അമേഠിയില്‍ ബാങ്ക് വിളി ഉയര്‍ന്നപ്പോള്‍ പ്രസംഗം നിര്‍ത്തിവച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ രാഹുല്‍ പ്രസംഗിക്കുന്നതിനിടെയാണ് തൊട്ടടുത്ത പള്ളിയില്‍ നിന്നും ബാങ്ക് വിളി ഉയര്‍ന്നത്. ബാങ്ക് വിളി തീര്‍ന്ന ശേഷമാണ് രാഹുല്‍ പ്രസംഗം പുനരാരംഭിച്ചത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്.
കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലങ്ങളായ റായ്ബറേലിയിലും അമേഠിയിലും രാഹുല്‍ ഇന്നലെ പ്രചാരണത്തിനെത്തിയിരുന്നു. റായ്ബറേലിയില്‍ മാതാവ് സോണിയ ഗാന്ധിയും അമേഠിയില്‍ രാഹുല്‍ ഗാന്ധിയുമാണ് സ്ഥാനാര്‍ഥികള്‍.