Economy – malayalees.ch https://malayalees.ch Malayalam Online News Portal Mon, 16 May 2022 07:16:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Economy – malayalees.ch https://malayalees.ch 32 32 സ്വിറ്റസർലണ്ടിലെ ‘ ലൈറ്റ് ഇൻ ലൈഫ് ‘ സഹായമേകി പണികഴിപ്പിച്ച പുതിയ ഭവനത്തിന്റെ താക്കോൽ ഗുണഭോക്താവിന്‌ കൈമാറി, https://malayalees.ch/lightinlifeandaap/ Mon, 16 May 2022 07:16:14 +0000 https://malayalees.ch/?p=61869 സ്വിറ്റ്‌സർലണ്ടിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ്, കേരളത്തിലെ നീലീശ്വരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോമോൻ ജോസഫ് ചാരിറ്റബിൾ ഫൗണ്ടേഷനുമായി സഹകരിച്ച് നിർമ്മിച്ച പുതിയ ഭവനത്തിന്റെ താക്കോൽ ഗുണഭോക്താവിന്‌ കൈമാറി. തെണ്ടുംമുകളിൽ മേക്കാമഠം അംബികാ ജനാർദ്ദനനും കുടുംബത്തിനുമാണ് പുതിയ വീട് എന്ന സ്വപ്നം സഫലമായത്.

മെയ് 14 നു വൈകിട്ട് നടന്ന ലളിതമായ ചടങ്ങിൽ ലൈറ്റ് ഇൻ ലൈഫ് പ്രസിഡണ്ട് ശ്രീ ഷാജി എടത്തല താക്കോൽ ദാനകർമം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി. ആനി ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സഹൃദയ അംഗം ശ്രീ T L പ്രദീപ് സ്വാഗതം ആശംസിച്ചു. സഹൃദയ പ്രസിഡൻ്റ് N D ചന്ദ്രബോസ്, സെക്രട്ടറി P V ലൈജു, T C ബാനർജി, K K രവി അടക്കം നിരവധി ആളുകൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. വീടിന്റെ നിർമാണ പ്രവർത്തനം നടത്തിയ ശ്രീ സാജു പുളിക്കലിന്റെ സാന്നിധ്യം വളരെ സന്തോഷകരമായിരുന്നു.

സഹൃദയ കലാവേദി & ലൈബ്രറി അംഗങ്ങളുടെ ആത്മാർത്ഥമായ സഹായ സഹകരണങ്ങൾ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തീകരിക്കുവാൻ കാരണമായി. മനോഹരമായ വീട് ഒരുക്കിനൽകി അംബികയുടെ ജീവിതത്തിൽ ഒരു തിരി വെളിച്ചമാവാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് പ്രവർത്തകരും സഹകാരികളും.

(വാർത്ത )

]]>
ബജറ്റ് 2022: നികുതി ഇളവ് പ്രതീക്ഷിച്ച് ടെക് മേഖല https://malayalees.ch/what-tech-industry-expect-from-finance-minister-budget-2022/ Fri, 28 Jan 2022 04:16:30 +0000 https://malayalees.ch/?p=56145 കേന്ദ്രബജറ്റ് അവതരണത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ബജറ്റിനെക്കുറിച്ചുള്ള പ്രതീക്ഷകളും കണക്കുകൂട്ടലുകളും വിപണി തകൃതിയായി നടത്തി വരികയാണ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകമെമ്പാടും ടെക്‌നോളജിയുടെ ഡിമാന്റ് വര്‍ധിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ ഇത്തവണ ടെക് മേഖലയുടെ വികസനത്തിനായി നികുതി ഇളവ് ഉള്‍പ്പെടെയുള്ള കൈത്താങ്ങ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് ടെക് കമ്പനികളുടെ പ്രതീക്ഷ.

ചൈന, തായ്‌ലന്‍ഡ് മുതലായ രാജ്യങ്ങളോട് കിടപിടിക്കും വിധത്തില്‍ രാജ്യത്തിന്റെ ടെക് മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ആലോചന ദീര്‍ഘകാലമായി നടന്നുവരികയായിരുന്നു. ഇതിന്റെ ഭാഗമായി മേക്ക് ഇന്‍ ഇന്ത്യ, പിഎല്‍ഐ സ്‌കീം എന്നിവയും നടപ്പിലാക്കപ്പെട്ടിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി ചുങ്കത്തില്‍ ഇളവുവരുത്തുന്ന പ്രഖ്യാപനങ്ങള്‍ ഈ ബജറ്റില്‍ ഉണ്ടാകുമെന്നാണ് ടെക് കമ്പനികളുടെ പ്രതീക്ഷ.

ഇറക്കുമതി ചുങ്കത്തില്‍ കുറവ് വരുത്തിയാല്‍ മാത്രമേ സര്‍ക്കാരും ജനങ്ങളും ആഗ്രഹിക്കുന്ന വിധത്തില്‍ രാജ്യത്ത് ടെക്‌നോളജി മേഖലയില്‍ കുതിപ്പുണ്ടാകുകയുള്ളൂവെന്നാണ് കമ്പനികളുടെ വാദം. ഹോം അപ്ലയന്‍സസ്, ഇലക്ടോണിക്‌സ്, ഗേമിംഗ് ഉപകരണങ്ങള്‍, മറ്റ് ഗാഡ്‌ജെറ്റുകള്‍ എന്നിവയുടെ ഡിമാന്റ് കൊവിഡ് മഹാമാരിയുടെ കൂടി പശ്ചാത്തലത്തില്‍ കുതിച്ചുയര്‍ന്നതായാണ് വിലയിരുത്തപ്പെടുന്നത്. ടെക് കമ്പനികളില്‍ ഇന്ത്യന്‍, വിദേശ നിക്ഷേപങ്ങളില്‍ ഉടന്‍ തന്നെ വലിയ കുതിപ്പുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലോകം കൊവിഡ് രോഗത്തെ ശക്തമായി പ്രതിരോധിക്കുന്നതിനൊപ്പം അതിവേഗം വളര്‍ച്ച പ്രാപിക്കുന്നത് ഐടി, ടെക് കമ്പനികളാണെന്നാണ് വിലയിരുത്തല്‍. ലോകത്തിലെ ഏറ്റവും മികച്ച കമ്പനികള്‍ കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്ത് കൂടുതല്‍ ഐടി പ്രൊഫഷണലുകളെ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിച്ചുവരികയാണ്. സാങ്കേതികവിദ്യയുടെ ആവശ്യകത വളരെയധികം വര്‍ധിച്ചുവെന്നാണ് ഇത് തെളിയിക്കുന്നത്. ഡിജിറ്റലൈസേഷന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വ്യാപിക്കുന്നത്. 2022ലും ഇതിന്റെ ഗുണം പ്രതീക്ഷിക്കാമെന്നതിനാല്‍ നിക്ഷേപകര്‍ക്കും അനുകൂലമായ കാലാവസ്ഥയാണ് നിലവിലുള്ളത്.

]]>
കുറഞ്ഞ ചെലവിൽ കുട്ടനാടൻ ഓളപ്പരപ്പിലൂടെ ഒരു ഉല്ലാസ ജലയാത്ര -വിവരണം – ടോം കുളങ്ങര https://malayalees.ch/aduppumveppumvlog4/ Mon, 27 Dec 2021 06:15:00 +0000 https://malayalees.ch/?p=54596 കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ ജലക്കാഴ്ചകളിലൂടെ ഓളപ്പരപ്പിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ച് കുട്ടനാടൻ കായലിന്റെ വിശാലതയും സുഖശീതളിമയും കുറഞ്ഞ ചെലവിൽ ജലസഞ്ചാരപ്രേമികൾക്ക് ഇനി കൂടുതൽ നേരം ആസ്വദിക്കാം. കപ്പലിലുള്ള അത്ര സുരക്ഷയോടെയാണ് ജലഗതാഗത വകുപ്പ് ഈ ബോട്ട് യാത്ര ഒരുക്കിയിരിക്കുന്നത്. വേഗ-2 എന്ന് നാമകരണം ചെയ്തിരിക്കുന്ന കാറ്റമറൈൻ ബോട്ടിന് 20.5 മീറ്റർ നീളവും 7 മീറ്റർ വീതിയുമുണ്ട്. 15 നോട്ടിക്കൽ മൈൽ വരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ ബോട്ടിൽ 120 യാത്രക്കാർക്ക് സുഖമായിരുന്ന് യാത്ര ചെയ്യാം. അഞ്ചുമണിക്കൂർ ദൈർഘ്യമുള്ള ഈ യാത്രയ്ക്ക് നോൺ എസിക്ക് നാനൂറ് രൂപയും, എയർകണ്ടീഷൻ ക്യാബിന് 600 രൂപയുമാണ് നിരക്ക്.

സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കുട്ടനാടിന്റെ കായൽത്തീര ഭംഗി പരമാവധി ആസ്വദിക്കാൻ കഴിയുന്ന വിധത്തിലാണ് ഈ ബോട്ട് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. 40 എസി സീറ്റുകളും 80 നോൺ എസി സീറ്റുകളുമാണ് വേഗബോട്ടിലുളളത്. 11 മണിക്ക് ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും യാത്ര പുറപ്പെടുന്ന വേഗബോട്ട് പുന്നമടക്കായലിലെ ഫിനിഷിംഗ് പോയിന്റിലൂടെ സഞ്ചരിച്ച് വേമ്പനാട്ട് കായലിന്റെ ഹൃദയഭാഗത്തൂടെ ഒഴുകി മുഹമ്മയും കടന്ന് പക്ഷി നിരീക്ഷകരുടെ പറുദീസയായ പാതിരാമണലിൽ എത്തുന്നു.

ഉച്ചയൂണിനും ഹരിതാഭമായ പാതിരാമണൽ കാഴ്ച്ചക്കും അവിടെ ഒരു മണിക്കൂർ സമയം ലഭിക്കും. കുടുംബശ്രീയിലെ ചേച്ചിമാർ വിളമ്പുന്ന ഉച്ചയൂണിൽ കുട്ടനാടൻ മീൻകറി, സാമ്പാർ, പുളിശ്ശേരി, കക്കയിറച്ചി, അവിയൽ, തോരൻ, അച്ചാർ എന്നീ വിഭവങ്ങൾ ഉണ്ടായിരിക്കും. ഇത്രയും വിഭവങ്ങളടങ്ങിയ ഊണിന് വെറും 100 രൂപ മാത്രം. സ്പെഷ്യൽ എന്തെങ്കിലും വേണമെങ്കിൽ നേരത്തേ വിളിച്ച് പറഞ്ഞാൽ അവർ തയ്യാറാക്കി കൊണ്ടുവരും. തുച്ഛമായ ചാർജ്ജ് ഇടാക്കുന്ന കുടുംബശ്രീയുടെ ഉച്ചഭക്ഷണത്തിന് പുറമേ ചായ, പഴംപൊരി, പരിപ്പ് വട തുടങ്ങിയ നാലുമണി പലഹാരങ്ങളും, ഐസ്ക്രീമും കുറഞ്ഞ നിരക്കിൽ ബോട്ടിൽ ലഭ്യമാണ്.

പാതിരാമണലിൽ നിന്ന് രണ്ട് മണിയ്ക്ക് യാത്ര തിരിക്കുന്ന ബോട്ട് കുമരകം കായലോരത്തെ കുരിശടി വഴി ആർ ബ്ലോക്ക്, മാർത്താണ്ഡം കായൽ, ചിത്തിര, സി ബ്ലോക്ക്, മംഗലശേരി, കുപ്പപ്പുറം എന്നീ സ്ഥലങ്ങളെല്ലാം ചുറ്റിക്കറങ്ങി കുട്ടനാടൻ കായത്തീര ഹരിത ഭംഗി കുറേയെല്ലാം കാണിച്ച് തന്നിട്ടാണ് വേഗ ബോട്ട് ആലപ്പുഴ ജട്ടിയിൽ തിരികെ എത്തുന്നത്. യാത്രക്കാരുടെ മനസ്സും വയറും ഒരുപോലെ നിറയ്ക്കുന്ന ഈ യാത്രയിലൂടെ കേരളത്തിന്റെ ഹോളണ്ടായ കുട്ടനാടിന്റെ കായലോര ജീവിതം കുറെയൊക്കെ കണ്ടറിയാം. ജലഗതാഗത വകുപ്പിന്റെ സുരക്ഷിതവും ചെലവു കുറഞ്ഞതുമായ ഈ അഞ്ചു മണിക്കൂർ ജലയാത്ര ഒരോ മലയാളിയും ഒരിക്കലെങ്കിലും ചെയ്യേണ്ടത് അനിവാര്യമാണ്.

വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക.
9400050322, 9400050324, 9400050327.

]]>
ആതുര സേവന രംഗത്തും ,ഐ ടി മേഖലയിലും പുതിയ തൊഴിൽ സാദ്ധ്യതകൾ നൽകുവാൻ “ഡ്രീംസ് ഗ്രൂപ്പ് ” ( DREAMZ GROUP ) എന്ന രജിസ്റ്റേർഡ് കമ്പനിയുമായി സ്വിറ്റസർലണ്ടിൽ നിന്നും മലയാളി സംരംഭക.. https://malayalees.ch/dreamzgroupsswitzerland/ Tue, 21 Dec 2021 13:04:21 +0000 https://malayalees.ch/?p=54383 ആത്മവിശ്വാസവും ഊര്ജ്ജസ്വലതയും കൈമുതലായുള്ള സ്വയം പ്രചോദിതർക്ക് ഒരു തൊഴിലിനായി തൊഴിൽദായകരെ അന്വേഷിച്ചു നടക്കേണ്ടതില്ല. കഴിവും സ്ഥിരോത്സാഹവുമുള്ളവർക്ക് സ്വന്തമായി സംരംഭങ്ങൾ തുടങ്ങാം. അതുവഴി സ്വയംതൊഴിൽ നേടുകയും മറ്റുള്ളവർക്ക് തൊഴിൽ നല്കുകയും ചെയ്യാം. കഴിവിനും അഭിരുചിക്കും യോഗ്യതയ്ക്കും അനുയോജ്യമായ മേഖലയിൽ പരിചയസമ്പന്നരായവർ സ്വിറ്റസർലണ്ടിൽ തുടക്കമിടുന്ന പുതിയ സംരംഭമാണ് ഡ്രീംസ് ഗ്രൂപ്പ് .

REENA ABRAHAM

സ്ത്രീകൾ ആതുര സേവനരംഗത്ത് ജോലി ചെയ്യാൻ വളരെ തൽപ്പരരും പ്രഗത്ഭരുമാണ്. എന്നാൽ ആതുരസേവന രംഗത്ത് സംരംഭകത്വത്തിന് തുടക്കം കുറിക്കുന്നതിന് ഇന്നും അധികം സ്ത്രീകൾ ധൈര്യപ്പെട്ടിട്ടില്ല. എന്നാൽ ഡ്രീംസ് ഗ്രൂപ്പ്സ് എന്ന സംരംഭത്തിന്റെ അമരക്കാരി സൂറിച്ചിൽ നിന്നുള്ള ശ്രീമതി റീനാ അബ്രഹമാണ് .സ്വിറ്റസർലണ്ടിൽ ആതുര സേവന രംഗത്തു വർഷങ്ങളോളം പരിചയം കൈമുതലായുള്ള ശ്രീമതി റീനാ അബ്രാഹത്തിന്റെ ഉടമസ്ഥയതയിലാണ് ഡ്രീംസ് ഗ്രൂപ്പിന് തുടക്കം കുറിച്ചിരിക്കുന്നത് .

DREAMZ – Ihr Personalvermittler & Personaldienstleister im Schweizer Gesundheitswesen
DREAMZ – സ്വിസ് ഹെൽത്ത് കെയർ മേഖലയിലെ നിങ്ങളുടെ റിക്രൂട്ടർ & പേഴ്സണൽ സർവീസ് പ്രൊവൈഡർ

സ്വിറ്റസർലണ്ടിലെ നഴ്സിംഗ് മേഖലയിൽ ഇന്ന് ആതുര സേവകരുടെ ക്ഷാമം വളരെയധികം വർധിച്ചുവരുന്നതായി കണക്കുകളിലൂടെ വെളിപ്പെടുന്നു ..നവംബർ 28 നു രാജ്യവ്യാപകമായി ഫ്ളേഗേ ഇനിഷ്യറ്റീവ് എന്ന വോട്ടെടുപ്പിന്റെ വിജയത്തിലൂടെ വരും നാളുകളിലേക്ക് ഈ മേഖലയിൽ ക്രമാതീതമായ തൊഴിൽ സാദ്ധ്യതകൾ ഉണ്ടാകുമെന്നുറപ്പാണ് ..ജർമൻ ഭാഷ സ്വായത്തമാക്കിയാൽ യൂറോപ്പിലെ മറ്റു രാജ്യങ്ങളിൽ നിന്നും സ്വിറ്റസർലണ്ടിൽ ജോലി ചെയ്യുന്നതിനുള്ള കൂടുതൽ അവസരമൊരുങ്ങുകയാണ് ..

ഇവിടെയാണ് ഡ്രീംസ് എന്ന സംരംത്തിന്റെ പ്രസക്തി .EU, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ആതുരമേഖലയിൽ ജോലി ചെയ്യാൻ താല്പര്യമുള്ള അഭ്യസ്തവിദ്യർക്ക് സ്ഥിരമായ തസ്തികകളിലേക്ക് കെയർ, ഹെൽത്ത് പ്രൊഫഷനുകൾക്കായി റിക്രൂട്ട് ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിചയസമ്പന്നരായ സ്പെഷ്യലൈസ്ഡ് റിക്രൂട്ട്മെന്റ് ഏജൻസിയാണ് ഡ്രീംസ് . ആരോഗ്യ സ്ഥാപനങ്ങളെയും സ്പെഷ്യലിസ്റ്റുകളെയും ഒരുമിച്ച് ജോലിയിൽ കൊണ്ടുവരുന്നു .അതുപോലെ ഐ ടി മേഖലയിൽ ജോലിക്കു ശ്രെമിക്കുന്നവർക്കും ഡ്രീംസ് വഴികാട്ടിയാവുകയാണ് .

സ്വിറ്റ്സർലൻഡിലെ ഹെൽത്ത്കെയർ സിസ്റ്റത്തിലും ,ഐ ടി മേഖലയിലും നിങ്ങൾക്ക് അനുയോജ്യമായ ജോലി മികച്ച രീതിയിൽ സ്ഥിരമായി രൂപപ്പെടുത്തുകയും നിങ്ങളെ സജീവമായി സപ്പോർട്ട് ചെയ്യുകയും ചെയ്യുക എന്നതാണ് ഡ്രീംസിന്റെ ലക്ഷ്യം. നിങ്ങളുടെ മുൻകാല പ്രവർത്തനങ്ങളെയും ആരോഗ്യപരിരക്ഷയിലെ പരിശീലനത്തെയും അടിസ്ഥാനമാക്കി, ഡ്രീംസ് നിങ്ങളെ ശരിയായ ആശുപത്രികളിലേക്കോ ക്ലിനിക്കുകളിലേക്കോ ,നഴ്സിംഗ് ഹോമുകളിലേക്കോ ഹോം നഴ്സിംഗിലേക്കോ നിർദ്ദേശിക്കുകയും റഫർ ചെയ്യുകയും ചെയ്യുന്നു.

യൂറോപ്പിൽ നിലവിൽ ജോലിചെയ്യുന്നവർക്ക് സ്വിറ്റ്സർലൻഡിൽ കാലുറപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡ്രീംസ് സുവർണ്ണാവസരമാണൊരുക്കുന്നതു .നിങ്ങൾ വിദേശത്ത് നിന്ന് വരികയും സ്വിറ്റ്സർലൻഡിൽ ഒരു പുതിയ വെല്ലുവിളി തേടുകയും ചെയ്യുന്നുവെങ്കിൽ ഡ്രീംസിനെ സമീപിക്കാം .കൂടാതെ സ്വിസ് ഹെൽത്ത് കെയർ സിസ്റ്റത്തിലേക്കുള്ള നിങ്ങളുടെ പ്രവേശനം എളുപ്പമാക്കുകയും ചെയ്യും.

ഉപഭോക്താക്കളുടെ സുരക്ഷിതവും വിശ്വസനീയവുമായ പരിചരണത്തിനായി പ്രൊഫഷണലായി, അധിഷ്ഠിതവും ഗുണനിലവാര ബോധമുള്ളവരുമായി പ്രവർത്തിക്കുന്ന ഒരു ടീമാണ് ഡ്രീംസ് ഗ്രൂപ്പിനോടൊപ്പമുള്ളത് .സ്വിറ്റ്സർലൻഡിൽ ഓരോ വർഷവും 2,000 നഴ്സുമാർ ജോലി ഉപേക്ഷിക്കുന്നതായി കാണുന്നു . വിദഗ്ധ തൊഴിലാളികളുടെ കുറവുള്ളതിനാൽ, ആശുപത്രികൾ പ്ലെയ്സ്മെന്റ് കമ്പനികളിലൂടെ താൽക്കാലിക സഹായം തേടുന്നതു .. സ്വിറ്റസർലണ്ടിൽ ഇപ്പോൾ ആതുരസേവനരംഗത്തു പ്രവർത്തിക്കുന്നവർക്കും ,പുതുതായി ജോലിയിൽ പ്രവേശിക്കാൻ താല്പര്യമുള്ളവർക്കും ഡ്രീംസ് ഗ്രൂപ്പിനെ ബന്ധപ്പെടാവുന്നതാണ് .

ഒഫീഷ്യലായി ജനുവരി ഒന്നിന് പ്രവർത്തനമാരംഭിക്കുന്ന ഡ്രീംസ് ഗ്രൂപ്പിന്റെ സേവനങ്ങൾക്കായി നിരവധി ആളുകൾ സ്വിറ്റസർലണ്ടിൽ നിന്നും മറ്റു യൂറോപ്പിയൻ രാജ്യങ്ങളിൽ നിന്നും രെജിസ്റ്ററേഷൻ നടത്തുവാൻ തുടങ്ങിയെന്നും , രെജിസ്റ്ററേഷൻ ചെയ്യുവാനും മറ്റു ക്രെയ്റ്റേറിയയെക്കുറിച്ചു അറിയുന്നതിനും പോസ്റ്ററിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണന്നും ഡ്രീംസിനുവേണ്ടി അമരക്കാരി ശ്രീമതി റീന അബ്രഹാം അറിയിച്ചു .

എന്തിനെയും ചിട്ടയോടെയും പ്രൊഷണലിസത്തോടെ സമീപിക്കുകയും സ്വയം പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് ഡ്രീംസിന്റെ മുഖമുന്ദ്ര . ഒരു സംരംഭം മുന്നോട്ട് നയിക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ ചലഞ്ച്. സംരംഭകത്വത്തില് സ്ത്രീ, പുരുഷൻ എന്നൊന്നില്ല. അത് എല്ലാവര്ക്കും ഒരുപോലെയാണ്. ചെയ്യുന്ന ജോലിയോട് അഭിനിവേശമുണ്ടായിരിക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ വിജയ മന്ത്രം, സത്യസന്ധയതോടെ പ്രവര്ത്തിക്കുക, കഠിനാധ്വാനം ചെയ്യാന് തയ്യാറായിരിക്കുക.. വിജയമൊപ്പ മുണ്ടായിരിക്കും . സ്വിസ്സ് മലയാളികളുടെ ഈ പുതിയ സംരംഭത്തിന് അനുമോദനങ്ങളും ആശംസകളും നേരുന്നു .

]]>
ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, ബിറ്റ്‌കോയ്ൻ , NFT എന്നിവയുടെ മായാലോകത്തിലേക്കു പ്രവേശിക്കുവാൻ ലളിതമായുള്ള ഓഡിയോ വിവരണവും ലേഖനവുമായി സ്വിറ്റസർലണ്ടിൽനിന്നും ഫൈസൽ കാച്ചപ്പള്ളി. https://malayalees.ch/crippocurrancy-explain-by-faisal-kachappally/ Tue, 14 Dec 2021 14:40:02 +0000 https://malayalees.ch/?p=53994 എന്താണ് ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, ബിറ്റ്കോയിൻ, NFT ?

ഈ അടുത്ത കാലം വരെ ബിറ്റ്കോയിൻ എന്ന് മാത്രമാണ് നമ്മളൊക്കെ കേട്ടിരുന്നത് എന്നാൽ ഇപ്പോൾ ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, NFT തുടെങ്ങി ഒരുപാട് പേരുകൾ കേൾക്കുന്നുണ്ട്. എന്താണ് ഇവയെല്ലാം, എങ്ങിനെയാണ് ഇവയൊക്കെ പ്രവർത്തിക്കുന്നത് എന്നൊക്കെ നമുക്കൊന്ന് പരിശോധിക്കാം.

എന്റെ പേര് ഫൈസൽ കാച്ചപ്പിള്ളി. ഞാൻ ഒരു അപ്ലിക്കേഷൻ ഡെവലപ്പർ ആണ്, അതിലുപരി പുതിയ ടെക്നോളജികളും അതിന്റെ പ്രവർത്തനങ്ങളും അറിയാനും പഠിക്കാനും ശ്രെമിച്ചുകൊണ്ടിരിക്കുന്നു. ഞാൻ വായിച്ചും പരീക്ഷിച്ചും മനസ്സിലാക്കിയ കാര്യങ്ങൾ ആണ് ഇവിടെ പറയാൻ ആഗ്രഹിക്കുന്നത്. ഞാൻ ഒരു ഫിനാൻഷ്യൽ അഡ്വൈസർ അല്ല, എനിക്കറിയാവുന്നത് ടെക്‌നിക്കൽ ആയ കാര്യങ്ങൾ മാത്രമാണ്, അതുകൊണ്ട് നിങ്ങൾ ഇതിലെവിടെയെങ്കിലും പൈസ ഇൻവെസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ നല്ലൊരു ഫിനാൻഷ്യൽ അഡ്വൈസറുടെ ഉപദേശം സ്വീകരിച്ചതിന് മാത്രം ചെയ്യുക.

ബിറ്റ്കോയിൻ എന്താണ്? എവിടെ നിന്ന് എങ്ങിനെ മേടിക്കാം എന്ന് മാത്രമാണ് എല്ലാവരും അന്വേഷിക്കാറുള്ളത് കാരണം നമ്മളൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് 2012 ൽ 1 ലക്ഷം രൂപക്ക് ബിറ്റ്കോയിൻ മേടിച്ച് വെച്ചിരുന്നെങ്കിൽ, 2021 ലെ കൂടിയ എക്സ്ചേഞ്ച് റേറ്റ് നോക്കിയാൽ അതിന്റെ ഇന്നത്തെ വില ഏകദേശം 200 കോടിയോളം രൂപ ആണ്. ഇതെല്ലാം കേൾക്കാൻ തുടെങ്ങിയപ്പോഴാണ് ഒരുപാട് പേർ ബിറ്റ്കോയിനെക്കുറിച്ച് അന്വേഷിക്കാനും പഠിക്കാനും തുടെങ്ങിയത്. ഈ പറഞ്ഞത് സത്യവുമാണ്, നിങ്ങൾ ഗൂഗിളിൽ ചെക്ക് ചെയ്താൽ അറിയാൻ സാധിക്കും. 2010 ൽ ഒരു ബിറ്റ്കോയിന്റെ വില 5.22 രൂപ ($0.09) ആയിരുന്നു, ആ കാലഘട്ടങ്ങളിലാണ് 1 ലക്ഷം രൂപക്ക് ബിറ്റ്കോയിൻ മേടിച്ചു വെച്ചിരുന്നെങ്കിൽ ഇന്ന് അത് ആയിരക്കണക്കിന് കോടികളാണ്. ഇന്ന് 2021 ൽ ഒരു ബിറ്റ്കോയിന്റെ വില ഏകദേശം 50000 ഡോളർ ആണ്. ഇപ്പോൾ നിങ്ങളുടെ മനസ്സിലെ ചോദ്യം, ഒരു ലക്ഷം രൂപക്ക് ബിറ്റ്കോയിൻ മേടിച്ചാൽ, എത്ര കോടികൾ സമ്പാദിക്കാം എന്നായിരിക്കും, അതിനുള്ള ഉത്തരം ഇനി പറയാൻ പോകുന്ന കാര്യങ്ങൾ കേട്ടാൽ നിങ്ങൾക്ക് മനസ്സിലാകും. ഈ തുകകൾ കേട്ട് ചാടി പുറപ്പെടുന്നതിന് മുൻപ് നിങ്ങൾ ബിറ്റ്കോയിന്റെ പുറകിലെ ഒരുപാട് കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഏറ്റവും ആദ്യം അറിയേണ്ടത് ബ്ലോക്ക്ചെയിൻ എന്താണ് എന്നുള്ളതാണ്.

എന്താണ് ബ്ലോക്ക്ചെയിൻ ടെക്നോളജി ?

