Education – malayalees.ch https://malayalees.ch Malayalam Online News Portal Sat, 17 Feb 2024 08:28:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Education – malayalees.ch https://malayalees.ch 32 32 കൊച്ചിയിൽ ‘അമേരിക്കൻ കോർണർ’; യു.എസ്. കോൺസുലേറ്റ് ജനറൽ ചെന്നൈയും കുസാറ്റും ധാരണാപത്രം ഒപ്പുവച്ചു https://malayalees.ch/us-consulate-signs-mou-with-cusat-to-open-american-corner-in-kochi/ Sat, 17 Feb 2024 08:28:38 +0000 https://malayalees.ch/?p=96571 കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (കുസാറ്റ്) ‘അമേരിക്കൻ കോർണർ’ സ്ഥാപിക്കാനായി യു.എസ്. കോൺസുലേറ്റ് ജനറൽ ചെന്നൈയും കുസാറ്റും ധാരണാപത്രം ഒപ്പുവച്ചു. കുസാറ്റിൽ 18 യു.എസ്. സർവകലാശാലകളെ പ്രതിനിധീകരിക്കുന്ന ഉദ്യോഗസ്ഥർ അടങ്ങിയ യു.എസ്. എഡ്യുക്കേഷൻ ട്രേഡ് സംഘത്തിന്റെ സന്ദർശനത്തോട് അനുബന്ധിച്ചാണ് യു.എസ്. കോൺസുൽ ജനറൽ ക്രിസ്റ്റഫർ ഡബ്ല്യു. ഹോഡ്‌ജസും കുസാറ്റ് രജിസ്ട്രാർ ഡോ. വി. മീരയും ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. കുസാറ്റ് വൈസ് ചാൻസലർ ഡോ. പി. ജി. ശങ്കരനും സന്നിഹിതനായിരുന്നു.

പങ്കാളികളായ സ്ഥാപനങ്ങൾക്ക് സ്വതന്ത്ര പ്രവർത്തനാധികാരമുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാരിൻറെ ആഗോള പങ്കാളിത്ത മോഡലായ “അമേരിക്കൻ സ്‌പേസസ്‌” പ്രോഗ്രാമിന്റെ കീഴിലാണ് അമേരിക്കൻ കോർണർ സ്ഥാപിതമാകുക. കുസാറ്റിലെ ഈ പുതിയ അമേരിക്കൻ കോർണർ കാലക്രമത്തിൽ ഇന്ത്യയിലും ഏഷ്യയിലും ലോകമെമ്പാടുമായുള്ള 600ലധികം അമേരിക്കൻ സ്പേസുകളുടെ ശൃംഖലയുടെ ഭാഗമാകും.

1970ൽ തിരുവനന്തപുരത്തെ യു.എസ്.ഐ.എ. കൾച്ചറൽ സെൻറർ പ്രവർത്തനം അവസാനിപ്പിച്ചതിന് ശേഷം കേരളത്തിലെ അമേരിക്കൻ സാംസ്‌കാരിക ഇടമാകാൻ പോകുന്ന ഈ അമേരിക്കൻ കോർണർ വരും കാലത്ത് ആകർഷകമായ പരിപാടികൾക്ക് സാക്ഷ്യം വഹിക്കും. “കൊച്ചിയുടെ ഹൃദയഭാഗത്ത് ഒരു പുതിയ അമേരിക്കൻ കോർണർ തുറക്കാൻ കുസാറ്റുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് വളരെയേറെ സന്തോഷമുണ്ട്. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിലുള്ള ഈ പദ്ധതി അമേരിക്കയുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാൻ കേരളത്തിലെ ജനങ്ങളെ പ്രാപ്‌തരാക്കും. അതേസമയം, അടുത്ത തലമുറയിലെ ശാസ്ത്ര, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, കല, ഗണിതശാസ്ത്ര പ്രേമികളെയും ഭാവിയിലെ ശാസ്ത്രജ്ഞരെയും ഗവേഷകരെയും സംരംഭകരെയും പ്രചോദിപ്പിക്കാനും ശാക്തീകരിക്കാനുമായി സമൂഹത്തിൽ കുസാറ്റും ഇവിടുത്തെ സെൻറർ ഫോർ സയൻസ് ഇൻ സൊസൈറ്റിയും നടത്തുന്ന വിസ്‌മയകരമായ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും അമേരിക്കൻ കോർണർ വഴി ഞങ്ങൾക്ക് സാധിക്കും,” യു.എസ്. കോൺസുൽ ജനറൽ ഹോഡ്‌ജസ് പറഞ്ഞു.

