ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെു. ചികിത്സ തൃപ്തികരമായി പുരോഗമിക്കുന്നുവെന്നും ഭക്ഷണം നന്നായി കഴിക്കുകയും നടക്കാനുള്ള പ്രയാസം മാറുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്, മുന്‍ മന്ത്രി കെ.സി ജോസഫ്, ബെന്നി ബെഹ്നാന് എംപി എന്നിവര്‍ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു. അതേസമയം സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Related News
സി.പി.എമ്മിനെ ബാധിക്കുന്ന എന്ത് വന്നാലും അനുമതിയില്ല; സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം
സി.പി.എമ്മിനെ ബാധിക്കുന്ന എന്ത് വന്നാലും സ്പീക്കർ നിയമസഭയിൽ അവതരണാനുമതി നിഷേധിക്കുന്നുവെന്ന് പ്രതിപക്ഷം. കണ്ണൂരിൽ സി.പി.എം പ്രവർത്തകർ കൊലവിളി പ്രസംഗം നടത്തിയത് ചർച്ച ചെയ്യണമെന്നാവശ്യം സ്പീക്കർ അംഗീകരിച്ചില്ല. ഇതേ തുടർന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തെ തുടർന്ന് കണ്ണൂർ മയ്യലിൽ സി.പി.എം പ്രവർത്തകർ അറസ്റ്റിലായിരുന്നു. ജയിലിൽ കഴിഞ്ഞിരുന്ന പ്രവർത്തകർക്ക് ജാമ്യം കിട്ടിയപ്പോർ നൽകിയ സ്വീകരണത്തിനിടെയാണ് വിവാദ സംഭവമുണ്ടായത്. ഇത് അടിയന്തര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്. എന്നാൽ സ്പീക്കർ അനുമതി നൽകിയില്ല. സ്പീക്കറുടെ തീരുമാനത്തിനെതിരെ […]
നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും; പ്രതിപക്ഷ പ്രതിഷേധം തുടരാൻ സാധ്യത
ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി അനിശ്ചിതകാലത്തേക്ക് സഭ ഇന്ന് പിരിയും.ഡോളര്‍ കടത്ത് കേസില്‍ സര്‍ക്കാരിനെ വിടാതെ പിന്തുടർന്ന് പ്രതിപക്ഷം. ഇന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കാതിരിക്കാനാണ് സാധ്യത. മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴി പ്രതിപക്ഷം ഇന്നും നിയമസഭയില്‍ ഉന്നയിക്കും. ശബരിമല അടക്കം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല. അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയതിന് പിന്നാലെ നിയമസഭക്ക് പുറത്ത് പ്രതീകാത്മക സഭ ചേര്‍ന്നായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്. ഇന്നലെയും […]
പലസ്തീൻ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ട് ജനകീയ ഐക്യപ്രസ്ഥാനമാണ് ലീഗ് രൂപപ്പെടുത്തിയത്; എം വി ഗോവിന്ദൻ
പലസ്തീൻ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ട് ജനകീയ ഐക്യപ്രസ്ഥാനമാണ് ലീഗ് രൂപപ്പെടുത്തിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിലെ തരൂരിന്റെ പ്രസംഗവുമായി ബന്ധപ്പെട്ട് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും അതിൽ മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെ എംവി ഗോവിന്ദൻ ലീഗിന് പിന്നാലെ പ്രണയാഭ്യർത്ഥനയുമായി നടക്കാൻ തുടങ്ങിയിട്ട് കുറെ നാളുകളായെന്ന വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. ഇക്കരെയാണ് താമസമെങ്കിലും അക്കരെയാണ് എം വി ഗോവിന്ദന്റെ മാനസം. എം വി ഗോവിന്ദന്റെ […]