ഒരു കമ്പ്യൂട്ടർ ശൃംഖല പരിപാലിക്കുന്ന, ഹാക്ക് ചെയ്യാനോ വഞ്ചിക്കാനോ ബുദ്ധിമുട്ടുള്ളതോ അല്ലങ്കിൽ അസാധ്യമായതോ ആയ ഇടപാടുകളുടെ ഒരു പൊതു ഡിജിറ്റൽ ലെഡ്ജർ (ലിസ്റ്റ് ഓഫ് ടാറ്റ) ആണ് ബ്ലോക്ക്ചെയിൻ. Finance ന്റെ കാര്യത്തിലാണെങ്കിൽ ഒരു ഗവണ്മെന്റിന്റെയോ, ബാങ്കിന്റെയോ, മറ്റേതെകിലും ഇടനിലസ്ഥാപനത്തിന്റെയോ സഹായമില്ലാതെ, ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയുമായി നേരിട്ട് സുരക്ഷിതമായി വളരെ വേഗത്തിൽ പണ ഇടപാടുകൾ നടത്തുവാൻ സാധിക്കുന്നതാണ് ഈ ടെക്നോളജി, ഇതിനെയാണ് Decentralized finance (DeFi) എന്ന് വിളിക്കുന്നത്. ബ്ലോക്ക്ചെയിൻ എന്നത് ക്രിപ്റ്റോ കറൻസിക്ക് വേണ്ടി മാത്രം ഉള്ളതല്ല, സർക്കാർ സേവനങ്ങൾ, സാമ്പത്തിക സേവനങ്ങൾ, ആരോഗ്യമേഖല, ഇൻഷുറൻസ്, മാധ്യമമേഖല, വിനോദസഞ്ചാരമേഖല, റിയൽഎസ്റ്റേറ്റ്, ടെലികമ്മ്യൂണിക്കേഷൻസ് തുടെങ്ങിയ ഒരുമാതിരിപ്പെട്ട എല്ലാ മേഖലകളിലും ബ്ലോക്ക്ചെയിൻ ടെക്നോളജി ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. പല രാജ്യങ്ങളിലും പല മേഖലകളിലും ഇതിനോടകം തന്നെ ബ്ലോക്ക്ചെയിൻ ഉപയോഗിക്കാൻ തുടെങ്ങികഴിഞ്ഞു. ആന്ധ്രാപ്രദേശിൽ സർക്കാർ, റിയൽ എസ്റ്റേറ്റ് മേഖലയിൽ 2019 മുതൽ ബ്ലോക്ക്ചെയിൻ ടെക്നോളജിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത് നമ്മളെല്ലാവരും വാർത്തകളിൽ കണ്ടതാണ്, ഇത്തരം മേഖലകളിൽ ബ്ലോക്ക്ചെയിന്റെ ഉപയോഗം കൊണ്ട് ഭൂമി രേഖയിൽ ഉണ്ടാക്കുന്ന കൃത്രിമങ്ങൾ എല്ലാം തന്നെ പൂർണ്ണമായും തുടച്ചു നീക്കാനാകും.

...

To listen the audio of this article, play the audio file below.

ഈ ആർട്ടിക്കിൾ ഓഡിയോ ആയി കേൾക്കുവാൻ താഴെ കാണുന്ന ഓഡിയോ ഫയൽ പ്ലേ ചെയ്യുക.

Part 1

Part 2

Part 3

Part 4

എങ്ങിനെ ആണ് ഒരു ബ്ലോക്ക്ചെയിൻ പ്രവർത്തിക്കുന്നത് എന്ന് നോക്കാം, ഉദാഹരണത്തിന് നമുക്കെല്ലാം സുപരിചിതമായ “ചിട്ടി” തന്നെ എടുക്കാം. നിക്ഷേപത്തിന്റെയും വായ്പയുടേയും സ്വഭാവസവിശേഷതകളുള്ളതും, വ്യക്തിപരമായ ആവശ്യങ്ങൾക്ക് കൂട്ടായ്മയുടെ പങ്കാളിത്തത്തോടെയുള്ള ഒരു സാമ്പത്തിക വിനിമയ സംവിധാനമാണ് ചിട്ടി അഥവാ കുറി. മുൻ നിശ്ചിതമായ അടവുതുകയും തവണകളും ആവശ്യമനുസരിച്ച് വിളിച്ചെടുക്കാനുള്ള സൗകര്യവും ഇതിന്റെ പ്രത്യേകതകളാണ്.

100 പേര് ഉള്ള ഒരു ചിട്ടി നടത്തുന്നത് x എന്ന സ്ഥാപനം ആണെന്ന് കരുതുക. എല്ലാ ആഴ്ചയിലും 50 രൂപ അടക്കണം എന്ന് വെക്കുക. സാധാരണ ഗതിയിൽ ഇതിലെ ഓരോരുത്തർക്കും അവരവരുടെ പാസ്ബുക്ക് ഉണ്ടാകും, ഒരാൾ ഓരോ തവണ പൈസ അടക്കുമ്പോഴും അത് അവരവരുടെ പാസ്സ്‌ബുക്കിലും, x എന്ന സ്ഥാപനത്തിന്റെ ലെഡ്ജറിലും രേഖപ്പെടുത്തും. ഈ ചിട്ടിയിലുള്ള ഒരാൾ സ്വന്തം പാസ്സ്‌ബുക്കിൽ കൃത്രിമമായി ഒരു തുക എഴുതിച്ചേർത്താൽ, x എന്ന സ്ഥാപനം ഒരിക്കലും സമ്മതിക്കില്ല, കാരണം x എന്ന സ്ഥാപനത്തിന്റെ ലെഡ്ജറാണ് എല്ലാവർക്കും വിശ്വസിനീയമായ രേഖ, ഇതിനെയാണ് സെൻട്രലൈസ്ഡ് സിസ്റ്റം എന്ന് പറയുന്നത്, അതായത് x എന്ന സ്ഥാപനത്തിന്റെ ലെഡ്ജറിൽ ഉള്ള കണക്കുകൾ, ചിട്ടിയിലുള്ള 100 പേരുടെയും ഒരു വിശ്വാസം മാത്രമാണ്. ഇവിടെയുള്ള കുഴപ്പം എന്താണെന്ന് വെച്ചാൽ, x എന്ന സ്ഥാപനത്തിന്റെ ഒരു ജീവനക്കാരൻ വിചാരിച്ചാൽ സ്ഥാപനത്തിന്റെ ലെഡ്ജറിൽ ഒരു കൃത്രിമം നടത്താം, അല്ലങ്കിൽ ഈ സ്ഥാപനത്തിന്റെ സിസ്റ്റം ആരെങ്കിലും ഹാക്ക് ചെയ്ത് കൃത്രിമം കാണിച്ചാൽ അത് തെളിയിക്കാൻ വളരെ പ്രയാസമായിരിക്കും. ചില മാധ്യമങ്ങളുടെ സർവ്വേയിൽ പറയുന്നത്, നമ്മുടെ ഇന്ത്യയിൽ ചിട്ടിയുടെ പേരിൽ ഒരു വർഷം ഏകദേശം 70000 കോടി രൂപയുടെ കൃത്രിമങ്ങൾ നടക്കുന്നുണ്ട് എന്നാണ്. ഇവിടെയാണ് ബ്ലോക്ക്ചെയിൻ ടെക്നോളജിയുടെ പ്രസക്തിയേറുന്നത്.

ഇതേ ചിട്ടി ബ്ലോക്ക്ചെയിൻ ടെക്നോളജിയിലൂടെ ആണെങ്കിൽ എങ്ങിനെ ആയിരിക്കും പ്രവർത്തിക്കുക എന്ന് നോക്കാം.

ബ്ലോക്ക്ചെയിൻ ഒരു ഡീസെൻട്രലൈസ്ഡ് സിസ്റ്റം ആണ്. അതായത് ഒരാൾ തന്റെ ആ ആഴ്ചയിലെ തവണയായ 50 രൂപ അടക്കുമ്പോൾ, ഈ ചിട്ടിയിലെ 100 പേരുടെ പാസ്ബുക്കിലും, x എന്ന സ്ഥാപനത്തിന്റെ ലെഡ്ജറിലും ഒരുപോലെ രേഖപെടുത്തുകയാണെന്ന് കരുതുക, ഇതുപോലെ ഈ ചിട്ടിയിലെ 100 പേരുടെയും എല്ലാ അടവുകളും ഇതുപോലെ 100 പേരുടെ പാസ്ബുക്കിലും, x എന്ന സ്ഥാപനത്തിന്റെ ലെഡ്ജറിലും ഒരുപോലെ രേഖപെടുത്തുകയാണെങ്കിൽ എങ്ങിനെയാണ് ഈ ചിട്ടി ശൃംഖലയിൽ ഒരു കൃത്രിമം നടത്താൻ സാധിക്കുക. കൂടാതെ x എന്ന സ്ഥാപനത്തിന്റെ ഒരു ജീവനക്കാരൻ മൂലമോ, ഒരു ഹാക്കർ മൂലമോ സ്ഥാപനത്തിന്റെ ലെഡ്ജറിൽ എന്തെങ്കിലും കൃത്രിമം സംഭവിച്ചാൽ ചിട്ടിയിലുള്ള മറ്റു 100 പേരുടെ പാസ്ബുക്കിലും അതെ രേഖകൾ ഒരുപോലെ ഉള്ളത് കൊണ്ട്, യാതൊരു രീതിയിലും ഉള്ള തട്ടിപ്പുകളും സാധ്യമല്ല. ഇതാണ് ബ്ലോക്ക്ചെയിൻ ടെക്നോളജി. ഡിജിറ്റൽ ലോകത്താണെങ്കിൽ ഈ 100 പേരും x എന്ന സ്ഥാപനവും ഒരു കമ്പ്യൂട്ടർ ശൃംഖലയിലെ ഓരോ കംപ്യൂട്ടറുകൾ ആയിരിക്കും, അങ്ങനെ എല്ലാ ട്രാൻസാക്ഷൻ നടക്കുമ്പോഴും, അത് എല്ലാ കമ്പ്യൂട്ടറിൽ സേവ് ചെയ്യുകയും, കൂടാതെ എല്ലാ കമ്പ്യൂട്ടറിലും സേവ് ചെയ്തു എന്ന് ഉറപ്പ് വരുത്തുകയും ചെയ്താലെ അത് ഒരു ട്രാൻസാക്ഷൻ ആയി അംഗീകരിക്കുകയുള്ളൂ. ഓരോ ട്രാൻസാക്ഷനെയും ഒരു ബ്ലോക്ക് എന്നാണ് വിളിക്കുന്നത്, ട്രാൻസാക്ഷൻ കൂടുന്നതനുസരിച്ച് ബ്ലോക്കുകളുടെ എണ്ണവും കൂടും, ഇതുകൊണ്ടാണ് ബ്ലോക്ക്ചെയിൻ എന്ന് വിളിക്കുന്നത്.

ഇത് ഒരു ചെറിയ ഉദാഹരണം മാത്രമാണ്. യഥാർത്ഥ ബ്ലോക്ക്ചെയിനുകളിൽ, ഒരു ട്രാൻസാക്ഷൻ നടക്കുമ്പോൾ, ലക്ഷക്കണക്കിന് അല്ലങ്കിൽ കോടിക്കണക്കിന് കംപ്യൂട്ടറുകളിലായിരിക്കും ഓരോ ബ്ലോക്കും സേവ് ചെയ്യുക, അതായത് എന്തെങ്കിലും കൃത്രിമം കാണിക്കണം എന്നുണ്ടെങ്കിൽ 51% കംപ്യൂട്ടറുകളിലെങ്കിലും ഒരുപോലെ കൃത്രിമം കാണിച്ചാൽ മാത്രമേ ഒരു ബ്ലോക്ക്ചെയിനിൽ കൃത്രിമം നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ. ഇത് ഒരിക്കലും സാധ്യമല്ല എന്നാണ് വിദഗ്ദ്ധരുടെ നിഗമനങ്ങൾ.

എന്താണ് ക്രിപ്റ്റോ കറൻസി ?

നാമെല്ലാവരും ദിവസവും ഉപയോഗിക്കുന്ന പരമ്പരാഗത കറൻസിയിൽ നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിൽ പ്രവർത്തിക്കുന്ന താരതമ്യേന പുതിയ തരത്തിലുള്ള ഡിജിറ്റൽ പണമാണ് ക്രിപ്‌റ്റോകറൻസി. ഏറ്റവും അടിസ്ഥാനപരമായ വ്യത്യാസം, ഇത് ഒരു വെർച്വൽ കറൻസി മാത്രമാണ് എന്നുള്ളതാണ്, അതായത് നിങ്ങളുടെ പിൻ പോക്കറ്റിൽ സൂക്ഷിക്കാൻ കഴിയുന്ന ഫിസിക്കൽ നാണയങ്ങളോ നോട്ടുകളോ അല്ല ക്രിപ്‌റ്റോകറൻസി.

ഇന്ത്യൻ രൂപ, ഡോളർ, യൂറോ തുടെങ്ങിയ ഫിയറ്റ് കറൻസികൾ പോലെ ഒരു ഗവൺമെന്റോ, സെൻട്രൽ ബാങ്കോ നിർമ്മിക്കുന്നതല്ല ക്രിപ്റ്റോകറൻസി, പകരം ബ്ലോക്ക്ചെയിൻ ടെക്നോളജിയിലൂടെ വലിയൊരു കമ്പ്യൂട്ടർ ശൃംഖലയുടെ പങ്കാളിത്തത്തോടെയുള്ള സാങ്കേതീക പ്രക്രിയയിലൂടെയാണ് ക്രിപ്റ്റോ കറൻസികൾ പ്രചാരത്തിൽ വരുന്നത്. ഇതുകൊണ്ടാണ് ക്രിപ്റ്റോകറൻസി ഒരു ഡിസെൻട്രലൈസ്ഡ് ആണ് എന്ന് പറയുന്നത്. ആദ്യത്തെ ക്രിപ്‌റ്റോകറൻസി ബിറ്റ്‌കോയിൻ ആയിരുന്നു. എന്നാൽ ബിറ്റ്‌കോയിൻ ഔപചാരികമായി അവതരിപ്പിക്കപ്പെടുന്നതിന് വർഷങ്ങൾക്ക് മുൻപ് മുതൽ ഡിജിറ്റൽ കറൻസികൾ സൃഷ്ടിക്കുന്നതിനുള്ള നിരവധി ശ്രമങ്ങൾ നടന്നുകൊണ്ടിരുന്നു.

2011 വരെ ബിറ്റ്‌കോയിൻ മാത്രമായിരുന്നു ഏക ക്രിപ്‌റ്റോകറൻസി. എന്നാൽ തുടർന്ന് ക്രിപ്‌റ്റോകറൻസി അനുകൂലികൾ ബിറ്റ്കോയിന്റെ വേഗത, സുരക്ഷ തുടെങ്ങിയ പോരായ്മ്മകളെ തിരിച്ചറിയാൻ തുടെങ്ങി, അതിന്റെ ഫലമായി ഒരുപാട് പുതിയ ക്രിപ്റ്റോ കറൻസികൾ പ്രചാരത്തിൽ വന്നു. ബിറ്റ്കോയിൻ അല്ലാതെയുള്ള മറ്റെല്ലാ ക്രിപ്റ്റോ കറൻസികളെയും ആൾട്കോയിൻസ് എന്നാണ് അറിയപ്പെടുന്നത്. ഈ 2021 വരെ മൊത്തത്തിൽ 10000 ൽ പരം വെത്യസ്ഥമായ ക്രിപ്റ്റോ കറൻസികൾ നിലവിൽ വന്നിട്ടുണ്ട്.