ശാസ്ത്ര, കലാ വിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികളെയും സ്ത്രീകളെയും ശാക്തീകരിക്കാനുള്ള പ്രതിബദ്ധത, സാമൂഹിക നന്മയ്‌ക്കായി പ്രായോഗികമായ പഠന അവസരങ്ങളും ശാസ്ത്രവിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുക, ശാസ്ത്രത്തിലേക്കുള്ള വഴി സുഗമമാക്കി പുതുതലമുറയിലെ മാറ്റത്തിൻറെ വക്താക്കളെ വാർത്തെടുക്കുക, എന്നിങ്ങനെയുള്ള പൊതുവായ മൂല്യങ്ങളെ പിന്തുണച്ചുകൊണ്ട് കുസാറ്റുമായി ഒരു സുസ്ഥിര പങ്കാളിത്തത്തിനുള്ള ഈ അവസരത്തെ ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറൽ സ്വാഗതം ചെയ്യുന്നു. ചെന്നൈയിലെ അമേരിക്കൻ സെൻറർ കുസാറ്റിലെ പുതിയ അമേരിക്കൻ കോർണറിന് നേരിട്ട് പിന്തുണ നൽകും. ഇതിന് മുമ്പ് കുസാറ്റുമായി ചേർന്ന് ശാസ്ത്രമേഖലയിൽ പെൺകുട്ടികൾക്കായി രണ്ടാഴ്ചത്തെ ഒരു പഠനക്യാമ്പും ഒരു ബിസിനസ് കമ്മ്യൂണിക്കേഷൻ പ്രോഗ്രാമും യു.എസ്. കോൺസുലേറ്റ് നടത്തിയിട്ടുണ്ട്. യു.എസ്. കോൺസുലേറ്റ് ജനറൽ നടത്തിയ “അമേരിക്ക വിത്ത് കേരള” എന്ന ദുരന്തനിവാരണ പദ്ധതിയുടെ ഭാഗമായി 2020ൽ സുസ്ഥിരമായ അടിസ്ഥാന സൗകര്യ വികസനത്തിൽ ശിൽപ്പശാല കുസാറ്റ് സംഘടിപ്പിച്ചിരുന്നു.

കുസാറ്റിലെ അമേരിക്കൻ കോർണർ വിശ്വസ്‌തമായ അക്കാദമിക, ഗവേഷണ വിവരങ്ങൾ നേടാനുള്ള അനവധി അവസരങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന വേദിയായി മാറും. ഇ- റി യു.എസ്.എ എന്ന ഡിജിറ്റൽ വായനശാല, ഇംഗ്ലീഷ് ഭാഷാ-ശേഷീ തൊഴിൽ വികസന പരിപാടികൾ, മാധ്യമ സാക്ഷരതാ ശിൽപ്പശാലകൾ, യു.എസ്. സ്ഥാപനങ്ങളുമായുള്ള കൈമാറ്റ അവസരങ്ങൾ, അമേരിക്കയിലെ പഠനത്തിനുള്ള ഉപദേശക സേവനങ്ങൾ എന്നിവ ഇവിടെ ലഭ്യമാക്കും.

അമേരിക്കൻ കോർണർ വഴിയുള്ള പങ്കാളിത്തം കുസാറ്റും അമേരിക്കൻ സർവകലാശാലകളും തമ്മിലുള്ള വിദ്യാർത്ഥി കൈമാറ്റത്തിനും ഗവേഷണ പങ്കാളിത്തത്തിനും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള അടിസ്ഥാനമായും വർത്തിക്കും. ലോകമെമ്പാടുമുള്ള എല്ലാ അമേരിക്കൻ കോർണറുകളെയും പോലെ, കുസാറ്റിലെ അമേരിക്കൻ കോർണറിന്റെ പ്രവർത്തനങ്ങളും സേവനങ്ങളും തികച്ചും സൗജന്യവും എല്ലാവർക്കും പ്രവേശനമുള്ളതും ആയിരിക്കും. ഈ വർഷം തന്നെ അമേരിക്കൻ കോർണർ തുറന്ന് പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ.ആതിഥേയ സ്ഥാപന പങ്കാളികൾ സ്വതന്ത്രമായി പ്രവർത്തനം നടത്തുന്ന അമേരിക്കൻ കോർണറുകൾക്ക് ആറ് പ്രധാന മേഖലകളിൽ പ്രോഗ്രാമുകൾ നടത്താൻ യു.എസ്. ഗവൺമെന്റിൽ നിന്ന് ധനസഹായവും പരിശീലനവും പിന്തുണയും അവർക്ക് ലഭിക്കുന്നു.

1) പൂർവ്വ വിദ്യാർത്ഥി പരിപാടികൾ: യു.എസ്. എക്സ്ചേഞ്ച് പ്രോഗ്രാമുകളിൽ പങ്കെടുത്തവരും യു.എസ്. സർവ്വകലാശാലകളിലെയും കോളേജുകളിലെയും പൂർവ്വ വിദ്യാർത്ഥികളുമായും ഉള്ള ആശയവിനിമയവും യു.എസ്. എക്സ്ചേഞ്ച് പ്രോഗ്രാമുകളുടെ പ്രചാരവും

2) ഇംഗ്ലീഷ് പ്രോഗ്രാമുകൾ: ഇംഗ്ലീഷ് ഭാഷാ അധ്യാപകരെയും പഠിതാക്കളെയും പിന്തുണയ്ക്കാനുള്ള പരിശീലന പരിപാടികളും അവസരങ്ങളും

