നെയ്യാറ്റിന്‍കരയില്‍ വീട് ജപ്തി ചെയ്യുന്നതിനിടെ അമ്മയും മകളും സ്വയം തീ കൊളുത്തി. തിരുവനന്തപുരം മഞ്ചവിളാകം മലയിക്കടയിലാണ് സംഭവം. ജപ്തി നടപടിക്കിടെ തീ കൊളുത്തിയ മകള്‍ വൈഷ്ണവി (19) മരണപ്പെട്ടപ്പോള്‍, ഗുരുതരമായി പൊള്ളലേറ്റ അമ്മ ലേഖയെ (40) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ഇവരുടെ നില അതീവ ഗുരുതരമാണ്.
Related News
പണം നല്‍കുന്നവര്‍ക്ക് അനുകൂലമാണ് സര്‍വേ, പിണറായി മോദിയെ അനുകരിക്കുന്നു: മുല്ലപ്പള്ളി
തെരഞ്ഞെടുപ്പ് സർവേകൾക്കെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്. മാധ്യമങ്ങളെ സ്വാധീനിച്ച് ജനവിധി അനുകൂലമാക്കാൻ ശ്രമിക്കുകയാണ്. നരേന്ദ്ര മോദി സ്വീകരിച്ച ശൈലി പിണറായി അനുകരിക്കുന്നു. ഇതിന് ചെലവഴിച്ചത് 800 കോടി രൂപയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു. സർവേ നടത്തുന്ന ഏജൻസികൾക്ക് സ്ഥാപിത താൽപര്യമുണ്ട്. യുഡിഎഫിന് അനുകൂലമായി സർവേ നടത്തിത്തരാം എന്ന് പറഞ്ഞ് ചിലർ കെപിസിസി ഓഫീസിലെത്തിയിരുന്നു. പണം നൽകുന്ന ആളുകൾക്ക് അനുകൂലമായാണ് സർവേ. ഗീബൽസ് തന്ത്രമാണ് ഏജൻസികളിലൂടെ പയറ്റുന്നത്. സിപിഎമ്മും ബിജെപിയും പണം ഒഴുക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. ശബരിമല […]
തോരാതെ പെരുമഴ; ബിഹാറിലും അസമിലുമടക്കം മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 65 കവിഞ്ഞു
പ്രളയം തുടരുന്ന ബിഹാറിലും അസമിലും ചില പ്രദേശങ്ങളിൽ മഴ തുടരുന്നു. രണ്ട് ദിവസം കൂടി മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബിഹാറിലും അസമിലുമടക്കം മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 65 കവിഞ്ഞു. മഴ നിലക്കാത്തത് പ്രളയത്തിൽ മുങ്ങിയ ബീഹാര്‍, ത്രിപുര, ഉത്തര്‍പ്രദേശിലെ ചില ഭാഗങ്ങള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ സ്ഥിതി അതീവ ഗുരുതരമാക്കി. അസമിൽ 33 ജില്ലകളിലായി 45 ലക്ഷം പേരെ പ്രളയം ബാധിച്ചതായാണ് സർക്കാറിന്റെ പ്രാഥമിക കണക്ക്. ദുരിതാശ്വാസ കാമ്പുകളിലേക്ക് ഭക്ഷണവും വെള്ളവും വസ്ത്രവും […]
ന്യൂ ഇയർ ആഘോഷങ്ങൾക്കിടെ അപകടം; വർക്കലയിൽ യുവാവ് മുങ്ങി മരിച്ചു
വർക്കലയിൽ യുവാവ് മുങ്ങി മരിച്ചു. ബെംഗളൂരു സ്വദേശി അരൂപ് ഡെ (33) ആണ് മരിച്ചത്. കുടുംബത്തിനൊപ്പമാണ് ന്യൂ ഇയർ ആഘോഷിക്കാൻ എത്തിയത്. മിറക്കിൾ ബെ റിസോർട്ടിനു സമീപമാണ് സംഭവം ഉണ്ടായത്. കടലിൽ കുളിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു.