World

പ്ലേറ്റിൽ നിന്ന് ഫ്രഞ്ച് ഫ്രൈസ് എടുത്തു; കാമുകനെ വാഹനമിടിപ്പിച്ച് 42കാരി

കിഴങ്ങ് ചിപ്സിൻ്റെ പേരിൽ കാമുകനെ വാഹനമിടിപ്പിച്ച് 42 വയസുകാരി. ഓസ്ട്രേലിയയിലാണ് സംഭവം. പ്ലേറ്റിൽ നിന്ന് ഒരു ഫ്രഞ്ച് ഫ്രൈ എടുത്തതിൻ്റെ പേരിൽ തന്നെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്ന് കാമുകൻ മാത്യു ഫിൻ പറഞ്ഞതായി 9ന്യൂസ് റിപ്പോർട്ട് ചെയ്തു.

അഡലെയ്ഡ് മജിസ്ട്രേറ്റ് കോടതിയിലാണ് മാത്യു ഫിൻ കാമുകി ഷാർലറ്റ് ഹാരിസണെതിരെ മൊഴിനൽകിയത്. ഫെബ്രുവരി 26ന് ഷാർലറ്റിൻ്റെ പാത്രത്തിൽ താൻ നിന്ന് ചിപ്സ് എടുത്തുകഴിച്ചു. തുടർന്ന് ഷാർലറ്റ് തന്നോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. പുറത്തിറങ്ങിയ തന്നെ വാഹനമിടിപ്പിച്ച് കൊല്ലാൻ ഷാർലറ്റ് ശ്രമിക്കുകയായിരുന്നു എന്ന് ഫിൻ കോടതിയിൽ ബോധിപ്പിച്ചു.

എന്നാൽ, ആരോപണങ്ങൾ ഷാർലറ്റ് നിഷേധിച്ചു. നടന്നത് ഒരു ആക്സിഡൻ്റാണെന്ന് ഷാർലറ്റ് വാദിച്ചു. ഫിന്നിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അയാൾ തന്നെ ആക്രമിക്കുകയായിരുന്നു എന്ന് ഷാർലറ്റ് പറഞ്ഞു. ഇതേ തുടർന്നാണ് കാമുകനെ ഇറക്കിവിട്ടത് എന്നും ഷാർലറ്റ് പറഞ്ഞു.