Auto – malayalees.ch https://malayalees.ch Malayalam Online News Portal Sun, 05 Jul 2026 15:43:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Auto – malayalees.ch https://malayalees.ch 32 32 ഫാസ്ടാഗ് KYC പൂർത്തിയാക്കാനുള്ള അവസാന തിയതി ഇന്ന്; ചെയ്തില്ലെങ്കിൽ ഫാസ്ടാഗ് അസാധു https://malayalees.ch/fastag-kyc-deadline-on-february-29/ Thu, 29 Feb 2024 04:15:10 +0000 https://malayalees.ch/?p=97221 ടോൾ പ്ലാസകളിലെ തിരക്ക് നിയന്ത്രിക്കാൻ നാഷ്ണൽ ഹൈവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ രൂപം നൽകിയ പദ്ധതിയാണ് ‘ഒരു വാഹനം ഒരു ഫാസ്ടാഗ്’. ഒന്നിലധികം വാഹനങ്ങൾക്ക് ഒരു ഫാസ്ടാഗ് ഉപയോഗിക്കുന്ന പ്രവണതയെ ചെറുക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഫെബ്രുവരി 29 ഓടെ ഫാസ്ടാഗിൽ KYC പൂർത്തിയാക്കണമെന്ന് NHAI വ്യക്തമാക്കിയിട്ടുണ്ട്. മുൻപ് ജനുവരി 31നായിരുന്നു ഇതിനായി അനുവദിച്ചിരുന്ന അവസാന തിയതി. പിന്നീട് തിയതി ഫെബ്രുവരി 29 ലേക്ക് നീട്ടുകയായിരുന്നു.

കെവൈസി പൂർത്തിയാക്കാനുള്ള അവസാന തിയതി ഇന്ന് അവസാനിക്കാനിരിക്കെ എങ്ങനെ വിവരങ്ങൾ നൽകാമെന്ന് നോക്കാം. NHAI വെബ്‌സൈറ്റ് വഴിയും ഫാസ്ടാഗ് നൽകിയ ബാങ്ക് വെബ്‌സൈറ്റ് വഴിയും കെവൈസി പൂർത്തിയാക്കാം.

https://fastag.ihmcl.com/ എന്ന എൻഎച്ച്എഐ വെബ്‌സൈറ്റിൽ നിങ്ങളുടെ മൊബൈൽ നമ്പര് നൽകി ലോഗ് ഇൻ ചെയ്യണം. തുടർന്ന് ‘മൈ പ്രൊഫൈൽ’ എന്ന ടാബിൽ ക്ലിക്ക് ചെയ്ത് ‘KYC’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാം. പിന്നാലെ വേണ്ട രേഖകൾ നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കാം. പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി, പാൻകാർഡ്, ആധാർ, ആർസി എന്നിങ്ങനെയുള്ള രേഖകളാണ് ആവശ്യമായി വരിക.

‘മൈ പ്രൊഫൈൽ’ ടാബിൽ തന്നെ വരുന്ന KYC status എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാൻ നിങ്ങളുടെ കെവൈസി സ്റ്റാറ്റസ് അറിയാനും സാധിക്കും. ഓൺലൈനായി ചെയ്യാൻ താത്പര്യമില്ലാത്തവർക്ക് അതത് ബാങ്കുകൾ സന്ദർശിച്ചും കെവൈസി വിവരങ്ങൾ നൽകാം.

]]>
ഒറ്റ ചാർജിൽ 421 കിലോമീറ്റർ റേഞ്ച്; വില 10.99 ലക്ഷം രൂപ മുതൽ 14.49 ലക്ഷം രൂപ വരെ; ഇലക്ട്രിക് വാഹനവിപണിയിൽ ടാറ്റയുടെ ‘പഞ്ച്’ https://malayalees.ch/tata-punch-ev-launched-starting-price-rs-10-99-lakh/ Thu, 18 Jan 2024 05:27:07 +0000 https://malayalees.ch/?p=94860 ടാറ്റ മോട്ടോഴ്‌സിന്റെ നാലാമത്തെ ഇലക്ട്രിക് മോഡലായ മൈക്രോ എസ് യുവി ശ്രേണിയിലെ പഞ്ച് അവതരിപ്പിച്ചു. രണ്ടു വിഭാ​ഗങ്ങളിലായി അ‍ഞ്ചു വേരിയന്റിലായാണ് പഞ്ച് എത്തുന്നത്. 10.99 ലക്ഷം രൂപ മുതൽ 14.49 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. സ്റ്റാന്റേഡ് റേഞ്ച്, ലോങ്ങ് റേഞ്ച് എന്നീ രണ്ട് വിഭാഗങ്ങളിലായി സ്മാർട്ട്, സ്മാർട്ട് പ്ലസ്, അഡ്വഞ്ചർ, എംപവേഡ്, എംപവേഡ് പ്ലസ് എന്നിങ്ങനെയാണ് വേരിയന്റുകൾ.

