ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം. കൊളംബോയിലെ പുഗോഡയില്‍ മജിസ്ട്രേറ്റ് കോടതിക്കു സമീപമാണ് സ്ഫോടനമുണ്ടായത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.
ഈസ്റ്റര്‍ ദിനത്തില്‍ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും നക്ഷത്ര ഹോട്ടലുകളിലും അടക്കമുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 359 ആയി. പരിക്കേറ്റ് ചികിത്സയിലുള്ള അഞ്ഞൂറോളം പേരില്‍ ചിലരുടെ നില ഇപ്പോഴും ഗുരുതരമാണ്. അതേസമയം, ഇന്ത്യ മുന്നറിയിപ്പു നല്‍കിയിട്ടും ഭീകരാക്രമണം തടയാന്‍ കഴിയാതെ പോയതില്‍ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ സമ്മതിച്ചു.