ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ പ്രശാന്ത് കനോജിയയുടെ മോചനമാവശ്യപ്പെട്ട് കുടുംബം നല്കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ ആദ്യം അറസ്റ്റിലായ പ്രശാന്ത് കനോജിയയുടെ ഭാര്യയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഇത് വരെ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രശാന്ത് കനോജിയയെ വിട്ടുകിട്ടണമെന്നും അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം.