പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഗുരുതര ക്രമക്കേടുകള്‍ നടക്കുന്നതായി ആരോഗ്യ വകുപ്പ് വിജിലന്‍സ്. ലോക്കല്‍ പര്‍ച്ചേയ്സ് കമ്മിറ്റി ഇല്ലാതെ കമ്മറ്റിയുടെ സീല്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയതായി കണ്ടെത്തി.
വൈകല്യ മുക്തി പദ്ധതിക്കായി ഓര്‍ത്തോപീഡീക് ഇംപ്ലാന്റ് വാങ്ങിയതിലും ക്രമക്കേട്. ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഹെഡ് നഴ്സ് അപേക്ഷ നല്‍കും മുന്‍പ് ടെണ്ടര്‍ ക്ഷണിച്ചു. പാലിയേറ്റീവ് കെയര്‍ ഹെല്‍പ്പറായ താത്ക്കാലിക ജീവനക്കാരന് ടെണ്ടര്‍ നടപടിയിലടക്കം ഇടപെട്ടു. ഇതേ ജീവനക്കാരന്റെ നിയമനത്തില്‍ സെലക്ഷന് കമ്മറ്റിക്ക് വീഴ്ച പറ്റിയെന്നും വിജിലന്‍സ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് മീഡിയവണിന് ലഭിച്ചു.