തൃശൂര്‍: തൃശൂര്‍ പൂരം മുന്‍ വര്‍ഷത്തേതുപോലെ നടത്തുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. ആചാര പ്രകാരം ആര്‍ഭാടമായി തന്നെ തൃശൂര്‍ പൂരം നടത്തും. ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന്റെ സുരക്ഷ കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇതുമൂലം പൂര പ്രേമികള്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തില്ലെന്നും പൂരത്തിനെത്തുന്നവര്‍ സഞ്ചികളും ബാഗുകളും കൊണ്ടുവരരുതെന്ന് നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
വെടിക്കെട്ടും കഴിഞ്ഞ തവണത്തേതുപോലെ തന്നെ നടത്തും. സുരക്ഷയ്ക്കായി കൂടുതല്‍ സിസിടിവികള്‍ സ്ഥാപികുമെന്നും കൂടുതല്‍ പോലീസുകാരെയും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെയും വിന്യസികുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.