3) സ്റ്റീം [STEAM] പ്രോഗ്രാമുകൾ: ചെറുപ്പക്കാർക്കായി സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം (സ്റ്റീം) മേഖലകളിൽ പരിചയസമ്പന്നത ഉൾപ്പെടുത്തിയുള്ള പഠന പരിപാടികളും സംരംഭകത്വ അവസരങ്ങളും അതുപോലെ തന്നെ സ്റ്റീം അധ്യാപക പരിശീലനത്തെയും പിന്തുണയ്ക്കാനുള്ള പരിപാടികളും

4) യു.എസിനെ കുറിച്ചുള്ള വിവരങ്ങൾ: അമേരിക്കൻ കോർണറുകൾ ഒരു പ്രത്യേക ആഗോള ലൈസൻസ് ഉപയോഗപ്പെടുത്തി ഇലൈബ്രറി യു.എസ്.എ. ഡാറ്റാബേസിലൂടെ ലോകോത്തര അക്കാദമിക, ഗവേഷണ ഡാറ്റാബേസുകളിലേക്ക് സൗജന്യവും പരിധിയില്ലാത്തതുമായ പ്രവേശനം നൽകുന്നു

5) എഡ്യുക്കേഷൻ യു.എസ്.എ: ലോകമെമ്പാടുമുള്ള എജ്യുക്കേഷൻ യു.എസ്.എ. ഉപദേശക കേന്ദ്രങ്ങളുടെ ശൃംഖലയിലൂടെ യു.എസിലെ പഠന അവസരങ്ങളിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് സൗജന്യവും നിഷ്പക്ഷവുമായ വിദഗ്‌ധ ഉപദേശം, യു.എസ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനവും പഠന കോഴ്‌സും സ്കോളർഷിപ്പുകളും

]]>
സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് മുതല്‍ എസ്.ഐ വരെ അഞ്ചോളം പോസ്റ്റുകള്‍; PSCയുടെ അവസാന തീയതി ഇന്ന് https://malayalees.ch/kerala-psc-job-notification/ Wed, 31 Jan 2024 05:08:58 +0000 https://malayalees.ch/?p=95605 കേരള പി.എസ്.സി പുറത്തിറക്കിയ ആറോളം തസ്തികകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. ഓഫീസ് അറ്റന്‍ഡന്റ്, പൊലിസ് കോണ്‍സ്റ്റബിള്‍, വുമണ്‍ പൊലിസ് കോണ്‍സ്റ്റബിള്‍, സബ് ഇന്‍സ്‌പെക്ടര്‍, പഞ്ചായത്ത് സെക്രട്ടറി, എൽപി-യുപി അധ്യാപക നിയമനം, തുടങ്ങിയ തസ്തികകളിലേക്കുള്ള അപേക്ഷ ജനുവരി 31 വരെയാണ് നിലവിലുള്ളത്. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് കേരളത്തില്‍ തന്നെ സ്ഥിര സര്‍ക്കാര്‍ ജോലി നേടാനുള്ള സുവര്‍ണ്ണമാവസരമാണ് മുന്നിലുള്ളത്. ഇനിയും അപേക്ഷിക്കാത്തവര്‍ എത്രയും വേഗം അപേക്ഷ നല്‍കാന്‍ ശ്രമിക്കുക.

പോലീസ് സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് 45600 രൂപ മുതൽ 95600 രൂപ വരെയാണ് ശമ്പളം. ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാനാകുകയെന്ന് നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. 20 വയസ് മുതൽ 31 വയസ് വരെയുള്ളവർക്ക് എസ് ഐ പോസ്റ്റിലേക്ക് അപേക്ഷിക്കാം. റിസർവേഷൻ കാറ്റഗറിയിലുള്ളവർക്ക് 36 വയസുവരെ അപേക്ഷിക്കാനാകും. ശാരിരിക ക്ഷമത പരിശോധനയുടെ വിവരങ്ങളും നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. 167 സെന്‍റീ മീറ്റർ ഉയരവും 81 സെന്‍റീ മീറ്റർ നെഞ്ചളവും അഞ്ച് സെന്‍റീ മീറ്റർ വികാസവും വേണമെന്ന് നോട്ടിഫിക്കേഷനിൽ പറയുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 ആയിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

]]>
തമിഴ്‌നാട്ടിൽ വീണ്ടും മഴ കനക്കുന്നു; 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി https://malayalees.ch/heavy-rain-in-tamil-nadu-2/ Mon, 08 Jan 2024 08:39:38 +0000 https://malayalees.ch/?p=94234 തമിഴ്‌നാട്ടിൽ വീണ്ടും കനത്ത മഴ ശക്തമാകുന്നു. കടലൂർ, വില്ലുപുരം ഉൾപ്പെടെയുള്ള ജില്ലകളിലാണ് മഴ തുടരുന്നത്. 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കടലൂർ, വില്ലുപുരം, മയിലാടുതുറൈ, നാഗപട്ടണം, വെല്ലൂർ, റാണിപ്പേട്ട്, തിരുവണ്ണാമലൈ, തിരുവാരൂർ, കല്ല്കുറിച്ചി, ചെങ്കൽപട്ട് തുടങ്ങിയ ജില്ലകളിലെ സ്‌കൂളുകൾക്കും കോളജുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.കനത്ത മഴയെ തുടർന്ന് അണ്ണാമലൈ യൂണിവേഴ്സിറ്റി നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്.