ക്രിപ്റ്റോ കറൻസി എന്നത് ബ്ലോക്ക് ചെയിൻ എന്ന ശക്തമായ ഒരു ആശയത്തിലൂടെ വരുന്നതായതുകൊണ്ട്, പരമ്പരാഗതമായി നമ്മൾ തുടർന്നുകൊണ്ടിരിക്കുന്ന പണമിടപാട് രീതികൾ എല്ലാം തന്നെ ഭാവിയിൽ മാറ്റി എഴുതപ്പെടും. ഉദാഹരണത്തിന് നിങ്ങൾ സ്വിറ്റസർലാന്റിൽ നിന്നും കേരളത്തിലേക്ക് പണം ബാങ്ക് വഴി അയക്കുകയാണെങ്കിൽ, ഈ പണം ഒരിക്കലും ഫിസിക്കലി കേരളത്തിൽ എത്തുന്നില്ല, പകരം വിവിധ ഇടനില ബാങ്കുകളുടെ ലെഡ്ജറുകളിൽ അടയാളപ്പെടുത്തി ഒടുവിൽ നമ്മൾ അയക്കാൻ ഉദ്ദേശിച്ച കേരളത്തിലെ ബാങ്കിന്റെ ലെഡ്ജറിൽ എത്തുന്നു, ഇതിനിടയിൽ പ്രവർത്തിച്ച എല്ലാ ഇടനില ബാങ്കുകളും അവരുടെ കമ്മിഷൻ എടുക്കുന്നു, കൂടാതെ ഒരു നിശ്ചിത സമയത്തിന് ശേഷമേ കേരളത്തിലെ ബാങ്കിൽ എത്തുകയും ഉള്ളു. എന്നാൽ ക്രിപ്റ്റോ കറൻസിയിലൂടെ ആണെങ്കിൽ A എന്ന വെക്തി B എന്ന വ്യക്തിക്ക് അയക്കുന്നു ഇതിനിടയിൽ വേറൊരു ഇടനിലക്കാരൻ ഇല്ല, കൂടാതെ അയച്ച ഉടനെ തന്നെ B എന്ന വ്യക്തിക്ക് ലഭിക്കുന്നു എന്ന് മാത്രമല്ല ഇങ്ങനെ നടക്കുന്ന ഓരോ ട്രാൻസാക്ഷനും അതാത് ബ്ലോക്ക്‌ചെയ്‌നിന്റെ എല്ലാ കമ്പ്യൂട്ടറുകളിലും ഓരോ ബ്ലോക്ക് ആയി സേവ് ചെയ്യപ്പെടുന്നു.

ക്രിപ്‌റ്റോകറൻസിയിലെ “ക്രിപ്‌റ്റോ” എന്ന വാക്ക്, ഉപയോക്താക്കൾക്കിടയിൽ അയക്കുന്ന എല്ലാ ഇടപാടുകളും സുരക്ഷിതമാക്കാൻ, വിവരങ്ങൾ എൻക്രിപ്റ്റ് ചെയ്യുന്നതിനും ഡിക്രിപ്റ്റ് ചെയ്യുന്നതിനുമുള്ള പ്രത്യേക സംവിധാനമായ “ക്രിപ്‌റ്റോഗ്രഫി” യെ സൂചിപ്പിക്കുന്നു. ഓരോ വ്യക്തിയുടെയും ട്രാൻസാക്ഷൻ, ബാലൻസ് തുടെങ്ങിയവ ട്രാക്ക് ചെയ്യുന്നതിനും നെറ്റ്‌വർക്ക് സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനും ഒരു ബാങ്ക് പോലെയുള്ള ഒരു ഇടനിലക്കാരന്റെ ആവശ്യമില്ലാതെ തന്നെ ടോക്കണുകൾക്കും കോയിനുകൾക്കും പരസ്പരം സ്വതന്ത്രമായി ഇടപാട് നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്നതിൽ ക്രിപ്‌റ്റോഗ്രഫി നിർണായക പങ്ക് വഹിക്കുന്നു.

എന്താണ് ബിറ്റ്കോയിൻ ?

1991 ൽ സ്റ്റുവർട്ട് ഹേബർ, ഡബ്ല്യു. സ്കോട്ട് സ്റ്റോർനെറ്റ എന്നീ രണ്ട് ഗവേഷകരാണ് ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ആദ്യമായി രൂപപ്പെടുത്തിയത്. ഡോക്യൂമെന്റിന്റെ ടൈം സ്റ്റാമ്പുകളിൽ (നടന്ന സമയത്തിന്റെ ഡിജിറ്റൽ റെക്കോർഡ്) കൃത്രിമം കാണിക്കാൻ കഴിയാത്ത ഒരു സംവിധാനം നടപ്പിലാക്കാൻ അവർ ആഗ്രഹിച്ചു പക്ഷെ 1992 ൽ കാര്യക്ഷമത വർധിപ്പിക്കുന്നതിനു വേണ്ടി ബ്ലോക്ക്ചെയിന് പകരം ഒരൊറ്റ ബ്ലോക്കിൽ രേഖകൾ ശേഖരിക്കാൻ തുടെങ്ങി. പിന്നീട് 2008 ൽ സതോഷി നകാമോട്ടോ തന്റെ ആദ്യത്തെ ബ്ലോക്ക്‌ചെയിൻ ആശയം രൂപപ്പെടുത്തി. സതോഷി നകാമോട്ടോ ഒരു വെക്തി ആണെന്നും ഒരു കൂട്ടം ആൾക്കാർ ആണെന്നും പറയുന്നുണ്ട് പക്ഷെ ഇതുവരെ അതിനു ഒരു വ്യക്തത വന്നട്ടില്ല.

2008 ൽ, Bitcoin.org എന്ന ഡൊമൈൻ ഒരു അജ്ഞാത ഉടമ രജിസ്റ്റർ ചെയ്തു, അതിന് ശേഷം ഒരു ക്രിപ്‌റ്റോഗ്രഫി മെയിലിംഗ് ലിസ്റ്റിൽ “ബിറ്റ്‌കോയിൻ P2P ഇ-ക്യാഷ് പേപ്പർ” എന്ന പേരിൽ ഒരു സന്ദേശം പോസ്റ്റ് ചെയ്തു. അതിൽ “ബിറ്റ്‌കോയിൻ: എ പിയർ-ടു-പിയർ ഇലക്ട്രോണിക് ക്യാഷ് സിസ്റ്റം” എന്ന പേരിലുള്ള ഒരു വൈറ്റ്പേപ്പറിലേക്കുള്ള ലിങ്ക് ഉണ്ടായിരുന്നു. ബിറ്റ്കോയിന് പിന്നിലെ പൂർണ്ണമായ ഘടനയും ആശയവും വിശദീകരിക്കുന്ന ഒമ്പത് പേജുള്ള രേഖ ആയിരുന്നു അത്. “സതോഷി നകമോട്ടോ” എന്ന ഓമനപ്പേരായിരുന്നു ഈ രേഖയുടെ രചയിതാവിന്. ഈ രേഖ പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ബിറ്റ്കോയിൻ 0.1 എന്ന ആദ്യ വേർഷൻ ഇറങ്ങുന്നത്. 2009 ജനുവരി 6 ന് ബിറ്റ്കോയിന്റെ സ്ഥാപകനായ നകാമോട്ടോയും, ഡവലപ്പറും ക്രിപ്റ്റോ ആക്ടിവിസ്റ്റുമായ ഹാൽ ഫിന്നിയും തമ്മിലുള്ള ബിറ്റ്കോയിന്റെ ആദ്യ ഇടപാട് നടന്നു.

ഡിജിറ്റൽ പണം അഭിമുഖീകരിക്കുന്ന “ഡബിൾ സ്പെൻഡ്‌” എന്ന പ്രശ്നം പരിഹരിക്കാം എന്ന ഉദ്ദേശത്തോടെയാണ് ബിറ്റ്കോയിൻ ഉടലെടുത്തത്. ബിറ്റ്കോയിൻ മൈനിങ് എന്ന പ്രക്രിയയിലൂടെ ആണ് ഓരോ പുതിയ ബിറ്റ്കോയിനും പ്രചാരത്തിലേക്ക് വരുന്നത്. അതിസങ്കീർണമായ ഒരു കമ്പ്യൂട്ടേഷണൽ ഗണിത പ്രശ്നം പരിഹരിക്കുന്ന വളരെ പവർഫുൾ ആയ കമ്പ്യൂട്ടർ ഉപയോഗിച്ച് ആർക്കും ബിറ്റ്കോയിൻ മൈനിങ് നടത്താം. അങ്ങനെ മൈനിങ് ചെയ്യുന്നതിലൂടെ, പണം നിക്ഷേപിക്കാതെ തന്നെ നിങ്ങൾക്ക് ക്രിപ്‌റ്റോകറൻസി സമ്പാദിക്കാം. സങ്കീർണ്ണമായ ഒരു ഹാഷിംഗ് പസിലിന് ആദ്യം പരിഹാരം കണ്ടെത്തുന്ന മൈനിങ് തൊഴിലാളിക്ക് മൈനിംഗിനുള്ള പ്രതിഫലം ലഭിക്കും.

ചില ക്രിപ്റ്റോ കറൻസികൾ അതിന്റെ നിർമ്മാതാക്കൾ തുടരെ തുടരെ നിർമ്മിച്ചുകൊണ്ടിരിക്കുന്നു എന്നാൽ ചില ക്രിപ്റ്റോ കറൻസികൾ ലിമിറ്റഡ് ആണ്. അങ്ങനെ ഉള്ള ഒരു ക്രിപ്റ്റോ കറൻസി ആണ് ബിറ്റ്കോയിൻ. ആകെ മൊത്തം 21 മില്യൺ ബിറ്റ്കോയിൻ മാത്രമെ ഉള്ളൂ അതിൽ 18.82 മില്യൺ ബിറ്റ്കോയിൻ ഈ കഴിഞ്ഞ സെപ്റ്റംബർ 2021 നോടകം മൈനിങ് എന്ന പ്രക്രിയയിലൂടെ കുഴിച്ചെടുത്ത കഴിഞ്ഞു. ഓരോ നാല് വർഷത്തിലും ബിറ്റ്കോയിൻ മൈനിങ്ങിനുള്ള പ്രതിഫലം പകുതിയായി കുറയുന്നു. 2009 ൽ ആദ്യമായി മൈനിങ് നടന്നപ്പോൾ ഒരു ബ്ലോക്ക് മൈൻ ചെയ്യുന്നതിന് 50 ബിറ്റ്‌കോയിൻ (BTC) ആയിരുന്നു പ്രതിഫലം. 2012 ൽ പകുതിയായി കുറഞ്ഞ് 25 ബിറ്റ്‌കോയിൻ (BTC) ആയി. 2016 ൽ 12.5 BTC ആയും 2020 ൽ 6.25 BTC ആയും കുറഞ്ഞു. 2021 സെപ്റ്റംബറിൽ, ഒരു ബിറ്റ്കോയിന്റെ വില ഏകദേശം $45,000 ആയിരുന്നു, അതായത് ഒരു ബ്ലോക്ക് മൈൻ ചെയ്ത് പൂർത്തിയാക്കുന്നതിന് $281,250 (6.25 x 45,000) ലഭിക്കുമായിരുന്നു.

ഇനി നമുക്ക് ബിറ്റ്കോയിന്റെ വില ചരിത്രം നോക്കാം: 2011 ഫെബ്രുവരി ആയപ്പോഴേക്കും ഒരു ബിറ്റ്കോയിന്റെ വില 1 ഡോളർ കവിഞ്ഞു, 2011 ജൂൺ ൽ അത് 31 ഡോളറിലേക്ക് എത്തി. 2017 നവംബറിൽ 10000 ഡോളർ ആയി. 2021 ഓഗസ്റ്റ് ആയപ്പോഴേക്കും ഒരു ബിറ്റ്കോയിന്റെ വില ഏകദേശം 67000 ഡോളർ ആയി മാറി.

രസകരമായ സംഭവം ആദ്യത്തെ വാണിജ്യ ബിറ്റ്കോയിൻ ഇടപാട് രണ്ട് പിസ്സകൾക്ക് വേണ്ടി ആയിരുന്നു. 2010 മെയ് 22 ന് ഫ്ലോറിഡയിൽ ലാസ്സ്‌ളോ ഹാനിക്സ് എന്ന ആൾ ജോൺസ് പിസ്സാസിൽ നിന്ന് 10000 ബിറ്റ്കോയിൻ (BTC) കൊടുത്താണ് 2 പിസ്സ മേടിച്ചത്. ഇന്ന് ആ 10000 ബിറ്റ്കോയിന്റെ വില ഏകദേശം 500 മില്യൺ ഡോളർ ആണ്. ഒരുപക്ഷെ ഇന്ന് വരെയുള്ളതിൽ ഏറ്റവും വില കൂടിയ പിസ്സ ഇതായിരിക്കും. ഈ ഒരു സംഭവം കൊണ്ട് ക്രിപ്റ്റോ അനുഭാവികൾക്കിടയിൽ മെയ് 22 നെ പിസ്സാ ഡേ എന്ന് വിളിക്കപ്പെടുന്നു.

2013 ൽ വെയിൽസിൽ(UK) താമസിക്കുന്ന ജെയിംസ് ഹോവൽസ് 7500 ബിറ്റ്കോയിൻ മൈനിങ്ങിലൂടെ സമ്പാദിക്കുകയും, അത് ഒരു ഹാർഡ്‌ഡ്രൈവിൽ സൂക്ഷിക്കുകയും ചെയ്തു പിന്നീട് അബദ്ധത്തിൽ ആ ഹാർഡ്‌ഡ്രൈവ് വലിച്ചെറിഞ്ഞ് കളഞ്ഞു, ഇന്ന് 7500 ബിറ്റ്കോയിന്റെ വില ഏകദേശം 400 മില്യൺ ഡോളർ ആണ്. ജെയിംസ് ഹോവൽസ് ബിറ്റ്കോയിന്റെ മൂല്യം മനസിലാക്കിയതിന് ശേഷം, ഡ്രൈവ് കണ്ടെത്താൻ നഗരത്തിന്റെ ചവറ്റുകുട്ടയിലൂടെ നോക്കാൻ സിറ്റി കൗൺസിലിന്റെ അനുവാദത്തിനായി ശ്രെമിക്കുകയാണ്, ഡ്രൈവ് കിട്ടുകയാണെങ്കിൽ വരുമാനത്തിന്റെ ഒരു ഭാഗം സിറ്റി കൗൺസിലിന് കൊടുക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നുണ്ട്.

എന്താണ് NFT (Non-fungible tokens) ?