35 കിലോവാട്ട് ബാറ്ററി പാക്കുള്ള ലോങ്ങ് റേഞ്ച് മോഡൽ ഒറ്റത്തവണ ചാർജിൽ 421 കിലോമീറ്ററും 25 കിലോവാട്ട് ബാറ്ററി പാക്കുള്ള മീഡിയം റേഞ്ച് 315 കിലോമീറ്റർ റേഞ്ചും ഉറപ്പാക്കുന്നു. പഞ്ച് ഇലക്ട്രിക് മോഡൽ ലൈനപ്പിൽ ലോങ്ങ് റേഞ്ച് മോഡലിൽ 122 എച്ച്.പി. പവറും 190 എൻ.എം. ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറും മീഡിയം റേഞ്ച് മോഡലിൽ 81 എച്ച്.പി. പവറും 114 എൻ.എം. ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറുമാണ് നൽകിയിരിക്കുന്നത്.

സീവീഡ് ഡ്യുവൽ ടോൺ, എംപവേർഡ് ഓക്‌സൈഡ് ഡ്യുവൽ ടോൺ, ഫിയർലെസ് റെഡ് ഡ്യുവൽ ടോൺ, ഡേടോണ ഗ്രേ ഡ്യുവൽ ടോൺ, പ്രിസ്റ്റൈൻ വൈറ്റ് ഡ്യുവൽ ടോൺ എന്നിങ്ങനെ അഞ്ചു കളർ ഓപ്ഷനുകളിലായി പഞ്ചിന്റെ ഇലക്ട്രിക് പതിപ്പിന് ഉള്ളത്. പൂർണമായും ഇലക്ട്രിക് പ്ലാറ്റ്ഫോമിൽ ഒരുങ്ങുന്ന ടാറ്റയുടെ ആദ്യ ഇലക്ട്രിക് മോഡലാണ് പഞ്ച് ഇ.വി. പ്യുവർ ഇലക്ട്രിക് പ്ലാറ്റ്ഫോം എന്ന് ടാറ്റ് വിശേഷിപ്പിക്കുന്ന ആക്ടി ഇ.വി. പ്ലാറ്റ്ഫോമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്.

നെക്സോൺ ഇ.വിയിലെ നിരവധി ഫീച്ചറുകൾ പഞ്ച് ഇലക്ട്രികിലും കാണാം.10.25 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ എന്നിവ നൽകിയിട്ടുണ്ട്. 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് സീറ്റുകൾ, എയർ പ്യൂരിഫയർ തുടങ്ങിയ ഫീച്ചറുകളാണ് നൽകിയിട്ടുള്ളത്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയോടൊപ്പം വയർലസ് ചാർജിങ് പാഡ്, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്‌പോട് മോണിറ്റർ, ആറു എയർബാഗുകൾ എന്നിവയും പഞ്ചിൽ സജ്ജീകരിച്ചിരിക്കുന്നു.

