചിക്കാൻ കഴിയുന്നതിലും ഒരുപാട് മുകളിലാണ്.” ഇതായിരുന്നു പ്രധാനമന്ത്രി മോദി എക്‌സിൽ പങ്കുവച്ചത്.

]]>
“വന്നു കണ്ടു കീഴടക്കി” ജൂലിയസ് സീസറിന്റെ വാക്കുകൾ നരേന്ദ്രമോദിജിക്ക് വേണ്ടി എഴുതപ്പെട്ടവ: കെ സുരേന്ദ്രൻ https://malayalees.ch/k-surendran-praises-narendra-modi-uae-visit/ Wed, 14 Feb 2024 04:35:48 +0000 https://malayalees.ch/?p=96370 രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തി. പ്രവാസി സമൂഹം ഒരുക്കിയ സ്വീകരണ പരിപാടിയായ അഹ്‍ലൻ മോദിയിൽ അദ്ദേഹം ഇന്നലെ പങ്കെടുത്തു. എന്നാൽ മോദിയുടെ സന്ദർശനത്തെ പ്രകീർത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രംഗത്തെത്തി.

“വന്നു കണ്ടു കീഴടക്കി” ജൂലിയസ് സീസറിന്റെ ഈ വാക്കുകൾ ഭാരത പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിക്ക് വേണ്ടി എഴുതപ്പെട്ടവയാണ് എന്ന് പലപ്പോഴും തോന്നാറുണ്ട്. താൻ സന്ദർശിക്കുന്ന രാജ്യങ്ങളെയെല്ലാം അദ്ദേഹം കീഴടക്കുകയാണ്. ആയുധം കൊണ്ടല്ല, സ്നേഹം കൊണ്ടെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിശ്വാസികള്‍ക്കായി സമര്‍പ്പിക്കും. അബുദാബിയില്‍ നടക്കുന്ന മെഗാ ‘അഹ്ലന്‍ മോദി’ പരിപാടിക്ക് 35,000 മുതല്‍ 40,000 വരെ ആളുകള്‍ ആതിഥേയത്വം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ യുഎഇയില്‍ എത്തി. 2014ല്‍ അധികാരമേറ്റ ശേഷം പ്രധാനമന്ത്രിയുടെ യുഎഇയിലേക്കുള്ള ഏഴാമത്തെയും ഖത്തറിലേക്കുള്ള രണ്ടാമത്തെയും യാത്രയാണിത്. സന്ദർശനം പൂർത്തിയാക്കി രാത്രിയോടെ ഖത്തറിൽ തിരിക്കും.

അബുദാബിയിൽ മലയാളത്തിൽ ഉൾപ്പെടെ നാലുഭാഷകളിൽ സംസാരിച്ചുകൊണ്ടാണ് നരേന്ദ്ര മോദി പ്രസംഗം തുടങ്ങിയത്. പ്രവാസികളെ ഓർത്തു അഭിമാനിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യ-യു.എ.ഇ സൗഹൃദം നീണാൽവാഴട്ടെയെന്നും പറഞ്ഞു. നിങ്ങളുടെ സ്നേഹം അനുഭവിക്കാൻ കഴിയുന്നുവെന്നും ജന്മനാടിന്‍റെ മധുരവുമായാണ് താൻ എത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

]]>
‘അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം’; പ്രധാനമന്ത്രി ഇന്ന് വിശ്വാസികള്‍ക്കായി സമര്‍പ്പിക്കും https://malayalees.ch/abudabi-baps-hindu-mandir-will-open-today/ Wed, 14 Feb 2024 04:26:49 +0000 https://malayalees.ch/?p=96355 അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിശ്വാസികള്‍ക്കായി സമര്‍പ്പിക്കും. അബുദാബിയില്‍ നടക്കുന്ന മെഗാ ‘അഹ്ലന്‍ മോദി’ പരിപാടിക്ക് 35,000 മുതല്‍ 40,000 വരെ ആളുകള്‍ ആതിഥേയത്വം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ യുഎഇയില്‍ എത്തി. 2014ല്‍ അധികാരമേറ്റ ശേഷം പ്രധാനമന്ത്രിയുടെ യുഎഇയിലേക്കുള്ള ഏഴാമത്തെയും ഖത്തറിലേക്കുള്ള രണ്ടാമത്തെയും യാത്രയാണിത്. സന്ദർശനം പൂർത്തിയാക്കി രാത്രിയോടെ ഖത്തറിൽ തിരിക്കും.

