ബ്രൂക്ലിനിലെ ഫ്ളാറ്റിൽ നിന്ന് ഒന്നിലേറെ പെട്ടികളിൽ നിന്നായി മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി. ഫ്ളാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് ശരീര ഭാഗങ്ങൾ സ്യൂട്ട്കേസിലാക്കിയ നിലയിൽ കണ്ടെത്തിയത്.
ഇരുപത് വയസിലേറെ പ്രായമുള്ള യുവതിയാണ് അപ്പാർട്ട്മെന്റിലെ ആറാം നിലയിൽ താമസിച്ചിരുന്നത്. ഈ ഫ്ളാറ്റിലാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. യുവതിയും കാമുകനുമായി വഴക്ക് പതിവായിരുന്നുവെന്നും ദിവസങ്ങളായി യുവതിയെ കാണാനില്ലെന്നും അയൽവാസികൾ പൊലീസിൽ മൊഴി നൽകി.
സ്യൂട്ട്കേസിൽ മൃതദേഹാവശിഷ്ടങ്ങൾ യുവതിയുടേതാണായെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചുകഴിഞ്ഞു. യുവതിയുടെ കാമുകന് വേണ്ടിയും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.