]]>
ലാൻഡ് റോവറിൽ നിന്നുള്ള ആദ്യ ഇലക്ട്രിക് വാഹനം; വരവറിയിച്ച് റേഞ്ച് ഓവർ ഇവി https://malayalees.ch/range-rover-electric-teased/ Wed, 13 Dec 2023 12:01:18 +0000 https://malayalees.ch/?p=92816 ലാൻഡ് റോവറിൽ നിന്നുള്ള ആദ്യ ഇലക്ട്രിക് വാഹനത്തിന്റെ സൂചന നൽകുന്ന ടീസർ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടു. ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും മികച്ച വാഹനമായിരിക്കും റേഞ്ച് റോവർ ഇലക്ട്രിക് എസ്.യു.വിയെന്നാണ് ലാൻഡ് റോവർ അറിയിച്ചിരിക്കുന്നത്. 2024ൽ ലാൻഡ് റോവറിന്റെ ആദ്യ ഇലക്ട്രിക് മോഡൽ എത്തുമെമന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

പുതിയ റേഞ്ച് റോവറിൽ നിന്നുള്ള ഏതാനും ഡിസൈൻ ഫീച്ചറുകൾ ഇവിയിൽ ഉണ്ടാകുമെന്നാണ് ചിത്രം നൽകുന്ന സൂചന. റേഞ്ച് റോവർ ഇലക്ട്രിക്, വി8 എൻജിലുള്ള റേഞ്ച് റോവർ മോഡലിനോട് സമമായിരിക്കുമെന്നാണ് നിർമാതാക്കൾ നൽകുന്ന ഉറപ്പ്. ജാഗ്വർ ലാൻഡ് റോവറിന്റെ ഫ്‌ളെക്‌സിബിൾ മോഡുലാർ ലോംഗിറ്റിയൂഡിനൽ ആർകിടെക്ചർ അടിസ്ഥാനമാക്കിയാണ് റേഞ്ച് ഓവർ ഇവി എസ്യുവി ഒരുങ്ങുന്നത്.വാഹനം അതിവേഗം ചാർജ് ചെയ്യുന്നതിനുള്ള സംവിധാനം ഉറപ്പാക്കാൻ 800 വോൾട്ട് ചാർജിങ്ങ് സംവിധാനം ഒരുക്കുമെന്നാണ്. ഇലക്ട്രിക് ഡ്രൈവ് സിസ്റ്റത്തിന്റെ കരുത്ത്, ബാറ്ററി, ഷാസി തുടങ്ങിയവയുടെ കാര്യക്ഷമത തുടങ്ങിയവ വിലയിരുത്താനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തുന്ന പരീക്ഷണയോട്ടം നടത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

]]>
2025 ഒക്ടോബർ 1 മുതൽ ട്രക്കുകളുടെ ഡ്രൈവർ കാബിനിൽ എസി നിർബന്ധം https://malayalees.ch/ac-mandatory-driver-cabin-trucks/ Mon, 11 Dec 2023 08:52:39 +0000 https://malayalees.ch/?p=92667 രാജ്യത്ത് നിർമിക്കുന്ന എല്ലാ ട്രക്കുകളിലും 2025 ഒക്ടോബർ 1 മുതൽ ഡ്രൈവർ കാബിനിൽ എസി നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി.പുതിയ വിജ്ഞാപനം ബാധകമാകുന്നത് 3.5 ടൺ മുതൽ 12 ടൺ വരെ ഭാരമുള്ള എൻ 2 വിഭാ​ഗത്തിലുള്ള ട്രക്കുകൾക്കും 12 ടണ്ണിന് മുകളിൽ ഭാരമുള്ള എൻ3 ട്രക്കുകൾക്കുമാണ്.

കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും ക്ഷീണവും കുറയ്ക്കുന്നതിലൂടെ ഡ്രൈവര്‍മാരുടെ ജാഗ്രത വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും ഇതുവഴി ഹൈവേകളിലെ അപകട സാധ്യത ഒരുപരിധി വരെ കുറയ്ക്കാന്‍ സാധിക്കുമെന്നുമാണ് പുതിയ വിജ്ഞാപനം ഇറക്കിയതിലൂടെയുള്ള വിലയിരുത്തലുകള്‍.കാബിനിൽ എയർ കണ്ടീഷനിംഗ് സംവിധാനം ഘടിപ്പിച്ചത് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് എന്ന് ഉറപ്പാക്കാൻ പരിശോധന നടത്തുമെന്നും കേന്ദ്രം അറിയിച്ചു.ദീർഘദൂരം സഞ്ചരിക്കുന്ന ട്രക്കുകളിലെ ഡ്രൈവർമാർക്ക് സൗകര്യപ്രദമായ തൊഴിൽ സാഹചര്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വിജ്ഞാപനം.

