ഐപിഎല്ലിൽ ഇന്നത്തെ രാജസ്ഥാനെ 9 വിക്കറ്റിന് തോൽപ്പിച്ച് ഗുജറാത്ത്. 119 റണ്‍സ് വിജയലക്ഷ്യം ടൈറ്റന്‍സ് 13.5 ഓവറില്‍ 1 വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. 35 പന്തില്‍ 36 നേടിയ ശുഭ്മാന്‍ ഗില്ലിനെ ചഹല്‍ പുറത്താക്കിയപ്പോള്‍ സാഹയും(34 പന്തില്‍ 41*), പാണ്ഡ്യയും 15 പന്തിൽ 39 37 പന്ത് ശേഷിക്കെ ജയമുറപ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് റോയല്‍സ് 17.5 ഓവറില്‍ 118 റണ്‍സില്‍ ഓള്‍ഔട്ടായി. അഫ്ഗാന് സ്പിന്‍ ആക്രമണത്തില്‍ വിക്കറ്റുകള്‍ തുടരെ കൊഴിയുകയായിരുന്നു രാജസ്ഥാന്. 20 പന്തില്‍ 30 റണ്‍സ് നേടിയ നായകന് സഞ്ജുവാണ് ടോപ് സ്കോറര്‍. .ഗുജറാത്ത് ടൈറ്റന്‍സിനായി അഫ്ഗാന് സ്പിന്‍ ജോഡികളായ റാഷിദ് ഖാന് മൂന്നും നൂര്‍ അഹമ്മദ് രണ്ടും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും പേസര്‍മാരായ മുഹമ്മദ് ഷമിയും ജോഷ്വ ലിറ്റിലും ഓരോ വിക്കറ്റും നേടി.
ജയ്സ്വാള്‍(14), ജോസ് ബട്ലര്(8), ദേവ്ദത്ത് പടിക്കല്‍(12), രവിചന്ദ്രന്‍ അശ്വിന്(2), റിയാന്‍ പരാഗ്(4), ഷിമ്രോന്‍ ഹെറ്റ്മെയര്‍(7), ധ്രുവ് ജുരെല്‍(9), ട്രെന്റ് ബോള്‍ട്ട്(15), ആദം സാംപ(7), സന്ദീപ് ശര്‍മ്മ(2*) എന്നിങ്ങനെയായിരുന്നു. ജയത്തോടെ 10 മത്സരങ്ങളില്‍ ഗുജറാത്ത് ടൈറ്റന്‍സ് 14 പോയിന്റുമായി തലപ്പത്ത് മൂന്ന് പോയിന്റിന്റെ ലീഡുറപ്പിച്ചു. ഇത്രതന്നെ മത്സരങ്ങളില്‍ 10 പോയിന്റുള്ള രാജസ്ഥാന് റോയല്‍സ് നാലാമതാണ്.