സച്ചിൻ പൈലറ്റിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം. ബിജെപി നേതാവ് ജ്യോതിരാധിത്യ സിന്ധ്യയുമായി സച്ചിൻ പൈലറ്റ് ആശയവിനിമയം നടത്തി എന്ന വാർത്തകൾക്ക് പിന്നാലെയാണ് നടപടി. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി അജയ് മാക്കൻ സച്ചിൻ പൈലറ്റുമായി ചർച്ച നടത്തും.
സച്ചിനും അനുയായികളും പാർട്ടി വിടും എന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നീക്കങ്ങൾ.