പശ്ചിമേഷ്യയിലെ തന്നെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രമാണിത്. BAPS ഹിന്ദു ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. 700 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രത്തിന് 1000 വര്‍ഷത്തെ ഉറപ്പുണ്ട് . പിങ്ക് മണല്‍ക്കല്ലിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. അബുദാബി സായിദ് സ്‌പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ‘അഹ്ലാന്‍ മോദി’ സമ്മേളനം നടന്നത്.

അബുദാബിയിൽ മലയാളത്തിൽ ഉൾപ്പെടെ നാലുഭാഷകളിൽ സംസാരിച്ചുകൊണ്ടാണ് നരേന്ദ്ര മോദി പ്രസംഗം തുടങ്ങിയത്. പ്രവാസികളെ ഓർത്തു അഭിമാനിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യ-യു.എ.ഇ സൗഹൃദം നീണാൽവാഴട്ടെയെന്നും പറഞ്ഞു. നിങ്ങളുടെ സ്നേഹം അനുഭവിക്കാൻ കഴിയുന്നുവെന്നും ജന്മനാടിന്‍റെ മധുരവുമായാണ് താൻ എത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ യുഎഇ ബന്ധം ഓരോ ദിവസവും ദൃഢമായി കൊണ്ടിരിക്കുകയാണ്. 2019ൽ യുഎഇയുടെ പരമോന്നത ബഹുമതി നൽകി തന്നെ ആദരിച്ചു. ഇത് ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങൾക്കുള്ളതാണ്. ഇന്ത്യയുടെ വികസനത്തിൽ പങ്കാളിയാണ് യു.എ.ഇ. ഇന്ന് യുഎഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണെന്നും ഏഴാമത്തെ വലിയ നിക്ഷേപകരുമാണെന്നും കൂട്ടിച്ചേർത്തു.

]]>
‘1000 വർഷത്തെ ഉറപ്പ് , 700 കോടി ചിലവ്’:അബുദാബി ഹിന്ദു ക്ഷേത്രം നാളെ വിശ്വാസികൾക്കായി സമർപ്പിക്കും https://malayalees.ch/narendra-modi-to-inaugurate-abu-dhabis-first-hindu-temple/ Tue, 13 Feb 2024 04:55:34 +0000 https://malayalees.ch/?p=96309 രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിൽ എത്തും. അബുദാബി ഹിന്ദു ക്ഷേത്രം നാളെ വിശ്വാസികൾക്കായി സമർപ്പിക്കും. 2015 ഓഗസ്റ്റിലാണ് ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ 27 ഏക്കർ സ്ഥലം ക്ഷേത്രം പണിയാൻ യുഎഇ സർക്കാർ അനുവദിച്ചത്.

പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ യുഎഇ സന്ദർശന വേളയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് പ്രഖ്യാപനം നടത്തിയത്.

പശ്ചിമേഷ്യയിലെ തന്നെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രമാണിത്. BAPS ഹിന്ദു ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. 700 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ ക്ഷേത്രത്തിന് 1000 വർഷത്തെ ഉറപ്പുണ്ട് .

പിങ്ക് മണൽക്കല്ലിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. അബുദാബി സായിദ് സ്പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് ‘അഹ്‌ലാൻ മോദി’ സമ്മേളനം നടക്കുന്നത്.

സമ്മേളനത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ 65,000 പിന്നിട്ടതോടെ ഫെബ്രുവരി 2ന് സംഘാടകർ ബുക്കിംഗ് അവസാനിപ്പിച്ചിരുന്നു.150-ലേറെ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലാണ് അഹ് ലാൻ മോദി സമ്മേളനം നടക്കുക. 700-ലധികം കലാകാരന്മാർ അണിനിരക്കുന്ന കലാ-സാംസ്‌കാരിക പരിപാടി സമ്മേളനത്തിൽ അരങ്ങേറും

]]>
ഖത്തറില്‍ തടവിലായിരുന്ന 8 മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു; 7 പേർ ഡൽഹിയിൽ തിരിച്ചെത്തി https://malayalees.ch/7-ex-indian-naval-officers-returned-to-india/ Mon, 12 Feb 2024 04:22:12 +0000 https://malayalees.ch/?p=96220 ഖത്തറില്‍ വധശിക്ഷ റദ്ദാക്കപ്പെട്ട് തടവിലായിരുന്ന ഒരു മലയാളി അടക്കം എട്ട് മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. ഏഴുപേര്‍ ഇന്ത്യയിലേക്ക് മടങ്ങിയതായി വിദേശകാര്യ മന്ത്രാലയം. ഖത്തര്‍ അമീറിന്റെ തീരുമാനപ്രകാരമാണ് വിട്ടയച്ചത്. ഇന്ത്യയുടെ നയതന്ത്ര ഇടപെടലാണ് വിജയം കണ്ടത്. ഖത്തർ അമീറിൻ്റെ നടപടിയെ അഭിനന്ദിച്ച് ഇന്ത്യ.

2022 ഓഗസ്റ്റിലാണ് ചാരവൃത്തി ആരോപിച്ച് മലയാളി ഉള്‍പ്പടെ എട്ട് ഇന്ത്യന്‍ നാവികരെ ഖത്തര്‍ അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥരായിരുന്ന ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍മാരായ പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, സെയ്ലര്‍ മലയാളിയായ രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് പിടിയിലായത്.

ഇറ്റലിയില്‍ നിന്ന് അത്യാധുനിക അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യ നീക്കങ്ങളുടെ വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നാണ് ഇവര്‍ക്കെതിരേയുള്ള ആരോപണം. ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളുകയും, ഖത്തറിലെ പ്രാഥമിക കോടതി കഴിഞ്ഞ മാസം വധശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടത്തിയ ഇടപെടലിനൊടുവിലാണ് വധശിക്ഷ റദ്ദാക്കിക്കൊണ്ട് ഉത്തരവിറങ്ങിയത്.

]]>
സൗദിയിൽ നിയന്ത്രിത മരുന്ന് കൈവശം വച്ചതിന് ഇന്ത്യക്കാർ കസ്റ്റഡിയിൽ https://malayalees.ch/indian-held-with-banned-medicines-in-saudi/ Sat, 03 Feb 2024 04:51:51 +0000 https://malayalees.ch/?p=95792 സൗദിയിൽ നിയന്ത്രിത മരുന്ന് കൈവശം വച്ചതിന് ഇന്ത്യക്കാർ കസ്റ്റഡിയിൽ. സൗദിയിലെ അബഹയിൽ ജോലി ചെയ്യുന്ന സുഹൃത്തിനായി നാട്ടിൽ നിന്നും കൊണ്ട് വന്ന മരുന്നാണ് നിരോധിത മരുന്നുകളുടെ പേരിൽ പിടിക്കപ്പെട്ടത്.

തമിഴ്‌നാട്ടുകാരനായ മുരുകൻ ഗണപതി തേവരും സുഹൃത്തുമാണ് അശ്രദ്ധമൂലം പിടിയിലായിരിക്കുന്നത്. അബഹയിൽ ജോലി ചെയ്യുന്ന മുരുകൻ അസുഖം കാരണം നാട്ടിൽ പോകുകയും പരിശോധനയിൽ തലയിലെ ഞരമ്പിന് തകരാറ് സംഭവിച്ചതായും കണ്ടെത്തിയിരുന്നു. അവധി കഴിഞ്ഞ അദ്ദേഹം തിരിച്ചു വരുമ്പോൾ ആവശ്യത്തിനുള്ള ഗുളികകളും കൊണ്ടു വന്നിരുന്നു. പിന്നീട് ആറ് മാസത്തിനകം അസുഖം വീണ്ടും വരികയും നാട്ടിൽ നിന്ന് കുടുംബം ഒരു സുഹൃത്ത് വശം ഗുളിക കൊടുത്തയകയും ചെയ്തു. ഇതാണ് എയർപോർട്ടിൽ പിടിക്കപ്പെട്ടത്.

