മഹാരാജാസ് കോളജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവത്തിൽ കെഎസ്‌യു നേതാവ് അടക്കം 6 വിദ്യാർത്ഥികൾ അധ്യാപകനോട് മാപ്പ് പറഞ്ഞു. വിദ്യാർത്ഥികൾ തെറ്റ് ആവർത്തിക്കില്ലെന്ന് രക്ഷിതാക്കളും ഉറപ്പ് നൽകി. കോളജ് കൗൺസിലിന്റെ നിർദേശപ്രകാരമാണ് വിദ്യാർത്ഥികൾ മാപ്പ് പറഞ്ഞത്. അധ്യാപകനായ ഡോ. പ്രിയേഷിനോടാണ് വിദ്യാർത്ഥികൾ മാപ്പുപറഞ്ഞത്. അധ്യാപകനെ അപമാനിച്ച വിദ്യാർഥികൾ മാപ്പുപറയണമെന്ന് കോളജ് കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിദ്യാർഥികൾ അധ്യാപകനോട് മാപ്പു പറയാനാണ് നിർദേശിച്ചത്. ആറു വിദ്യാർഥികളുടെ സസ്പെൻഷൻ കാലാവധി കഴിഞ്ഞ ചൊവ്വാഴ്ച അവസാനിപ്പിച്ചിരുന്നു. തുടർന്നാണ് അക്കാദമിക് […]
Author: Tomy Thondamkuzhy
ഏഷ്യാ കപ്പ്: ഇന്ത്യയ്ക്ക് ടോസ്, നേപ്പാൾ ആദ്യം ബാറ്റ് ചെയ്യും; ബുംറയ്‌ക്ക് പകരം ഷമി ടീമിൽ
ഏഷ്യാ കപ്പിൽ നേപ്പാളിനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബൗളിംഗ് തെരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ ഒരു മാറ്റം. പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് ഷമി ഇന്ത്യന്‍ ഇലവനിലെത്തി. അതേസമയം നേപ്പാളും ടീമിൽ മാറ്റം വരുത്തിയിട്ടുണ്ട്. പാകിസ്താനെതിരായ മത്സരത്തിൽ കളിച്ച ടീമിൽ നിന്നും ഒരു മാറ്റമാണ് വരുത്തിയിട്ടുള്ളത്. ആരിഫ് ഷെയ്ഖിന് പകരം ഭീം ഷാർക്കി അവസാന ഇലവനിൽ ഇടം നേടി. India (Playing XI): Rohit Sharma(c), Shubman Gill, […]
ഗൃഹപാഠം ചെയ്തില്ല, വിദ്യാർത്ഥിയെ പ്ലാസ്റ്റിക് പൈപ്പുകൊണ്ട് ക്രൂരമായി മർദ്ദിച്ച് അധ്യാപകൻ
ഓരോ ബാല്യവും വാർത്തെടുക്കപ്പെടുന്നത് വിദ്യാലയങ്ങളിലാണ്. കുട്ടികളുടെ സ്വഭാവ രൂപീകരണം, മാനസികവും ബുദ്ധിപരവുമായ വളർച്ച, സാമൂഹികമായ ഇടപെടലുകളെ കുറിച്ചുള്ള അവബോധം തുടങ്ങി പുസ്തകത്താളുകൾക്ക് പുറത്തുള്ള ഒട്ടേറെ കാര്യങ്ങളെ കുറിച്ച് കുട്ടികൾ അറിവുനേടുന്നത് ക്ലാസ് മുറികളിൽ നിന്നും വിദ്യാലയ പരിസരങ്ങളിൽ നിന്നുമാണ്. ഭാവി തലമുറയെ രൂപപ്പെടുത്തുന്നതിൽ അധ്യാപകർ വലിയ പങ്ക് വഹിക്കുന്നു. നല്ലതും ചീത്തയും ശരിയും തെറ്റും മനസ്സിലാക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നത് ഓരോ അധ്യാപകനുമാണ്. എന്നാൽ ആശങ്കയുളവാക്കുന്ന വാർത്തകളാണ് ഈയിടെയായി പുറത്തുവരുന്നത്. ഉത്തർപ്രദേശിൽ മുസ്ലീം വിദ്യാർത്ഥിയുടെ മുഖത്തടിക്കാൻ ഹിന്ദു സഹപാഠികളോട് […]
കാലടിയിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം
കാലടി കാഞ്ഞൂരിൽ ഭിന്നശേഷിക്കാരൻ ആയ വിദ്യാർഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം.അങ്കമാലിയിലെ സ്പെഷ്യൽ സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം കാറിൽ വലിച്ചു കേറ്റാൻ ശ്രമിക്കുകയായിരുന്നു എന്ന് വിദ്യാർത്ഥി പറഞ്ഞു. 21 വയസുള്ള ഭിന്നശേഷിക്കാരൻ ആണ് വിദ്യാർത്ഥി.രക്ഷപ്പെട്ട വിദ്യാർത്ഥി തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ് വീട്ടിലെത്തിയത്.