]]>
ഒരു കാറിൽ നിന്ന് മറ്റൊരു കാർ ചാർജ് ചെയ്യാം; റേഞ്ച്എക്‌സ്‌ചേഞ്ച് ‌ടെക്നോളജി അവതരിപ്പിച്ച് ലൂസിഡ് മോട്ടോഴ്‌സ് https://malayalees.ch/lucid-motors-rangexchange-brings-vehicle-to-vehicle-charging/ Tue, 14 Nov 2023 05:11:22 +0000 https://malayalees.ch/?p=91039 വൈദ്യുത കാറിൽ നിന്ന് മറ്റൊരു വാഹനം ചാർജ് ചെയ്യാവുന്ന സംവിധാനം അവതരിപ്പിച്ച് ലൂസിഡ് മോട്ടോഴ്‌സ്. ലൂസിഡ് കാർ ഉടമകൾക്ക് ഈ സംവിധാനം ഉപയോഗിച്ച് സ്വന്തം വാഹനത്തിൽ നിന്നു മറ്റൊരു വൈദ്യുത കാർ ചാർജ് ചെയ്യാൻ സാധിക്കും. റേഞ്ച്എക്‌സ്‌ചേഞ്ച് എന്ന പേരിലാണ് പുതിയ ‌ടെക്നോളജി അവതരിപ്പിക്കുന്നത്.

വെഹിക്കിൾ ടു വെഹിക്കിൾ രീതിയിൽ 9.6kW നിരക്കിൽ മറ്റു വാഹനങ്ങൾ ചാർജു ചെയ്യാനാവും. മണിക്കൂറിൽ 60 കിലോമീറ്റർ വരെ ദൂരം ഓടാൻ വേണ്ട ചാർജ് ഈ രീതിയിൽ മറ്റു വാഹനങ്ങൾക്ക് ലഭിക്കും. ഇതിനായി പ്രത്യേകം അഡാപ്റ്റർ കേബിൾ മാത്രം മതിയാകും.

അതേസമയം മറ്റു വൈദ്യുത കാറുകളെ അപേക്ഷിച്ച് ലൂസിഡ് കാറുകളുടെ റേഞ്ച് കൂടുതലാണ്. ലൂസിഡ് എയർ ഡ്രീം എഡിഷൻ ഒരു തവണ ചാർജ് ചെയ്താൽ ശരാശരി 665 കിലോമീറ്റർ വരെ ഓടുമെന്നാണ് കമ്പനിയുടെ അവകാശവാദം. ആഡംബര വൈദ്യുത കാറുകളിൽ മൈൽ/kWh അനുപാതം വളരെ മികച്ചതാണ്.

]]>
ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോകാതിരിക്കാൻ ഹൈവേയിൽ ലേസർ ലൈറ്റുകൾ സ്ഥാപിച്ച്​ ചൈന https://malayalees.ch/laser-lights-being-used-to-help-sleepy-drivers-in-china/ Mon, 13 Nov 2023 08:55:18 +0000 https://malayalees.ch/?p=90994 രാത്രികാലങ്ങളിലുള്ള ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോകുന്നതിനെ തുടർന്ന് നിരവധി അപകടങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനും രാത്രികാലങ്ങളിൽ വാഹനം ഓടിക്കുമ്പോൾ ഡ്രൈവർ ഉറങ്ങിപ്പോകാതിരിക്കാനും ചൈനീസ് ഗവൺമെൻ്റ് ഒരു ലേസർ ഷോ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. റോഡ് സുരക്ഷ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചൈനീസ്​ സർക്കാറാണ്​ ഹൈവേയിൽ ലേസർ ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.

പല നിറത്തിലുള്ള മിന്നുന്ന ലേസർ ലൈറ്റുകൾ റോഡിന്​ കുറുകേയുള്ള സൈൻ ബോർഡുകൾക്ക് അരികിലായാണ് സ്ഥാപിച്ചിരിക്കുന്നത്. ചൈനയിലെ ഹൈവേയിലെ ലേസർ ഷോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പല നിറത്തിലുള്ള പ്രകാശങ്ങൾ തിളങ്ങുന്നത് കാണുന്നതിലൂടെ ഡ്രൈവറുടെ ക്ഷീണം ഒരുപരിധി കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തലുകൾ.

