പള്ളി തര്‍ക്കത്തില്‍ പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് കോട്ടയം ദേവലോകത്തെ ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനത്തേക്ക് യാക്കോബായ വിഭാഗം മാര്‍ച്ച് നടത്തുന്നു. കുരിശിന്റെ വഴി എന്ന പേരിലാണ് മാര്‍ച്ച് പുരോഗമിക്കുന്നത്. ലോഗോസ് ജംഗ്ഷനില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു.
പള്ളി തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ പ്രശ്നം പരിഹരിക്കാനുളള ശ്രമങ്ങള്‍ എത്രയും വേഗം ഉണ്ടാകണമെന്നാണ് യാക്കോബായ വിഭാഗം പറയുന്നത്. എന്നാല്‍ സുപ്രീംകോടതി വിധി അംഗീകരിച്ച് കൊണ്ടുള്ള പ്രശ്ന പരിഹാരത്തിന് ഇവര്‍ തയ്യാറുമല്ല. ഓര്‍ത്തഡോക്സ് വിഭാഗവും നിലപാടില്‍ ഉറച്ച് നിന്നതോടെയാണ് സമാധാന നീക്കമെന്ന പേരില്‍ കരിശിന്റെ വഴി നടത്താന്‍ യാക്കോബായ വിഭാഗം നീക്കം ആരംഭിച്ചത്.