കോഴിക്കോട് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ. കോഴിക്കോട് എൻഐടിയിലെ വിദ്യാർത്ഥിയായ പശ്ചിമ ബംഗാൾ സ്വദേശി നിതിൻ ശർമയെ (22) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് ചാടി മരിക്കുകയായിരുന്നു എന്ന് സഹപാഠികൾ പറയുന്നു. ജീവിക്കാൻ താത്പര്യമില്ലെന്ന് നിതിൻ ശർമ സുഹൃത്തുക്കൾക്ക് സന്ദേശമയച്ചിരുന്നു.
Related News
1998 ലെ കോയമ്പത്തൂർ സ്ഫോടന കേസ്; പ്രതി വാഹന മോഷണത്തിന് പിടിയില്‍
1998 ലെ കോയമ്പത്തൂർ സ്ഫോടന കേസ് പ്രതി വാഹന മോഷണത്തിന് പിടിയില്‍. മുഹമ്മദ് റഫീഖ് എന്നയാളാണ് അറസ്റ്റിലായത്. കോയമ്പത്തൂരില്‍ നിന്നും വഞ്ചിയൂര്‍ പോലീസാണ് പിടികൂടിയത്. തിരുവനന്തപുരത്ത് ഓൺലൈനായി കാറുകൾ വാടകയ്ക്കെടുത്ത് കോയമ്പത്തൂര്‍ ഉക്കടത്തേക്കാണ് കടത്തിയത്. സ്പെയർ പാർട്സ് വിൽപനയാണ് ലക്ഷ്യമെന്ന് പ്രതിയുടെ മൊഴി. കേസില്‍ തൃശൂർ സ്വദേശി ഇല്യാസിനെ പിടികൂടിയപ്പോഴാണ് മുഹമ്മദ് റഫീഖിന്റെ പങ്ക് പുറത്തുവരുന്നത്. മുന്‍പും കാര്‍ കടത്തല്‍ കേസില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിരോധിത ഭീകരസംഘടന അല്‍ ഉമ്മയുമായി റഫീഖിന് ബന്ധമുണ്ട്. മോഷ്ടിച്ച കാറുകള്‍ ഭീകരപ്രവര്‍ത്തനത്തിന് […]
സംസ്ഥാനത്തെ സ്ത്രീസുരക്ഷയിൽ വീഴ്ച ; പ്രതിപക്ഷം നിയമസഭയിൽ
സംസ്ഥാനത്തെ സ്ത്രീ സുരക്ഷയിൽ വീഴ്ചയെന്ന് അങ്കമാലി എം എൽ റോജി എം ജോണ്‍ നിയമസഭയിൽ . സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി.റോജി എം ജോണാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഉത്തരേന്ത്യയെക്കാള്‍ ഭീകരമായ അവസ്ഥയിലാണ് കേരളത്തില്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമവും പീഡന പരാതികളും. അതീവ ഗൗരവതരമാണ് കേരളത്തിലെ സ്ഥിതിയെന്നും റോജി എം ജോണ്‍ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ കണക്കുകൾ തെറ്റാണ്. നീതിതേടിയെത്തുന്നവരെ തുടർ […]
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; കമറുദ്ദീന് എംഎല്‍എയ്ക്കെതിരായ പരാതികള്‍ സെഞ്ച്വറിയിലേക്ക്
കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പില്‍ എം സി കമറുദ്ദീന് എം എല്‍ എയ്ക്കെതിരെ സെഞ്ച്വറിയിലേക്ക് അടുക്കുന്നു. ഇന്നലെ എംഎല്‍എ യ്ക്കെതിരെ ഒരു പരാതി കൂടി രേഖപ്പെടുത്തി. നീലേശ്വരം സ്വദേശി സബീനയാണ് ചന്തേര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതോടെ കമറുദ്ദീനെതിരായ പരാതികളുടെ എണ്ണം ആകെ 76 ആയി. ചെറുവത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചവരാണ് എം എല്‍ എയ്ക്കെതിരെ പരാതി നല്‍കിയിട്ടുളളത്. എണ്ണൂറോളംപേര്‍ നിക്ഷേപകരായ സ്ഥാപനത്തില്‍ അവരുടെ പേരിലുണ്ടായിരുന്ന സ്വത്തുക്കള്‍ കൈമാറി തട്ടിപ്പ് നടത്തിയെന്നാണ് […]