ലേസർ ലൈറ്റുകളിലേക്ക് ഡ്രൈവർ ശ്രദ്ധ കേന്ദ്രീകരിച്ചാൽ അത് അപകതസാധ്യത കൂട്ടുമെന്നാണ് ചിലരുടെ അഭിപ്രായം. എന്നാൽ ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത വളരെ ശാസ്ത്രീയപരമായിട്ടും സുരക്ഷിതമായിട്ടുമാണ്. രണ്ട് കിലോമീറ്റർ വരെ ഇതിൻ്റെ വെളിച്ചം ലഭിക്കും. ചുവപ്പ്, നീല, പച്ച എന്നീ നിറങ്ങളിലുള്ള ലേസർ ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കാഠിന്യമുള്ള നിറങ്ങൾ ഉപയോഗിച്ചിരിക്കുന്നതിലൂടെ ഡ്രൈവർമാരെ ഉണർന്നിരിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഇതിന് മുൻപ് ഓസ്ട്രേലിയയിൽ ഇത്തരത്തിലുളള പരീക്ഷണങ്ങൾ നടത്തിയിരുന്നു.

]]>
ജപ്പാനിലെ ബുള്ളറ്റ് ട്രെയിൻ യാത്ര, അതുല്യമായ അനുഭവം; ഇന്ത്യയിലും ഇതേ അനുഭവം ഉടൻ പ്രതീക്ഷിക്കാം; വി മുരളീധരൻ https://malayalees.ch/v-muraleedharan-about-japan-bullet-train/ Mon, 13 Nov 2023 08:53:05 +0000 https://malayalees.ch/?p=90991 ജപ്പാനിലെ ഷിൻകാൻസെൻ ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്തതിൽ സന്തോഷം പങ്കുവച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ.ജപ്പാൻ സന്ദർശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ബുള്ളറ്റ് ട്രെയിനിൽ യാത്ര. കഴിഞ്ഞ ദിവസം അദ്ദേഹം എക്സിൽ (ട്വിറ്റർ) ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. ജപ്പാനിലെ പ്രസിദ്ധമായ ബുള്ളറ്റ് ട്രെയിനുകളാണ് ഷിൻകാൻസൻ. മണിക്കൂറിൽ 320 കിലോമീറ്ററാണ് വേ​ഗത.

‘ജപ്പാനിലെ ഷിൻകാൻസെൻ ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്തതിൽ വളരെയധികം സന്തോഷം. അതുല്യമായ യാത്രാനുഭവമായിരുന്നു. ഇന്ത്യയിൽ ഇതേ അനുഭവം കാണാൻ അധികം കാത്തിരിക്കാനാകില്ലെന്നും അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതി വേ​ഗത്തിലാണെന്നും’ അദ്ദേഹം കുറിച്ചു.

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് റൂട്ട് നിർമാണം പുരോ​ഗമിക്കുകയാണ്. 1964ലാണ് ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുന്നത്. നിലവിൽ 2,830.6 കി.മീ അതിവേ​ഗ പാതയാണ് ജപ്പാനിലുള്ളത്. മിനി-ഷിൻകാസെൻ ലൈനുകളും വികസിപ്പിച്ചു. ഈ പാതയിലോടുന്ന സെമി ഹൈസ്പീഡ് ട്രെയിനുകളുടെ വേ​ഗത മണിക്കൂറിൽ 130 കിലോമീറ്ററാണ്.

]]>
ഇത് വിപണിയില്‍ കിട്ടില്ല; യുഎന്നിനു വേണ്ടി പ്രത്യേകം ലാന്‍ഡ് ക്രൂസര്‍ രൂപകല്‍പന ചെയ്ത് ടൊയോട്ട https://malayalees.ch/toyota-unveils-special-land-cruiser-variant-for-the-united-nations/ Sat, 04 Nov 2023 05:25:56 +0000 https://malayalees.ch/?p=90565
യുഎന്നിന് വേണ്ടി പ്രത്യേക ലാന്‍ഡ് ക്രൂസര്‍ രൂപകല്‍പന ചെയ്ത് ടൊയോട്ട. ലാന്‍ഡ് ക്രൂസര്‍ ജിഡിജെ 76 എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക വാഹനം യുഎന്നുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതാണ്. നേരത്തെ എല്‍സി 200, എല്‍സി 300 എന്നീ ലാന്‍ഡ് ക്രൂസര്‍ എസ്‌യുവി യുഎന്‍ ഉപയോഗിച്ചുവരുന്നുണ്ട്. അടുത്തിടെ ടൊയോട്ട തന്നെ പുറത്തിറക്കിയ ലാന്‍ഡ് ക്രൂസര്‍ 70 SUVയെ അടിസ്ഥാനമാക്കിയാണ് ജിഡിജെ76 നിര്‍മ്മിച്ചിരിക്കുന്നത്.

ലാന്‍ഡ് ക്രൂസര്‍ HZJ76ന് പകരക്കാരനായാണ് ജിഡിജെ76ന്റെ വരവ്. പുതിയ മോഡലിന് 30 ശതമാനം അധികം ഇന്ധനക്ഷമതയുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. പരമ്പരാഗതമായ ലാഡര്‍ ഫ്രെയിം അടിസ്ഥാനമാക്കിയുള്ള SUVയാണ് ജിഡിജെ76. ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം പോലുള്ളവ ഈ മോഡലില്‍ നല്‍കുന്നില്ല. ഫോര്‍ വീല്‍ ഡ്രൈവുള്ള വാഹനത്തില്‍ സ്റ്റീല്‍ വീലുകളാണ് നല്‍കിയിരിക്കുന്നത്.

2.8 ലീറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് നല്‍കിയിട്ടുള്ളത്. 201 എച്ച്പി കരുത്തു പുറത്തെടുക്കുന്ന എന്‍ജിനുമായി 6 സ്പീഡ് ഓട്ടോമാറ്റിക് സംവിധാനമാണ് ബന്ധിപ്പിച്ചിരിക്കുന്നത്. പ്രത്യേകം രൂപകല്‍പന ചെയ്ത കാബിനുകള്‍ അടക്കമുള്ളവയുള്ള ഏജന്‍സികളുടെ ആവശ്യത്തിന് അനുസരിച്ച് നിര്‍മിച്ചു നല്‍കും.

]]>
ഹെവി വാഹന ഡ്രൈവർമാർക്ക് സീറ്റ് ബെൽറ്റ്, ബസുകൾക്കുള്ളിൽ ക്യാമറ; ഇന്ന് മുതൽ പുതിയ മാറ്റങ്ങൾ https://malayalees.ch/seat-belt-mandatory-for-all-heavy-vehicles-including-ksrtc/ Wed, 01 Nov 2023 05:06:47 +0000 https://malayalees.ch/?p=90401 കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കും ഡ്രൈവറുടെ നിരയിലെ മുൻ സീറ്റിൽ യാത്ര ചെയ്യുന്നയാൾക്കും ഇന്ന് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം. സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ എ.ഐ ക്യാമറ പിഴ ചുമത്തും. ( seat belt mandatory for all heavy vehicles including ksrtc )

ബസുകൾക്കുള്ളിലും പുറത്തും ക്യാമറകൾ ഘടിപ്പിക്കണമെന്ന ഉത്തരവും ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെങ്കിലും ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് പുതുക്കാൻ വരുമ്പോൾ ഘടിപ്പിച്ചാൽ മതിയെന്ന ഇളവ് നൽകിയിട്ടുണ്ട്.

ആരോഗ്യ പ്രശ്‌നങ്ങളാൽ അവധിയിലായിരുന്ന ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി സിഎംഡിയുമായ ബിജു പ്രഭാകർ ഇന്ന് തിരികെ ജോലിയിൽ പ്രവേശിക്കും.

