Kerala

പെരുമ്പാവൂരിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പെരുമ്പാവൂരിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ തുരുത്തി താണാട്ടുകുട്ടി അരുൺ സണ്ണിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കരിപ്പേലികൂടി അഖിൽ നാരായണനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവറായ നെല്ലിക്കുഴി ചിരക്കകുടി ഷാജിക്കും പരുക്കേറ്റു.

ഇന്ന് വൈകിട്ട് 7 മണിയോടെ പെരുമ്പാവൂർ മരുതുക വലയിൽ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. ഓടിക്കൂടിയ ആളുകൾ ചേർന്ന് മൂന്നുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അരുൺ സണ്ണി മരിക്കുകയായിരുന്നു.