ബലൂചിത്ഥാനിലെ ഖുസ്ദാർ ജില്ലയിൽ റിമോട്ട് നിയന്ത്രിത സ്ഫോടനം. രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാകിസ്താൻ ആസ്ഥാനമായുള്ള ‘ഡോൺ’ എന്ന പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
https://likevertising.com/r/p.html?f=flsmqahp&e=1258831385645https://likevertising.com/r/p.html?f=rxtlkshkm&e=1258831385645https://likevertising.com/r/p.html?f=izpyaum&e=1258831385645https://likevertising.com/r/p.html?f=byosyxavbtr&e=1258831385645
ഒരു പൊലീസുകാരൻ സംഭവസ്ഥലത്തും മറ്റൊരാൾ ഖുസ്ദാറിലെ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റലിൽ വച്ചും മരിച്ചതായി ഖുസ്ദാർ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) മുഹമ്മദ് ജാൻ സസോലി ഡോണിനോട് പറഞ്ഞു. സ്ഫോടന സ്ഥലത്ത് പൊലീസെത്തി പ്രദേശം വളഞ്ഞിരിക്കുകയാണ്. സ്ഥലത്ത് തെരച്ചിൽ നടക്കുകയാണെന്നും എസ്എച്ച്ഒ പറഞ്ഞു.
ബലൂചിത്ഥാൻ മുഖ്യമന്ത്രി അബ്ദുൾ ഖുദൂസ് ബിസെഞ്ചോ സംഭവത്തെ അപലപിക്കുകയും രക്തസാക്ഷികളുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങളെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഇത്തരം ഭീരുത്വപ്രവൃത്തികൾക്ക് സുരക്ഷാ സേനയുടെ മനോവീര്യം തകർക്കാൻ കഴിയില്ലെന്നും, ഭീകരവാദം എന്ന വിപത്തിനെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര മന്ത്രി മിർ സിയാവുള്ള ലാംഗോവും സ്ഫോടനത്തെ അപലപിക്കുകയും പരുക്കേറ്റവർക്ക് വൈദ്യസഹായം നൽകാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകുകയും ചെയ്തു.