India

ഇൻഡോർ അപകടത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു

ഇൻഡോർ അപകടത്തിൽ 2 ഉദ്യോഗസ്ഥർക്കെതിരെ നടപടി.ഇൻഡോർ. മുൻസിപ്പൽ കോർപ്പറേഷനിലെ, ബിൽഡിംഗ് ഓഫീസർ, ബിൽഡിംഗ് ഇൻസ്പെക്ടർ എന്നിവരെ സസ്പെൻറ് ചെയ്തു.

മേയർ പുഷ്യമിത്ര ഭാർഗവയുടെ നിർദ്ദേശം അനുസരിച്ചാണ് നടപടി. അതേസമയം ക്ഷേത്ര ഭരണ സമിതിയിലെ രണ്ട് പേർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് എഫഅഐആർ രജിസ്റ്റർ ചെയ്തു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് സേവറാം ഗലാനി, സെക്രട്ടറി മുരളി കുമാർ സബ്നാനി എന്നിവർക്കെതിരെയാണ് കേസെടുത്തത്.

കിണറിനു മുകളിലുള്ള ബലഹീനമായ സ്ലാബ് പൊളിച്ചു മാറ്റാൻ മുൻസിപ്പൽ കോർപ്പറേഷൻ കഴിഞ്ഞ ജനുവരിയിൽ ക്ഷേത്ര ഭരണസമിതിക്ക് നോട്ടീസ് നൽകിയിരുന്നു. പട്ടേൽ നഗറിലെ ബെലേശ്വർ മഹാദേവ ക്ഷേത്രത്തിൽ രാമ നവമി ആഘോഷങ്ങൾക്കിടെയുണ്ടായ അപകടത്തിൽ 36 പേരാണ് മരിച്ചത്.