വനിതാ ഡോക്ടർക്കെതിരായ ലൈംഗിക അതിക്രമം; അതിജീവിതയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
എറണാകുളം ജനറൽ ആശുപത്രിയിലെ ലൈംഗിക അതിക്രമക്കേസിൽ വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തും. ഓൺലൈനായി ആയിരിക്കും ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുക. ഇതിനുശേഷമാകും പ്രതിയായ ഡോക്ടർ മനോജിനെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള തുടർനടപടികൾ ഉണ്ടാവുക. വനിതാ ഡോക്ടറുടെ വാക്കാലുള്ള പരാതി കൈകാര്യം ചെയ്യുന്നതിൽ ആശുപത്രിക്ക് വീഴ്ച സംഭവിച്ചോ എന്നും പൊലീസ് പരിശോധിക്കും. 2019ൽ അതേ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. 2019 ലാണ് എറണാകുളം ജനറൽ ആശുപത്രിയിൽ വച്ച് ഹൗസ് സർജൻസി ചെയ്യുന്ന വനിതാ ഡോക്ടർ […]
‘യുഡിഎഫും എൽഡിഎഫും ജനങ്ങളെ പറ്റിക്കാനുള്ള സൗഹൃദ മത്സരം നടത്തുന്നു’; വി മുരളീധരൻ
കേന്ദ്രം കേരളത്തെ ഞെരുക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. തെറ്റായ ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിക്കുന്നത്. യുഡിഎഫും എൽഡിഎഫും ജനങ്ങളെ പറ്റിക്കാനുള്ള സൗഹൃദ മത്സരമാണ് നടത്തുന്നതെന്നും സഹകരണാത്മക പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളം കേന്ദ്ര സർക്കാരിനെ പഴിചാരുന്നത് പതിവാകുന്നു. സർക്കാരിന്റെ തന്ത്രമാണിത്. ഈ തന്ത്രം അധികകാലം വിലപ്പോവില്ല. കേന്ദ്രം കർഷകർക്ക് നൽകുന്ന പണം കൃഷിമന്ത്രി നൽകുന്നതാണെന്നാണ് അവകാശവാദം. കണക്ക് പുറത്തുവിടാൻ സർക്കാർ തയ്യാറുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു. പുതുപ്പള്ളിയിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങൾ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു […]
രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും സൗജന്യ ചികിത്സ നിഷേധിക്കരുത്: ആരോഗ്യമന്ത്രി
ആധാര്‍, റേഷന്‍കാര്‍ഡ് തുടങ്ങിയ രേഖകള്‍ കൈവശമില്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിയ്ക്കും സൗജന്യ ചികിത്സയും പരിശോധനയും നിഷേധിക്കരുതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സ്കൂളില്‍ വച്ചോ അല്ലാതെയോ പെട്ടെന്ന് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചാല്‍ മതിയായ രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുത്. ആദ്യം കുട്ടിയ്ക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്തണം. അതിന് ശേഷം രേഖകള്‍ എത്തിക്കാനുള്ള സാവകാശം നല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ഈയൊരു വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി ഇടപെട്ടത്. ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കാന്‍ ആരോഗ്യ വകുപ്പ് […]
പാകിസ്താനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്; ഷമി പുറത്ത്; ഇഷാന്‍ കിഷന്‍ ടീമില്‍
ഏഷ്യാ കപ്പില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരെഞ്ഞെടുത്തു. കെ എല്‍ രാഹുലിന് ഇഷാന്‍ കിഷന്‍ ടീമിലിടം നേടി. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവര്‍ മൂന്നും നാലും സ്ഥാനത്തിറങ്ങും.(India vs Pakistan Asia Cup Live) കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. ഷാര്‍ദുല്‍ താക്കുര്‍, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവരാണ് പേസര്‍മാര്‍. മത്സരത്തിന് മഴ ഭീഷണിയുള്ളതും […]
തമിഴ് നടൻ ആർ.എസ് ശിവജി അന്തരിച്ചു
തമിഴ് നടൻ ആർ.എസ് ശിവജി അന്തരിച്ചു. 66 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. ( veteran actor rs shivaji passes away ) അപൂർവ സഗോദരങ്ങൾ, മൈക്കിൾ മദന കാമ രാജൻ, അൻബേ സിവം, ഉന്നൈ പോൽ ഒരുവൻ എന്നിങ്ങനെ 1980 കളിലും 1990 കളിലും കോളിവുഡിൽ നിറഞ്ഞുനിന്ന താരമായിരുന്നു ആർഎസ് ശിവജി. പുതിയ കാല നടന്മാരുമൊത്തും ശിവജി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ധാരാള പ്രഭു, സുരറൈ പോട്ര്, കോലമാവ് കോകില, ഗാർഗി എന്നിങ്ങനെ നിരവധി ഹിറ്റ് […]
ഉമ്മൻ ചാണ്ടിക്കെതിരായ സോളാർ പീഡനക്കേസ്; പരാതിക്കാരി നൽകിയ ഹർജി കോടതി തള്ളി
ഉമ്മൻ ചാണ്ടിക്കെതിരായ സോളാർ പീഡനക്കേസിൽ പരാതിക്കാരി നൽകിയ ഹർജി തള്ളി. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു. സിബിഐ റിപ്പോർട്ടിനെതിരെ പരാതിക്കാരി നൽകിയ ഹർജിയാണ് കോടതി തള്ളിയത്. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് നടപടി.(Oomen chandy solar case) കേസിൽ പരാതിക്കാരിയുടെ വാദം കൂടി കേട്ടതിനു ശേഷമാണ് റിപ്പോർട്ട് അംഗീകരിച്ചത്. ഉമ്മൻ ചാണ്ടിയ്ക്കെതിരായ ആരോപണങ്ങൾക്കു തെളിവില്ല എന്ന് സിബിഐ നേരത്തേ കണ്ടെത്തിയിരുന്നു. ഇതേ കേസിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ നടപടി കോടതി നേരത്തെ […]












