നടുറോഡിൽ വീട്ടമ്മയെ മധ്യവയസ്കൻ ചവിട്ടി വീഴ്ത്തി. തിരുവനന്തപുരം വെള്ളനാട് ജംഗ്ഷനിലാണ് സംഭവം. വീട്ടമ്മ ഓട്ടോറിക്ഷയിൽ കയറുന്നതിനിടെ മധ്യ വയസ്കന്റെ ദേഹത്തു തട്ടിയിരുന്നു. പിന്നാലെ ഇരുവരും നിലത്തു വീണു. എഴുന്നേറ്റയുടൻ മധ്യവയസ്കൻ വീട്ടമ്മയുടെ നടുവിൽ ചവിട്ടി വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ വെള്ളനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Related News
കുരുക്ക് മുറുക്കാന്‍ അന്വേഷണ സംഘം; ദിലീപിനെതിരെ കൊലക്കുറ്റ ഗൂഢാലോചനാ വകുപ്പ് കൂടി ചുമത്തി
നടന് ദിലീപിനെതിരെ കൊലക്കുറ്റ ഗൂഢാലോചനാ വകുപ്പ് കൂടി ചുമത്തി പൊലീസ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 വകുപ്പാണ് ഉള്‍പ്പെടുത്തിയത്. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധി പറയാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ണായക നീക്കം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസിലാണ് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്. ദിലീപിനെ കൂടാതെ സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് സരാജ്, ബൈജു ചെങ്ങമനാട്, ശരത് എന്നിവരും മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. പ്രോസിക്യൂഷഷന്‍ സമയം നീട്ടി ആവശ്യപ്പെട്ടതിനാല്‍ […]
ആലുവ മണപ്പുറത്ത് ഭക്തജനത്തിരക്ക്; പിതൃമോക്ഷ പുണ്യം തേടിയെത്തിയത് പതിനായിരങ്ങള്‍
ഇന്നലെയും ഇന്നുമായി പതിനായിരങ്ങളാണ് പിതൃമോക്ഷ പുണ്യം തേടി ബലിതര്‍പ്പണത്തിനായി മണപ്പുറത്തെത്തിയത് എറണാകുളം ആലുവ മണപ്പുറത്ത് ശിവരാത്രിയോടനുബന്ധിച്ചുള്ള ബലിതര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുന്നു. ഇന്നലെയും ഇന്നുമായി പതിനായിരങ്ങളാണ് പിതൃമോക്ഷ പുണ്യം തേടി ബലിതര്‍പ്പണത്തിനായി മണപ്പുറത്തെത്തിയത്. ചടങ്ങുകള്‍ നാളെ ഉച്ച വരെ തുടരും. മുന്‍വര്‍ഷങ്ങള്‍ക്ക് സമാനമായി പതിനായിരങ്ങള്‍ ഇത്തവണവും ആലുവ മണപ്പുറത്ത് ബലിതര്‍പ്പണത്തിനെത്തി. ഭക്തജനതിരക്ക് മൂലം മണിക്കൂറുകള്‍ കാത്ത് നിന്നതിന് ശേഷമാണ് പലര്‍ക്കും ബലിതര്‍പ്പണം നടത്താന്‍ സാധിച്ചത്. മണപ്പുറത്ത് ഇന്നലെ രാവിലെ മുതല്‍ തന്നെ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. മഹാദേവ ക്ഷേത്രത്തിലെ വിശേഷാല്‍ […]
ടി.പി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ടി.പി സെന്‍കുമാറിന്റെ പരാതിയില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മാധ്യമ പ്രവര്‍ത്തകരായ പിജി സുരേഷ് കുമാര്‍, കടവില്‍ റഷീദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. തിരുവനന്തപുരം പ്രസ്ക്ളബില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ തന്നെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്ന ടി.പി സെന്‍കുമാറിന്റെ പരാതിയിലാണ് കേസ്. മാധ്യമപ്രവര്‍ത്തകരായ പിജി സുരേഷ് കുമാര്‍, കടവില്‍ റഷീദ് എന്നിവര്‍ക്കെതിരെ ഗൂഡാലോചന, കൈയ്യേറ്റം ചെയ്യല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കന്റോണ്ഡമെന്റ് പൊലീസാണ് കേസെടുത്തത്. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തത്. നേരത്തെ മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ ടിപി […]