കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലപാതക കേസില്‍ രണ്ട് സി.പി.എം നേതാക്കള്‍ അറസ്റ്റില്‍. ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠനും കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണനുമാണ് അറസ്റ്റിലായത്. ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു.
ഇരുവരെയും ഹോസ്ദുര്‍ഗ് കോടതിയിൽ ഹാജരാക്കിയതായി അഭിഭാഷകര്‍ മാധ്യമങ്ങളെ അറിയിച്ചു. കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെങ്കിലും പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചെന്നും തെളിവ് നശിപ്പിച്ചെന്നുമാണ് ഇരുവര്‍ക്കുമെതിരയുള്ള കുറ്റം. ഏരിയ സെക്രട്ടറി മാത്രം അറസ്റ്റിലായത് കൊണ്ട് സംതൃപ്തനല്ലെന്നും കേസില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.