India Kerala

പത്ത് വയസ്സുകാരന്റെ കൈ തല്ലിയൊടിച്ചു; അക്രമം നടന്നത് സിപിഎം കൗണ്‍സിലറുടെ നേതൃത്വത്തില്‍

 സിപിഎം കൗണ്‍സിലറുടെ നേതൃത്വത്തില്‍ പത്ത് വയസുകാരന്റെ കൈ തല്ലിയൊടിച്ചു. കുട്ടിയെ രക്ഷിക്കാനെത്തിയ വീട്ടമ്മയെ ലൈംഗികമായി ഉപദ്രവിച്ചതായും, ഭര്‍ത്താവിനെ അടിച്ചു വീഴ്ത്തിയതായും പരാതിയുണ്ട്.

അക്രമികള്‍ വീട്ടമ്മയുടെ വസ്ത്രങ്ങളും വലിച്ചു കീറി. കമ്ബിവടി കൊണ്ട് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇവരുടെ ഭര്‍ത്താവും ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

കുട്ടിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പരിശോധിച്ച്‌ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി.സംഭവത്തില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലന്നും സി പി എം ഭീഷണി തുടരുന്നതായും വീട്ടുകാര്‍ പറയുന്നു.