India Kerala

ആശുപത്രിയിലെ പീഡനശ്രമം: സി.സി.ടി.വി ദൃശ്യം പരിശോധിച്ചിട്ടും പ്രതിയെ കണ്ടെത്താനായില്ല

തിരുവനന്തപുരം കഴക്കൂട്ടത്ത് സ്വകാര്യ ആശുപത്രിയില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പിടികൂടാനായില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ മുഴുവന്‍ പരിശോധിച്ചിട്ടും പ്രതിയെ കണ്ടെത്തിയില്ല. ഇന്നലെ ഉച്ചക്കാണ് ആശുപത്രിക്കുള്ളില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. കുട്ടി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

കുട്ടിയോടൊപ്പം ഉണ്ടായിരുന്ന അമ്മ ലാബില്‍ പോയ സമയത്തായിരുന്നു സംഭവം. അമ്മ പുറത്തേക്ക് പോയതിന് തൊട്ടുപിന്നാലെ മുറിയിലെത്തിയ യുവാവ് കുട്ടിയെ കടന്ന് പിടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയുമായിരുന്നു. പെൺകുട്ടി നിലവിളിച്ചതോടെ ഇയാള്‍ ഇറങ്ങി ഓടി.

രക്ഷിതാക്കൾ നൽകിയ പരാതിയില്‍ പൊലീസ് കേസെടുത്തു. 25 വയസ് പ്രായം തോന്നിക്കുന്ന ആളാണ് ഉപദ്രവിച്ചതെന്നാണ് കുട്ടിയുടെ മൊഴി. എന്നാല്‍ പ്രതിയെ ഇതുവരെ പിടികൂടാനായില്ല.