പുതുച്ചേരിയിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. മിക്കയിടങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.

]]>
ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു https://malayalees.ch/converting-schools-of-lakshadweep-to-english-medium/ Wed, 13 Dec 2023 09:09:52 +0000 https://malayalees.ch/?p=92789 ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു. അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനം സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാത്രമായിരിക്കുമെന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് നൽകി.വിദ്യാഭ്യാസം ഉന്നത നിലവാരത്തലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് മലയാളം മീഡിയം ഒഴിവാക്കുന്നതെന്നാണ് വിശദീകരണം. നിലവില്‍ 9,10 ക്ലാസുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് പഴയ സിലബസില്‍ പരീക്ഷ എഴുതാം.

ലയാളം മീഡിയം ക്ലാസുകൾ സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറും. 2 മുതൽ 8 വരെ ക്ലാസുകളാണ് ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറുന്നത്. കേരള സിലബസ് ഇല്ലാതാകുന്നതോടെ അറബി പഠനവും ഇല്ലാതാകും.

മലയാളം ഐച്ഛിക വിഷയമായി പഠിക്കാം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകയും മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കുകയുമാണ് ലക്ഷ്യം.

]]>
രണ്ടുഘട്ട പരീക്ഷ രീതി PSC ഉപേക്ഷിച്ചു; LDC, ലാസ്റ്റ്‌ഗ്രേഡ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്ക് ഇനി ഒറ്റ പരീക്ഷ https://malayalees.ch/psc-skip-preliminary-exams-ld-clerk-notification/ Wed, 15 Nov 2023 04:42:28 +0000 https://malayalees.ch/?p=91101 പത്താം ക്ലാസ് അടിസ്ഥാനയോഗ്യതയായ തസ്തികകളിലേക്ക് രണ്ടുഘട്ട പരീക്ഷ എന്ന രീതി പിഎസ്‌സി ഉപേക്ഷിച്ചു. എൽ ഡി ക്ലാർക്ക് ലിസ്റ് ഗ്രേയ്‌ഡ്‌ തസ്തികകളിലേക്ക് ഉൾപ്പെടെ ഇനിമുതൽ ഒറ്റ പരീക്ഷയെ ഉണ്ടാകൂ. നടത്തിയ പരീക്ഷണങ്ങള്‍ സാമ്പത്തികമായി വലിയ തിരിച്ചടിയായതോടെ പ്രാഥമിക പരീക്ഷകള്‍ ഒഴിവാക്കാന്‍ പിഎസ്‌സി തീരുമാനം.എല്ലാ പോസ്റ്റുകളിലേക്കും രണ്ടു പരീക്ഷകളാണ് നടത്തിയിരുന്നത്. ഇതു പിഎസ്‌സിയെ സാമ്പത്തികമായ തകര്‍ത്തു. ലക്ഷങ്ങളാണ് ഇതിലൂടെ പിഎസ്‌സിക്ക് നഷ്ടമായത്. അതേ സമയം ഉദ്യോഗാര്‍ത്ഥികള്‍ക്ക് രണ്ടു പരീക്ഷകള്‍ എഴുതേണ്ട ഗതികേടും ഉണ്ടായി. ഇതോടെയാണ് കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കുന്ന പരീക്ഷകള്‍ക്ക് പ്രാഥമിക പരീക്ഷ ഒഴിവാക്കാന്‍ പിഎസ്‌സി തീരുമാനിച്ചിരിക്കുന്നത്.

ഇന്നലെ ചേര്‍ന്ന കമീഷന്‍ യോഗമാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടത്.വിവിധ ജില്ലകളിലെ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് (എല്‍.ഡി ക്ലര്‍ക്ക്), ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് തസ്തികകളാണ് ആദ്യഘട്ടമായി പ്രാഥമിക പരീക്ഷയില്‍നിന്ന് ഒഴിവാക്കുന്നത്. ക്ലര്‍ക്ക് തസ്തികയുടെ വിജ്ഞാപനം നവംബര്‍ 30നു പുറപ്പെടുവിക്കും.

ഡിസംബറില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് തസ്തികയുടെ വിജ്ഞാപനവും പ്രസിദ്ധീകരിക്കും. വിവിധ ഘട്ടങ്ങളിലായി പരീക്ഷ നടക്കും.അപേക്ഷകരെ കുറച്ച് വേഗത്തില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്‍ ചെയര്‍മാന്റെ കാലത്ത് യുപിഎസ്‌സി മാതൃകയില്‍ പരീക്ഷകള്‍ രണ്ടുഘട്ടമാക്കിയത്. ഈ തീരുമാനത്തിനെതിരെ അന്നുതന്നെ പിഎസ്‌സിക്കുള്ളിലും ഉദ്യോഗാര്‍ത്ഥികള്‍ക്കിടയും വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു.

