കൊല്ലം രഞ്ജിത്ത് ജോണ്സണ് വധക്കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം. കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 15നാണ് രഞ്ജിത് ജോണ്‍സണെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
ഏഴ് പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 25 വര്‍ഷത്തിനിടെ പരോളോ മറ്റ് ഇളവുകളോ അനുവദിക്കരുതെന്നും വിധിയില്‍ പറയുന്നു. എല്ലാ പ്രതികളും കൂടി 35 ലക്ഷം പിഴയൊടുക്കണം.
മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണം. ഒന്നാം പ്രതിയായ മനോജിന്റെ ഭാര്യയെ വീട്ടില്‍ താമസിപ്പിച്ചതിനെ തുടര്‍ന്നാണ് രഞ്ജിത് ജോണ്‍സണെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.