Fast Check – malayalees.ch https://malayalees.ch Malayalam Online News Portal Wed, 08 Nov 2023 04:33:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Fast Check – malayalees.ch https://malayalees.ch 32 32 ആർബിഐ ഒരു ലക്ഷം രൂപയുടെ നാണയം പുറത്തിറക്കിയോ? വസ്തുത പരിശോധിക്കാം https://malayalees.ch/reserve-bank-of-india-has-not-issued-rs-one-lakh-coin/ Wed, 08 Nov 2023 04:33:46 +0000 https://malayalees.ch/?p=90741 sharethis sharing button

ഒരു ലക്ഷം രൂപയുടെ നാണയം ആർബിഐ പുറത്തിറക്കിയെന്ന പേരിൽ പ്രചരിക്കുന്ന വാർത്തയെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ച നടക്കുന്നത്. പ്രചരിക്കുന്ന വാർത്തയെ കുറിച്ചുള്ള വസ്തുത പരിശോധിക്കാം. അന്വേഷണത്തിൽ വാർത്ത വ്യാജമാണെന്നും ഈ ചിത്രം 2016 മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും കണ്ടെത്തി.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ 100000 രൂപയുടെ നാണയം പുറത്തിറക്കിയത് സംബന്ധിച്ച് സമീപകാല പോസ്റ്റുകളൊന്നും കണ്ടെത്തിയില്ല. സൈറ്റ് പ്രകാരമുള്ള വിവരങ്ങളിൽ നിന്ന് ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള നാണയം 20 രൂപയുടെ നാണയമാണ്. നിലവിൽ 100 രൂപയുടെ സ്വർണ നാണയമുണ്ടെങ്കിലും അത് പ്രചാരത്തിലുള്ള നാണയമല്ല. ഇത് ശേഖരിക്കാനോ നിക്ഷേപിക്കാനോ ഉദ്ദേശിച്ചിട്ടുള്ള ഒരു ബുള്ളിയൻ നാണയമാണ്.

വിവിധ അവസരങ്ങളുടെ സ്മരണയ്ക്കായി ഉപയോഗിച്ച 100, ₹150, ₹350 എന്നീ മൂല്യങ്ങളുള്ള നാണയങ്ങളുടെ ചിത്രങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ ഉണ്ട്. പക്ഷെ ഇവയൊന്നും പൊതു പ്രചാരത്തിൽ വരുന്നവയല്ല. 2019 ൽ ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ₹150-ന്റെ ഒരു സ്മരണിക നാണയം പുറത്തിറക്കിയിരുന്നു. ഈ നാണയങ്ങളെ സ്മാരക നാണയങ്ങൾ എന്നാണ് വിളിക്കുന്നത്. ഗവൺമെന്റ് ഓഫ് ഇന്ത്യ മിന്റ് ആണ് ഇവ പുറത്തിറങ്ങുന്നത്.

]]>
ഇത് ചന്ദ്രയാന്റെ ദൃശ്യങ്ങളല്ല; പ്രചരിക്കുന്നത് വ്യാജം https://malayalees.ch/nasa-footage-of-chandrayaan-3-moon-landing/ Wed, 08 Nov 2023 04:29:11 +0000 https://malayalees.ch/?p=90738
സോഫ്റ്റ് ലാൻഡിംഗിന് മുൻപ് ചന്ദ്രയാൻ പറന്ന് നടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാസ പുറത്തുവിട്ട ദൃശ്യങ്ങൾ എന്ന വാദത്തോടെയാണ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഇത് വ്യാജമാണ്.

നിലവിൽ പ്രചരിക്കുന്ന ദൃശ്യം 2021 ജൂൺ 8 മുതൽ ഇന്റർനെറ്റിൽ ലഭ്യമാണ്. ചന്ദ്രയാൻ 3 ഉം ആയി ഇതിന് യാതൊരു ബന്ധവുമില്ല.

യഥാർത്ഥിൽ ഇതൊരു അനിമേറ്റഡ് ദൃശ്യമാണ്. ‘ഹേസ്ഗ്രയാർട്ട്’ എന് യൂട്യൂബ് ചാനലിലാണ് വിഡിയോ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അപ്പോളോ 11 ന്റെ മൂൺ ലാൻഡിംഗ് എന്ന ക്യാപ്ഷനോടെയാണ് വിഡിയോ ഉള്ളത്. ഈ വിഡിയോയിൽ നിന്ന് വെറും 42 സെക്കൻഡ് അടർത്തിമാറ്റിയാണ് നിലവിലെ വ്യാജ പ്രചാരണം.

]]>