]]>
‘പിന്‍വാതില്‍ നിയമനവും അനധികൃത സ്ഥിരപ്പെടുത്തലും’; ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാതെ സർവകലാശാലകൾ https://malayalees.ch/universities-without-reporting-vacancies-to-psc/ Tue, 24 Oct 2023 05:50:29 +0000 https://malayalees.ch/?p=89938 ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാതെ സർവകലാശാലകൾ. പിന്‍വാതില്‍ നിയമനവും അനധികൃത സ്ഥിരപ്പെടുത്തലിനും നീക്കം. ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലാണ് പിന്‍വാതില്‍ നിയമനം നടക്കുന്നത്. പതിനൊന്ന് സര്‍വകലാശാലകളിലായി 172 ഒഴിവുകളുണ്ടെന്ന് രേഖകള്‍. എന്നാൽ റിപ്പോര്‍ട്ട് ചെയ്തത് 30 എണ്ണം മാത്രം.(Universities without reporting vacancies to PSC)

ഒഴിവുകള്‍ ഭാഗികമായെങ്കിലും റിപ്പോര്‍ട്ട് ചെയ്തത് ആറു സര്‍വകലാശാലകള്‍ മാത്രം. നിലവിലുള്ള താല്‍ക്കാലിക്കാരെ സ്ഥിരപ്പെടുത്താന്‍ സിന്‍ഡിക്കേറ്റുകളുടെ നീക്കം. കേരള 25, കാലിക്കറ്റ്-10, കുഫോസ്-8, അഗ്രികള്‍ച്ചര്‍-84. എം.ജി 16, ശ്രീശങ്കര-8, കണ്ണൂര്‍-5, വെറ്ററിനറി-8, ഹെല്‍ത്ത് -5, ഫിഷറീസ് 3 എന്നിങ്ങനെയാണ് ഒഴിവുകള്‍.

]]>
”മണിപ്പൂരിലെ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അവസരമൊരുക്കും” സാമ്പത്തിക സഹായം നൽകും; കണ്ണൂർ സർവകലാശാല https://malayalees.ch/students-from-manipur-continue-their-studies-in-kannur/ Mon, 07 Aug 2023 09:40:10 +0000 https://malayalees.ch/?p=85766 മണിപ്പൂരിലെ കലാപബാധിത മേഖലകളിലെ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അവസരമൊരുക്കുമെന്ന് കണ്ണൂർ സർവകലാശാല. ബിരുദ ബിരുദാനന്തര കോഴ്‌സുകൾക്ക് സൂപ്പർ ന്യൂമറിയായി പ്രവേശനം നൽകും. സാമ്പത്തിക സഹായവും നൽകാനും സർവകലാശാല സിന്ഡിക്കേറ്റ് പ്രമേയം പാസ്സാക്കി. വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായവും നൽകാൻ തീരുമാനമായി.

മണിപ്പൂരിൽ നിന്നും എത്തുന്ന വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യവും സാമ്പത്തിക സഹായവും നൽകുമെന്നും വൈസ് ചാൻസിലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു സർവകലാശാല മണിപ്പൂരിലെ വിദ്യാർത്ഥികൾക്ക് സഹായവുമായെത്തുന്നത്. കലാപത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ഒന്നുമില്ലാതെ തന്നെ കണ്ണൂരിലെത്തി പഠിക്കാം.

സർട്ടിഫിക്കറ്റുകളെല്ലാം കോഴ്സ് പൂർത്തിയാകുന്നതിന് മുൻപ് ഹാജരാക്കിയാൽ മതി. മണിപ്പൂരിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്കായി സർവകലാശാല ക്യാമ്പസുകളിൽ സൂപ്പർ ന്യൂമറിയായി അധിക സീറ്റുകൾ ഒരുക്കുമെന്ന് വൈസ് ചാൻസിലർ ഡോ.ഗോപിനാഫ് രവീന്ദ്രൻ പറഞ്ഞു.

കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് ചേർന്ന അടിയന്തിര സിൻഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്. മനുഷ്യത്വപരവും മതനിരപേക്ഷവുമായ നിലപാട് ഉയർത്തിപ്പിടിക്കുകയാണ് സർവകലാശാലയെന്ന് സിൻഡിക്കേറ്റ് അംഗം എൻ സുകന്യ പറഞ്ഞു.

മണിപ്പൂർ കലാപത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് പഠനം മുടങ്ങിയത്. സഹായം അഭ്യർത്ഥിച്ച് ട്രൈബൽ വിദ്യാർത്ഥി യൂണിയനുകൾ അയച്ച കത്ത് പരിഗണിച്ചാണ് അവരെ ചേർത്ത് പിടിക്കാനുള്ള കണ്ണൂർ സർവകലാശാലയുടെ തീരുമാനം.

