കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകി. കാഞ്ഞിരപ്പള്ളി സ്വദേശിനി ശോശാമ്മ (86) യുടെ മൃതദേഹത്തിനു പകരമാണ് ബന്ധുക്കൾക്ക് മറ്റൊരു മൃതദേഹം നൽകിയത്. ചോദ്യം ചെയ്തപ്പോൾ ശോശാമ്മയുടെ മൃതദേഹം ആളുമാറി ദഹിപ്പിച്ചെന്ന് ആശുപത്രി വിശദീകരിച്ചു. കാഞ്ഞിരപ്പള്ളി മേരി ക്വിൻസ് ആശുപത്രിക്കെതിരെയാണ് പരാതി. സംഭവത്തിൽ ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധിക്കുകയാണ്.
Related News
കോയമ്പത്തൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ രണ്ടു പേർ പെരിന്തൽമണ്ണയിൽ പിടിയിൽ
കോയമ്പത്തൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ രണ്ടു പേർ മലപ്പുറം പെരിന്തൽമണ്ണയിൽ പിടിയിൽ. കാസർഗോഡ് സ്വദേശി വസീമുദ്ദീൻ, താമരശേരി സ്വദേശി മുഹമ്മദ് സാലി എന്നിവരാണ് പിടിയിലായത്. ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ പെരിന്തൽമണ്ണ താഴെക്കോട് കാപ്പുമുഖത്ത് വെച്ചാണ് കാസർഗോഡ് സ്വദേശി ആയിഷ മൻസിലിൽ വസീമുദ്ദീൻ, താമരശേരി സ്വദേശി കരിമ്പനക്കൽവീട്ടിൽ മുഹമ്മദ് സാലി എന്നിവർ പിടിയിലായത്. ദുബായിൽ നിന്ന് കോയമ്പത്തൂരിൽ […]
ഇപ്പോൾ നടക്കുന്നത് ട്രയൽ ക്ലാസ്; ഓൺലൈൻ പഠനസൗകര്യം ഇല്ലാത്തത് 49,000 പേർക്കെന്ന് വിദ്യാഭ്യാസമന്ത്രി
സംസ്ഥാനത്ത് 49,000 കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നിലവിൽ ഡിജിറ്റൽ ക്ലാസ് ആണ് നടക്കുന്നത്. ഘട്ടംഘട്ടമായി ഓൺലൈൻ ക്ലാസിലേക്ക് മാറും. ഇൻറർനെറ്റ് സൗകര്യത്തിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. കൂട്ടായ പരിശ്രമത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. വേണ്ടത്ര ഓണ്‍ലൈന്‍ സാഹചര്യങ്ങളില്ലാത്തതുമൂലം കൊവിഡ് വ്യാപനത്തിനിടയിൽ പഠനം വഴിമുട്ടുന്നത് ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി. മന്ത്രിയുടെ മറുപടിക്ക് ശേഷം അടിയന്തരപ്രമേയത്തില്‍ ചര്‍ച്ച അനുവദിച്ചില്ല. കേരളത്തില്‍ അരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് […]
മോദി സര്‍ക്കാരിന് വിദ്യാര്‍ഥികള്‍ ദേശവിരുദ്ധര്‍, കര്‍ഷകര്‍ ഖാലിസ്താനികള്‍
കര്‍ഷക സമരം ശക്തമായി തുടരുമ്പോള്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാരിന് വിദ്യാര്‍ഥികള്‍ ദേശവിരുദ്ധരും ജനങ്ങള്‍ അര്‍ബന്‍ നക്സല്‍സും കുടിയേറ്റ തൊഴിലാളികള്‍ കോവിഡ് വാഹകരും കര്‍ഷകര്‍ ഖാലിസ്താനികളുമാണെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കുത്തക മുതലാളിമാരാണ് മോദി സര്‍ക്കാരിന്റെ ഉറ്റ സുഹൃത്തുക്കളെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. കര്‍ഷക പ്രതിഷേധത്തിന് പിന്നില്‍ ചൈനയും പാകിസ്താനുമാണെന്ന് കേന്ദ്രമന്ത്രി റാവു സാഹേബ് ആരോപിച്ചിരുന്നു. തുക്ഡെ തുക്ഡെ സംഘങ്ങള്‍ കര്‍ഷക സമരത്തെ മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ […]