യാത്രക്കിടെ നമസ്കരിക്കാനായി വാഹനം നിർത്തി യു.എസിലെ തെരുവിൽ നമസ്കരിച്ച് പാകിസ്താൻ ക്രിക്കറ്റ് താരം മുഹമ്മദ് റിസ്വാൻ. ഹാർവാർഡ് ബിസിനസ് സ്കൂളിലെ എക്സിക്യൂട്ടീവ് എഡ്യൂക്കേഷൻ പ്രോഗ്രാമിൽ പങ്കെടുക്കാൻ പാക് ടീമിലെ സഹതാരമായ ബാബർ അസമിനൊപ്പം എത്തിയാതാണ് റിസ്വാനെന്ന് ക്രിക്ക് ട്രാക്കർ റിപ്പോർട്ട് ചെയ്തു. ഒഡിഷയിലെ ബാലസോറിൽ ട്രെയിനപകടത്തിൽ മരിച്ചവർക്ക് റിസ്വാൻ അന്ത്യാജ്ഞലി അർപ്പിച്ചിരുന്നു.
ബോസ്റ്റണിലെ തെരുവിൽ നിസ്ക്കാരപ്പായ വിരിച്ച് നമസ്കരിക്കുന്ന വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. തൊട്ടടുത്തായി താരം സഞ്ചരിച്ച കാർ നിർത്തിയിട്ടതും വിഡിയോയിൽ കാണാം.
ഹാർവാർഡ് ബിസിനസ് സ്കൂളിലെ എക്സിക്യൂട്ടീവ് എഡ്യൂക്കേഷൻ പ്രോഗ്രാമിൽ പാക് താരങ്ങൾക്ക് പുറമേ കാക, ജെറാർഡ് പിക്വ, ക്രിസ് പോൾ, പോൾ ഗാസോൾ തുടങ്ങിയവർ പങ്കെടുത്തു.