]]>
കോളേജ് പ്രിന്‍സിപ്പല്‍ നിയമനം; പട്ടിക അട്ടിമറിച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രിയെന്ന് വിവരാവകാശ രേഖ https://malayalees.ch/minister-r-bindu-interfered-in-government-college-principal-appointment/ Fri, 28 Jul 2023 07:24:15 +0000 https://malayalees.ch/?p=85169 സംസ്ഥാനത്തെ ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരായി നിയമിക്കേണ്ട പട്ടികയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഇടപെട്ടതായി വിവരാവകാശ രേഖ. സെലക്ട് കമ്മിറ്റി നിര്‍ദേശിച്ച 43 പേരുടെ അന്തിമ പട്ടികയില്‍ തിരുത്തല്‍ വരുത്തിയത് മന്ത്രിയുടെ നിര്‍ദേശപ്രകാരം. പട്ടികയില്‍നിന്നു തഴയപ്പെട്ടവരെ കൂടി ഉള്‍പ്പെടുത്തുന്നതിന് അപ്പീല്‍ കമ്മിറ്റിയെ നിയോഗിക്കുന്നതിനു വേണ്ടിയായിരുന്നു മന്ത്രിയുടെ ഇടപെടല്‍.

യുജിസി റഗുലേഷന്‍ പ്രകാരം രൂപീകരിച്ച സെലക്ഷന്‍ കമ്മിറ്റി തയാറാക്കിയ 43 പേരുടെ പട്ടികയാണ് ഇതോടെ മാറ്റിയത്. 110 പേര്‍ അപേക്ഷിച്ചെങ്കിലും യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ചു യോഗ്യതയുള്ള 43 പേരെയാണ് കമ്മിറ്റി തിരഞ്ഞെടുത്തത്. എന്നാല്‍ നിലവിലുള്ള പട്ടികയെ കരടു പട്ടികയായി കണക്കാക്കാനും അപ്പീല്‍ കമ്മിറ്റി രൂപീകരിക്കാനും 2022 നവംബര്‍ 12നു മന്ത്രി ഇ-ഫയലില്‍ നിര്‍ദേശിച്ചു.

മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് അന്തിമപട്ടികയെ കരടു പട്ടികയാക്കി കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ കഴിഞ്ഞ ജനുവരി 11 പ്രസിദ്ധീകരിച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍ രൂപവത്കരിച്ച അപ്പീല്‍ കമ്മിറ്റി സെലക്ഷന്‍ കമ്മിറ്റി അയോഗ്യരാക്കിയവരെ കൂടി ഉള്‍പ്പെടുത്തി 76 പേരുടെ പട്ടിക തയാറാക്കിയത്.

എന്നാല്‍ 43 പേരുടെ പട്ടികയില്‍ നിന്ന് നിയമനം നടത്തുന്നതിന് പകരം 76 പേരുടെ പട്ടികയില്‍ നിന്ന് നിയമനം നടത്താനുള്ള സര്‍ക്കാര്‍ നീക്കം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തടഞ്ഞിരുന്നു. കഴിഞ്ഞ 24ന് ട്രൈബ്യുണല്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ 43 പേരുടെ പട്ടികയില്‍ നിന്ന് മാത്രമേ നിയമനം നടത്താവൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

]]>
പ്ലസ് വണ്ണിന് 97 താല്‍ക്കാലിക ബാച്ചുകള്‍ക്ക് അനുമതി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍ https://malayalees.ch/provisional-batches-sanctioned-for-plus-one-cabinet-decisions/ Wed, 26 Jul 2023 10:04:18 +0000 https://malayalees.ch/?p=85067 സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മലബാര്‍ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ 97 താല്‍ക്കാലിക ബാച്ചുകള്‍ അധികമായി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ആറ് ജില്ലകളിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലാണ് അധിക ബാച്ചുകള്‍ അനുവദിച്ചത്.

പ്രവേശന നടപടികള്‍ അവസാനിപ്പിക്കുമ്പോള്‍ താല്‍ക്കാലികമായി അനുവദിച്ച ഏതെങ്കിലും ബാച്ചില്‍ മതിയായ എണ്ണം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടാത്ത സാഹചര്യമുണ്ടെങ്കില്‍ അത്തരം ബാച്ചുകള്‍ റദ്ദ് ചെയ്യും. ആ ബാച്ചില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ അതേ സ്കൂളിലെ സമാന ബാച്ചിലോ സമീപത്തുള്ള സ്കൂളിലെ സമാന ബാച്ചിലേക്കോ മാറ്റും.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍:

  • തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്സിങ് കോളജുകളില്‍ 2023-24 അധ്യയനവര്‍ഷം മുതല്‍ വിദ്യാര്‍ത്ഥി പ്രവേശനശേഷി 8 വീതമായി നിജപ്പെടുത്തി എംഎസ് സി (മെന്‍റല്‍ ഹെല്‍ത്ത് നഴ്സിങ് കോഴ്സ്) ആരംഭിക്കുന്നതിന് അനുമതി നല്‍കി.
  • പത്രപ്രര്‍ത്തക പെന്‍ഷന്‍, ഇതര പെന്‍ഷനുകള്‍ തുടങ്ങിയവ തീര്‍പ്പാക്കുന്നതിന് വിവര പൊതുജനസമ്പര്‍ക്ക വകുപ്പില്‍ അനുവദിച്ച ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയ്ക്ക് 1.4.2023 മുതല്‍ 31.3.2024 വരെ തുടര്‍ച്ചാനുമതി നല്‍കി. തൃശൂര്‍ ജില്ലയിലെ ചിട്ടി ആര്‍ബിട്രേഷന്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് രജിസ്ട്രേഷന്‍ വകുപ്പില്‍ സൃഷ്ടിച്ചിരുന്ന 4 സബ് രജിസ്ട്രാറുടെയും 6 ക്ലര്‍ക്കിന്‍റെയും താല്‍ക്കാലിക തസ്തികകളില്‍ 2 സബ് രജിസ്ട്രാറുടെയും 4 ക്ലര്‍ക്കിന്‍റെയും തസ്തികകള്‍ക്ക് 31.03.2024 വരെ തുടര്‍ച്ചാനുമതി നല്‍കാന്‍ തീരുമാനിച്ചു.
  • മലബാര്‍ ദേവസ്വം ബോര്‍ഡിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളിലെ സ്ഥിരം ജീവനക്കാര്‍ക്ക് 1.7.2019 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 11-ാം ശമ്പള പരിഷ്ക്കരണ ഉത്തരവിന്‍റെ ആനുകൂല്യം വ്യവസ്ഥകള്‍ക്ക് വിധേയമായി നല്‍കാന്‍ തീരുമാനിച്ചു.
  • കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ ഇടയിലക്കാട്കാവ് ജൈവ വൈവിധ്യ പൈതൃക പ്രദേശമായി വിജ്ഞാപനം ചെയ്യുന്നതിന് തുടര്‍ നടപടികള്‍ സ്വീകരിക്കും.
  • ഭാരതീയ ചികിത്സാവകുപ്പിന്‍റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി 116 തസ്തികകള്‍ സൃഷ്ടിച്ച നടപടി സാധൂകരിച്ചു.
  • പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ്) ആയി ഗംഗാ സിങിനെ നിയമിക്കാന്‍ തീരുമാനിച്ചു. ബെന്നിച്ചന്‍ തോമസ് വിരമിക്കുന്നതിനെ തുടര്‍ന്ന് 1.8.2023 മുതല്‍ ഉണ്ടാകുന്ന ഒഴിവിലേക്കാണ് നിയമനം.
  • കേരള പബ്ലിക്ക് എന്‍റര്‍ പ്രൈസസ്സ് (സെലക്ഷനും റിക്രൂട്ട്മെന്‍റും ) ബോര്‍ഡിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
  • പത്തനംതിട്ട മല്ലപ്പള്ളിയില്‍ മോക്ക് ഡ്രില്ലിനിടെ മരണപ്പെട്ട ബിനു സോമന്‍റെ നിയമപരമായ അനന്തരാവകാശികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച നാല് ലക്ഷം രൂപയുടെ ധനസഹായം തുല്യമായി വീതിച്ച് നല്‍കും. സഹോദരിക്കും സംരക്ഷണയില്‍ കഴിഞ്ഞ് വന്ന സഹോദരപുത്രനുമാണ് തുക വീതിച്ച് നല്‍കുക.
  • 27 താല്‍ക്കാലിക ജെസിഎഫ്എം കോടതികളെ സ്ഥിരം കോടതികളാക്കി മാറ്റുന്നതിന് അനുമതി നല്‍കിയ ഉത്തരവ് പരിഷ്ക്കരിക്കാന്‍ തീരുമാനിച്ചു. 26 ജെസിഎഫ്എം കോടതികളും ഒരു അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുമാണ് സ്ഥിരം കോടതികളാക്കുക. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലേക്ക് അനുവദിച്ച ഒരു ഹെഡ് ക്ലാക്ക് /ജൂനിയര്‍ സൂപ്രണ്ട് തസ്തികളെ അപ്ഗ്രേഡ് ചെയ്ത് നല്‍കും.
  • കൊച്ചിയില്‍ ജൈവമാലിന്യം കംപ്രസ്ഡ് ബയോഗ്യാസ് ആക്കി മാറ്റുന്ന പ്ലാന്‍റ് സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം, ജലം, വൈദ്യുതി, എന്നിവ നല്‍കുന്നതിനും പൈപ്പ് ലൈന്‍ ഇടുന്നതിനുമുളള അനുമതി ബിപിസിഎല്ലിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വിശദമായ പ്രോപ്പോസല്‍ 2023 ഒക്ടോബര്‍ ഒന്നിനകം തയ്യാറാക്കി സമര്‍പ്പിക്കാന്‍ ബിപിസില്ലിനോട് ആവശ്യപ്പെടും.
  • പാലക്കാട് ജില്ലയിലെ ലക്കിടി പേരൂര്‍ 2 വില്ലേജില്‍ ഞാവിളിന്‍കടവ് പാലം എലിവേറ്റഡ് സ്ട്രക്ച്ചര്‍ ആയി നിര്‍മ്മിക്കുന്നതിന് ആവശ്യമായി വരുന്ന 90 സെന്‍റ് നെല്‍വയല്‍ പൊതുആവശ്യത്തിനായി വ്യവസ്ഥകള്‍ക്ക് വിധേയമായി പരിവര്‍ത്തനാനുമതി നല്‍കാന്‍ തീരുമാനിച്ചു
  • 2018 ലെ പ്രളയവുമായി ബന്ധപ്പെട്ട് മില്ലുടമകള്‍ക്ക് നഷ്ടയിനത്തില്‍ നല്‍കാനുള്ള തുക 10 കോടിയായി നിജപ്പെടുത്തി ഒറ്റത്തവണയായി തീര്‍പ്പാക്കുന്നതിന് നിബന്ധനകളോടെ അനുവദിക്കാന്‍ തീരുമാനിച്ചു. ഭാവിയില്‍ കൂടുതല്‍ നഷ്ടപരിഹാരം സര്‍ക്കാരിനോട് ആവശ്യപ്പെടുകയില്ലെന്ന സമ്മതപത്ര വ്യവസ്ഥയില്‍മേലായിരിക്കും തുക വിതരണം ചെയ്യുക. സര്‍ക്കാരില്‍ നിന്ന് തുക ലഭ്യമാകുന്ന മുറക്ക് പ്രളയവുമായി ബന്ധപ്പെട്ട എല്ലാ മില്ലുടമകള്‍ക്കും മില്ലുടമ സംഘടനയില്‍ അംഗമാണോ അല്ലയോ എന്നത് പരിശോധിക്കാതെ നഷ്ടപരിഹാരം നല്‍കി എന്ന് മില്ലുടമ സംഘടനാ പ്രതിനിധികളും സപ്ലൈകോ സി എം ഡിയും ഉറപ്പ് വരുത്തേണ്ടതാണ്.
]]>
മലപ്പുറത്ത് ആറ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ; 18 സ്ഥലങ്ങളിൽ പൊലീസ് പരിശോധന https://malayalees.ch/%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%86%e0%b4%b1%e0%b5%8d-%e0%b4%aa%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b2%e0%b5%bc/ Wed, 28 Sep 2022 04:40:03 +0000 https://malayalees.ch/?p=68691 മലപ്പുറത്ത് ആറ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. തിരൂർ, പെരുമ്പടപ്പ് മേഖലയിൽ നിന്നാണ് അറസ്റ്റ്.18 സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തി. ഹർത്താലുമായി ബന്ധപ്പെട്ട് ആക്രമണം നടത്തിയ പി എഫ് ഐ, എസ്ഡിപി ഐ പ്രവർത്തകരെയാണ് പിടികൂടിയത്.

