കൊച്ചിയിൽ പ്രതികളെ പിടികൂടുന്നതിനിടയിൽ പൊലീസുകാർക്ക് പരുക്ക്. ട്രാഫിക് എസ്ഐ അരുൾ, എഎസ്ഐ റെജി എന്നിവർക്ക് ആണ് പരുക്കേറ്റത്. ബൈക്കിൽ എത്തി വീട്ടമ്മയുടെ മാല മോഷ്ടിച്ച പ്രതികളെ പിടികൂടുന്നതിനിടയിലാണ് ആക്രമണം. ബിയർ കുപ്പി കൊണ്ടാണ് ആക്രമിച്ചത്. തമിഴ്നാട് സ്വദേശികളായ കണ്ണൻ, സായി രാജ് എന്നിവരാണ് പ്രതികൾ. ഇവരെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു.
Related News
വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തു; മന്ത്രി സജി ചെറിയാന്റെ ഗൺമാന് സസ്പെൻഷൻ
മന്ത്രി സജി ചെറിയാന്റെ ഗൺമാനെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തതിനാണ് നടപടി. ഐ ജി സ്പർജൻ കുമാറാണ് മന്ത്രിയുടെ ഗൺമാൻ അനീഷ് മോനെ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. ആലപ്പുഴ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈഎസ് പി ക്കാണ് അന്വേഷണ ചുമതല. ശനിയാഴ്ച രാത്രി മെഡിക്കൽ കോളജിലെ പതിനാറാം വാർഡിലായിരുന്നു സംഭവം ഉണ്ടായത്. ഗൺമാൻ കയ്യേറ്റം ചെയ്തതായി ഹൗസ് സർജൻ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകുകയായിരുന്നു. അനീഷിന്റെ […]
തോട്ടട അപകടം;ചികിത്സയിലായിരുന്നവരിൽ പലരെയും ഡിസ്ചാർജ് ചെയ്തു
കണ്ണൂർ തോട്ടടയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന പലരെയും ഡിസ്ചാർജ് ചെയ്തു. മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 പേരിൽ 9 പേരെയും ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 11 പേരിൽ 6 പേരെയും ഡിസ്ചാർജ് ചെയ്തു. പരുക്കേറ്റ ഒരു സ്ത്രീയുടെ നില അതീവഗുരുതരമാണ്. ഇവർക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. മണിപ്പാലിൽ നിന്ന് തിരുവല്ലയിലേക്കായിരുന്നു കല്ലട ബസിൻ്റെ യാത്ര. മണിപ്പാലിലും മംഗളൂരുവിലും പഠിക്കുന്ന വിദ്യാർഥികളും ബസിലുണ്ടായിരുന്നു. ബസിൻ്റെ പിന്നിലാണ് ലോറി ഇടിച്ചത്. ബസ് യാത്രക്കാരനാണ് മരിച്ചത്. അപകടത്തിൽ […]
വയറ്റിൽ കത്രിക മറന്നു വെച്ച സംഭവം; മെഡിക്കൽ ബോഡിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് പൊലീസ് നാളെ സമർപ്പിക്കും
ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നു വെച്ച സംഭവത്തിൽ പോലീസ് റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോഡിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് പോലീസ് നാളെ കോടതിയിൽ സമർപ്പിക്കും.ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്ന 2 ഡോക്ടർമാരെയും 2 നഴ്സുമാരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് പോലീസ് നീക്കം.കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്ന് പോലീസിന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. ( police to submit chargesheet on harshina case tomorrow ) പൊലീസ് റിപ്പോർട്ട് മെഡിക്കൽ ബോർഡ് തള്ളിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോട്ടാണ് നാളെ കോടതിയിൽ സമർപ്പിക്കുക.ശസ്ത്രക്രിയ ഡ്യൂട്ടിയിൽ […]