NFT എന്നാൽ നോൺ ഫംജബിൾ ടോക്കൺ. നമുക്ക് ആദ്യം ഫംജബിൾ എന്താണെന്ന് നോക്കാം, ഒരു വസ്തു അതെ മൂല്യമുള്ള വേറൊരു വസ്തുവുമായി മാറ്റി എടുക്കുന്നതിനെയാണ് ഫംജബിലിറ്റി എന്ന് പറയുന്നത്. ഉദാഹരണത്തിന് 50 ഗ്രാമിന്റെ ഒരു ഗോൾഡ് കോയിൻ എന്റെ കയ്യിൽ ഉണ്ടെന്ന് വിചാരിക്കുക, എനിക്ക് വേണമെങ്കിൽ എന്റെ കൈയിലുള്ള 50 ഗ്രാമിന്റെ ഗോൾഡ് കോയിൻ കൊടുത്ത് വേറൊരു 50 ഗ്രാമിന്റെ ഗോൾഡ് കോയിൻ മാറ്റി എടുക്കാം കാരണം ഈ രണ്ട് ഗോൾഡ് കോയിന്റേം വാല്യൂ ഒന്നാണ്, അതുപോലെ തന്നെയാണ് ബാങ്ക്നോട്ട്സ്, 100 രൂപയുടെ ഒരു നോട്ട് ചേഞ്ച് ചെയ്ത് 10 പത്ത് രൂപ നോട്ടുകൾ ആക്കിയാലും, അത് കൊടുത്ത് എനിക്ക് വീണ്ടും ഒരു 100 രൂപ നോട്ടായി മാറ്റി എടുക്കാം കാരണം 10 പത്ത് രൂപ നോട്ടുകളുടെയും ഒരു 100 രൂപ നോട്ടിന്റെയും വാല്യൂ ഒന്നാണ്. ഇങ്ങനെയുള്ളവയെയാണ് ഫംജബിൾ എന്ന് പറയുന്നത്. ഗോൾഡും ബാങ്ക്നോട്ട്‌സും എല്ലാം ഫംജബിൾ ഐറ്റംസ് ആണ്. നോൺ ഫംജബിൾ എന്നാൽ അതുല്യമായ, നമുക്ക് മാറ്റി എടുക്കാൻ സാധിക്കാത്ത ഒരു വസ്തുവിനെ ആണ്. ഉദാഹരണത്തിന് ഇറ്റാലിയൻ ആർട്ടിസ്റ്റ് ആയ മൈക്കലാഞ്ചലോ 1512 ൽ വരച്ച “ദി ക്രീയേഷൻ ഓഫ് ആദം” എന്ന പെയിന്റിംഗ് നോൺ ഫംജബിൾ ആണ്. ആ പെയിന്റിംഗ് ഈ ലോകത്ത് ഒന്നെ ഉള്ളൂ. അത് മാറ്റി പകരം വേറൊന്ന് എടുക്കാൻ സാധിക്കില്ല കാരണം അതിന്റെ വാല്യൂ അനിർവചനീയമാണ്.

ഒരു ആർട്ടിസ്റ്റ് തന്റെ അമൂല്യമായ ഒരു കലാസൃഷ്ടി ഡിജിറ്റൽ രൂപത്തിൽ ആക്കുകയാണെങ്കിൽ, അദ്ദേഹത്തിന് അത് ഒരു NFT ആയി ക്രീയേറ്റ് ചെയ്യാം. എന്തെങ്കിലും ഒരു ബ്ലോക്ക്ചെയിന്റെ കീഴിലാണ് ഒരു NFT ക്രീയേറ്റ് ചെയ്യാൻ സാധിക്കുന്നത്. അതിനായി ഒരുപാട് പ്ലാറ്റുഫോമുകൾ ഇന്ന് ഇൻറർനെറ്റിൽ ലഭ്യമാണ്. ബ്ലോക്ക്ചെയിന്റെ കീഴിൽ ഒരു NFT ആയി ഒരു വസ്തു വരുമ്പോൾ, എല്ലാവർക്കും കൃത്യമായി കാണാൻ സാധിക്കും ഇതിന്റെ ഉടമസ്ഥൻ ആരാണെന്ന്. ഒരു ആർട്ടിസ്റ്റിന് തന്റെ NFTയുടെ ഉടമസ്ഥാവകാശം ഒന്നോ ഒന്നിലധികം പേർക്കോ ഈ പ്ലാറ്റ്‌ഫോമുകൾ വഴി വിൽക്കാൻ സാധിക്കുന്നതാണ്. ഏതെങ്കിലും ഒരാൾ ഒരു NFT മേടിക്കുകയാണെങ്കിൽ അയാൾക്ക് അത് മേടിച്ചു എന്ന ഒരു ഡിജിറ്റൽ സർട്ടിഫിക്കറ്റ് മാത്രമാണ് ലഭിക്കുന്നത്, കൂടാതെ ഈ ഒരു ട്രാൻസാക്ഷൻ ആ NFTയുടെ ബ്ലോക്ക്ചെയിന്റെ എല്ലാ കമ്പ്യൂട്ടറുകളിലും ഒരു ബ്ലോക്ക് ആയി സേവ് ചെയ്യപ്പെടുകയും ചെയ്യും. NFT മേടിക്കുന്ന വ്യക്തിക്ക് ആ കലാസൃഷ്ടിയിൽ യാതൊരു മാറ്റവും വരുത്താനുള്ള അവകാശമില്ല പക്ഷെ മേടിച്ച ഉടമസ്ഥാവകാശം വേണമെങ്കിൽ കൂടുതൽ പൈസക്ക് വിൽക്കുവാൻ സാധിക്കും. ഇങ്ങനെ ട്രേഡ് ചെയ്ത് പൈസ ഉണ്ടാക്കാം എന്ന ഉദ്ദേശത്തോടെയാണ് കൂടുതൽ പേരും NFTകൾ മേടിക്കുന്നത്. എന്ന് വെച്ച് എല്ലാ NFTകളും കൂടുതൽ വിലക്ക് വിൽക്കാൻ സാധിക്കണം എന്നില്ല. ഒരു NFT മേടിക്കുമ്പോൾ ഉള്ള ഒരു ജനപ്രീതി പിൽകാലത്ത് ഇല്ലാതെ വരികയാണെങ്കിൽ, ഇത് മേടിക്കാൻ ആരും കാണില്ല അപ്പോൾ മേടിച്ച ആൾക്ക് ആ NFT ഒരു സുവനീർ പോലെ സൂക്ഷിക്കാം എന്നല്ലാതെ വേറെ ഉപകാരം ഒന്നും ഉണ്ടാകില്ല.

ഏറ്റവും കൂടുതൽ NFTകൾ ക്രീയേറ്റ് ചെയ്യപ്പെടുന്നത് എതെറിയം (ethereum) എന്നറിയപ്പെടുന്ന ബ്ലോക്ക്ചെയിന്റെ കീഴിൽ ആണ്. ഓപ്പൺസീ (OpenSea) ആണ് ഏറ്റവും വലിയ NFT മാർക്കറ്റ് പ്ലാറ്റഫോം. ആർട്ട്, ജിഫ്, വീഡിയോസ്, മ്യൂസിക്, ചിത്രങ്ങൾ തുടെങ്ങിയ നോൺ ഫംജബിൾ ആയ എന്തും നമ്മൾക്ക് NFT ആയി ക്രീയേറ്റ് ചെയ്ത് വിൽക്കാം. മൈക്ക് വിൻകെൽമാൻ എന്ന ആർട്ടിസ്റ്റ് തന്റെ ബീപ്പിൾ എന്നറിയപ്പെടുന്ന ആർട്ട് NFT ആയി വിറ്റത് 69 മില്യൺ ഡോളറിനായിരുന്നു.

പേയ്മെന്റ് പ്രൊസസർ കമ്പനിയായ വിസ, ഈ കഴിഞ്ഞ ഓഗസ്റ്റ് 2021 ൽ സൈബർപങ്ക് എന്ന NFT 150000 ഡോളറിനാണ് മേടിച്ചത്. ട്വിറ്ററിന്റെ കോ ഫൗണ്ടർ ആയ ജാക്ക് ഡോർസി, അദ്ദേഹം 2012 ൽ ആദ്യമായി ട്വിറ്ററിൽ ചെയ്ത ട്വീറ്റിന്റെ സ്‌ക്രീൻഷോട്ട് ഒരു NFT ആയി ക്രീയേറ്റ് ചെയ്യുകയുണ്ടായി, ഈ വർഷം മാർച്ച് 2021 ൽ 2.9 മില്യണാണ് വിറ്റു പോയത്. പല NFTകളും കാണുമ്പൊൾ ചിരി വരും, അതുപോലുള്ള NFTകളും വലിയ വിലക്കാണ് വിറ്റ് പോകുന്നത്. ആരാണ് എന്തിനാണ് ഇതൊക്കെ മേടിക്കുന്നത് എന്നോർക്കുമ്പോൾ യാതൊരു പിടിയും കിട്ടാറില്ല. ഇതൊക്കെ കേട്ടപ്പോൾ എനിക്കൊരാഗ്രഹം ഒരു NFT ഉണ്ടാക്കി വിൽക്കാനിട്ടാലോ, കൂട്ടത്തിൽ NFTയും അതിന്റെ മാർക്കറ്റും എങ്ങനെയാണ് പ്രവർത്തിക്കുക എന്ന് കൂടി അറിയാം. അങ്ങനെ ചക്കക്കുരു വെച്ച് ഒരു ഡിസൈൻ ഇല്ലുസ്ട്രേറ്ററിൽ ഉണ്ടാക്കി, ഓപ്പൺസീ (OpenSea) എന്ന പ്ലാറ്റ്‌ഫോമിൽ, പോളിഗോൺ എന്ന ബ്ലോക്ക്ചെയിന് കീഴിൽ വിൽക്കാനിട്ടു. യാതൊരു അർത്ഥവുമില്ലാത്ത കോമിക് NFTകൾ വരെ പുളിങ്കുരു പോലെ വിറ്റു പോകുന്ന സ്ഥിതിക്ക് എന്റെ ചക്കക്കുരുവും ആരെങ്കിലും മേടിക്കുമായിരിക്കും എന്നോർത്തു. എന്നാലും ചക്കക്കുരു ഒക്കെ ആരെങ്കിലും മേടിക്കുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു. ഭാഗ്യവശാൽ എന്നെ ഞെട്ടിച്ചു കൊണ്ടായിരുന്നു അന്ന് വൈകീട്ട് എന്റെ NFTയുടെ സെയിൽ ഞാൻ കണ്ടത്. 100000 ചക്കക്കുരു ആണ് ഞാൻ വിൽക്കാനിട്ടത് 4.39 ഡോളർ ആയിരുന്നു അതിന്റെ ഞാൻ നിശ്ചയിച്ച വില. 216 എണ്ണം വിറ്റുപോയി. ഏകദേശം 950 ഡോളർ എനിക്ക് കിട്ടി.

എങ്ങിനെ ക്രിപ്റ്റോ കറൻസി മേടിക്കാം ?

ക്രിപ്റ്റോകറൻസി (ബിറ്റ്കോയിൻ അടക്കം മൊത്തം ഏകദേശം 11000ത്തിലധികം കോയിനുകൾ ഉണ്ട്) മേടിക്കുന്നതിനായി നിങ്ങൾക്ക് ആദ്യമായി വേണ്ടത് ഒരു എക്സ്ചേഞ്ച് ആണ്. ഓരോ രാജ്യങ്ങളിലും ജനപ്രീതി നേടിയ വ്യത്യസ്തങ്ങളായ ഒരുപാട് എക്സ്ചേഞ്ച്കൾ ഇന്ന് നിലവിലുണ്ട് അതിൽ കൂടുതൽ പേര് ഉപയോഗിക്കുന്നതും, നല്ലതാണെന്ന് പേര് കേട്ടതും ഇവയൊക്കെ ആണ് www.binance.com, www.coinbase.com, www.gate.io, www.kucoin.com. ഇതിൽ ഏതെങ്കിലും ഒരു വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത്, നമ്മുടെ ID കാർഡ് അപ്‌ലോഡ് ചെയ്ത് ഒരു വെരിഫൈഡ് അക്കൗണ്ട് ആക്കി മാറ്റണം. അതിന് ശേഷം നമ്മുടെ കയ്യിലുള്ള ഫിയറ്റ് കറൻസി (Ex: CHF, INR, EUR, USD), ക്രെഡിറ്റ് കാർഡിൽ നിന്നോ, ബാങ്ക് ട്രാൻസ്ഫർ വഴിയോ, രജിസ്റ്റർ ചെയ്ത എക്സ്ചേഞ്ചിക്ക് മാറ്റണം. അവിടെ എത്തി കഴിഞ്ഞാൽ ആ കാശ് ഉപയോഗിച്ച് ആ എക്സ്ചേഞ്ചിൽ ലഭ്യമായ ഏത് ക്രിപ്റ്റോകറൻസിയും നമ്മൾക്ക് മേടിക്കാവുന്നതാണ്. Tether (USDT) എന്ന ക്രിപ്റ്റോ കറൻസിയെ സ്റ്റേബിൾ കോയിൻ എന്നാണ് വിശേഷിപ്പിക്കുന്നത് കാരണം ഈ കോയിൻ ഒരുപാട് താഴേക്കോ മുകളിലേക്കോ പോകില്ല എന്ന് വെച്ച് ഒരിക്കലും താഴെ പോകില്ല എന്നല്ലാട്ടോ അർഥം, സാധാരണയായി പോകാറില്ല അത്രേ ഉള്ളൂ. അതുകൊണ്ടു പൊതുവെ ആദ്യം ഫിയറ്റ് കറൻസി കൊണ്ട് USDT മേടിച്ചട്ട്, USDT വെച്ച് ട്രേഡ് ചെയ്യുന്നവരാണ് കൂടുതൽ പേരും.

ക്രിപ്റ്റോ കറൻസി മേടിച്ചാൽ എന്താണ് ഗുണം ? എങ്ങിനെ ഇതിൽ നിന്ന് കാശുണ്ടാക്കാം ?

വില കുറവുള്ളപ്പോൾ ക്രിപ്റ്റോകറൻസി മേടിച്ച് വില കൂടുമ്പോൾ വിറ്റാൽ നിങ്ങൾക്ക് ലാഭമുണ്ടാക്കാം, ഇതിനെയാണ് ക്രിപ്റ്റോകറൻസി ട്രേഡിങ്ങ് എന്ന് പറയുന്നത്. ഓഹരി വിപണി (Stock Exchange) പ്രവർത്തിക്കുന്ന അതേ രീതിയിൽ തന്നെ ആണ് ഇതും പ്രവർത്തിക്കുന്നത്. പണം സമ്പാദിക്കാൻ എല്ലാവരും ക്രിപ്‌റ്റോകറൻസി ഫീൽഡിൽ വരുന്നു, പക്ഷേ എല്ലാവരും സമ്പാതിക്കുന്നില്ല. ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് എങ്ങനെ പണം സമ്പാദിക്കാമെന്ന് ശരിയായി മനസ്സിലാക്കാത്തതിനാൽ ധാരാളം ആളുകൾ ഒന്നുകിൽ വഴിയിൽ ഉപേക്ഷിക്കുകയോ പണം നഷ്ടപ്പെടുത്തുകയോ ചെയ്യുന്നു. അറിവുള്ള ഏതൊരു നിക്ഷേപകനും അവർ എന്താണ്, എങ്ങിനെയാണ് നിക്ഷേപിക്കുന്നതെന്ന് കൃത്യമായി അറിഞ്ഞിരിക്കണം. നിക്ഷേപത്തിന്റെ അപകടസാധ്യതകളും പ്രതിഫലങ്ങളും കണക്കാക്കുന്നത് വളരെ നിർണായകമാണ്, നിക്ഷേപത്തിന്റെ വിജയത്തെ നയിക്കുന്നതെന്താണ് കണക്കുകൂട്ടി മനസ്സിലാക്കാൻ കഴിയാത്തവർക്ക് ഇത് ഒരു നിക്ഷേപമല്ല മറിച്ച് ചൂതാട്ടം പോലെയാണ്.

ഓഹരി വിപണിയിലെ സ്റ്റോക്കുകൾ ഏതെങ്കിലും ഒരു കമ്പനിയുടെ ഷെയർ ആണ്, ആ കമ്പനിയുടെ വിജയത്തെ ആശ്രയിച്ച് ഇരിക്കും ആ സ്റ്റോക്കിന്റെ ഏറ്റകുറച്ചിലുകൾ. എന്നാൽ ക്രിപ്‌റ്റോകറൻസി കൂടുതലും ഊഹക്കച്ചവടമാണ്, കൂടാതെ ക്രിപ്‌റ്റോകറൻസിയെ പിന്തുണക്കാനായി പ്രത്യേകിച്ച് ആസ്തി ഒന്നും ഇല്ല. ഏതെങ്കിലും ഒരു കോയിൻ വാങ്ങാൻ ആരും തന്നെ ഇല്ലാത്ത അവസ്ഥ വന്നാൽ, അത് പൂജ്യത്തിലേക്ക് കൂപ്പുകുത്താനും സാധ്യത ഉണ്ട്. പ്രധാനമായും സപ്ലൈ ആൻഡ് ഡിമാൻഡ് എന്നതിനെ ആശ്രയിച്ചാണ് ക്രിപ്റ്റോയിൽ വില വ്യത്യാസങ്ങൾ സംഭവിക്കുന്നത്. കൂടാതെ കോസ്റ്റ് ഓഫ് പ്രൊഡക്ഷൻ, എക്സ്ചേഞ്ചിലെ കോയിന്റെ ലഭ്യത തുടെങ്ങിയ ഒരുപാട് കാര്യങ്ങൾ കൂടി ഇതിന്റെ ഭാഗമാണ്. വിതരണത്തേക്കാൾ വേഗത്തിൽ ഡിമാൻഡ് വർദ്ധിക്കുകയാണെങ്കിൽ, വില ഉയരും. ഡിമാൻഡിനേക്കാൾ കൂടുതൽ ലഭ്യത ഉണ്ടെങ്കിൽ, വില കുറയും. വളരെ വേഗത്തിൽ പൂജ്യത്തിൽ നിന്ന് ലക്ഷങ്ങളിലേക്കും, ലക്ഷങ്ങളിൽ നിന്ന് പൂജ്യത്തിലേക്കും വളരെ വേഗത്തിൽ മാറാൻ സാധ്യത ഉള്ള ഒന്നാണ് ക്രിപ്റ്റോകറൻസികൾ.

ട്രേഡിങ്ങ് മാത്രമല്ല ക്രിപ്‌റ്റോകറൻസികളിൽ നിന്ന് പണം സമ്പാദിക്കാനുള്ള വഴി. വേറേം വഴികൾ കുറെ ഉണ്ട്, പുതിയ മാർഗ്ഗങ്ങൾ ഇനിയും വന്നുകൊണ്ടേ ഇരിക്കുന്നു. പ്രധാനമായി ഇന്ന് നിലവിൽ ഉള്ളത് ഇവയാണ്. ഇൻവെസ്റ്റിംഗ്, ട്രേഡിങ്ങ്, സ്റ്റാക്കിങ് & ലെന്റിങ്, മൈനിങ്.

ഇൻവെസ്റ്റിംഗ്
വില കുറവുള്ള സമയത്തിന് വേണ്ടി കാത്തിരുന്ന് സ്റ്റേബിൾ ആയ കോയിൻസ് മേടിച്ച് ദീർഘകാലത്തേക്ക് വേണ്ടി നിക്ഷേപിക്കുന്ന ഒരു പ്രക്രിയ ആണിത്. ക്രിപ്റ്റോയിൽ ഇന്ന് നിലവിലുള്ള മാർഗ്ഗങ്ങളിൽ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി ഇതിനെ കണക്കാക്കാം. ഉദാഹരണത്തിന്: ഇന്ന് 2021ൽ ഒരു ബിറ്റ്കോയിന്റെ വില ഏകദേശം മുപ്പത്തേഴ് ലക്ഷം ഇന്ത്യൻ രൂപയാണ്, 2030 ആകുംപോളെക്കും ഏകദേശം ഏഴ് കോടി അൻപത് ലക്ഷം ആകും എന്നാണ് വിദഗ്ധർ പറയുന്നത് (ഇതിന് യാതൊരു ഉറപ്പും ഇല്ലാട്ടോ), അങ്ങനെയാണെങ്കിൽ ഇന്ന് നിങ്ങൾ ഒരു ലക്ഷം രൂപക്ക് ബിറ്റ്കോയിൻ മേടിച്ചു വെച്ചാൽ, 2030 ആകുമ്പോൾ ഇരുപത് ലക്ഷം രൂപ സമ്പാദിക്കാം.

ട്രേഡിങ്ങ്
ഹ്രസ്വകാല അടിസ്ഥാനത്തിൽ ക്രിപ്റ്റോകറൻസി വില കുറവുള്ളപ്പോൾ വാങ്ങി വില കൂടുമ്പോൾ വിറ്റ് ലാഭം ഉണ്ടാക്കുന്ന ഒരു രീതിയാണിത്. ട്രേഡിങ്ങിൽ വിജയിക്കണമെങ്കിൽ നിങ്ങൾക്ക് ക്രിപ്റ്റോ മാർക്കറ്റിനെക്കുറിച്ച് ശെരിയായ അറിവും സാങ്കേതികവുമായ കഴിവുകളും ഉണ്ടായിരിക്കണം. അതുവഴി നിങ്ങൾക്ക് വില വർദ്ധനകളെയും, കുറവുകളെയും കുറിച്ച് കൃത്യമായ പ്രവചനങ്ങൾ നടത്താനാകും. വളരെ വേഗത്തിൽ പണം സമ്പാദിക്കാനും, അതിലും വേഗത്തിൽ പണം നഷ്ടപെടാനുമുള്ള സാധ്യത വളരെ ഏറെയാണിതിന്. പ്രധാനമായും മൂന്നായി തരം തിരിക്കാം ഇതിനെ. സ്കാൽപ്പിംഗ്, ഡേ ട്രേഡിംഗ്, സ്വിംഗ് ട്രേഡിംഗ്.

  • ഒരു ട്രേഡിംഗ് ദിവസത്തിനുള്ളിൽ ഒന്നിലധികം തവണ വേഗത്തിൽ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനെയാണ് സ്കാൽപ്പിംഗ് എന്ന് പറയുന്നത്.
  • വില കൂടാൻ സാധ്യത ഉള്ള കോയിൻ മേടിച്ച്, ചെറിയൊരു ലാഭം കൈവന്നാൽ അപ്പോൾ തന്നെ വിൽക്കുന്നതിനെയാണ് ഡേ ട്രേഡിംഗ് എന്ന് പറയുന്നത്.
  • കുറച്ച് ദിവസത്തേക്കോ ആഴ്ചകളിലേക്കോ അല്ലെങ്കിൽ ഏതാനും മാസത്തേക്കുള്ള നിക്ഷേപം നടത്തി ലാഭം ഉണ്ടാക്കുന്നതിനെയാണ് സ്വിംഗ് ട്രേഡിംഗ് എന്ന് പറയുന്നത്. ഉദാഹരണത്തിന്: നിങ്ങളുടെ കയ്യിൽ ഒരു മില്യൺ ഡോളർ ഉണ്ടെന്ന് കരുതുക, ഗാല(GALA) എന്നൊരു ക്രിപ്റ്റോകറൻസി ഉണ്ട് അതിന്റെ ഡിസംബർ ആറാം തിയ്യതിയിലെ വില ഒരെണ്ണത്തിന് $0.4296 ആയിരുന്നു. അന്ന് ഒരു മില്യൺ ഡോളറിന് മേടിച്ചിരുന്നെങ്കിൽ 2’327’746 എണ്ണം ഗാല ലഭിക്കുമായിരുന്നു, അഞ്ചു ദിവസങ്ങൾക്ക് ശേഷം ഡിസംബർ 11 ന് ഒരു ഗാല യുടെ വില $0.5645 ആയി ഉയർന്നു, അപ്പോൾ വിൽക്കുകയാണെങ്കിൽ $1’314’013 ലഭിക്കുമായിരുന്നു, അതായത് അഞ്ചു ദിവസങ്ങൾക്കൊണ്ട് നിങ്ങളുടെ ലാഭം $314’013. ഇങ്ങനെ വലിയ തുകക്ക് ട്രേഡിങ്ങ് ചെയ്യുന്നവരെ വെയ്ൽ ട്രേഡേഴ്സ് (whale traders) എന്നാണ് അറിയപ്പെടുന്നത്.
    മാർക്കറ്റ് പഠിക്കുന്നതിനോടൊപ്പം ട്രേഡിങ്ങിൽ ഒരുപാട് ട്രിക്കുകളും ഉപയോഗിക്കാറുണ്ട്. മുനെഹിസ ഹോമയുടെ “The Candlestick Trading Bible” എന്ന പുസ്തകത്തിൽ Candlestick patternകൾ കൊണ്ടുള്ള ട്രേഡിംഗ് വിശകലനം വിശദമായി പ്രതിപാദിക്കുന്നുണ്ട്.

സ്റ്റാക്കിങ് & ലെന്റിങ്
റിവാർഡുകൾ നേടുന്നതിനും ബ്ലോക്ക്ചെയിൻ നെറ്റ്‌വർക്കിലേക്ക് പ്രൂഫ്-ഓഫ്-സ്റ്റേക്ക് എന്ന മോഡൽ ഉപയോഗിക്കുന്നതിനായി നിങ്ങളുടെ ക്രിപ്‌റ്റോ അസറ്റുകൾ ലോക്ക് ചെയ്യുന്ന പ്രക്രിയയെയാണ് സ്‌റ്റേക്കിംഗ് എന്ന് പറയുന്നത്. ചില ക്രിപ്‌റ്റോകൾ ഉയർന്ന പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ ക്രിപ്‌റ്റോകറൻസികൾ സ്‌റ്റാക്ക് ചെയ്യുന്നത് നിഷ്‌ക്രിയ വരുമാനം കാര്യക്ഷമമായി സൃഷ്‌ടിക്കാൻ കഴിയും. പക്ഷെ ഈ സ്റ്റേക്ക് ചെയ്യുന്ന സമയത്ത് ആ കോയിന്റെ വില ഇടിയുകയാണെങ്കിൽ, വലിയൊരു നഷ്ടം സംഭവിക്കുവാനും സാദ്ധ്യതകൾ ഏറെയാണ്.

നിങ്ങളുടെ കയ്യിൽ ഉള്ള ക്രിപ്റ്റോകറൻസികൾ വായ്പയായി മറ്റു നിക്ഷേപകർക്ക് നൽകുന്ന രീതിയെയാണ് ക്രിപ്‌റ്റോ ലെൻഡിംഗ് എന്ന് പറയുന്നത്, അതിന് നിങ്ങൾക് ഒരു തുക പലിശയായോ, റീവാർഡ് ആയോ ലഭിക്കും. പലപ്പോഴും ഒരു കോയിന്റെ നിർമ്മാതാക്കൾ തന്നെ ആയിരിക്കും ഈ നിക്ഷേപകർ, അവരുടെ കോയിൻ നിങ്ങൾ മേടിച്ച് അവർക്ക് തന്നെ വായ്പയായി നൽകുമ്പോൾ, നിങ്ങൾ ആ കോയിൻ വിൽകാതിരിക്കുന്നു, കൊടുത്ത വായ്പ തിരിച്ചെടുക്കുന്ന കാലത്തേക്കെങ്കിലും, നിങ്ങളുടെ കാശ് അവരുടെ കോയിൻ ആയി നിലനിൽക്കുന്നു, അങ്ങിനെ ആ കോയിന്റെ ക്യാപിറ്റൽ അസ്സെറ്റ് നിലനിർത്തി, മാർക്കറ്റിൽ കോയിനെ ബാലൻസ് ചെയ്യാൻ സാധിക്കുന്നു. www.wonderland.money, www.metaverse.pro, www.klimadao.finance, www.hectordao.com, www.olympusdao.finance, www.strongblock.com ഇവയൊക്കെയാണ് ഇതിൽ പ്രധാനമായവ.

മൈനിങ്

പ്രൂഫ് ഓഫ് വർക്ക് മെക്കാനിസത്തിന്റെ നിർണായക ഘടകമാണ് മൈനിങ്. പവർഫുള്ളായ ഹാർഡ്‌വെയറിന്റെ സഹായത്തോടെ സങ്കീർണ്ണമായ ഒരു ഹാഷിംഗ് പസിലിന് ആദ്യം പരിഹാരം കണ്ടെത്തുന്ന മൈനിങ് തൊഴിലാളിക്ക് മൈനിംഗിനുള്ള പ്രതിഫലം ലഭിക്കുന്നതിനെയാണ് മൈനിങ് എന്ന് പറയുന്നത്.

ക്രിപ്റ്റോ കറൻസികൾ എങ്ങിനെ സുരക്ഷിതമായി സൂക്ഷിക്കാം ?
ബ്ലോക്ക്ചെയിൽ ടെക്നോളജി ട്രാൻസ്പരന്റും സുരക്ഷിതവും ആണെങ്കിലും ക്രിപ്റ്റോ കറൻസി 100% സുരക്ഷിതമാണെന്ന് പറയാൻ സാധിക്കില്ല. കാരണം പൊതുവെ നമ്മൾ മേടിക്കുന്ന ക്രിപ്റ്റോകറൻസികൾ www.metamask.io, www.trustwallet.com തുടെങ്ങിയ വാലെറ്റുകളിലാണ് സൂക്ഷിക്കാറ്, ഈ വാലെറ്റുകൾ സുരക്ഷിതമാണെങ്കിലും, നിങ്ങളുടെ കമ്പ്യൂട്ടർ ആരെങ്കിലും ഹാക്ക് ചെയ്താൽ, അതുവഴി നിങ്ങളുടെ വാലെറ്റിൽ നിന്ന് ക്രിപ്റ്റോ കറൻസി മറ്റാർക്കെങ്കിലും അയച്ചാൽ, പിന്നീട് അത് തിരിച്ചെടുക്കാൻ സാധിക്കില്ല. ഈയിടെ ഹാക്കർമാർ ഏകദേശം 150 മില്യൺ ഡോളർ മോഷ്ടിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. ഈ ആശങ്ക ക്രിപ്റ്റോയുടെ തുടക്കം മുതലേ നിലനിൽക്കുന്നുണ്ടായിരുന്നു. അങ്ങിനെയാണ് ഹോട്ട് വാലറ്റുകൾ, കോൾഡ് വാലറ്റുകൾ പ്രചാരത്തിൽ വരുന്നത്.

