Kerala

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രവീൺ റാണ തട്ടിയത് ലക്ഷങ്ങൾ

പ്രവീൺ റാണ സാമ്പത്തിക തട്ടിപ്പിന് തുടക്കമിട്ടത് സിനിമ മോഹികളെ ലക്ഷ്യമിട്ടുകൊണ്ട്. 2014ൽ സിനിമയിൽ അഭിനയിക്കാൻ താൽപര്യമുള്ളവർക്കായി പത്ര പരസ്യം നൽകി. ‘ആയിരം നായകൻമാരും 1001 നായികമാരും’ എന്നാണ് ചിത്രത്തിന് പേരിട്ടത്.

ചിത്രത്തിന്റെ ഓഡിഷന് വേണ്ടി നിരവധി പേർ അഭിമുഖത്തിനെത്തി. എല്ലാവർക്കും അഭിനയിക്കാൻ അവസരമെന്ന് ഉറപ്പ് നൽകിക്കൊണ്ടായിരുന്നു പരസ്യം. സിനിമയിൽ അഭിനയിക്കാൻ എത്തിയവരിൽ നിന്ന് 20,000 രൂപ വരെ വാങ്ങി. ഇതുവഴി പ്രവീൺ റാണ തട്ടിയെടുത്തത് ലക്ഷങ്ങളാണ്.