പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയതായി എൻഐഎ. കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാക്കളെയും സാമൂഹ്യ നേതാക്കളെയും വധിക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതി ഇട്ടിരുന്നു. എൻഐ എ നടത്തിയ അന്വേഷണത്തിലാണ് തെളിവുകൾ കണ്ടെത്തിയത്. ഹിറ്റ് ലിസ്റ്റ് കണ്ടെടുത്തതായി എൻ ഐ എ അറിയിച്ചു.
അതിനിടെ ഭീകരവാദ സംഘടനകളുമായുള്ള പോപ്പുലർ ഫ്രണ്ടിന്റെ ബന്ധം വിജ്ഞാപനത്തിൽ പറഞ്ഞിട്ടുണ്ടെന്ന് കേന്ദ്രം പറഞ്ഞു. ഭീകരവാദ സംഘടനകളുമായുള്ള ബന്ധത്തിന്റെ പേരിൽ നിയമവിരുദ്ധ സംഘടനയാകുമ്പോൾ ഭീകരവാദ സംഘടനയായി തന്നെ പരിഗണിക്കപ്പെടും.സിമിയുടെ വകഭേദം എന്നത് സിമിക്ക് മേലുള്ള എല്ലാ നിയന്ത്രണങ്ങളുംപോപ്പുലർ ഫ്രണ്ടിനും ബാധകമാക്കുമെന്നും കേന്ദ്രം അറിയിച്ചു.
അതേസമയം വിദേശ സഹായം കൈപ്പറ്റി എന്ന പോപ്പുലർ ഫ്രണ്ട് നേതൃത്വം സമ്മതിച്ചു.
സിമി നിരോധിച്ച സാഹചര്യത്തിലാണ് പോപ്പുലർ ഫ്രണ്ട് രൂപീകരിക്കാൻ തീരുമാനിച്ചതെന്നും എൻ ഐ എ യോട് നേതാക്കൾ വെളിപ്പെടുത്തി. എൻ ഐ എ യുടെ ചോദ്യം ചെയ്യിലിലാണ് പോപ്പുലർ ഫ്രണ്ട് നേതൃത്വം ഇക്കാര്യം സമ്മതിച്ചത്.
മൂവാറ്റുപുഴയിലെ കൈവെട്ട് കേസ് നടത്തിയത് നേതൃത്വത്തിന്റെ അറിവോടുകൂടി. കായിക പരിശീലനം സംഘടിപ്പിച്ചത് എതിർപ്പുകളെ നേരിടാനെന്നും വെളിപ്പെടുത്തൽ. സിഐഎ , ഹത്രാസ് പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ സാമ്പത്തിക സഹായം ലഭിച്ചിരുന്നതായും നേതാക്കൾ പറഞ്ഞു.ഹിജാബ് പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചത് ദേശീയ നേതൃത്വമാണ്. സാമൂഹ്യ സേവനത്തിനാണ് ഫണ്ട് വിദേശത്തുനിന്ന് സ്വീകരിച്ചതെന്ന് പോപ്പുലർ ഫ്രണ്ട് നേതൃത്വം പറഞ്ഞു.
എന്നാൽ ഭീകരവാദം അല്ല തങ്ങൾ രാജ്യത്ത് നടത്തിയതെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വിശദീകരിച്ചു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചതായും പോപ്പുലർ ഫ്രണ്ട് നേതാക്കൾ വ്യക്തമാക്കി. ഇതിനിടെ ഹവാലാ കുഴൽപ്പണ ഇടപാടുകാരുമായി പ്രാദേശിക പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ ചിലർക്ക് ബന്ധമുണ്ടെന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ സമ്മതിച്ചു.അതേസമയം പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.