പിന്നീട് ആവശ്യക്കാരനേയും വിളിച്ച് വരുത്തി കസ്റ്റഡിയിൽ എടുത്ത് മയക്കുമരുന്ന് വിഭാഗത്തിന് കൈമാറുകയായിരുന്നു. തുടർന്ന് കുടുംബത്തിന്റെ അഭ്യർത്ഥനയ്ക്ക് പിന്നാലെ വിദേശകാര്യ മന്ത്രാലയം എംബസിയെ വിവരം ധരിപ്പിക്കുകയും കോൺസുലേറ്റ് അസീർ വെൽഫയർ അംഗം അഷ്‌റഫ് കുറ്റിച്ചലിന്റെ അന്വേഷണത്തിൽ യുവാക്കളെ ആന്റി ഡ്രഗ്‌സിന് കൈമാറിയതായി വിവരം ലഭിച്ചു.

മറ്റൊരു കേസിൽ നിയന്ത്രിതമായ മരുന്ന് കൈവശം വച്ചതിന് അബഹയിലെ മകന്റെ അടുത്ത് വിസിറ്റ് വിസയിൽ എത്തി കുടുംബസമേതം ഉംറ തീർത്ഥാടകനത്തിനിടെ തിരുർ സ്വദേശിയായ അറുപത്തി അഞ്ചുകാരനെ പിടികൂടിയിരുന്നു. ഇയാൾ ഇപ്പോൾ അൽബഹയിൽ കസ്റ്റഡിയിലാണ്. ഭാര്യയുടെ അസുഖത്തിനായ് കൈയിൽ കരുതിയ ഗുളികയാണ് നിയന്ത്രിത വിഭാത്തിൽ പെട്ടതിന്റെ പേരിൽ പിടിക്കപ്പെട്ടത്. ഇവ സ്ട്രിപ്പ് പൊട്ടിച്ച് പേപ്പറിൽ പൊതിഞ്ഞതിനാൽ മരുന്നിന്റെ മതിയായ രേഖകളും പായ്കറ്റുകളും ഇല്ലാത്തതും വിനയായി. ഇവ റിയാദിലെ ലാബിലേക്ക് പരിശോദനക്ക് അയച്ചിരിക്കയാണ് അതിന്റെ റിസൾട്ട് കിട്ടുന്നത് വരെ ഇദേഹം കസ്റ്റഡിയിൽ കഴിയേണ്ടിവരും.

ഇതേ കേസിൽ അബഹയിൽ ജോലി ചെയ്യുന്ന മറ്റൊരു മലായാളിയും ഏതാനും ദിവസം മുൻപ് ഉംറ യാത്രക്കിടെ അൽബഹയിൽ പിടിക്കപ്പെട്ട് ജയിലിൽ കഴിയുന്നുണ്ട്. നാട്ടിൽ നിന്നും സൗദിയിലേയ്ക്ക് യാത്ര ചെയ്യുന്നവർ നിർബന്ധമായും കൊണ്ടുവരുന്ന മരുന്നുകൾ സൗദിയിൽ നിയന്ത്രണ വിധേയമാണോ എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. രാജ്യത്ത് മയക്കുമരുന്നിനെതിരെയുള്ള ജാഗ്രതയുടെ ഭാഗമായി നടക്കുന്ന പരിശോധനയിൽ നിരവധി കുറ്റകൃത്യങ്ങളാണ് പിടിക്കപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉംറ യാത്രക്കാരേയും മറ്റും പരിശോധിക്കുന്നത് കർശനമാക്കിയത്.

]]>
സൗദിയിൽ ഡെലിവറി ജോലി ഇനി സൗദികൾക്ക് മാത്രം; വിദേശികൾ സ്വന്തം നിലയിൽ ഈ ജോലി ചെയ്യാൻ പാടില്ല https://malayalees.ch/delivery-jobs-in-saudi-are-now-only-for-saudis/ Wed, 24 Jan 2024 04:25:19 +0000 https://malayalees.ch/?p=95190 സൗദിയിൽ ഓൺലൈൻ ഡെലിവറി ജോലി, സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തും. ഘട്ടം ഘട്ടമായാണ് നിയമം നടപ്പിലാക്കുക. ഈ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് യൂണിഫോം നിർബന്ധമാക്കാനും നിർദേശമുണ്ട്.

സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയാണ് രാജ്യത്തെ ഓൺലൈൻ ഡെലിവറി മേഖലയെ നിയന്ത്രിക്കാനുള്ള പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. വിദേശികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നത് ലൈറ്റ് ട്രാൻസ്പോർട്ട് കമ്പനികൾ വഴിയാക്കുക, ഈ നിയമം 14 മാസത്തിനുള്ളിൽ പ്രാബല്യത്തിൽ കൊണ്ടുവരിക, ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങളിൽ പരസ്യങ്ങൾ അനുവദിക്കുക, ഡെലിവറിക്കു ഇരു ചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നതിന് കൂടുതൽ നിയന്ത്രണം കൊണ്ടുവരിക തുടങ്ങിയവ പുതിയ നിർദേശങ്ങളിലുണ്ട്.

ഈ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് യൂണിഫോം നിർബന്ധമാക്കും. ഈ മേഖലയിൽ വിദേശികൾ സ്വന്തം നിലയിൽ ജോലി ചെയ്യുന്നത് ക്രമേണ തടയും. സൗദികൾക്ക് സ്വന്തം നിലയിൽ ഈ ജോലി ചെയ്യാനുള്ള പ്രോത്സാഹനം നല്കും. ഡെലിവറി മേഖലയുടെ വിശ്വാസ്യതയും സുരക്ഷയും വർദ്ധിപ്പിക്കുക, സേവന നിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് ഈ നീക്കത്തിന് പിന്നിൽ. കൂടുതൽ സൌദി പൌരൻമാർക്ക് ഈ മേഖലയിൽ ജോലി ലഭിക്കാനും പുതിയ തീരുമാനം കാരണമാകും. നിലവിൽ 37 ഓൺലൈൻ ഡെലിവറി കമ്പനികൾ ആണ് സൗദിയിൽ പ്രവർത്തിക്കുന്നത്. 2023-ൽ 200 മില്യൺ ഡെലിവറി നടത്തിയതായാണ് കണക്ക്.

]]>
മക്ക, മദീന നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിദേശികള്‍ക്കും നിക്ഷേപാവസരം https://malayalees.ch/investment-opportunities-for-foreigners-in-real-estate-sector-of-makkah-and-madinah/ Wed, 24 Jan 2024 04:20:39 +0000 https://malayalees.ch/?p=95184 മക്ക, മദീന നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിദേശികള്‍ക്കും നിക്ഷേപാവസരമൊരുക്കുന്നു. ആദ്യമായാണ് ഈ മേഖലയില്‍ വിദേശികള്‍ക്ക് നിക്ഷേപത്തിന് അവസരം നല്‍കുന്നത്. മക്ക, മദീന നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിദേശ നിക്ഷേപത്തിന് നിലവില്‍ നിയന്ത്രണം ഉണ്ട്. ഇത് നീക്കി, പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് വിദേശികള്‍ക്കും പുണ്യ നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്താനുള്ള നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും.

സൗദി ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി ഡയറക്ടര്‍ മുഹമ്മദ് അല്‍കുവൈസ് ആണ് ഇക്കാര്യം അറിയിച്ചത്. മക്ക മദീന നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപമുള്ള നിശ്ചിത കമ്പനികളില്‍ വിദേശികള്‍ക്കും ഭാഗമാകാമെന്നും ആദ്യമായാണ് ഇങ്ങിനെ അവസരം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ നഗരങ്ങളിലുള്ള റിയല്‍ എസ്റ്റേറ്റ് ഫണ്ടില്‍ സൗദികള്‍ അല്ലാത്തവരില്‍ നിന്നു സംഭാവന സ്വീകരിക്കാന്‍ നേരത്തെ ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അനുമതി നല്കിയിരുന്നു.

]]>