]]>
അൾട്ടിമേറ്റ് ടൂവീലർ എസ്‌യുവി; ഓഫ് റോഡ് അഡ്വഞ്ചറിനായി ഇനി ഇലക്‌ട്രിക് സ്‌കൂട്ടറും https://malayalees.ch/gogoro-is-ready-to-venture-off-road-with-new-crossover-electric-scooter/ Thu, 26 Oct 2023 07:57:42 +0000 https://malayalees.ch/?p=90096 ഓഫ് റോഡ് ഇനി സ്കൂട്ടറിലും പോകാം. പുതിയ മോഡൽ സ്കൂട്ടർ അവതരിപ്പിച്ചിരിക്കുകയാണ് തായ്വാൻ കമ്പനി. ഓഫ് റോഡിനും ഓൺ റോഡിലും ഉപയോ​ഗിക്കാവുന്ന ക്രോസ് ഓവർ എന്ന ഇലക്ട്രിക് സ്കൂട്ടറാണ് അവതരിപ്പിച്ചിരിക്കുന്നത്. തായ്‌വാനിലെ ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ഗൊഗോറോയാണ് പുത്തനൊരു മോഡലുമായി രംഗത്തിറങ്ങിയിരിക്കുന്നത്.(Gogoro Is Ready To Venture Off Road With New CrossOver Electric Scooter)

കമ്പനി ഇതിനെ അൾട്ടിമേറ്റ് ടൂവീലർ എസ്‌യുവി എന്നാണ് വിളിക്കുന്നത്. ഈ ക്രോസ്ഓവർ ഇലക്ട്രിക് സ്‌കൂട്ടർ മോഡൽ ഒരു പുതിയ പ്ലാറ്റ്‌ഫോമിന് ചുറ്റുമാണ് നിർമിച്ചിരിക്കുന്നതെന്ന് ഗൊഗോറോ പറയുന്നു. വൈവിധ്യമാർന്ന സ്റ്റോറേജ് സ്പേസും റൈഡിംഗ് കഴിവുകളും വാഗ്ദാനം ചെയ്യുകയും ഏത് തരം റോഡുകളെയും നേരിടാനും വാഹനത്തിന് കഴിയും. .

ഈ ഓഫ്-റോഡ് സ്കൂട്ടറിന് 7.6 kW ഇലക്ട്രിക് മോട്ടോറിൽ നിന്നാണ് പവർ ലഭിക്കുന്നത്. മൊത്തത്തിലുള്ള റൈഡിംഗ് റേഞ്ചും ചാർജിംഗ് സമയവും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ബ്രേക്കിംഗ് സിസ്റ്റം, ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്ക്, പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബർ സെറ്റപ്പ് എന്നിവയെല്ലാമാണ് അഡ്വഞ്ചർ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രത്യേകത. മാക്‌സിസ് ഡ്യുവൽ പർപ്പസ് ടയറുകളുള്ള 12 ഇഞ്ച് വീലുകളിലാണ് വാഹനം നിരത്തിൽ എത്തുന്നത്.

ഗൊഗോറോ ഓഫ്-റോഡർ ഇലക്‌ട്രിക് എസ്‌യുവി സ്‌കൂട്ടറിന് ഡാഷ്‌ബോർഡിൽ എല്ലാത്തരം കണക്റ്റിവിറ്റി സവിശേഷതകളും ലഭിക്കുന്ന കളർ ഡിസ്പ്ലേയാണ് തായ്‌വാൻ കമ്പനി ഉപയോഗിച്ചിരിക്കുന്നത്. എല്ലാ റൈഡ് ഡാറ്റയും ട്രാക്ക് ചെയ്യാൻ ഉപയോഗിക്കാവുന്ന സ്മാർട്ട്‌ഫോൺ ആപ്പുമുണ്ട്. ക്രൂയിസ് കൺട്രോൾ ഫീച്ചർ ഓപ്ഷണലായും കമ്പനി ഒരുക്കിയിട്ടുണ്ട്.

നിലവിൽ ഗൊഗോറോയുടെ ജൻമനാടായ തായ്‌വാനിൽ മാത്രമായിരിക്കും ഈ സ്കൂട്ടർ വിൽക്കുക. പക്ഷേ അധികം വൈകാതെ തന്നെ കൂടുതൽ വിപണികളിൽ അവതരിപ്പിക്കാനുള്ള പദ്ധതിയും ഇവി ബ്രാൻഡ് ആവിഷ്ക്കരിച്ചിട്ടുണ്ട്. ഗോഗോറോയ്ക്ക് ഇന്ത്യയിൽ സാന്നിധ്യമുണ്ടെങ്കിലും ഇതുവരെ അതിന്റെ പൂർണ ശേഷിയോടെ ബിസിനസ് ആരംഭിച്ചിട്ടില്ല.

]]>