പൊന്നാനിയിൽ നിന്നും പി എഫ് ഐ പൊന്നാനി മുൻസിപ്പൽ ജോ.സെക്രട്ടറി ഫൈസൽ റഹ്മാൻ, കുഞ്ഞൻബാവ, കുഞ്ഞിമുഹമ്മദ് എന്നിവർ അറസ്റ്റിലായി. തിരൂരിൽ നിന്നും എസ് ഡി പിഐ പ്രവർത്തനായ കാസിം അറസ്റ്റിലായി. കൂടാതെ ഹർത്താലിൽ ലോറി തകർത്ത സംഭവത്തിൽ പെരുമ്പടപ്പിൽ നിന്നും സക്കീർ – എസ് ഡി പിഐ പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡൻറ്, റമീസ് എന്നിവരും അറസ്റ്റിലായി.

അതേസമയം പോപ്പുലർ ഫ്രണ്ട് നിരോധനം കേരളത്തിന്‌ നിർണ്ണായകമാണ് . പോപ്പുലർ ഫ്രണ്ട് ന്റെ പ്രധാന കേന്ദ്രമാണ് കേരളം. പ്രധാന നേതാക്കൾ എല്ലാം കേരളത്തിലാണ്. പ്രാദേശിക യൂണിറ്റുകൾ കൂടുതലുള്ളതും കേരളത്തിൽ. പോപ്പുലർ ഫ്രണ്ട് പ്രതികളായ കൊലപാതകം കൂടുതലുള്ളതും കേരളത്തിൽ തന്നെയാണ്. അക്രമ കേസുകളും കേരളത്തിലാണ് കൂടുതൽ. മാത്രമല്ല പിഎഫ്ഐ യുടെ ആദ്യ സംഘടന എൻ ഡി എഫ് തുടങ്ങിയതും കേരളത്തിലാണ്. സംസ്ഥാന ഇന്റലിജിൻസ് മേധാവി വിശദമായ റിപ്പോർട്ട്‌ നേരത്തെ കൈമാറിയിട്ടുണ്ട്. നിരോധനം നടപ്പാക്കാൻ കേരള പൊലീസ് പ്ലാൻ തയ്യാറാക്കി കഴിഞ്ഞു.

കേന്ദ്ര ഉത്തരവ് ലഭിച്ചാൽ നടപടികളിലേക്ക് കടക്കുമെന്ന് സംസ്ഥാന പോലീസ് അറിയിച്ചു. പി.എഫ് ഐ യുടെ പ്രധാന ഓഫീസുകൾ സീൽ ചെയ്യും. പ്രശ്നസാധ്യതയുള്ളവരെ കരുതൽ കസ്റ്റഡിയിൽ എടുക്കും. റെയ്ഡുകൾ തുടരും. സംസ്ഥാനത്ത് പൊലീസിൻ്റെ പ്രത്യേക ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. ക്യാമ്പുകളിലെ പൊലീസുകാരെ സജ്ജമാക്കി നിർത്താൻ നിർദേശം നൽകിയിട്ടുണ്ട്.

]]>