കലൂരിലെ യുവതിയുടെ കൊലപാതകത്തിൽ പ്രതി നൗഷാദിന്റെ മൊഴിയുടെ വിശദാംശങ്ങൾ ട്വന്റിഫോറിന്. തന്റെ ആരോഗ്യപ്രശ്നങ്ങൾ സുഹൃത്തുക്കളുമായി പങ്കുവെച്ച് കളിയാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി വെളിപ്പെടുത്തി. കൊലപ്പെടുത്തണമെന്ന് ഉദ്ദേശത്തോടെയാണ് രേഷ്മയെ വിളിച്ചു വരുത്തിയതെന്ന് പ്രതി നൗഷൂദ് മൊഴി നൽകി. കഴുത്തിലെ ഞരമ്പ് മുറിഞ്ഞതാണ് രേഷ്മയുടെ മരണകാരണം.
നൗഷാദ് കൊച്ചിയിലെ ഓയോ റൂംസിലെ ജീവനക്കാരനായിരുന്നു. കൊലപാതക വിവരം വിളിച്ചു പറഞ്ഞത് ജോലി ചെയ്തിരുന്ന ഹോട്ടലിന്റെ ഉടമയുടെ മരുമകനോടാണ്. പ്രതി നൗഷാദ് മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറയുന്നു.
ചങ്ങനാശ്ശേരി സ്വദേശിനി രേഷ്മയെ ഇന്നലെ രാത്രി 10.45നാണ് എളമക്കരയിലെ റൂമിൽ നൗഷൂദ് കുത്തി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവതിയും യുവാവുമായി മൂന്നുവർഷമായി പ്രണയത്തിലായിരുന്നു. രേഷ്മയുമായി പ്രതി പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴിയാണ്. മുറിയിൽ വച്ചുണ്ടായ വാക്കു തന്നെ ഇടയിലാണ് യുവാവ് യുലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രതിയെ എറണാകുളം നോർത്ത് പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്.