  • metamask, trustwallet തുടെങ്ങിയ ഇന്റർനെറ്റുമായി ബന്ധിപ്പിച്ച് കിടക്കുന്നവയാണ് ഹോട്ട് വാലറ്റുകൾ.
  • നിങ്ങൾ മേടിക്കുന്ന ക്രിപ്റ്റോ കറൻസി ഒരു ഹാർഡ്‌വെയറിൽ സംഭരിക്കുന്നതിനെയാണ് കോൾഡ് വാലറ്റ് എന്ന് പറയുന്നത്. Ledger, Trezor, KeepKey തുടെങ്ങിയവയാണ് പ്രധാനമായുള്ള കോൾഡ് വാലറ്റുകൾ. ഇന്റർനെറ്റുമായി ബന്ധിപ്പിക്കാതെ ഇരിക്കുന്നതുകൊണ്ട്, ഇത് വളരെ സുരക്ഷിതമാണ്.

ആരാണ് ക്രിപ്റ്റോ കറൻസികൾ ദുരുപയോഗം ചെയ്യുന്നത് ?
ക്രിപ്റ്റോകറൻസി സാധാരണ ജനങ്ങൾക്ക് ആശങ്കയും ഭയവുമാണ് കാരണം അവർക്ക് ഇത് ഇതുവരെ കേൾക്കാത്ത ഒരു പുതിയ സാധനമാണ്, ഒരു ക്രിപ്റ്റോ കറൻസിയുടെ മൂല്യം ആർക്കും നിർണയിക്കാൻ പറ്റാത്ത ഒന്നാണ് അതുകൊണ്ട് തന്നെ ഇതിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കി എടുക്കാൻ ഇച്ചിരി പാടാണ്. ഇലോൺ മസ്ക് ഒരിക്കൽ ബിറ്റ്കോയിനെ കുറിച്ച് ഒരു ട്വീറ്റ് ചെയ്തപ്പോൾ അതിന്റെ വില കുത്തനെ ഉയർന്നു, ഇത്തരം കാര്യങ്ങൾ സാധാരണ ജനങ്ങളിൽ ഭീതി ഉയർത്തുന്നു. ഇന്ന് 2021 ൽ നിങ്ങൾക്ക് ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് കടയിൽ പോയി സാധനങ്ങൾ മേടിക്കാൻ സാധിക്കില്ല, പക്ഷെ ഇതെല്ലം ഭാവിയിൽ സാധ്യമാകും എന്നാണ് വിദഗ്തർ പറയുന്നത്. മൈക്രോസോഫ്റ്റ്, ടെസ്ല, ബർഗർകിംഗ് തുടെങ്ങിയ കമ്പനികൾ ബിറ്റ്കോയിൻ അംഗീകരിക്കാനുള്ള പ്രവർത്തനങ്ങൾ തുടെങ്ങി കഴിഞ്ഞു.

ക്രിപ്റ്റോകറൻസി ഒരു ഡിസെൻട്രലൈസ്ഡ് സിസ്റ്റംത്തിൽ പ്രവർത്തിക്കുന്നത് കൊണ്ട്, ഗവർണ്മെന്റിനോ പോലീസിനോ കൂടുതൽ കൈകടത്താനാവില്ല, അതുകൊണ്ട് തന്നെ ക്രിമിനൽസിനും തീവ്രവാദികൾക്കും എല്ലാം ക്രിപ്റ്റോകറൻസി വളരെ അട്രാക്റ്റീവാണ് കാരണം ഒരു ട്രാൻസാക്ഷൻ നടക്കുമ്പോൾ ഒരു പബ്ലിക് കീ യിൽ നിന്ന് മറ്റൊരു പബ്ലിക് കീ യിലേക്ക് ഇത്ര കറൻസി അയച്ചു എന്ന് മാത്രമാണ് ബ്ലോക്ക് ചെയിനിൽ അടയാളപ്പെടുത്തുന്നുള്ളു. അതുകൊണ്ട് ഡാർക്ക് വെബിൽ ഒരാൾക്ക് സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ തന്നെ ക്രിപ്റ്റോകറൻസി കൊടുത്ത് മയക്കുമരുന്നോ, AK 47 തോക്കുകളോ അങ്ങനെ എന്ത് വേണമെങ്കിലും മേടിക്കാം. ഏറ്റവും രസം എന്താണെന്നു വെച്ചാൽ, ലിക്വിഡ് ക്യാഷ് ആണ് ക്രിമിനൽസിന് ഉപയോഗിക്കാൻ ഏറ്റവും എളുപ്പം കാരണം ഒരാൾ ഒരു പെട്ടി നിറയെ കാശ് കൊടുത്തു ഒരു തോക്ക് വാങ്ങിയാൽ, ആ നോട്ടുകൾ ആരുടെ ആണെന്ന് ആർക്കും പറയാൻ സാധിക്കില്ല എന്നാൽ ക്രിപ്റ്റോകറൻസി ട്രാൻസ്ഫർ ചെയ്യുമ്പോൾ കുറഞ്ഞ പക്ഷം അയക്കുന്ന ആളുടെയും മേടിക്കുന്ന ആളുടെയും ഒരു പബ്ലിക് കീ എങ്കിലും ബ്ലോക്ക് ചെയിനിൽ രേഖപ്പെടുത്തുന്നുണ്ട്. ഇങ്ങനെ ക്രിപ്റ്റോകറൻസി ദുരുപയോഗം ചെയ്യുന്ന പല കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ട് കഴിഞ്ഞു. പല സർവേയുടെ അടിസ്ഥാനത്തിൽ പറയുന്നത് മൊത്തം ക്രിപ്റ്റോകറൻസിയുടെ 0.34% മാത്രമാണ് ക്രിമിനൽ ആക്ടിവിറ്റികൾക്ക് ഉപയോഗിക്കുന്നത് പക്ഷെ ഇന്ന് നിലവിലുള്ള ക്യാഷ് ട്രാൻസാക്ഷനുകളിൽ 5% വരെ ക്രിമിനൽ ആക്ടിവിറ്റികൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്.

എന്താണ് ബ്ലോക്ക് ചെയിൻ ഡെവലൊപ്മെന്റ്?

IT ഫീൽഡിൽ ഉള്ളവർക്ക് പ്രത്യേകിച്ച് സോഫ്റ്റ്‌വെയർ ഡെവലപ്പേഴ്സിനും, ഡെവലൊപ്മെന്റ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും അനന്തസാധ്യതകളാണ് ബ്ലോക്ക്ചെയിൻ ടെക്നോളജി തുറന്ന് വിടുന്നത്. സ്വിറ്റസർലണ്ടിൽ ഒരു ബ്ലോക്ക്ചെയിൻ ഡെവലപ്പറുടെ ശമ്പളം മാസം 15000 ഫ്രാങ്കിനും 25000 ഫ്രാങ്കിനും ഇടയിലാണ്. ഗൂഗിളിൽ നോക്കിയാൽ കൂടുതൽ ഡീറ്റെയിൽസ് അറിയാൻ സാധിക്കും. ഡെവലൊപ്മെന്റിന് പ്രധാനമായി രണ്ട് വിഭാഗമുണ്ട്, ഒന്ന് ബ്ലോക്ക്‌ചെയിൻ ഡെവലൊപ്മെന്റ്, മറ്റൊന്ന് ഓരോ ബ്ലോക്ക്ചെയിന്റെയും കീഴിൽ വരുന്ന അപ്ലിക്കേഷൻ ഡെവലൊപ്മെന്റ്. Blockchain infrastructure, mobile banking, peer-to-peer transfers, digital currencies, Internet of Things, marketplaces, healthcare, e-government, regulatory frameworks, blockchain adoption, Smart contracts, Innovation in blockchain, Privacy, Security, Identity തുടെങ്ങി ഒരുപാട് മേഖലകളിൽ ബ്ലോക്ക്ചെയിന്റെ അനന്തസാധ്യതകൾ ദൈന്യം ദിനം വർധിച്ചുകൊണ്ടേ ഇരിക്കുന്നു.

ക്രിപ്റ്റോ വേൾഡിലേക്ക് ഇറങ്ങുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട പ്രധാന റൂൾസ്‌ ?

  • നഷ്ടപ്പെട്ടാൽ അത് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന പൈസ വെച്ച് ഒരിക്കലും ട്രേഡിങിന് ഇറങ്ങരുത് കാരണം അത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം
  • മാർക്കറ്റ് നന്നായി പഠിച്ചതിന് ശേഷം, ബുദ്ധിപരമായി മാത്രമേ നിക്ഷേപങ്ങൾ നടത്താവൂ. ഇന്ന കോയിൻ ഇന്ന സമയത്ത് വില കൂടും എന്ന് പറയുന്ന ഒരുപാട് തട്ടിപ്പുകൾ നടക്കുന്നുണ്ട്, ഇതിലൊന്നും പോയി പെടാതിരിക്കാൻ ശ്രെമിക്കുക.
  • കഴിയുന്നതും ലോങ്ങ് ടേമിലേക്ക് നിക്ഷേപിക്കാൻ ശ്രെമിക്കുക.
  • നിങ്ങൾ മേടിച്ച കോയിൻ വില കുറയുകയാണെങ്കിൽ പരിഭ്രാന്തരാകാതിരിക്കാൻ ശ്രെമിക്കുക, പലരും ഒരു വിലക്ക് കോയിൻ മേടിക്കും, പിന്നീട് വില കുറയുന്നത് കാണുമ്പൊൾ പേടിച്ച് panic selling നടത്തി നഷ്ടങ്ങൾ വരുത്തി വെക്കാറുണ്ട്.
  • നാളെയോ, അടുത്ത ആഴ്ചയോ കോടീശ്വരനാകുമെന്ന് പ്രതീക്ഷിച്ച് ക്രിപ്റ്റോ വേൾഡിലേക്ക് ഇറങ്ങാതിരിക്കുക, അങ്ങനെ ഇറങ്ങിയാൽ അത് ചൂതാട്ടം നടത്തുന്നതിന് തുല്യമായി മാറും, പിന്നീട് സാമ്പത്തീകമായും മാനസീകമായും ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും.
  • ഒരു കോയിനിൽ മാത്രം ഇൻവെസ്റ്റ് ചെയ്യാതെ ഒന്നിലധികം കോയിനുകളിൽ നിങ്ങളുടെ പൈസ സ്പ്ലിറ്റ് ചെയ്തിടാൻ ശ്രെമിക്കുക, അപ്പോൾ ഏതെങ്കിലും ഒരു കോയിൻ വില കുറയുകയാണെങ്കിൽ മറ്റുള്ള കോയിൻ വെച്ച് നഷ്ടമില്ലാതെ തടിയൂരി പോരാൻ സാധിക്കും.
  • നിശ്ചയിച്ച മുഴുവൻ തുകയും ഇൻവെസ്റ്റ് ചെയ്യാതെ, അതിൽ നിന്ന് കുറിച്ച് പൈസ മാറ്റി വെക്കുക, പിന്നീട് ആവറേജ് ചെയ്യുക എന്ന ട്രിക്കുകൾക്ക് ഉപയോഗിക്കാൻ സാധിക്കും. ഉദാഹരണത്തിന്: 2 രൂപയുടെ 5 കോയിൻ നിങ്ങൾ 10 രൂപ മുടക്കി മേടിച്ചു എന്ന് വിചാരിക്കുക. പിന്നീട് ആ കോയിന്റെ വില 1 രൂപ ആയി മാറിയാൽ, പാനിക് ആയി അപ്പോൾ നിങ്ങൾ അത് വിറ്റാൽ 5 രൂപയെ നിങ്ങൾക്ക് ലഭിക്കൂ, 5 രൂപ നിങ്ങൾക്ക് നഷ്ടം സംഭവിക്കും. ഇങ്ങനെ നഷ്ടത്തിൽ വിൽക്കുന്നതിന് പകരം 10 രൂപ കൂടി മുടക്കി 1 രൂപയുള്ള 10 കോയിൻ കൂടി മേടിക്കുകയാണെങ്കിൽ, ഇപ്പോൾ നിങ്ങളുടെ കയ്യിൽ 15 കോയിനുണ്ട്, മൊത്തം ഇൻവെസ്റ്റ്മെന്റ് ആദ്യം മുടക്കിയ 10 രൂപയും ഇപ്പോൾ മുടക്കിയ 10 രൂപയും ചേർത്ത് 20 രൂപ ആയി മാറും, ക്ഷേമയോടെ കാത്തിരുന്ന ശേഷം, പിന്നീട് ഈ കോയിന്റെ വില 2 രൂപ ആകുക ആണെങ്കിൽ 15 കോയിൻ വിറ്റാൽ 30 രൂപ കിട്ടും, അതായത് 10 രൂപ ലാഭം. ഇത് എല്ലാ കോയിനിലും സംഭവിക്കണം എന്നില്ല. അത്യാവശ്യം സ്റ്റേബിൾ ആയ കോയിൻ ആണെങ്കിലേ ഇത്തരം ട്രിക്കുകൾ ഉപയോഗിക്കാവൂ.
  • എക്‌സിറ്റ് സ്ട്രാറ്റജി: ഈ റൂൾസിൽ ഏറ്റവും പ്രധാനപെട്ടതാണ് ഇത്. ചൂതാട്ടത്തിന്റെ ഏറ്റവും വലിയ ബലഹീനത എന്ന് പറയുന്നത് നമ്മൾ നമ്മുടെ കൺട്രോളിൽ അല്ലാതാവുക എന്നതാണ്. ഞാൻ ഇത്ര രൂപക്കെ ചൂതാട്ടത്തിൽ പങ്കെടുക്കുള്ളൂ, ഇത്ര രൂപ കിട്ടിയാൽ ഞാൻ പിന്നെ കളിക്കില്ല എന്ന ഒരു സ്ട്രാറ്റജി ഉള്ള ഒരാൾ, അത് പാലിക്കുകയും ചെയ്യുകയാണെങ്കിൽ, അയാൾക്ക് ഒരിക്കലും ചൂതാട്ടത്തിൽ പ്രതീക്ഷിക്കാത്ത നഷ്ടങ്ങൾ സംഭവിക്കില്ല. ഇതുപോലെ തന്നെ ആണ് ക്രിപ്റ്റോകറൻസി ട്രേഡിങ്ങും, ഇറങ്ങുന്നതിന് മുന്നേ വ്യക്തമായ ധാരണയും ഒരു സ്ട്രാറ്റജിയും വേണം എങ്കിലേ നിങ്ങൾക്ക് ഒരു ക്രിട്ടിക്കൽ സിറ്റുവേഷനിൽ, ശെരിയായ തീരുമാനങ്ങൾ എടുത്ത്, നിങ്ങളെ നിങ്ങളുടെ കൺട്രോളിൽ നിർത്തി വിജയം കൈവരിക്കാനാകുകയുള്ളൂ.
  • …………………………………………………………..
Faisel Kachappilly
How a Keralite software engineer’s ‘Chakkakkuru’ illustration fetched Rs 73,600 in cryptoworld –

https://www.onmanorama.com/news/kerala/2021/12/03/nft-trade-keralite-software-engineer-chakkakuru-illustration-fetches-cryptoworld-980-dollar-single-day.html

]]>
പ്രിയങ്ക ഗാന്ധിക്ക് ലക്‌നൗവില്‍ ഉജ്ജ്വല സ്വീകരണം https://malayalees.ch/congress-up-incharge-priyanka-gandhi-on-3-day-tour-in-lucknow-to-meet-farmers/ Fri, 16 Jul 2021 11:33:07 +0000 https://malayalees.ch/?p=46898 മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ലക്‌നൗവിലെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് പ്രവര്‍ത്തകരുടെ ഉജ്ജ്വല സ്വീകരണം. ആയിരക്കണക്കിനാളുകളാണ് പ്രിയങ്കയെ സ്വീകരിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തിയത്.

അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാനാണ് പ്രിയങ്കയുടെ സന്ദര്‍ശനം. കര്‍ഷകരുടെയും ദളിത് വിഭാഗത്തിന്റെയും പ്രതിനിധികളുമായി പ്രിയങ്ക ചര്‍ച്ച നടത്തും.

Image

നാളെ കോണ്‍ഗ്രസിന്റെ വിവിധ ജില്ലാ പ്രസിഡന്റുമാരുമായും മറ്റു ഭാരവാഹികളുമായും ചര്‍ച്ച നടത്തും. വിവിധ മേഖലകളിലുള്ളവരുമായി കൂടിക്കാഴ്ച നടത്തി കര്‍ഷക പ്രതിസന്ധി, യുവാക്കളുടെ തൊഴിലില്ലായ്മ, ക്രമസമാധാനം, അഴിമതി തുടങ്ങിയ പ്രശ്‌നങ്ങളില്‍ യോഗി സര്‍ക്കാരിനെതിരെ ഒരു നയം രൂപപ്പെടുത്താനാണ് പ്രിയങ്കയുടെ നീക്കം.

ഡൽഹിയിലെ പൊതുശ്മശാനത്തിൽ മൃതദേഹങ്ങൾ കൂട്ടിയിട്ടു കത്തിക്കുന്നതിന്റെ ഹൃദയഭേദകമായ ആകാശദൃശ്യം ആരും മറന്നുകാണില്ല. കോവിഡ് മഹാമാരി ഇന്ത്യയെ എത്രമാത്രം പിടിച്ചുലച്ചിട്ടുണ്ടെന്ന് ആ ഒരൊറ്റ ദൃശ്യം ലോകത്തോട് വിളിച്ചുപറഞ്ഞു. രാജ്യത്തെ ഗുരുതരമായ കോവിഡ് പ്രതിസന്ധിയിലേക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്ണുതുറപ്പിച്ച ആ ചിത്രം മാത്രം മതി ഇന്ന് അഫ്ഗാനിസ്താനിൽ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡാനിഷ് സിദ്ദീഖിയെ മനസിലാക്കാൻ. യുദ്ധഭൂമികൾ, സംഘർഷമേഖലകൾ, ദുരന്തപ്രദേശങ്ങൾ, മനുഷ്യയാതനയുടെ അഭയാര്‍ത്ഥി ക്യാംപുകള്‍… ചുരുങ്ങിയ കാലം കൊണ്ട് ഡാനിഷ് ഫ്രെയിമിലാക്കിയ ലോകങ്ങളാണിതൊക്കെ. ഡൽഹി ജാമിഅ മില്ലിയ്യ സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ സിദ്ദീഖി ജാമിഅയിൽ തന്നെ മാധ്യമപഠനത്തിന് ചേർന്നു. ടെലിവിഷൻ ന്യൂസ് കറസ്പോണ്ടന്റ് ആയാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. 2010ൽ റോയിട്ടേഴ്സിലെ ചീഫ് ഫോട്ടോഗ്രാഫറുടെ ഇന്റേൺ ആയി ഫോട്ടോഗ്രാഫി മേഖലയിലേക്ക് കടന്നു. തുടര്‍ന്ന് റോയിട്ടേഴ്സ് പിക്ചേഴ്സ് ടീം ഇന്ത്യയുടെ മേധാവിയുമായി. റോയിട്ടേഴ്‌സിനു പുറമെ നാഷനൽ ജിയോഗ്രഫിക് മാഗസിൻ, ന്യൂയോർക്ക് ടൈംസ്, ഗാർഡിയൻ, വാഷിങ്ടൺ പോസ്റ്റ്, വാൾസ്ട്രീറ്റ് ജേണൽ, ടൈം മാഗസിൻ, ന്യൂസ്‌വീക്ക്, ബിബിസി, സൗത്ത് ചൈന മോണിങ് പോസ്റ്റ്, ദ് ഇൻഡിപെൻഡെന്റ്, ദ് ടെലഗ്രാഫ്, ഗൾഫ് ന്യൂസ്, ദ ഓസ്‌ട്രേലിയൻ തുടങ്ങി ഡാനിഷ് സിദ്ദീഖിയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്ത അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിരളമാണ്. റോഹിംഗ്യകളുടെ നരകയാതനകള്‍ പകര്‍ത്തിയതിനാണ് വിഖ്യാതമായ പുലിറ്റ്‌സർ പുരസ്‌കാരം നേടുന്നത്. പുലിറ്റ്സര്‍ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ഫോട്ടോഗ്രാഫറുമാണ് അദ്ദേഹം. ഇതിനുപുറമെ ഇന്ത്യയിലും അമേരിക്ക, ഇംഗ്ലണ്ട്, ചൈന എന്നിങ്ങനെ വിവിധ വിദേശരാജ്യങ്ങളിലുമായി നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.

റോഹിംഗ്യ അഭയാർഥി പ്രതിസന്ധി പകർത്തിയ ചിത്രങ്ങൾക്കാണ് 2018ൽ സിദ്ദീഖിക്ക് വിഖ്യാതമായ പുലിറ്റ്സര്‍ പുരസ്‌കാരം ലഭിക്കുന്നത്. അദ്നാൻ ആബിദിക്കൊപ്പം പുരസ്‌കാരം പങ്കിടുകയായിരുന്നു. മ്യാന്മറിലും ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാംപുകളിലുമായി കഴിയുന്ന റോഹിൻഗ്യൻ അഭയാർത്ഥികളുടെ ജീവിതം അപ്പടി പകർത്തിയതിനായിരുന്നു പുരസ്‌കാരം. 2015ലെ നേപ്പാൾ ഭൂകമ്പം, സ്വിറ്റ്‌സർലൻഡിലെ അഭയാർത്ഥി പ്രശ്‌നങ്ങൾ, ഹോങ്കോങ്ങിലെ ജനകീയ പ്രക്ഷോഭം തുടങ്ങിയവയുടെ നേർചിത്രങ്ങളും അദ്ദേഹം പുറംലോകത്തിനു കാണിച്ചു. ഡൽഹി കലാപം, കോവിഡ് മഹാമാരി; സർക്കാരിനു തലവേദന സൃഷ്ടിച്ച ചിത്രങ്ങൾ പൗരത്വ പ്രക്ഷോഭ കാലത്തും ഏറ്റവും അവസാനം കോവിഡ് മഹാമാരിയിലും കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയ ഫോട്ടോഗ്രാഫർ കൂടിയാണ് ഡാനിഷ് സിദ്ദീഖി. ഡൽഹിയിലടക്കം പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന സമരക്കാർക്കെതിരെ നടന്ന പൊലീസ് തേർവാഴ്ചകളുടെ ചിത്രം പുറത്തെത്തിച്ചു. സമരത്തിനിടെ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപചിത്രങ്ങളും തത്സമയം അന്താരാഷ്ട്ര മാധ്യമങ്ങൾക്കു നൽകി. ഡൽഹി കലാപത്തിനിടെ സിദ്ദീഖി പകർത്തിയ ഒരു ചിത്രം 2020ലെ ഏറ്റവും മികച്ച ചിത്രമായി റോയിട്ടേഴ്സ് തിരഞ്ഞെടുത്തിട്ടുണ്ട്.

]]>
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സന്തുഷ്ടര്‍; പ്രത്യക്ഷ സമരത്തിനില്ലെന്ന് വ്യാപാരികള്‍ https://malayalees.ch/pleased-with-the-discussion-with-the-chief-minister-traders/ Fri, 16 Jul 2021 11:26:17 +0000 https://malayalees.ch/?p=46895 മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സന്തുഷ്ടരെന്ന് വ്യപാരി വ്യവസായി ഏകോപന സമിതി. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ പറഞ്ഞു. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രത്യക്ഷ സമരത്തിനില്ലെന്നും വ്യാപാരികള്‍ വ്യക്തമാക്കി. കടകൾ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടാകും. ഇതിനു ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ബക്രീദിന് വ്യാപാരികൾക്ക് അനുകൂലമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും വ്യാപാരികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓണം വരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവും മുഖ്യമന്ത്രി അംഗീകരിച്ചു. വൈദ്യുതി ചാര്‍ജ്ജ്, സെയില്‍സ് ടാക്‌സി, ജി.എസ്.ടി അപാകതകള്‍, ക്ഷേമനിധി സംബന്ധിച്ച വിഷയങ്ങള്‍ എന്നിവയില്‍ പരിഹാരമുണ്ടാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്ന് വ്യാപാരികള്‍ അറിയിച്ചു. അതേസമയം, വ്യാപാരികളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായും വ്യാപാരികള്‍ കൂട്ടിച്ചേര്‍ത്തു. വ്യാപാരികളുടെ സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. നിയന്ത്രണങ്ങള്‍ ലംഘിച്ച് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരികള്‍ നിലപാടെടുത്തതോടെ വ്യാപാരികളും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രശ്നപരിഹാരത്തിന്‍റെ ഭാഗമായി ചര്‍ച്ച നടന്നത്.

]]>
ട്രയൽ റണ്ണിന് കുതിരാൻ സജ്ജമെന്ന് ജില്ലാ ഫയർ ഫോഴ്സ് മേധാവി https://malayalees.ch/kuthiran-tunnel/ Fri, 16 Jul 2021 08:52:39 +0000 https://malayalees.ch/?p=46885 ട്രയൽ റണ്ണിന് കുതിരാൻ സജ്ജമെന്ന് ജില്ലാ ഫയർ ഫോഴ്സ് മേധാവി അരുൺ ഭാസ്കർ. ട്രയൽ റൺ വിജയിച്ചാൽ രണ്ടുദിവസത്തിനകം ഒരു അന്തിമപരിശോധന കൂടി നടത്തുമെന്നും അതും വിജയിച്ചാൽ സർട്ടിഫിക്കറ്റ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

എന്തെങ്കിലും പാകപ്പിഴവുകൾ കണ്ടെത്തിയാൽ അത് ശെരിയാക്കാനുള്ള സമയം കൂടി നൽകിയ ശേഷമാകും വീണ്ടും പരിശോധന നടത്തുക എന്നും ജില്ലാ ഫയർ ഫോഴ്സ് മേധാവി അറിയിച്ചു.

]]>
രാജ്യത്ത് 38,949 പുതിയ കൊവിഡ് കേസുകൾ; മരണം 542 https://malayalees.ch/ovid-19-india-38-949-new-cases-reported-friday-morning/ Fri, 16 Jul 2021 08:49:52 +0000 https://malayalees.ch/?p=46883 രാജ്യത്ത് 24 മണിക്കൂറിനിടെ 38,949 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 542 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,12,531 ആയി. കഴിഞ്ഞ ദിവസം 40,026 പേർ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇത് വരെ 3,10,26,829 പേർക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ചികിത്സയിലുള്ളത് 4,30,422 പേരാണ്. 97.28 ശതമാനം പേരും രോഗമുക്തി നേടി. 1.33 ശതമാനമാണ് മരണം നിരക്ക്. വാക്സിനേഷൻ നടപടികൾ പുരോഗമക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,78,078 പേർക്ക് കൂടി വാക്സീൻ നൽകി. 39,53,43,767 ഡോസ് വാക്സീനാണ് ഇത് വരെ രാജ്യത്ത് വിതരണം ചെയ്തത്.

]]>
സംസ്ഥാനത്ത് ആവശ്യത്തിന് മദ്യവില്പന ശാലകളില്ല; മാഹിയിൽ ഇതിലും കൂടുതലുണ്ടെന്ന് ഹൈക്കോടതി https://malayalees.ch/high-court-criticizes-bevco/ Fri, 16 Jul 2021 08:45:23 +0000 https://malayalees.ch/?p=46878 സംസ്ഥാനത്ത് ആവശ്യത്തിന് മദ്യവില്പന ശാലകളില്ലെന്ന് ഹൈക്കോടതി. മാഹിയിൽ ഇതിലും കൂടുതലുണ്ട്. അയൽ സംസ്ഥാനങ്ങളിൽ രണ്ടായിരം മദ്യ ഷോപ്പുകൾ ഉള്ളപ്പോൾ കേരളത്തിൽ 300 എണ്ണം മാത്രമേ ഉള്ളൂ എന്നും ഹൈക്കോടതി നിരീക്ഷിച്ചു. എണ്ണം കുറവായതിനാൽ മദ്യ വില്പനശാലകളിലെ തിരക്ക് നിയന്ത്രിക്കാനും മറ്റ് അടിസ്ഥാന കാര്യങ്ങൾ വികസിപ്പിക്കാനും നടപടിയെടുക്കാമല്ലോ എന്നും ഹൈക്കോടതി ചോദിച്ചു.

അതേസമയം, മദ്യ വില്പനശാലകളിലെ തിരക്ക് നിയന്ത്രിക്കാൻ നടപടികൾ എടുത്തിട്ടുണ്ടെന്ന് എക്സൈസ് കമ്മീഷണർ കോടതിയെ അറിയിച്ചു. കനത്ത തിരക്കും നീണ്ട ക്യൂവും ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയ രണ്ട് മദ്യ വില്പനശാലകൾ പൂട്ടിയതായും ബെവ്കോ അറിയിച്ചു.

വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും 20 പേർ മാത്രം പങ്കെടുക്കുമ്പോൾ ബിവറേജസിനു മുന്നിൽ നൂറുകണക്കിനാളുകളെ അനുവദിക്കുന്നുവെന്നായിരുന്നു നേരത്തെ കോടതിയുടെ വിമർശനം. തിരക്ക് നിയന്ത്രിക്കുവാനായി വേണ്ട നടപടികൾ സ്വീകരിക്കുവാൻ എക്സൈസ് കമ്മീഷണർക്കും ബെവ്കോ സി.എം.ഡിയ്ക്കും കോടതി നേരിട്ട് നിർദ്ദേശം നൽകിയിരുന്നു.

]]>