ബോളിവുഡ് താരം സണ്ണി ഡിയോളിന് പിന്നാലെ പഞ്ചാബി ഗായകന് ദാലേര്‍ മെഹന്ദിയും ബിജെപിയില്‍ ചേര്‍ന്നു. 2013 ല്‍ കോണ്‍ഗ്രസിലേക്ക് പോയ ദലേര്‍ മെഹന്ദി ബി ജെ പിയില്‍ ചേര്‍ന്ന കാര്യം പി ടി ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
പാര്‍ലമെന്ററികാര്യ സഹമന്ത്രി വിജയ് ഗോയലിന്റെയും ഗായകനും ഡെല്‍ഹിയില്‍ സ്ഥാനാര്‍ഥിയുമായ ഹാന്‍സ് രാജ് ഹാന്‍സിന്റെയും സാന്നിധ്യത്തിലായിരുന്നു ദലേര്‍ മെഹന്ദി പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചത്. ഹാന്‍സ് രാജ് ഹാന്‍സിന്റെ മകനാണ് ദലേര്‍ മെഹന്ദിയുടെ മകളെ വിവാഹം ചെയ്തത്.
മുന്‍ ക്രിക്കറ്റ് താരവും ഈസ്റ്റ് ഡെല്‍ഹി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ ഗൗതം ഗംഭീര്‍, ബിജെപി നേതാവ് മനോജ് തിവാരി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.